Panchayat:Repo18/vol2-page1420

From Panchayatwiki

അംഗൻവാടികൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങളുടെ വാർഷിക അറ്റകുറ്റപ്പണി നടത്തുക, അംഗൻവാടി കളിൽ സുരക്ഷിതത്വ സംവിധാനങ്ങൾ ഉറപ്പാക്കുകയും പ്രവേശനോത്സവം സംഘടിപ്പിക്കുകയും ചെയ്യുക മുതലായ പ്രവർത്തനങ്ങൾ നടത്തുന്നതിന് സർക്കാർ താഴെപ്പറയുന്ന നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു. (എ) വാർഷിക അറ്റകുറ്റപ്പണി (1) സ്വന്തമായി കെട്ടിടമുള്ള അംഗൻവാടികളുടെയും സർക്കാരിന്റെ/തദ്ദേശഭരണ സ്ഥാപനത്തിന്റെ അധീനതയിലുള്ള സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു വരുന്ന അംഗൻവാടികളുടെയും വാർഷിക അറ്റകുറ്റ പ്പണികൾ എല്ലാ വർഷവും ഏപ്രിൽ, മെയ്ക്ക് മാസങ്ങളിലായി ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനം പൂർത്തീ കരിക്കേണ്ടതാണ്. (2) വൈറ്റ് വാഷിംഗ്, പെയിന്റിംഗ്, കെട്ടിടത്തിന്റെയും ടോയ്നറ്റ്, അടുക്കള എന്നിവിടങ്ങളിലെയും കേടുപാടുകൾ തീർക്കുക, ആവശ്യമെങ്കിൽ ഇവിടങ്ങളിൽ നവീകരണ പ്രവൃത്തികൾ നടപ്പാക്കുക, കോമ്പൗ ണ്ട് വൃത്തിയാക്കുക, ചുറ്റുമതിലിന്റെയും ഗേറ്റിന്റെയും പെയിന്റിംഗ് നടത്തുക, അംഗൻവാടിക്കുള്ളിലും ചുറ്റുമതിലിലും ആവശ്യമുള്ള സന്ദേശങ്ങൾ എഴുതുക, കുടിവെള്ള സംവിധാനത്തിന്റെ പോരായ്മ പരിഹ രിക്കുക തുടങ്ങിയ പ്രവൃത്തികൾ നിർബന്ധമായും നടപ്പാക്കേണ്ടതാണ്. (ബി.) വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന അംഗൻവാടികൾ (1) വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന അംഗൻവാടികളെ സംബന്ധിച്ചിടത്തോളം കേന്ദ്ര സർക്കാ രിൽ നിന്ന് ലഭിക്കുന്ന വാടകയും യഥാർത്ഥ വാടകയും തമ്മിലുള്ള വ്യത്യാസം ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനം വഹിക്കേണ്ടതാണ്. (2) വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന അംഗൻവാടികളിലെ വാർഷിക അറ്റകുറ്റപ്പണി നടത്തേണ്ട ഉത്തരവാദിത്വം കെട്ടിട ഉടമയ്ക്കാണ്. എന്നാൽ അംഗൻവാടിക്കുള്ളിലും ചുറ്റുമതിലിലും സന്ദേശങ്ങൾ എഴുതുന്നത് ഉൾപ്പെടെ അംഗൻവാടിയെ ശിശുസൗഹൃദമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തദ്ദേശഭരണ സ്ഥാപനം തന്നെ നടപ്പാക്കേണ്ടതാണ്. (3) ടോയ്ക്കലറ്റ്, കുടിവെള്ളം മുതലായ ഭൗതിക സൗകര്യങ്ങൾ ലഭ്യമായതും സുരക്ഷിതത്വം ഉള്ളതു മായ കെട്ടിടങ്ങൾ മാത്രമേ വാടകയ്ക്കെടുക്കാൻ പാടുള്ള. (4) വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന അംഗൻവാടികളുടെ കെട്ടിട വാടക നിശ്ചയിക്കുന്നതിന് റെന്റ് സർട്ടിഫിക്കറ്റ് നൽകേണ്ട ഉത്തരവാദിത്വം ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനത്തിലെ എഞ്ചിനീയർ ക്കായിരിക്കും. (സി) സുരക്ഷിതത്വം ഉറപ്പാക്കൽ (1) എല്ലാ വർഷവും മെയ് 10-നകം തദ്ദേശഭരണ സ്ഥാപനത്തിന്റെ എഞ്ചിനീയർ/ ഓവർസീയർ വാടക കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള എല്ലാ അംഗൻവാടികളും സന്ദർശിക്കേണ്ടതും പരിശോധിച്ച ഫിറ്റ്നസ് സർട്ടി ഫിക്കറ്റ് നൽകേണ്ടതുമാണ്. (2) യാതൊരു കാരണവശാലും സുരക്ഷിതത്വമില്ലാത്ത കെട്ടിടങ്ങളിൽ അംഗൻവാടികൾ പ്രവർത്തി ക്കാൻ പാടില്ല. മതിയായ സുരക്ഷിതത്വം ഇല്ലാത്തപക്ഷം നിശ്ചയിക്കപ്പെട്ടിട്ടുള്ളത് പ്രകാരമുള്ള സുരക്ഷി തത്വ സംവിധാനങ്ങൾ തദ്ദേശഭരണ സ്ഥാപനം/കെട്ടിട ഉടമ ഏർപ്പെടുത്തേണ്ടതാണ്. ഇപ്രകാരം സുരക്ഷാ നടപടികൾ സ്വീകരിക്കാൻ കഴിയുകയില്ലെങ്കിൽ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് അംഗൻവാടി മാറ്റി പ്രവർത്തിപ്പിക്കേണ്ടതാണ്. (3) അംഗൻവാടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തുന്നതി നായി തദ്ദേശഭരണ സ്ഥാപനത്തിന്റെ അദ്ധ്യക്ഷൻ എല്ലാ വർഷവും മാർച്ച് മാസം അവസാനം ഐ.സി.ഡി. എസ്. സൂപ്പർവൈസർ, അംഗൻവാടി പ്രവർത്തകർ, എഞ്ചിനീയർ/ഓവർസീയർ എന്നിവരുടെ ഒരു യോഗം വിളിച്ചുചേർത്ത് സ്ഥിതി വിലയിരുത്തേണ്ടതും വ്യക്തവും സമയബന്ധിതവുമായ ആക്ഷൻ പ്ലാൻ തയ്യാറാ ക്കേണ്ടതുമാണ്. മെയ് 30-നകം ഫിറ്റ്നസ് ഉണ്ടെന്ന് ഉറപ്പാക്കുകയും വേണം. (ഡ) ഉപയോഗമില്ലാത്ത വസ്തുക്കളുടെ വിൽപ്പന (1) അംഗൻവാടികളുടെ ഉപയോഗത്തിന് കാലാകാലങ്ങളിൽ വിതരണം ചെയ്ത സാധനങ്ങളിൽ ഇപ്പോൾ ഉപയോഗയോഗ്യമല്ലാത്ത പലതും അംഗൻവാടിക്കുള്ളിൽ സൂക്ഷിച്ചുവെയ്ക്കുന്നതു കാരണം നിരവധി അംഗൻവാടികൾ അനാകർഷകമായി കാണപ്പെടുന്നുണ്ട്. ഇത്തരം സാധനങ്ങൾ തിട്ടപ്പെടുത്തി വിൽക്കുന്ന തിന് താഴെപ്പറയുന്ന നടപടി സ്വീകരിക്കേണ്ടതാണ്. (2) പ്ലാസ്റ്റിക്സ് സാധനങ്ങൾ, പാത്രങ്ങൾ, ഫർണിച്ചറുകൾ, കളിപ്പാട്ടങ്ങൾ തുടങ്ങി ഉപയോഗ്യമല്ലാത്തതു കാരണം വിൽക്കാൻ കഴിയുന്ന സാധനങ്ങളുടെ പട്ടിക അംഗൻവാടി സൂപ്പർവൈസർ തയ്യാറാക്കി ബന്ധ പ്പെട്ട തദ്ദേശഭരണ സ്ഥാപനത്തിന്റെ എഞ്ചിനീയർക്ക്/ഓവർസീയർക്ക് ലഭ്യമാക്കേണ്ടതാണ്. എഞ്ചിനീയർ/ ഓവർസീയർ ഓരോ സാധനവും പരിശോധിച്ച് വില നിശ്ചയിച്ചു നൽകണം. (3) എഞ്ചിനീയർ/ഓവർസീയർ നിശ്ചയിച്ചു നൽകുന്ന വിലയിൽ കുറയാതെ പ്രസ്തുത സാധനങ്ങൾ അംഗൻവാടി വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലേലം ചെയ്ത് വിൽക്കണം. ആവശ്യമില്ലാത്ത എല്ലാ സാധനങ്ങളും ഇപ്രകാരം വർഷത്തിലൊരിക്കൽ വിൽക്കുന്നതിന് നടപടി സ്വീകരിക്കേണ്ടതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ