Panchayat:Repo18/vol2-page1386

From Panchayatwiki

ഈ വിവരങ്ങൾ ഫീൽഡ് പരിശോധനയ്ക്ക് വിധേയമാക്കി ശരിയാണെന്ന് ഉറപ്പുവരുത്തുകയും ആവ ശ്യമായ വിവരങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്തുകഴിഞ്ഞാൽ സചിത്ര എന്ന ആപ്ലിക്കേഷനിൽ നിന്ന് ആസ്തി വിവരങ്ങളും, ആസ്തികയൊഴിക്കൽ, തേയ്മാനച്ചെലവ് (ഡിപ്രീസിയേഷൻ) തുടങ്ങിയ വിവരങ്ങളും സാംഖ്യ യിലേക്ക് ലഭ്യമാക്കുന്നതാണ്. അനുബന്ധം-2 സെക്രട്ടറിമാർ പുറപ്പെടുവിക്കാവുന്ന ഉത്തരവ് നടപടികളുടെ കരട വിഷയം:- സാംഖ്യ കെ.എം.എ.എം ഡബിൾ എൻടി അക്കൗണ്ടിംഗ് ആപ്ലിക്കേഷൻ നടപ്പാക്കുന്നത് - സംബന്ധിച്ച സൂചന:- 1, 04.02.2010-ലെ ജി.ഒ.(എം.എസ്) 23/10/എൽ.എസ്.ജി.ഡി. നമ്പർ സർക്കാർ ഉത്തരവ്. 2. നഗരകാര്യ ഡയറക്ടറുടെ .6al ............... നമ്പർ സർക്കുലർ 3. .ലെ ബഹു. ചെയർപേഴ്സസിന്റെ ചേംബറിൽ ചേർന്ന യോഗതീരുമാനം. നഗരസഭകളിൽ സാംഖ്യ കെ.എം.എ.എം. - ഡബിൾ എൻട്രി ആപ്ലിക്കേഷൻ വിന്യസിക്കുന്നതു സംബ ന്ധിച്ച നിർദ്ദേശങ്ങൾ സൂചന (1)-ലും (2)-ലും അടങ്ങിയിരിക്കുന്നു. പ്രസ്തുത നിർദ്ദേശങ്ങൾ പ്രകാരം 0104.2010 മുതൽ സാംഖ്യ കെ.എം.എ.എം. നഗരസഭയിൽ വിന്യസിക്കുന്നതിനും, അതിനാവശ്യമായ മുന്നൊ രുക്കങ്ങൾ നടത്തുന്നതിനും, തുടർന്ന് സാംഖ്യ കെ.എം.എ.എം. ഉപയോഗിച്ച് അക്രൂവൽ അടിസ്ഥാനത്തി ലുള്ള ഡബിൾ എൻട്രി അക്കൗണ്ടിംഗ് സമ്പ്രദായത്തിൽ നഗരസഭയുടെ കണക്കുകൾ സൂക്ഷിക്കുന്നതിനും സൂചന (3) പ്രകാരം തീരുമാനിച്ചിരിക്കുന്നു. നഗരസഭയിൽ കാഷ്/ചെക്ക്/ഡിമാന്റ് ഡ്രാഫ്റ്റ/ട്രഷറിബിൽ തുടങ്ങിയവ വഴിയുള്ള എല്ലാ പണം വരവുകളുടെയും (Recept) കാഷ്/ചെക്ക്/ട്രഷറി ബിൽ വഴി നടത്തുന്ന എല്ലാ പണം നൽകലുകളുടേയും (Payment) പൂർണ്ണമായ ഉത്തരവാദിത്വം അക്കൗണ്ടസ് വിഭാഗത്തിന്റെ ചുമതലയുള്ള സൂപ്രണ്ടിന് ആയി രിക്കും. കാഷിയർമാർ അക്കൗണ്ടസ് വിഭാഗത്തിന്റെ ചുമതലയുള്ള സൂപ്രണ്ടിനു കീഴിലായിരിക്കും പ്രവർത്തി ക്കുക. കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കുന്ന ഓരോരുത്തരുടേയും ചുമതലകളും അവകാശങ്ങളും നഗരസഭ നിർദ്ദേ ശിക്കുന്ന രീതിയിൽ ആയിരിക്കും. ഓരോരുത്തർക്കും പ്രത്യേകം ഉപയോക്ത്യനാമം (Username) രഹസ്യ കോഡ് (Password) എന്നിവയുണ്ടായിരിക്കും. താഴെ പറയുന്നവരായിരിക്കും സാംഖ്യ ഉപയോക്താക്കൾ. 1. ഓപ്പറേറ്റർ - സാംഖ്യയിൽ പ്രവർത്തിക്കുന്ന എല്ലാവരും 2. അക്കൗണ്ട്സ് ഓഫീസർ / അപ്രവിംഗ് ഓഫീസർ - സാംഖ്യയുടെ പൂർണ്ണ മേൽനോട്ടം വഹി ക്കുന്നു. സാംഖ്യയിൽ രേഖപ്പെടുത്തുന്ന വരവുകളും ചെലവുകളും അപൂവ് ചെയ്യുന്നു. സാംഖ്യ നടപ്പാക്കുന്നത് സംബന്ധിച്ച് എല്ലാ വിഭാഗങ്ങൾക്കും പൊതുവെയും ഓരോ വിഭാഗത്തിനും പ്രത്യേകമായും ഉള്ള ഉത്തരവാദിത്തങ്ങൾ താഴെ നിർദ്ദേശിക്കുന്നു. 1. എല്ലാ വിഭാഗങ്ങൾക്കും പൊതുവെയുള്ള നിർദ്ദേശങ്ങൾ കാഷ/ചെക്ക്/ഡിഡി വഴിയുള്ള ഓരോ വരവിനും സാംഖ്യയിൽ ഡിമാൻഡ് തയ്യാറാക്കണം. (എന്നാൽ സഞ്ചയ ഡേറ്റാ ബേസ് പൂർത്തിയായിക്കഴിഞ്ഞാൽ വസ്തതുനികുതി, തൊഴിൽ നികുതി, വാടക തുടങ്ങിയ വയുടെ ഡിമാൻഡ് പ്രത്യേകം തയ്യാറാക്കേണ്ടതില്ല) ഡിമാൻഡ് നമ്പ്രിന്റെ അടിസ്ഥാനത്തിലായിരിക്കും രസീതി തയ്യാറാക്കുക. ഓരോ ബില്ലിനോടൊപ്പവും സാംഖ്യ അക്കൗണ്ട് കോഡും ബജറ്റ് വിഹിതവും സമർപ്പിക്കുന്ന ബിൽ തുക ഉൾപ്പെടെയുള്ള ചെലവും, ബജറ്റിൽ ബാക്കിയുള്ള തുകയും കാണിക്കുന്ന കുറിപ്പ് സമർപ്പിക്കണം. 2. ഓരോ വിഭാഗത്തിനും പ്രത്യേകമായുള്ള നിർദ്ദേശങ്ങൾ ί ελαος αυα Ιαοοεθνία.3ο: സീറ്റ് (കാഷിയർ) കാഷ് ആയും ചെക്ക് ആയുമുള്ള വരവുകൾക്ക് സാംഖ്യയിൽ രസീത് നൽകണം. കൗണ്ടർ വൈസ് കളക്ഷൻ, ചിട്ടി, ഹെഡ്മറൈസ് കളക്ഷൻ, കാൻസലേഷൻ റിപ്പോർട്ടുകളുടെ പ്രിന്റൗട്ട് എടുക്കണം. പിരിഞ്ഞു കിട്ടിയ കാഷ / ചെക്ക്. ഏല്പിച്ച് കാഷ് ചെസ്റ്റിൽ വെക്കുകയും കാഷ് ചെസ്റ്റിന്റെ ഒരു താക്കോൽ കൈവശം വെക്കുകയും വേണം. കാഷ് ചെസ്റ്റിന്റെ മറ്റേതാക്കോൽ അക്കൗണ്ട്സ് വിഭാഗം സുപ്രണ്ടിന്റെ കൈവശം ആയിരിക്കണം. ട്രഷറിയിൽ നിന്ന് കാഷ് ആയി പിൻവലി ക്കുന്ന തുകകൾ, മണിഓർഡർ റിട്ടേൺ തുകകൾ എന്നിവ സ്വീകരിച്ച് രസീത നൽകണം. ട്രഷറിയിൽ തിരി ച്ചടയ്ക്കുന്ന തുകകൾക്ക് പേയ്ക്കുമെന്റ് വൗച്ചറും ബാങ്കിൽ അടയ്ക്കുന്ന തനതു ഫണ്ട് തുകകൾക്ക് കോൺട്രാ എൻട്രിയും രേഖപ്പെടുത്തണം. കാഷ് ആയി വിതരണം ചെയ്യുന്ന തുകകൾ വിതരണത്തിന് ഏൽപ്പിക്കുന്ന വ്യക്തിക്ക് അഡ്വാൻസ് ആയി നൽകി പേയ്ക്കുമെന്റ് രേഖപ്പെടുത്തുകയും സബ്സീഡിയറി കാഷ് ബുക്കിൽ രേഖപ്പെടുത്തുകയും ചെയ്യണം. . സീറ്റ. കാഷ് ആയും ചെക്കായുമുള്ള വരവുകൾക്ക് സാംഖ്യയിൽ രസീത നൽകണം.


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ