Panchayat:Repo18/vol2-page1393

From Panchayatwiki

കൃട്ടീവ് ഡയറക്ടർ പരാമർശം മൂന്നിലെ കത്തിലൂടെ സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. സർക്കാർ ഇക്കാര്യം പരോധിക്കുകയും യുവശി പദ്ധതിയുടെ സുഗമമായ നിർവ്വഹണം സാധ്യമാക്കുന്നതിനായി ചുവടെ ചേർത്തിരിക്കുന്നപ്രകാരമുള്ള പരിഷ്ക്കരിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തതു കൊള്ളുന്നു. യുവശി പദ്ധതി - പരിഷ്ക്കരിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ഗുണഭോക്താക്കളുടെ തെരഞ്ഞെടുപ്പ. 1. കുടുംബശ്രീ അയൽക്കുട്ട കുടുംബാംഗങ്ങളിൽ നിന്നുള്ള നിശ്ചിത പ്രായപരിധിയിലുള്ള ആർക്കും ഈ പദ്ധതി പ്രകാരം സ്വയം തൊഴിൽ സംരംഭങ്ങൾ രൂപീകരിക്കാവുന്നതാണ്. 2, ഗുണഭോക്താക്കളുടെ സംരംഭകത്വ വാസനയും, സംരംഭ രൂപീകരണത്തിനുള്ള തൽപ്പരതയും അടി സ്ഥാന അർഹതാ മാനദണ്ഡമായി പരിഗണിക്കേണ്ടതാണ്. 3. സംരംഭകൻ)/കുടുംബാംഗം അയൽക്കൂട്ടത്തിൽ അംഗത്വം നേടി കുറഞ്ഞത് 6 മാസമെങ്കിലും പൂർത്തീകരിച്ചിരിക്കണം. 4, സംരംഭകന്റെ പ്രായപരിധി 18-45 വയസ്സായിരിക്കും. 5. കുടുംബശ്രീമിഷൻ നേരിട്ടോ, വിവിധ ഏജൻസികൾ മുഖേനയോ നടത്തുന്ന വിവിധ വൈദഗ്ദദ്ധ്യ വികസന പരിപാടികളിലും, ഇ.ഡി.പി. പെർഫോർമൻസ് ഇൻപ്രവമെന്റ് പ്രോഗ്രാമുകളിലും പങ്കെടുക്കാൻ സന്നദ്ധതയുള്ളവരായിരിക്കണം. ഗുണഭോക്ത്യ തെരഞ്ഞെടുപ്പിനും, പദ്ധതി പ്രചരണത്തിനുമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ 1. യുവശീ പദ്ധതിയെക്കുറിച്ചുള്ള വ്യാപകമായ പ്രചാരണം കുടുംബശ്രീ സിഡിഎസ്/എഡിഎസുക ളുടെ നേതൃത്വത്തിൽ അയൽക്കുട്ട് തലത്തിൽ നടത്തേണ്ടതാണ്. 2. പഞ്ചായത്ത്/നഗരസഭാ തലത്തിൽ ചിട്ടപ്പെടുത്തിയിട്ടുള്ള വാർഷിക കർമ്മപദ്ധതി, തൊഴിൽ സംരംഭ സാധ്യതാ രജിസ്റ്റർ എന്നിവയുടെ സഹായത്തോടെ പ്രാദേശിക പ്രത്യേകതകൾക്കും, സംരംഭകരുടെ അഭി രുചിക്കും അനുസൃതമായി ഓരോ വാർഡിലും ആരംഭിക്കാൻ സാധിക്കുന്ന യുവശി - ആശയങ്ങൾ സ്വാംശീ കരിക്കുന്നതിനും, പ്രോജക്ടുകൾ രൂപീകരിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ സിഡിഎസ് തലത്തിൽ നട ത്തണം. സംരംഭ വികസന പ്രവർത്തനങ്ങളുടെ ചുമതലയുള്ള സിഡിഎസ് ഉപസമിതി കൺവീനർ ഇതിന് നേതൃത്വം നൽകണം. ഇതിനനുസൃതമായി ഓരോ അയൽക്കൂട്ടത്തിൽ നിന്നും യുവശീ പദ്ധതിപ്രകാരം സ്വയം തൊഴിൽ രൂപീകരണത്തിന് തൽപരരായവരുടെ വിശദാംശങ്ങൾ ശേഖരിക്കണം. യുവശി പദ്ധതി രൂപീകരണത്തിനുള്ള പരിശീലനങ്ങൾ 1. അയൽക്കുട്ട തലത്തിൽ നിന്നും ശേഖരിക്കുന്ന വിശദാംശങ്ങളുടെ അടിസ്ഥാനത്തിൽ തൽപരരായ സംരംഭകരെ തെരഞ്ഞെടുക്കുന്നതിനും, അവരെ സംരംഭ രൂപീകരണ പ്രവർത്തനങ്ങളിലേക്ക് അടുപ്പിക്കു ന്നതിനും വേണ്ടി കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ സിഡിഎസിന്റെ പങ്കാളിത്തത്തോടെ പഞ്ചാ യത്ത് തലത്തിലോ, ബ്ലോക്ക് തലത്തിലോ ജനറൽ ഓറിയന്റേഷൻ പ്രോഗ്രാമുകൾ സംഘടിപ്പിക്കേണ്ട (0ᎠᏣᎧ6TᎠ. 2. ജനറൽ ഓറിയന്റേഷൻ പ്രോഗ്രാമുകളെ സംബന്ധിച്ച് ത്രിതല സംഘടനാ തലത്തിൽ തന്നെ വിപു ലമായി പ്രചാരണം നടത്തേണ്ടതാണ്. ജിഒറ്റി പരിശീലനങ്ങളും, പരിശീലന തീയതി, വേദി എന്നിവ സംബ ന്ധിച്ച വിശദാംശങ്ങളും പഞ്ചായത്ത് ഓഫീസിന്റെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കേണ്ടതാണ്. 3. ജിഒറ്റിയിലെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഓരോ അയൽക്കൂട്ടവും ക്രിയാ ത്മകമായി പങ്കെടുക്കേണ്ടതാണ്. 4. കുടുംബശ്രീ എക്സസാത്ത്, മറ്റ് പരിശീലന സ്ഥാപനങ്ങൾ എന്നിവയുടെ സേവനം ജനറൽ ഓറിയ ന്റേഷൻ പരിശീലനങ്ങൾക്ക് കുടുംബശ്രീ ജില്ലാമിഷന് ഉപയോഗപ്പെടുത്താവുന്നതാണ്. 5. ജനറൽ ഓറിയന്റേഷൻ പ്രോഗ്രാമിൽ പങ്കെടുക്കുന്നവരുടെ വിശദാംശങ്ങൾ സിഡിഎസിൽ സൂക്ഷി ച്ചിട്ടുള്ള പ്രത്യേക രജിസ്റ്ററിൽ സൂക്ഷിക്കേണ്ടതാണ്. സംരംഭവികസന പ്രവർത്തനങ്ങളുടെ ചുമതലയുള്ള സിഡിഎസ് സബ്ദകമ്മിറ്റി കൺവീനർക്കാണ് ഇതിന്റെ ഉത്തരവാദിത്വം. 6, ജനറൽ ഓറിയന്റേഷൻ പരിശീലനങ്ങളിൽ പങ്കെടുത്തവരിൽ നിന്നും സംരംഭ രൂപീകരണത്തിനുള്ള ഉറച്ച താൽപ്പര്യവും, അഭിവാഞ്ഛയും പ്രകടിപ്പിക്കുന്നവരെ ഉൾപ്പെടുത്തി ഇഡിപി (എന്റർപ്രണർഷിപ്പ ഡെവലപ്മെന്റ് പ്രോഗ്രാം) പരിശീലനങ്ങൾ നൽകണം. 7, ഇപ്രകാരം ഇഡിപി പരിശീലനം ലഭിച്ചവരെ മാത്രം ഉൾപ്പെടുത്തി യുവശീ പദ്ധതിയിൻ കീഴിൽ സ്വയം തൊഴിൽ ഗ്രൂപ്പുകൾ രൂപീകരിക്കാവുന്നതാണ്. ഇവരുടെ ലിസ്റ്റ് സിഡിഎസ് തലത്തിൽ പ്രത്യേകം ക്രോഡീകരിച്ച സൂക്ഷിക്കണം. സംരംഭകരുടെ മുൻപരിചയം, പരിശീലനങ്ങൾ എന്നീ ഘടകങ്ങൾ പ്രത്യേകം പരിഗണിക്കണം. സംരംഭ നടത്തിപ്പിനായി പ്രത്യേക വൈദഗ്ദ്യ വികസന പരിശീലനങ്ങൾ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അതിന്റെ നടപടികൂടി കുടുംബശ്രീ ജില്ലാമിഷൻ സ്വീകരിക്കണം.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ