Panchayat:Repo18/vol2-page1388

From Panchayatwiki

v എഞ്ചിനീയറിംഗ് വിഭാഗം ഓരോ നിർമ്മാണ പ്രവൃത്തിയും പൂർത്തീകരിക്കുമ്പോൾ പൂർത്തീകരണ സർട്ടിഫിക്കറ്റ് പുറപ്പെടുവി ക്കുകയും അക്കൗണ്ട്സ് വിഭാഗത്തിന് നൽകുകയും ചെയ്യണം. വർഷാവസാനത്തിൽ പൂർത്തീകരിച്ച പ്രവർത്തിയുടെ ലിസ്റ്റ് അക്കൗണ്ട്സ് വിഭാഗത്തിന് നൽകണം. ഒരു വർഷം റവന്യൂ ചെലവിനായും, ആസ്തി സൃഷ്ടിക്കായും സ്റ്റോക്കിൽ നിന്ന് ചെലവഴിച്ച തുകകളുടെ വിവരവും ക്ലോസിംഗ് സ്റ്റോക്ക് തുകയുടെ വിവരവും അക്കൗണ്ട്സ് വിഭാഗത്തിന് നൽകണം. vi egomo(oči oleoОDo സ്ഥാപന ബിൽ അവസാന പ്രിന്റൌട്ട് എടുത്ത് അക്കൗണ്ട്സ് വിഭാഗത്തിനു നൽകി കഴിഞ്ഞാൽ ആ ബില്ലിൽ പിന്നീട് ഒരു തിരുത്തലുകളും വരുത്തുന്നില്ലെന്ന് ഉറപ്പുവരുത്തണം. (എല്ലാവിധ തിരുത്തലുകളും സ്ഥാപനയിൽ വരുത്തി കഴിഞ്ഞശേഷമേ അവസാന പ്രിന്റൌട്ട് എടുത്ത് സമർപ്പിക്കാവു) vi് അക്കൗണ്ട്സ് വിഭാഗം സുപ്രണ്ട് സാംഖ്യയിൽ രേഖപ്പെടുത്തിയ ഇടപാടുകളുടെ കൃത്യത ഉറപ്പുവരുത്തി അപൂവ് ചെയ്യണം. ദിനം പ്രതി കാഷ് ബുക്ക്, ബാങ്ക് ബുക്കുകൾ എന്നിവയുടെ പ്രിന്റ് ഔട്ട് ഒപ്പിട്ട സെക്രട്ടറിക്ക് സമർപ്പി αθ6)6ΥΥ)o. മാസാവസാനം പ്രതിമാസ സ്റ്റേറ്റമെന്റുകളുടെ പ്രിന്റ് ഔട്ട സെക്രട്ടറിക്ക് സമർപ്പിക്കണം. വർഷാവസാനം വാർഷിക ധനകാര്യ പ്രതികകളുടെ പ്രിന്റൌട്ട സെക്രട്ടറിക്ക് സമർപ്പിക്കണം. ഗ്രാമപഞ്ചായത്ത് കമ്പ്യൂട്ടറൈസേഷൻ - നിർദ്ദേശങ്ങൾ സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (ഐ.ബി.)വകുപ്പ്, നം.16993/ഐ.ബി.1/10, തസ്വഭവ, തിരും തീയതി 9-3-10). വിഷയം:- തദ്ദേശസ്വയംഭരണ വകുപ്പ് - ഗ്രാമപഞ്ചായത്ത് കമ്പ്യൂട്ടറൈസേഷൻ - നിർദ്ദേശങ്ങൾ സംബന്ധിച്ച സൂചന:- വികേന്ദ്രീകൃതാസുത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതിയുടെ 16.12.2009, 24.12.2009 തീയതികളിലെ യോഗ തീരുമാനങ്ങൾ പദ്ധതി തയ്യാറാക്കൽ, എസ്റ്റിമേറ്റ് തയ്യാറാക്കൽ, അക്കൗണ്ടിംഗ്, ആസ്തികളുടെ വിവരങ്ങൾ പുതു ക്കൽ, തൊഴിലുറപ്പുപദ്ധതി തുടങ്ങിയവയുമായി ബന്ധപ്പെട്ട ജോലികൾ സോഫ്റ്റ്വെയറുകൾ ഉപയോ ഗിച്ച നിർവ്വഹിക്കുന്നതിന് കമ്പ്യൂട്ടറിന്റെ ലഭ്യതാക്കുറവ് കാരണം ചില ഗ്രാമപഞ്ചായത്തുകളിൽ തടസ്സം നേരിടുന്നുണ്ടെന്ന് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുകയുണ്ടായി. സർക്കാർ ഈ വിഷയം വിശദമായി പരി ശോധിച്ച് ചുവടെ വിവരിക്കുന്ന നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു. (1) ഗ്രാമപഞ്ചായത്തുകളിൽ 5 കമ്പ്യൂട്ടറുകൾ നിർബന്ധമായും ഉണ്ടായിരിക്കണം. അവയുടെ ഉപ യോഗം ഫ്രണ്ട് ഓഫീസ്, എഞ്ചിനീയറിംഗ് സെക്ഷൻ, തൊഴിലുറപ്പു പദ്ധതി, വിവിധയിനം സർട്ടിഫിക്കറ്റു കൾ തയ്യാറാക്കൽ എന്നിവയ്ക്ക് ഓരോന്ന് വീതവും അവശേഷിക്കുന്ന ഒരെണ്ണം പൊതുവായ ആവശ്യ ത്തിനും എന്ന രീതിയിൽ ക്രമീകരിക്കണം. പ്രത്യേക ആവശ്യങ്ങൾക്കായി മാറ്റിവയ്ക്കുന്ന കമ്പ്യൂട്ടറുകൾ ഉപയോഗത്തിലല്ലാത്തപ്പോൾ പൊതുവായ ആവശ്യങ്ങൾക്ക് ഉപയോഗിക്കേണ്ടതാണ്. (2) നിലവിൽ 5 കമ്പ്യൂട്ടറുകൾ ഇല്ലാത്ത ഗ്രാമപഞ്ചായത്തുകൾക്ക് കുറവുള്ള അത്രയും കമ്പ്യൂട്ടറു കൾ പുതുതായി വാങ്ങി മുൻഖണ്ഡികയിൽ പ്രതിപാദിച്ചിട്ടുള്ളത് പ്രകാരം വിവിധ ആവശ്യങ്ങൾക്കായി ക്രമീകരിക്കേണ്ടതാണ്. അഞ്ചിൽ കൂടുതൽ കമ്പ്യൂട്ടറുകൾ ഉള്ള ഗ്രാമപഞ്ചായത്തുകൾക്ക് അവ തുടർന്നും ഉപയോഗിക്കാമെങ്കിലും പുതുതായി കമ്പ്യൂട്ടറുകൾ വാങ്ങാൻ പാടില്ല. (3) ഗ്രാമപഞ്ചായത്തുകൾ തൊഴിലുറപ്പു പദ്ധതിക്കായി മാറ്റി വെയ്ക്കുന്ന കമ്പ്യൂട്ടർ ഒഴികെയുള്ള കമ്പ്യൂട്ടറുകളെ സെർവറുമായി ലോക്കൽ ഏരിയ നെറ്റ്വർക്കിൽ (LAN) ബന്ധിപ്പിക്കേണ്ടതാണ്. (4) ഒരു ലോ എൻഡ് നെറ്റ്വർക്ക് ലേസർ പ്രിന്റർ, ഒരു 136 കോളം ഡോട്ടമാടിക്സ് (പിന്റർ, ഒരു 80 കോളം ഡോട്ടമാട്രിക്സ് പ്രിന്റെർ എന്നിങ്ങനെ മൂന്ന് തരം പ്രിന്ററുകൾ ഗ്രാമപഞ്ചായത്തുകളിൽ ഉണ്ടാകണം. ഈ രീതിയിൽ പ്രിന്ററുകൾ ലഭ്യമല്ലാത്ത ഗ്രാമപഞ്ചായത്തുകൾക്ക് കുറവുള്ളവ പുതുതായി വാങ്ങാവുന്ന താണ്. ലഭ്യമായ എല്ലാ കമ്പ്യൂട്ടറുകളെയും LAN-ൽ ബന്ധിപ്പിച്ചു കൊണ്ടായിരിക്കണം ലേസർ പ്രിന്റർ സ്ഥാപിക്കേണ്ടത്. (5) മുകളിൽ സൂചിപ്പിച്ചത് പ്രകാരം ഉപകരണങ്ങൾ വാങ്ങുന്നതിന് അനുസൃതമായി ആവശ്യാനുസ രണം യു.പി.എസ്സും വാങ്ങേണ്ടതാണ്. (6) കമ്പ്യൂട്ടർ വാങ്ങുന്നതിനോടൊപ്പം നെറ്റ്വർക്ക് കേബിളിംഗ്, യു.പി.എസ്സ് വയറിംഗ് എന്നീ സൗക ര്യങ്ങളും ഏർപ്പെടുത്തേണ്ടതാണ്. (7) ഉപകരണങ്ങൾക്കെല്ലാം വാറന്റി തീരുന്ന മുറയ്ക്ക് വാർഷിക മെയിന്റനൻസ് കരാറിൽ (AMC) ഏർപ്പെടണം. സെർവർ കമ്പ്യൂട്ടറിനും യു.പി.എസ്സിനും അതാത് നിർമ്മാതാവിൽ നിന്ന് നേരിട്ടും മറ്റുപകര ണങ്ങൾക്ക് നല്ല നിലവാരമുള്ള ഒരു പ്രാദേശിക സേവന ദാതാവിൽ നിന്നും സേവന നിലകൾ (service levels) വ്യക്തമാക്കിക്കൊണ്ട് മെയിന്റനൻസ് കരാറിൽ ഏർപ്പെടേണ്ടതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ