Panchayat:Repo18/vol2-page1399

From Panchayatwiki

തദ്ദേശഭരണ സ്ഥാപനവും വൈദ്യുതി ബോർഡിന്റെ ബന്ധപ്പെട്ട സെക്ഷനിലെ അസിസ്റ്റന്റ് എഞ്ചിനീ യറും സംയുക്തമായി നിർണ്ണയിക്കണം. ഊർജ്ജമേഖലാ വർക്കിംഗ് ഗ്രൂപ്പിന്റെ സഹായത്തോടുകൂടി തദ്ദേ ശഭരണസ്ഥാപനത്തിന് ഈ പ്രവർത്തനങ്ങൾ പൂർത്തിയാക്കാവുന്നതാണ്. 3. മീറ്റർ, മീറ്റർ ബോക്സ്, ഫ്യൂസ്, കൺട്രോൾ സ്വിച്ച്, കണക്ടിംഗ് വയർ മുതലായവ അടങ്ങിയ താണ് മീറ്ററിംഗ് സംവിധാനം. എത്ര പോയിന്റുകളിലാണ് മീറ്റർ സ്ഥാപിക്കേണ്ടതെന്ന് നിശ്ചയിച്ചുകഴിഞ്ഞാൽ വിശദാംശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് എസ്റ്റിമേറ്റ് തയ്യാറാക്കി നൽകാൻ തദ്ദേശഭരണ സ്ഥാപനം ബന്ധ പ്പെട്ട സെക്ഷനിലെ അസിസ്റ്റന്റ് എഞ്ചിനീയറോട് രേഖാമൂലം ആവശ്യപ്പെടണം. 4. വാർഷിക പദ്ധതിയുടെ ഭാഗമായി മാത്രമേ പ്രവൃത്തി നടപ്പാക്കാൻ പാടുള്ളൂ. ഈ സർക്കുലറിന്റെ തീയതി മുതൽ ആറ് മാസത്തിനകം മീറ്ററിംഗ് സമ്പ്രദായത്തിലേക്ക് മാറുന്ന തദ്ദേശഭരണ സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം എസ്റ്റിമേറ്റ് തുകയുടെ 50 ശതമാനം വൈദ്യുതി ബോർഡ് വഹിക്കുന്നതാണ്. ബാക്കി 50 ശതമാനം മാത്രം തദ്ദേശഭരണ സ്ഥാപനം വഹിച്ചാൽ മതിയാകും. ആറ് മാസക്കാലാവധിക്ക് ശേഷം മീറ്ററിംഗ് സമ്പ്രദായത്തിലേക്ക് മാറുന്ന തദ്ദേശഭരണ സ്ഥാപനങ്ങളുടെ കാര്യത്തിൽ എസ്റ്റിമേറ്റ് തുക പൂർണ്ണ മായും അതത് തദ്ദേശഭരണ സ്ഥാപനങ്ങൾ തന്നെ വഹിക്കേണ്ടതാണ്. ചെലവ് വഹിക്കുന്നതിന് തദ്ദേശഭ രണ സ്ഥാപനങ്ങൾക്ക് വികസന/തനത്/ജനറൽ പർപ്പസ് ഫണ്ട് വിനിയോഗിക്കാവുന്നതാണ്. 5. വൈദ്യുതി ബോർഡ് മുഖേന ഡെപ്പോസിറ്റ് പ്രവൃത്തിയായി വേണം പ്രോജക്ട് നടപ്പാക്കേണ്ടത്. തുക ഡെപ്പോസിറ്റ് ചെയ്തതുകഴിഞ്ഞാൽ കഴിവതും വേഗം പ്രവൃത്തി നടപ്പാക്കുവാൻ വൈദ്യുതി ബോർഡ് ശ്രമിക്കേണ്ടതാണ്. 6, മീറ്റർ റീഡിംഗ് എടുക്കുന്നതിനും ഓൺ ഓഫ് സ്വിച്ച പ്രവർത്തിപ്പിക്കുന്നതിനും സൗകര്യപ്രദമാകും വിധം സർവീസ് പോസ്റ്റിൽ തറനിരപ്പിൽ നിന്നും 1.5 മീറ്റർ ഉയരത്തിൽ ആയിരിക്കണം മീറ്റർ സ്ഥാപിക്കേണ്ടത്. 7. മീറ്റർ സ്ഥാപിച്ചു കഴിഞ്ഞാൽ ഓൺ ഓഫ് സ്വിച്ച് പ്രവർത്തിപ്പിക്കേണ്ട ഉത്തരവാദിത്വം തദ്ദേശഭരണ സ്ഥാപനം ഇതിന് ചമതലക്കാരെ നിശ്ചയിച്ചു നൽകേണ്ടതാന്. 8. തദ്ദേശഭരണ സ്ഥാപനങ്ങൾ സ്വന്തം ചെലവിൽ തെരുവുവിളക്കുകൾ സ്ഥാപിച്ച മെയന്റനൻസ് നട ത്തുകയാണെങ്കിൽ വൈദ്യുതി നിരക്ക് ഒരു യൂണിറ്റിന് 90 പൈസയും ഓരോ മീറ്ററിനും ഫിക്സഡ് ചാർജ്ജ് പ്രതിമാസം 12 രൂപയും ആയിരിക്കും. 9. ഓരോ മീറ്ററിംഗ് പോയിന്റിനും പ്രത്യേകം കൺസ്യൂമർ നമ്പർ നൽകുകയും തുടർന്ന് സ്പോട്ടബില്ലിംഗ് സമ്പ്രദായം നടപ്പാക്കുകയും ചെയ്യുന്നതാണ്. അനധികൃത നിർമ്മാണങ്ങൾക്കെതിരെ നടപടി നിർദ്ദേശങ്ങൾ നൽകുന്നത് സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (ആർ.എ.)വകുപ്പ്, നം.22044/ആർ.എ.1/10; തസ്വഭവ, തിരും തീയതി 24-7-10). വിഷയം:- തദ്ദേശസ്വയംഭരണ വകുപ്പ് - അനധികൃത നിർമ്മാണങ്ങൾക്കെതിരെ നടപടി നിർദ്ദേശങ്ങൾ നൽകുന്നത് സംബന്ധിച്ച സൂചന:- ബഹുമാനപ്പെട്ട ഓംബുഡ്സ്മാൻ സെക്രട്ടറിയുടെ 25/3/2010ലെ CMP.55/09 in O.P. No. 261/08/OBDN (mond ceoroš. കെട്ടിട നിർമ്മാണ ചട്ടം ലംഘിച്ച് നടത്തിയിട്ടുള്ള കെട്ടിടങ്ങളുമായി ബന്ധപ്പെട്ട ധാരാളം കേസുകൾ പല കോടതികളിലും ഇപ്പോൾ നിലവിലുണ്ട്. ടി. നിർമ്മാണവുമായി ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപ നങ്ങളിൽ നിന്നും നൽകുന്ന പല നോട്ടീസുകളും/ഉത്തരവുകളും നിയമാനുസൃതമായിട്ടല്ല എന്ന് സർക്കാ രിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ടി കാരണത്താൽ അനധികൃത നിർമ്മാണത്തിനെതിരെ നടപടി സ്വീകരി ക്കുന്നതിന് നിർവ്വാഹമില്ലാതെ വരികയാണ്. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അനധി കൃത നിർമ്മാണങ്ങൾക്കെതിരെ നോട്ടീസ്/ഉത്തരവുകൾ നൽകുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ നിർബ ന്ധമായും പാലിച്ചിരിക്കേണ്ടതാണ്. 1. നിർമ്മാണാനുമതി നൽകിയ കെട്ടിടങ്ങൾ നിർമ്മാണം നടന്നുകൊണ്ടിരിക്കുമ്പോൾ ചട്ടം ലംഘിക്കു ന്നുണ്ടെന്ന് സ്ഥലം പരിശോധിച്ച ശേഷമേ ഉറപ്പാക്കാവു. 2. സ്ഥല പരിശോധനയിൽ ചട്ടം ലംഘിച്ചിട്ടുണ്ടെന്ന് ഉറപ്പാകുന്ന പക്ഷം കക്ഷിക്കു നൽകുന്ന നോട്ടീ സുകളിൽ ചട്ടത്തെക്കുറിച്ചുള്ള വ്യക്തമായ വിശദീകരണം നൽകിയിരിക്കണം. കെ.എം.ബി.ആർ. 1999-ലെ റുളിന്റെ നമ്പരും വിവരങ്ങളും കാണിച്ചിരിക്കണം. 3. പഞ്ചായത്തുകളിൽ പഞ്ചായത്ത് രാജ് ആക്ടിന്റെ വകുപ്പുകളും, മുനിസിപ്പൽ/കോർപ്പറേഷനു കളിൽ മുനിസിപ്പാലിറ്റി ആക്ടിന്റെ സെക്ഷനും കാണിച്ചുകൊണ്ടായിരിക്കണം നോട്ടീസ് നൽകേണ്ടത്. 4, മുനിസിപ്പാലിറ്റി ആക്ട/പഞ്ചായത്ത് ആക്ട് കെട്ടിടനിർമ്മാണ ചട്ടം എന്നിവ ഉൾപ്പെടെ മറ്റു ചട്ട ങ്ങളും ബാധകമാകുന്ന പക്ഷം അവയുടെ അടിസ്ഥാനത്തിൽ നിയമാനുസൃതമായ രീതിയിൽ ആക്ടി ലേയും, ചട്ടങ്ങളിലേയും വ്യവസ്ഥകൾക്ക് അനുസൃതമായിരിക്കണം നോട്ടീസ് നൽകേണ്ടത്. |

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ