Panchayat:Repo18/vol2-page1376

From Panchayatwiki

4. പ്രതപരസ്യങ്ങളിൽ പറയുന്ന സമയ പരിധി കൃത്യമായി പാലിക്കപ്പെടുന്നതിനായി പരസ്യങ്ങൾ പ്രതങ്ങളിൽ പ്രസിദ്ധപ്പെടുത്തേണ്ട തീയതി പരസ്യം നൽകുന്നതോടൊപ്പം പ്രത സ്ഥാപനങ്ങളെ അറിയി (886)630)06). 5. സാധന സാമഗ്രികൾ വാങ്ങുന്നതിനുള്ള പ്രതപ്പരസ്യങ്ങളുടെ കാര്യത്തിൽ സ്റ്റോഴ്സ് പർച്ചേസ് ചട്ട ങ്ങളിലെ വ്യവസ്ഥകൾ പാലിക്കേണ്ടതാണ്. 6. പ്രതങ്ങൾക്ക് പരസ്യ ചാർജ് നൽകുന്നത് പബ്ലിക്സ് റിലേഷൻസ് വകുപ്പ് കാലാകാലങ്ങളിൽ നിശ്ചയി ച്ചിട്ടുള്ള നിരക്ക് പ്രകാരമായിരിക്കേണ്ടതാണ്. 7. ടെണ്ടർ/കട്ടേഷൻ പരസ്യങ്ങൾ സംക്ഷിപ്തമായി പ്രതങ്ങളിൽ പ്രസിദ്ധപ്പെടുത്തുന്നതോടൊപ്പം തദ്ദേശസ്വയംഭരണ വകുപ്പിന്റെ വെബ്സൈറ്റിലും പ്രസിദ്ധീകരിക്കേണ്ടതാണ്. എം.എൻ ലക്ഷം വീട് പുനർനിർമ്മാണ പദ്ധതി - അർഹരായ കുടുംബങ്ങളെ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ഡി. ബി.) വകുപ്പ നം. 77210/.ഡി.ബി. 1/09/ തസ്വഭവ, തിരു. 28-12-09). വിഷയം:- തദ്ദേശസ്വയംഭരണ വകുപ്പ് - എം.എൻ ലക്ഷം വീട് പുനർനിർമ്മാണ പദ്ധതി - അർഹരായ കുടുംബങ്ങളെ ഉൾപ്പെടുത്തുന്നത് - സംബന്ധിച്ച സൂചന:- 1, 15/5/09-ലെ സ.ഉ.(സാ)നം.1147/09/തസ്വഭവ നമ്പർ ഉത്തരവ് 2, 9/12/09-ലെ ബഹു. വനം-ഭവന നിർമ്മാണ വകുപ്പ് മന്ത്രിയുടെ കത്ത് സൂചന ഉത്തരവ് പ്രകാരം എം.എൻ. ലക്ഷം വീട് നവീകരണ പദ്ധതിയിലെ യഥാർത്ഥ ഗുണഭോ ക്താവ് / അനന്തരാവകാശി, ഉടമസ്ഥാവകാശം കൈമാറ്റം ചെയ്ത വീടുകളുടെ കാര്യത്തിൽ ഇപ്പോൾ താമസിക്കുന്ന കുടുംബം ധനസഹായത്തിന് അർഹമാണോ എന്ന് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപ നങ്ങൾ കണ്ടെത്തിയതിന് ശേഷം കൈവശാവകാശരേഖ ലഭിക്കുവാൻ റവന്യൂ വകുപ്പിനെ സമീപിക്കേണ്ട താണെന്ന് ഉത്തരവാകുകയുണ്ടായി. എന്നാൽ അർഹരായ പലർക്കും ഇപ്രകാരം കൈവശാവകാശരേഖ ലഭിക്കാത്ത സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മേൽ സാഹചര്യത്തിൽ എം.എൻ. ലക്ഷം വീട് പുനർനിർമ്മാണ പദ്ധതിയിലെ കൈമാറ്റം ചെയ്യപ്പെട്ട വീടുകളിൽ ധനസഹായത്തിന് അർഹതയുള്ള കൈവശാവകാശരേഖ ലഭിക്കാത്ത ഗുണഭോക്താക്കളെ കണ്ടെത്തി ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കൈവശാവകാശരേഖ ലഭ്യമാക്കുന്നതിന് അടി യന്തിരമായി റവന്യൂ വകുപ്പിനെ സമീപിക്കേണ്ടതാണ്. അറവുശാല ചട്ടങ്ങൾ, 2000 നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട സർക്കുലർ (തദ്ദേശസ്വയംഭരണ (ഡി.ബി.) നം.66771/ഡി.ബി.2/09/തസ്വഭവ, തിരുവനന്തപുരം, തീയതി 8-1-10). വിഷയം:- മൃഗങ്ങളോടുള്ള ക്രൂരത തടയൽ (അറവുശാല), ചട്ടങ്ങൾ, 2000 നടപ്പിലാക്കുന്നതുമായി 6m laudoso WPC)Nos. 13805/04,37093/04, 7000/2005, 2991,3923,8233,9297&12998 of 2006, 704/ 09 & 6031/09 ന്റെ ഭാഗമായി പുറപ്പെടുവിച്ചിട്ടുള്ള ബഹു. ഹൈക്കോടതിയുടെ ഉത്തരവുകളുടെ വെളിച്ച ത്തിലും ഭക്ഷ്യാവശ്യങ്ങൾക്കായി മൃഗങ്ങളെ കൊല്ലുന്നതും അതുമായി ബന്ധപ്പെട്ട സൗകര്യങ്ങൾ ഏർപ്പെടു ത്തുന്നതിനുമായി മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്, എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നവീന അറവുശാലകൾ സ്ഥാപിക്കാനും നിലവിലുള്ള അറ വുശാലകൾ നവീകരിക്കാനും നടപടി കൈക്കൊളേളണ്ടതുണ്ട്. അറവുശാലകളിൽ ഉണ്ടാകേണ്ട സൗകര്യ ങ്ങളെക്കുറിച്ച് 2000-ലെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ (അറവുശാല), ചട്ടങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്. അറവുശാലകളുടെ സ്ഥാപിക്കലിനും പ്രവർത്തനത്തിനും നിഷ്ക്കർഷിച്ചിട്ടുള്ള അവശ്യംവേണ്ട സൗകര്യ ങ്ങൾ മുകളിൽപ്പറഞ്ഞ ചട്ടങ്ങളിൽ അനുശാസിക്കുന്നതും ബഹു.കേരള ഹൈക്കോടതി നൽകിയിട്ടുള്ള ഉത്തരവുകളിൽ പ്രതിപാദിക്കുന്നതുമായ നിബന്ധനകൾ പാലിച്ചുവേണം തദ്ദേശഭരണ സ്ഥാപനങ്ങൾ അറ വുശാലകൾ സ്ഥാപിക്കേണ്ടതും പ്രവർത്തിപ്പിക്കേണ്ടതും. ആകയാൽ താഴെപ്പറയുന്ന വ്യവസ്ഥകൾ പാലി ച്ചായിരിക്കണം അറവുശാലകൾ സ്ഥാപിക്കേണ്ടതും പ്രവർത്തിപ്പിക്കേണ്ടതും. 1. അംഗീകാരമോ ലൈസൻസോ ഉള്ള അറിവുശാലകളിലല്ലാതെ മറ്റൊരിടത്തും അറിവു നട ത്തുന്നത് അനുവദിക്കാൻ പാടുള്ളതല്ല. (എ.) അംഗീകാരമോ ലൈസൻസോ ഇല്ലാത്ത ഒരു അറവുശാലയ്ക്കുള്ളിൽ വച്ചല്ലാതെ തദ്ദേശസ്വയം ഭരണ പ്രദേശത്ത് യാതൊരാളും ഒരു മൃഗത്തെയും അറവ് ചെയ്യാൻ പാടില്ല. കൂടാതെ താഴെക്കൊടുത്തി ട്ടുള്ള വിഭാഗങ്ങളിൽപ്പെടുന്ന മൃഗങ്ങളെ അറവ് ചെയ്യാൻ അനുവദിക്കരുത്. (i) ഗർഭിണി ആണെങ്കിൽ (i) മൂന്നു മാസത്തിൽ കുറഞ്ഞ പ്രായമുള്ള കുട്ടിയുണ്ടെങ്കിൽ

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ