Panchayat:Repo18/vol2-page1390

From Panchayatwiki

Annexure 1 Check list for issue of license under section 232 of the Kerala Panchayat Raj Act, 1994 (relating to dangerous and offensive trades/Factories) Yes No 1. Whether consent from the State Pollution Control Board has been oriented 2. Whether possession certificate from Revenue department is available (for Privately owned lands) 3. Whether permission from the Revenue department under KLCAct is obtained (for Revenue lands) 4. Whether permission for use of explosives under Explosive Act has been obtained from the Revenue department/Chief Controller of Explosives, government of India. (If applicable) whether service of a licensed blaster are available? 5. Whether license from the department of Mining and Geology has been obtained? സ്ക്കളുകളിൽ അഗ്നിശമനോപകരണങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (ഡി.ബി.)വകുപ്പ്, നം.17565/ഡി.ബി.2/10; തസ്വഭവ, തിരു. 19-3-10). വിഷയം:- തദ്ദേശസ്വയംഭരണ വകുപ്പ് - സ്ക്കൂളുകളിൽ അഗ്നിശമനോപകരണങ്ങൾ ഏർപ്പെടുത്തു ന്നത് സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ - സംബന്ധിച്ച്. സൂചന:- 1. ബഹു. സുപ്രീംകോടതിയുടെ 13/4/09-ലെ WP(c) |483/04 നമ്പർ കേസിലെ വിധിന്യായം 2. പൊതു വിദ്യാഭ്യാസ സെക്രട്ടറി വിളിച്ചുകൂട്ടിയ 19/1/10-ലെ യോഗ നടപടികുറിപ്പ 3, 2/3/10-ലെ 213-ാം നമ്പർ കോർഡിനേഷൻ കമ്മിറ്റി തീരുമാനം എല്ലാ സ്ക്കളുകളിലും അഗ്നിശമനോപകരണങ്ങൾ സ്ഥാപിക്കണമെന്നുള്ള ബഹു. സുപ്രീകോടതിയുടെ 13/4/09-ലെ വിധിന്യായത്തിന്റെ അടിസ്ഥാനത്തിൽ പൊതു വിദ്യാഭ്യാസ സെക്രട്ടറി വിളിച്ചു ചേർത്ത യോഗ ത്തിലെ ശുപാർശകൾ പരിഗണിച്ച വിദ്യാഭ്യാസ വകുപ്പ് കൈമാറിയതും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങ ളുടെ നിയന്ത്രണത്തിലുള്ളതുമായ സ്ക്കൂളുകളിൽ താഴെപ്പറയുന്ന പ്രവർത്തനങ്ങൾ നടപ്പാക്കേണ്ടതാണ്. () നിലവിൽ ജലസംഭരണികൾ ഇല്ലാത്ത എല്ലാ സ്ക്കൂളുകളിലും അവ സ്ഥാപിക്കേണ്ടതാണ്. (i) പഴയതും നശിച്ചതുമായ വയറിംഗുകൾ മാറ്റി പകരം പുതുതായി വയറിംഗ് നടത്തേണ്ടതാണ്. (ii) സ്കൂളുകളിൽ പ്രഥമ ശുശൂഷ, കിറ്റുകൾ സജ്ജമാക്കേണ്ടതാണ്. (iv) ക്ലാസ് മുറികൾക്ക് അധിക വാതിലുകൾ ആവശ്യമുള്ളപക്ഷം അവ സ്ഥാപിക്കണം. (v) അഗ്നിബാധ, പ്രകൃതിദുരന്തങ്ങൾ എന്നിവയുണ്ടാകുന്ന സാഹചര്യത്തിൽ കെട്ടിടങ്ങൾ ഇൻഷർ ചെയ്യേണ്ടതാണ്. (vi) ഉച്ചയാഹാരത്തിനുള്ള അടുക്കളെ സ്ക്കൂൾ കെട്ടിടത്തിനോട് ചേർന്ന് സ്ഥിതിചെയ്യുകയാണെങ്കിൽ അവ മാറ്റി സ്ഥാപിക്കേണ്ടതാണ്. (vii) നഴ്സസറി, എൽ.പി. വിഭാഗങ്ങൾ ഒറ്റനില കെട്ടിടങ്ങളിലേ പ്രവർത്തിക്കാൻ പാടുള്ളൂ. ആവശ്യമെ ങ്കിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പുതിയ കെട്ടിടങ്ങൾ നിർമ്മിച്ച് നൽകേണ്ടതാണ്. (viii) തീപിടിക്കാത്ത വസ്തുക്കൾ ഉപയോഗിച്ചാണ് കെട്ടിടങ്ങൾ നിർമ്മിച്ചിട്ടുള്ളതെന്ന് ഉറപ്പാക്കണം. (x) ഇനം (i) മുതൽ (v) വരെയുള്ള ചെലവുകൾക്ക് മെയിന്റനൻസ് ഫണ്ട് വിനിയോഗിക്കാവുന്നതാണ്. വൃദ്ധ സദനം - പശ്ചാത്തല സൗകര്യം ഒരുക്കൽ - അഭയകേന്ദ്രങ്ങളുടെ നിർമ്മാണം - ക്ഷേമ വകുപ്പിലെ സുപ്രണ്ടുമാരെ നിർവ്വഹണ ഉദ്യോഗസ്ഥരായി നിയമിക്കുന്നത്സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (ഡി.ബി.)വകുപ്പ്, നം,47316/ഡി.ബി.2/09) തസ്വഭവ, തിരും തീയതി 20-3-10). വിഷയം:- തദ്ദേശസ്വയംഭരണ വകുപ്പ് - വൃദ്ധ സദനം - പശ്ചാത്തല സൗകര്യം ഒരുക്കൽ - അഭയ കേന്ദ്രങ്ങളുടെ നിർമ്മാണം - ക്ഷേമ വകുപ്പിലെ സൂപ്രണ്ടുമാരെ നിർവ്വഹണ ഉദ്യോഗസ്ഥ രായി നിയമിക്കുന്നത് - സംബന്ധിച്ച്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ