Panchayat:Repo18/vol2-page1403

From Panchayatwiki

അദ്ധ്യാപകരെ നിയമിക്കൽ, വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ, പാഠപുസ്തകങ്ങൾ, പഠന സഹായി കൾ, യൂണിഫോം മുതലായവ വിതരണം ചെയ്യൽ, കുട്ടികളുടെ വിദ്യാഭ്യാസാവകാശം ഉറപ്പ് വരുത്തൽ, വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയൽ, അർഹരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്, സാമ്പ ത്തികസഹായം എന്നിവിതരണം ചെയ്യൽ തുടങ്ങിയവ ഫണ്ടിന്റെ ലഭ്യതയ്ക്ക് വിധേയമായി, വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഏറ്റെടുത്തു നടപ്പാക്കാവുന്ന പ്രവർത്ത നങ്ങളാണ് എന്നും അറിയിക്കുന്നു. നഗരസഭകളുമായി സംയോജിപ്പിച്ച ഗ്രാമപഞ്ചായത്തുകളുടെയും, നഗരസഭകളായി പരിവർത്തനം ചെയ്യപ്പെട്ട ഗ്രാമപഞ്ചായത്തുകളുടെയും, നഗരസഭകളായി പരിവർത്തനം ചെയ്യപ്പെട്ട ഗ്രാമപഞ്ചായത്തുകളുടെയും ആസ്തിബാദ്ധ്യതകൾ തിട്ടപ്പെടുത്തുന്നത് സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ(ഇ.എം.)വകുപ്പ്, നം.50730/ഇ.എം.3/10/തസ്വഭവ, തിരു. തീയതി, 30-10-10). വിഷയം:- തദ്ദേശ സ്വയംഭരണ വകുപ്പ് - നഗരസഭകളുമായി സംയോജിപ്പിച്ച ഗ്രാമപഞ്ചായത്തു കളുടെയും, നഗരസഭകളായി പരിവർത്തനം ചെയ്യപ്പെട്ട ഗ്രാമപഞ്ചായത്തുകളുടെയും, ആസ്തി-ബാദ്ധ്യതകൾ തിട്ടപ്പെടുത്തുന്നത്-മാർഗ്ഗ നിർദ്ദേശങ്ങൾ-പുറപ്പെടുവിക്കുന്നു. സൂചന:- 1) സ.ഉ (അച്ചടി) 113/2010/തസ്വഭവ തീയതി 08-06-2010 2) സ.ഉ (അച്ചടി) 114/2010/തസ്വഭവ തീയതി 08-06-2010 3) സ.ഉ. (അച്ചടി) 116/2010/തസ്വഭവ തീയതി 09-06-2010 4) സ.ഉ (അച്ചടി) 99/2010/തസ്വഭവ തീയതി 20-05-2010 5) സ.ഉ (അച്ചടി) 222/2010/തസ്വഭവ തീയതി 30-09-2010 6) സ.ഉ (അച്ചടി) 223/2010/തസ്വഭവ തീയതി 30-09-2010 7) സ.ഉ (അച്ചടി) 225/2010/തസ്വഭവ തീയതി 30-09-2010 8) സ.ഉ (അച്ചടി) 219/2010/തസ്വഭവ തീയതി 30-09-2010 സൂചന (1) മുതൽ (3) വരെയുള്ള ഉത്തരവുകൾ പ്രകാരം 01-10-2010 മുതൽ പ്രാബല്യത്തിൽ വരത്ത ക്കവിധം, സംസ്ഥാനത്തെ നഗരസ്വഭാവം ആർജ്ജിച്ച 7 ഗ്രാമപഞ്ചായത്തുകളെ സമീപ മുനിസിപ്പൽ കൗൺസി ലുകളോടും 8 ഗ്രാമപഞ്ചായത്തുകളെ മുനിസിപ്പൽ കോർപ്പറേഷനുകളോടും സംയോജിപ്പിച്ചുകൊണ്ടും 7 ഗ്രാമ പഞ്ചായത്തുകളെ മുനിസിപ്പാലിറ്റികളാക്കി പരിവർത്തനപ്പെടുത്തികൊണ്ടും സർക്കാർ ഉത്തരവായി സൂചന (4)-ലെ ഉത്തരവു പ്രകാരം ഇടുക്കി ജില്ലയിലെ മൂന്നാർ ഗ്രാമപഞ്ചായത്തിനെ വിഭജിച്ച 01-10-2010 പ്രാബല്യത്തിൽ ഇടമലക്കുടി എന്ന പേരിൽ ഒരു ക്രൈടബൽ ഗ്രാമപഞ്ചായത്ത് രൂപീകരിച്ചും ഉത്തരവായിരു ന്നു. സൂചന (5) മുതൽ (8) വരെയുള്ള ഉത്തരവുകൾ പ്രകാരം ഗ്രാമപഞ്ചായത്തുകളെ മുനിസിപ്പൽ കൗൺസിലുകളോടും മുനിസിപ്പൽ കോർപ്പറേഷനുകളോടും സംയോജിപ്പിച്ചുകൊണ്ടും മുനിസിപ്പാലിറ്റി കളാക്കി പരിവർത്തനപ്പെടുത്തിക്കൊണ്ടും പുതിയ ഗ്രാമപഞ്ചായത്ത് രൂപീകരിച്ചുകൊണ്ടുമുള്ള ഉത്തരവുകളുടെ പ്രാബല്യത്തീയതി 2010 നവംബർ 1 ആയി ഭേദഗതി ചെയ്തതുകൊണ്ടും സർക്കാർ ഉത്തരവായിരുന്നു. പ്രസ്തുത ഗ്രാമപഞ്ചായത്തുകളുടെ ആസ്തി-ബാദ്ധ്യതകൾ തിട്ടപ്പെടുത്തുന്നതു സംബ ന്ധിച്ച് ചുവടെ ചേർക്കുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു. 01-11-2010 മുതൽ പ്രാബല്യത്തിൽ 31-10-2010 അടിസ്ഥാനമാക്കിയായിരിക്കണം ആസ്തി ബാദ്ധ്യത കൾ തിട്ടപ്പെടുത്തേണ്ടത്. 1. ആസ്തികൾ: (എ.) സാമ്പത്തിക രൂപത്തിലുള്ള ആസ്തി. സാമ്പത്തിക രൂപത്തിലുള്ള ആസ്തികളിൽ ട്രഷറി ബാലൻസ്, പോസ്റ്റാഫീസ്/ബാങ്ക് നിക്ഷേപങ്ങൾ, ബന്ധപ്പെട്ട അക്കൗണ്ടുകളിൽ അടക്കാതെ അവശേഷിക്കുന്ന പിരിറ്റ് തുക, കൈവശം നിൽപ്പുതുക, സ്റ്റാമ്പ്, നീക്കിയിരിപ്പ് തുക, മറ്റ് തുകകൾ എന്തെങ്കിലും ഉണ്ടെങ്കിൽ ആയത് എന്നിവയെല്ലാം കണക്കാക്കേ 6Υης (O)O6ΥΟ. (ബി) മറ്റ് ആസ്തികൾ: തിരിച്ചു കിട്ടാനുള്ള മുൻകൂറുകൾ, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റുകൾ, നിക്ഷേപങ്ങൾ എന്നിവ ᏯᏏ6mᎠᏯ6ᎧᏅᏩᏯᎦᎧ6ᎱlᏕᏩᎤᎧᏆo6ᎱYᎠ. 2, ബാദ്ധ്യസ്ഥകൾ: (എ) 1. തിരിച്ച് നൽകേണ്ട വിവിധയിനം നിക്ഷേപങ്ങൾ 2, ജീവനക്കാർക്കും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കും നൽകാനുള്ള കുടിശ്ശിക ആനുകൂ ല്യങ്ങൾ

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ