Panchayat:Repo18/vol2-page1407

From Panchayatwiki

ആവശ്യമായ ഭക്ഷ്യ ധാന്യങ്ങൾ മാവേലി സ്റ്റോർ, നീതിസ്റ്റോർ, സഹകരണ സംഘങ്ങൾ, പൊതുവിതരണം കേന്ദ്രങ്ങൾ (റേഷൻ കടകൾ), കുടുംബശ്രീ യൂണിറ്റുകൾ എന്നിവിടങ്ങളിൽ നിന്ന് വാങ്ങണമെന്ന് സൂചന ഒന്ന്, രണ്ട്, മൂന്ന് എന്നിവ പ്രകാരം സർക്കാർ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. എന്നാൽ സുനാമി പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച തീരഫൈത്രി സൂപ്പർമാർക്കറ്റു കളിൽ നിന്നുകൂടി സംസ്ഥാനത്തെ അംഗൻവാടികൾക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ മാവേലി സ്റ്റോറു കളിലെ വിലയിൽ അധികരിക്കാതെ വാങ്ങുവാൻ നിർദ്ദേശം നൽകണമെന്ന് സൂചന നാലിനെ കത്ത് പ്രകാരം പഞ്ചായത്ത് ഡയറക്ടർ സർക്കാരിനോട് അഭ്യർത്ഥിക്കുകയുണ്ടായി. ഈ വിഷയം സംസ്ഥാനതല വികേ ന്ദ്രീകൃതാസൂത്രണ കമ്മിറ്റി പരിശോധിക്കുകയുണ്ടായി. സൂചന 5-ലെ തീരുമാനത്തിൻ പ്രകാരം താഴെ പറയുന്ന നിർദ്ദേശം നല്കുന്നു. അംഗൻവാടികൾക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളും, ഭക്ഷ്യ ഉൽപ്പന്നങ്ങളും മാവേലി സ്റ്റോർ, നീതി സ്റ്റോർ, സഹകരണ സംഘങ്ങൾ, പൊതുവിതരണ കേന്ദ്രങ്ങൾ കുടുംബശ്രീ യൂണിറ്റുകൾ എന്നിവിടങ്ങ ളിൽ നിന്നോ, സുനാമി പുനരധിവാസ പദ്ധതിയുടെ ഭാഗമായി മത്സ്യ വകുപ്പ് ആരംഭിച്ചിട്ടുള്ള തീരമൈത്രി സൂപ്പർ മാർക്കറ്റുകളിൽ നിന്നോ മാവേലി സ്റ്റോറുകളിലെ വിലയിൽ അധികരിക്കാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വാങ്ങാവുന്നതാണ്. നഗരസഭകളിൽ രൂപീകരിച്ച ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായധനം നൽകുന്നത് - സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ(ഇ.എം.)വകുപ്പ്, നം.46683/ഇ.എം.2/10/തസ്വഭവ, തിരും തീയതി, 22-11-10). വിഷയം:- തദ്ദേശസ്വയംഭരണ വകുപ്പ് - നഗരസഭകളിൽ രൂപീകരിച്ച ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായധനം നൽകുന്നത് - സംബന്ധിച്ച സൂചന: - 1) സ.ഉ(പി) 92/2003/ തസ്വഭവ തീയതി, 18/03/2003 2) കാഞ്ഞങ്ങാട് നഗരസഭാ സെക്രട്ടറിയുടെ 20/05/2010-ലെ സി-5672/10 നമ്പർ കത്ത് സംസ്ഥാനത്തെ പല നഗരസഭകളിൽ നിന്നും പ്രസ്തുത നഗരസഭാ പ്രദേശത്ത് താമസിക്കുന്ന വ്യക്തി കൾക്ക് ചികത്സക്കും മറ്റും ധനസഹായം തനത് ഫണ്ടിൽ നിന്നും അനുവദിക്കുന്നതിന് അനുമതി ആവശ്യ പ്പെട്ടുകൊണ്ട സർക്കാരിനെ സമീപിക്കുന്ന തായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആയതിനാൽ ഇക്കാര്യത്തിൽ താഴെ പയുന്ന സ്പഷ്ടീകരണം നൽകുന്നു. 2003-ലെ കേരള മുനിസിപ്പാലിറ്റി (ദുരിതാശ്വാസ നിധി രൂപീകരണവും വിനിയോഗവും) ചട്ടങ്ങൾ പ്രകാരം നഗരസഭകളിൽ രൂപീകരിച്ചിട്ടുള്ള ദുരിതാശ്വാസ നിധിയിൽ നിന്നും അതത് നഗരസഭാ പ്രദേ ശത്ത് താമസിക്കുന്ന വ്യക്തികൾക്ക്/ കുടുംബങ്ങൾക്ക് (പേമാരി, വെള്ളപ്പൊക്കം, പ്രകൃതിക്ഷോഭം, അഗ്നി ബാധ, കൊടുങ്കാറ്റ്, കടലാക്രമണം, അത്യാഹിതം, മാറാരോഗങ്ങൾ എന്നിവ മൂലം ദുരിതം അനുഭവിക്കു ന്നവർക്ക്), ചട്ടങ്ങളിലെ വ്യവസ്ഥകൾക്ക് വിധേയമായി, അടിയന്തിര സന്ദർഭങ്ങളിൽ ധനസഹായം നൽകാ വുന്നതാണ്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷന്മാർക്ക് തിരിച്ചറിയൽ കാർഡ് നൽകൽ, തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സ്വത്ത് വിവരം സംബന്ധിച്ച സ്റ്റേറ്റമെന്റ് സമർപ്പിക്കൽ, സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പ ചെലവുകളുടെ കണക്ക് സമർപ്പിക്കൽ സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (ഇ.എം.)വകുപ്പ്, നം.71471/ഇ.എം.1/10/തസ്വഭവ, തിരും തീയതി 27-11-10). വിഷയം:- തദ്ദേശസ്വയംഭരണ വകുപ്പ് - തദ്ദേശഭരണ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷന്മാർക്ക് തിരിച്ചറി യൽ കാർഡ് നൽകൽ, തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സ്വത്ത് വിവരം സംബന്ധിച്ച സ്റ്റേറ്റമെന്റ് സമർപ്പിക്കൽ, സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പ ചെലവുകളുടെ കണക്ക് സമർപ്പിക്കൽ മുതലായവയെ സംബന്ധിക്കുന്ന നിർദ്ദേശങ്ങൾ സൂചന:- 1. സർക്കുലർ നം. 2666/പി.3/99/തസ്വഭവ; തീയതി 31-7-2000 2. സ.ഉ.(പി) നം. 151/2004/തസ്വഭവ; തീയതി 23-4-2004 3. സ.ഉ.(പി) നം.251/2004/തസ്വഭവ; തീയതി 2-8-2004 തദ്ദേശഭരണ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷന്മാർക്ക് തിരിച്ചറിയൽ കാർഡ് ലഭിക്കുന്നതിന് സ്വീകരി ക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ചും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സ്വത്ത് വിവരം സംബന്ധിച്ച സ്റ്റേറ്റമെന്റ് വിവിധ അധികാരികൾക്ക് സമർപ്പിക്കുന്നത് സംബന്ധിച്ചും നടന്ന തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥികൾ തങ്ങളുടെ തെരഞ്ഞെടുപ്പ ചെലവുകണക്കുകൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് നൽകുന്നത് സംബന്ധിച്ചും സർക്കാർ ചുവടെ വിവരിക്കുന്ന നിർദ്ദേ ശങ്ങൾ പുറപ്പെടുവിക്കുന്നു.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ