Panchayat:Repo18/vol2-page1405

From Panchayatwiki

കൈമാറുന്നതിന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർ നടപടി സ്വീകരിക്കേണ്ടതും ജില്ല/സബ് ട്രഷറി ഓഫീസർമാർ പ്രസ്തുത തുക അതത് നഗരസഭകളുടെ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യേണ്ടതുമാണ്. നഗരസഭകളായി പരിവർത്തനം ചെയ്യപ്പെട്ട കരുനാഗപ്പള്ളി, തൃക്കാക്കര, ഏലൂർ, മരട്, കോട്ടയ്ക്കൽ, നിലമ്പൂർ, നീലേശ്വരം എന്നീ ഗ്രാമപഞ്ചായത്തുകളുടെ കാര്യത്തിലും ബാക്കിയുള്ള ഗഡു തുകകൾ നൽകു ന്നതിൽ മേൽപ്പറഞ്ഞ നടപടിക്രമം അനുവർത്തിക്കേണ്ടതാണ്. 13. കോടതി കേസുകളുടെ/മറ്റ് വ്യവഹാരങ്ങളുടെ നടത്തിപ്പ്. നഗരസഭയുമായി സംയോജിപ്പിച്ചതും നഗരസഭകളായി പരിവർത്തനം ചെയ്യപ്പെട്ടതുമായ ഗ്രാമപഞ്ചാ യത്തുകളുമായി ബന്ധപ്പെട്ടുണ്ടായിട്ടുള്ളതും കോടതികളിൽ നിലനിൽക്കുന്നതുമായ കേസുകൾ സംബ ന്ധിച്ചും അതിന്മേൽ ഗ്രാമപഞ്ചായത്തുകൾ ഇതുവരെ സ്വീകരിച്ച നടപടികൾ, വക്കാലത്ത് നൽകിയ അഭി ഭാഷകനെ സംബന്ധിച്ചുള്ള വിശദാംശങ്ങൾ എന്നിവയും ബന്ധപ്പെട്ട രേഖകൾ സഹിതം നഗരസഭയ്ക്ക് കൈമാറേണ്ടതും തുടർ നടത്തിപ്പ് ബന്ധപ്പെട്ട നഗരസഭ ഏറ്റെടുക്കേണ്ടതുമാണ്. 14, 2010-11 വാർഷിക ധനകാര്യ പ്രതിക: നഗരസഭകളുമായി സംയോജിപ്പിച്ചതും നഗരസഭകളായി പരിവർത്തനം ചെയ്യപ്പെട്ടതുമായ ഗ്രാമപ ഞ്ചായത്തുകളുടെ 31-03-2011 വരെയുള്ള ധനകാര്യ പ്രതികയും, ഡി.സി.ബി.യും തയ്യാറാക്കി ആഡിറ്റിനു വേണ്ടി ലോക്കൽ ഫണ്ട് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർക്ക് നൽകുന്നതിന് നടപടി സ്വീകരിക്കേണ്ടതാണ്. ഇതിനാവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിന് ബന്ധപ്പെട്ട പഞ്ചായത്ത് അസിസ്റ്റന്റ് ഡയറ ക്ടർമാരെ ചുമതലപ്പെടുത്തുന്നു. 15, റിക്കാർഡുകളുടെ കൈമാറ്റം: നഗരസഭകളുമായി സംയോജിക്കപ്പെട്ടതും പരിവർത്തനം ചെയ്യപ്പെട്ടതുമായ ഗ്രാമപഞ്ചായത്തുകളിൽ കൈകാര്യം ചെയ്തതുവരുന്ന രജിസ്റ്ററുകൾ, കമ്മിറ്റി മിനിട്സ് ബുക്ക, നിയമസഭാ സമിതികളുമായ ബന്ധ പ്പെട്ട ഫയലുകൾ, മറ്റു രേഖകൾ, ആഡിറ്റ് റിപ്പോർട്ടുകൾ, ആസ്തി രജിസ്റ്റർ തുടങ്ങിയ എല്ലാ രേഖകളും രജിസ്റ്ററുകളും ഫയലുകളും റിക്കാർഡുകളും കൃത്യമായി എണ്ണി തിട്ടപ്പെടുത്തി, ബന്ധപ്പെട്ട നഗരസഭയ്ക്ക് കൈമാറേണ്ടതാണ്. ഇപ്രകാരം കൈമാറ്റം ചെയ്യപ്പെടുന്ന രേഖകളുടേയും രജിസ്റ്ററുകളുടേയും പട്ടിക തയ്യാ റാക്കേണ്ടതും അതിന്റെ പകർപ്പുകൾ പഞ്ചായത്ത് ഡയറക്ടർ, നഗരകാര്യ ഡയറക്ടർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, നഗരകാര്യ മേഖല ജോയിന്റ് ഡയറക്ടർ, ലോക്കൽ ഫണ്ട് ഡെപ്യൂട്ടി ഡയറക്ടർ എന്നിവർക്ക് നൽകേണ്ടതുമാണ്. ഗ്രാമപഞ്ചായത്തുകളെ പരിവർത്തനപ്പെടുത്തി രൂപീകരിച്ചിട്ടുള്ള നഗരസഭകളുടെ കാര്യത്തിലും, ഗ്രാമ പഞ്ചായത്തുകൾ സംയോജിപ്പിക്കപ്പെടുന്ന നഗരസഭകളുടെ കാര്യത്തിലുള്ള ഉദ്യോഗസ്ഥരുടെ വിന്യാസം, തസ്തിക സൃഷ്ടിക്കൽ മുതലായവ സംബന്ധിച്ച പ്രത്യേകം ഉത്തരവുകൾ പുറപ്പെടുവിക്കുന്നതാണ്. 16. എ) ഇടമലക്കുടി ഗ്രാമപഞ്ചായത്തിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് ധനസ (ΣΩOO)O: പുതുതായി രൂപീകരിക്കപ്പെട്ട ഇടമലക്കുടി ഗ്രാമപഞ്ചായത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ, ഓഫീസ് പ്രവർത്തനത്തിനാവശ്യമായ മറ്റു സൗകര്യങ്ങൾ, മറ്റു മുന്നൊരുക്കങ്ങൾ എന്നിവ നടത്തുന്നതിനും 1-11-2010 മുതൽ 31-3-2011 വരെയുള്ള ജീവനക്കാരുടേതുൾപ്പെടെയും, ജനപ്രതിനിധികളുടേയും ഉൾപ്പെ ടെയുള്ള ശമ്പളം അലവൻസുകൾ, ഓണറേറിയം, സിറ്റിംഗ്ല ഫീ, ഓഫീസ് ചെലവുകൾ തുടങ്ങി എല്ലാ ചെലവുകൾക്കും ആവശ്യമായ തുക മുന്നാർ ഗ്രാമപഞ്ചയാത്തിൽ നിന്നും നൽകേണ്ടതാണ്. ബി) പദ്ധതി ധനസഹായം മുന്നാർ ഗ്രാമ പഞ്ചായത്തിന് ഈ സാമ്പത്തിക വർഷത്തിൽ ലഭിക്കാൻ ബാക്കിയുള്ള കേന്ദ്ര-സം സ്ഥാനാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പിനുള്ള തുക മാത്യ ഗ്രാമപഞ്ചായത്തായ മൂന്നാർ ഗ്രാമപഞ്ചായ ത്തിന് അനുവദിക്കുന്നതാണ്. പ്രസ്തുത ഫണ്ടിൽ നിന്നും ഇടമലക്കുടി ഗ്രാമപഞ്ചായത്ത് പ്രദേശത്ത് നട പ്പാക്കിവരുന്ന പദ്ധതികളുടെ തുടർ നടത്തിപ്പിനാവശ്യമായ തുക മൂന്നാർ ഗ്രാമപഞ്ചായത്ത്, ഇടമലക്കുടി ഗ്രാമപഞ്ചായത്തിന് കൈമാറേണ്ടതാണ്. സർക്കാർ ധനസഹായ ഭവന പദ്ധതികൾക്ക് കേരളാ കോസ്സൽ സോൺ മാനേജ്മെന്റ് അതോറിറ്റിയിൽ അംഗീകാരത്തിനായി സമർപ്പിക്കുന്നത് - സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (ആർ.എ.) വകുപ്പ്, നം.67370/ആർ.എ.1/10/തസ്വഭവ, തിരു. തീയതി 4-11-10]. വിഷയം: തദ്ദേശസ്വയംഭരണ വകുപ്പ് - സർക്കാർ ധനസഹായ ഭവന പദ്ധതികൾക്ക് കേരളാ കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റിയിൽ അംഗീകാരത്തിനായി സമർപ്പിക്കുന്നത് - സംബ ന്ധിച്ച കേന്ദ്ര സർക്കാർ/സംസ്ഥാന സർക്കാർ/ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ, ധനസ ഹായത്തോടുകൂടി ഭവന രഹിതരായിട്ടുള്ളവർക്ക് പല ഭവന നിർമ്മാണ പദ്ധതികളും സർക്കാർ പല തല ങ്ങളിലും ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരുന്നു. എന്നാൽ തീരദേശം ഉൾപ്പെടുന്ന തദ്ദേശ സ്വയംഭരണ

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ