Panchayat:Repo18/vol2-page1416

From Panchayatwiki

ക്കുലറിൽ നിഷ്കർഷിച്ചിരുന്നു. ടി ആവശ്യത്തിലേക്ക് പ്രത്യേകം രജിസ്റ്റർ സൂക്ഷിക്കേണ്ടതാണെന്നും, കമ്മിറ്റി എല്ലാ മാസവും കൂടി തീരുമാനം എടുത്ത് നിയമാനുസൃതമായ നടപടി സ്വീകരിക്കണമെന്നും നിഷ്കർഷി ച്ചിരുന്നു. എന്നാൽ 2008 - ലെ നെൽവയൽ, തണ്ണീർത്തട സംരക്ഷണ നിയമം ബാധകമായ ശേഷം പ്രസ്തുത കമ്മിറ്റി കൂടാത്ത ഒരു സാഹചര്യം ഉണ്ടായതായും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും കെട്ടിട നിർമ്മാണത്തിന് അനുമതി നിഷേധിക്കുന്നതായും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുകയുണ്ടായി. ടി സാഹ ചര്യത്തിൽ റവന്യൂ. കൃഷി, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുമായി 30/12/2010-ൽ ചർച്ച ചെയ്ത് സംശയ ദൂരീകരണം നടത്തിയത് പ്രകാരം താഴെ പറയുന്ന നിബന്ധനകളുടെ അടിസ്ഥാനത്തിൽ വീട് നിർമ്മി ക്കുന്നതിനുള്ള അപേക്ഷ പരിഗണിച്ച് നടപടി സ്വീകരിക്കേണ്ടതാണ്. 1) 2008-ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം, നിലവിലുള്ള നെൽവയലുകൾ, തണ്ണീർത്തടങ്ങൾ എന്നിവയ്ക്കു മാത്രം ബാധകമായതിനാൽ പുതിയതായി നികത്തുന്നതിനു മാത്രമേ പ്രസ്തുത നിയമത്തിലെ വ്യവസ്ഥകൾ ബാധകമാകുകയുള്ള. അതുകൊണ്ട് പ്രസ്തുത നിയമം നിലവിൽ വരുന്നതിന് കുറഞ്ഞത് 10 വർഷം മുമ്പ് നികത്തപ്പെട്ട സ്ഥലത്ത് കെട്ടിട നിർമ്മാണത്തിന് അനുമതി നൽകാ വുന്നതാണ്. 2) സൂചനയിലെ സർക്കുലർ പ്രകാരം രൂപീകരിച്ച കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ വീട് നിർമ്മിച്ചിട്ടുള്ള പക്ഷം കെട്ടിട നിർമ്മാണ ചട്ടങ്ങൾക്ക് അനുസൃതമാണെങ്കിൽ അവയ്ക്ക് കെട്ടിട നമ്പർ നൽകേണ്ടതാണ്. 3) റവന്യൂ, കൃഷി എന്നീ വകുപ്പുകളുടെ പ്രതിനിധികൾ കമ്മിറ്റിയിൽ നിർബന്ധമായും പങ്കെടുക്കേ ണ്ടതാണ്. കമ്മിറ്റി എല്ലാ മാസവും കൂടുന്നതിന് പഞ്ചായത്ത് / നഗരസഭ സെക്രട്ടറിമാർ നടപടി സ്വീകരി ക്കേണ്ടതാണ്. അതോടൊപ്പം സ്ഥലസന്ദർശനം നടത്തി ഫോട്ടോ എടുത്ത്, മഹസ്സർ തയ്യാറാക്കി കമ്മിറ്റി തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സൂചനയിലെ സർക്കുലർ പ്രകാരം സെക്രട്ടറിമാർ തുടർനടപടി സ്വീക രിക്കേണ്ടതാണ്. ദേശീയ പ്രാധാന്യമുള്ള കേന്ദ്രീകൃത സംരക്ഷിത സ്മാരകങ്ങളുടെ സംരക്ഷണം - നിരോധിത മേഖലകളിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം - മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (ആർ.ഡി) വകുപ്പ്, നം:33807/ആർ.ഡി.3/2010/തസ്വഭവ,Typm, തീയതി 01-02-2011) വിഷയം:- തദ്ദേശസ്വയംഭരണ വകുപ്പ് - ദേശീയ പ്രാധാന്യമുള്ള കേന്ദ്രീകൃത സംരക്ഷിത സ്മാരക ങ്ങളുടെ സംരക്ഷണം - നിരോധിത മേഖലകളിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം - മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു. 1958-ലെ പ്രാചീന സ്മാരക പുരാവസ്തതു സങ്കേത പുരാവശിഷ്ട ആക്ട് ഇന്ത്യൻ പ്രസിഡന്റിന്റെ അംഗീകാരത്തോടെ പാർലമെന്റ് ഈയിടെ ഭേദഗതി ചെയ്യുകയുണ്ടായി. കേന്ദ്ര സംരക്ഷിത സ്മാരക ങ്ങൾക്കും സങ്കേതങ്ങൾക്കും ചുറ്റുമുള്ള നിരോധിത മേഖലയ്ക്കുള്ളിൽ ഒരു നിർമ്മാണ പ്രവർത്തനങ്ങളും (പൊതു പ്രോജക്ടടുകൾ ഉൾപ്പെടെ) നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി, ഭാരത സർക്കാർ ഈ ഭേദഗതിയിലുടെ ശക്തമായ ഒരു തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. പ്രാചീന സ്മാരക പുരാവസ്തതു സങ്കേത പുരാവശിഷ്ട ആക്ട് 1958-ന്റെ ഭേദഗതിയിലൂടെ വരുത്തിയ പ്രധാന മാറ്റങ്ങൾ താഴെ ചേർക്കുന്നു. 1. കേന്ദ്ര സംരക്ഷിത സ്മാരകങ്ങൾക്കും സങ്കേതങ്ങൾക്കും ചുറ്റും കുറഞ്ഞത് 100 മീറ്റർ ചുറ്റളവിൽ നിരോധിത മേഖല ആക്കി. 2. നിരോധിത മേഖലയുടെ 200 മീറ്റർ എങ്കിലും അപ്പുറത്തേക്ക് നിയന്ത്രിത മേഖല ആയിരിക്കും. 3. അവിടെ നടക്കുന്ന അറ്റകുറ്റപ്പണി/പുതുക്കൽ/നിർമ്മാണം/പുനർ നിർമ്മാണം എന്നിവ നിയന്ത്രി ക്കുന്നതിലേക്കായി ഹൈപത്യക നിയമം തയ്യാറാക്കൽ. 4. ഓരോ സ്മാരകത്തിനും പ്രത്യേക ഉപനിയമങ്ങൾ രൂപീകരിക്കുന്നതുവരെ സംരക്ഷിത സ്മാരകങ്ങ ളുടെ നിയന്ത്രിത പ്രദേശത്തെ നിർമ്മാണ പ്രവർത്തനങ്ങൾ മരവിപ്പിക്കൽ. 5.ofloos30Oco) on)óGoebge)6s (Groslon) snoopcorolago INTACH (Indian National Trust for Arts and Cultural Heritage), മറ്റു വിദഗ്ദദ്ധസമിതികൾ എന്നിവരോട് കൂടിയാലോചിച്ചും കരട് പൈതൃക ഉപനിയമങ്ങൾ തയ്യാ റാക്കുന്നതിന് കോമ്പീറ്റന്റ് അതോറിറ്റിയെ അധികാരപ്പെടുത്തൽ. കേരളത്തിൽ ദേശീയ പ്രാധാന്യമുള്ള 27 കേന്ദ്രീകൃത സംരക്ഷിത സ്മാരകങ്ങളുണ്ട്. അവയുടെ പട്ടിക അനുബന്ധമായി ഇതോടൊപ്പം ചേർക്കുന്നു. ഈ സ്മാരകങ്ങളുടേയും സങ്കേതങ്ങളുടേയും നിരോധിത/നിയന്ത്രിത മേഖലകൾ അതിർത്തി നിർണ്ണയിച്ച വിജ്ഞാപനം ചെയ്യുന്നതിന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ തൃശൂർ സർക്കിൾ

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ