Panchayat:Repo18/vol2-page1382

From Panchayatwiki

(2) ഇത്തരത്തിൽ ഏറ്റെടുക്കുന്ന പ്രവൃത്തികളിൽ 100% പ്രവൃത്തികളും ഫോറസ്റ്റർമാർ പരിശോധിക്കേ 6Ոe(6):O6ՈD. ഇക്കാര്യം വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ, വനപ്രദേശങ്ങളിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തികളെ സംബന്ധിച്ചിടത്തോളം മുകളിൽ പറഞ്ഞ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണെന്ന് നിർദ്ദേശിക്കുന്നു. സ്വാതന്ത്ര്യ സമര സേനാനികളെ ആദരിക്കുന്നത് സംബന്ധിച്ച് സർക്കുലർ (തദ്ദേശസ്വയംഭരണ (ഇ.എം.)വകുപ്പ് നം,402/ഇ. എം.1/10/തസ്വഭവ, തിരുവനന്തപുരം, 20-1-10). വിഷയം:- തദ്ദേശ സ്വയംഭരണ വകുപ്പ് - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ - സ്വാതന്ത്ര്യ സമര സേനാനികളെ ആദരിക്കുന്നത് സംബന്ധിച്ച് മാർഗ്ഗനിർദ്ദേശം പുറപ്പെടുവിക്കുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി ജീവൻ പോലും ബലിയർപ്പിക്കാൻ സന്നദ്ധരായ സ്വാതന്ത്ര്യ സമര സേനാനികൾ എക്കാലവും ആദരണീയരാണ്. സമൂഹത്തിന് എന്നും മാതൃകയാകുന്ന മഹത് വ്യക്തികളായ സ്വാതന്ത്ര്യസമര സേനാനികൾ എല്ലാ നിലയിലും ബഹുമാനം അർഹിക്കുന്നവരും പുതുതലമുറയ്ക്ക് പ്രചോദനം ഏകുന്നവരുമാണ്. ആയതിനാൽ ഇവർ അധിവസിക്കുന്ന പ്രദേശത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇവരെ ആദരിക്കുന്ന കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതും സ്വാത ന്ത്ര്യത്തിന് വേണ്ടി പോരാടിയ ടി വ്യക്തികളുടെ അനുഭവജ്ഞാനം പുതുതലമുറയ്ക്ക് മാതൃകയാക്കി മാറ്റി യെടുക്കാൻ ഉതകുംവിധം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ ദിനം, റിപ്പ ബ്ലിക്സ് ദിനം തുടങ്ങിയ പൊതു പരിപാടികളിൽ അതാത് പ്രദേശത്തെ സ്വാതന്ത്ര്യ സമര സേനാനികളെ പ്രത്യേകം ക്ഷണിതാക്കളായി പരിഗണിക്കേണ്ടതും, ഇത്തരത്തിലുള്ള ചടങ്ങുകളിലുടെ അവരുടെ അനുഭ വസമ്പത്ത് പങ്കുവയ്ക്കുവാൻ അവസരം ഒരുക്കേണ്ടതുമാണ്. കൂടാതെ പ്രദേശവാസികളായ സ്വാതന്ത്ര്യ സമര സേനാനികളുടെ മരണാനന്തര ചടങ്ങുകളിൽ അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ പ്രതിനി ധികൾ പങ്കെടുത്ത് അവരെ ആദരിക്കേണ്ടതാണെന്നും എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടും നിർദ്ദേശിക്കുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരുടെ (3roou - ചുമതലാകൈമാറ്റം - സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ഇ.എം.) വകുപ്പ്, നം.16713/ഇ.എം.2/09/തസ്വഭവ, തിരും തീയതി 05-03-10]. വിഷയം:- തദ്ദേശ സ്വയംഭരണ വകുപ്പ് - ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരുടെ അവധി - ചുമതലാ കൈമാറ്റം - മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകളിലെ അദ്ധ്യക്ഷന്മാർ അവധിയിലായിരിക്കുന്ന കാലയളവിൽ ഔദ്യോഗിക ചുമതലകൾ കൈമാറുന്നതുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടു വിക്കുന്നു. ഔദ്യോഗിക ചുമതലകളിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരുന്ന കാലയളവിലേയ്ക്ക് പഞ്ചായത്ത് പ്രസി ഡന്റ് തന്റെ ചുമതല രേഖാമൂലം കൈമാറണമെന്നും, ചുമതല കൈമാറുന്ന വിവരം പഞ്ചായത്തിനെയും പഞ്ചായത്ത് ഡയറക്ടറെയും ബന്ധപ്പെട്ട പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെയും ഒട്ടും കാലതാമസം കൂടാതെ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിക്കണമെന്നും നിർദ്ദേശം നൽകുന്നു. നഗരസഭകളിൽ അക്രൂവൽ അടിസ്ഥാനമാക്കിയ ഡബിൾ എൻട്രി അക്കൗണ്ടിംഗ് സമ്പ്രദായം സംബന്ധിച്ച സർക്കുലർ (നഗരകാര്യവകുപ്പ്, നം.ഡി.സി.3/15894/06, തിരുവനന്തപുരം, തീയതി 6-3-10) വിഷയം:- നഗരസഭകളിൽ അക്രൂവൽ അടിസ്ഥാനമാക്കിയ ഡബിൾ എൻട്രി അക്കൗണ്ടിംഗ് സമ്പ്രദായം - മുന്നൊരുക്കങ്ങൾ സംബന്ധിച്ച സൂചന:- 1, 06.01.2007-ലെ ജി.ഒ. (എം.എ) 8/07/എൽ.എസ്.ജി.ഡി നമ്പർ സർക്കാർ ഉത്തരവ്. 2. 05.12.2008-ലെ ജി.ഒ. (ആർ.ടി) 4240/08/എൽ.എസ്.ജി.ഡി. നമ്പർ സർക്കാർ ഉത്തരവ്. 3, 04.02.2010-ലെ ജി.ഒ.(എം.എസ്) 23/10/എൽ.എസ്.ജി.ഡി. നമ്പർ സർക്കാർ ഉത്തരവ്. സൂചന 1-ലെ സർക്കാർ ഉത്തരവ് പ്രകാരം 5 കോർപ്പറേഷനുകളിലും, ആലപ്പുഴ, തലശ്ശേരി നഗരസഭ കളിലും അക്രൂവൽ അടിസ്ഥാനമാക്കിയ ഡബിൾ എൻട്രി അക്കൗണ്ടിംഗ് സമ്പ്രദായം പൈലറ്റ് അടിസ്ഥാ നത്തിൽ നടപ്പാക്കിയിട്ടുണ്ട്. ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച സാംഖ്യ- കെ.എം.എ.എം.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ