Panchayat:Repo18/vol2-page1369

From Panchayatwiki

സംവിധാനങ്ങൾ എന്നിവ ഉണ്ടായിരിക്കണം. അറവുശാലകളെ നവീകരിക്കുന്നതിന് കേന്ദ്രം സർക്കാരിലെ മൃഗ സംരക്ഷണ വകുപ്പിൽ നിന്നും ധനസഹായമായി പ്ലാന്റിന്റെയും യന്ത്രത്തിന്റെയും വിലയുടെ 50% വരെയോ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ 75% വരെയോ പരമാവധി 15 കോടി രൂപയോ, ഏതാണോ കുറവ് അത് ലഭിക്കാൻ സാദ്ധ്യതയുണ്ട്. ഈ പദ്ധതി ഉപയോഗപ്പെടുത്താനുള്ള നടപടി കൈക്കൊള്ളാവുന്ന (O)O6ΥY). 2.3 നവീന അറവുശാലകൾ സ്ഥാപിക്കുമ്പോൾ മാലിന്യത്തിന്റെ അളവ് പരമാവധി കുറയ്ക്കുന്ന തര ത്തിലുള്ള അറവുരീതികൾ അവലംബിക്കാനും മാലിന്യത്തിൽ നിന്നും ഉപ ഉൽപ്പന്നങ്ങൾ വീണ്ടെടുക്കാനും അറവുശാലയിൽ ഉണ്ടാകുന്ന ഖര-ദ്രവ മാലിന്യങ്ങൾ സംസ്കരെിക്കാനും ഉള്ള സൗകര്യങ്ങളും ഉണ്ടായിരി ക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ സാങ്കേതിക ഉപദേശങ്ങൾക്കായി ശുചിത്വ മിഷനെ സമീപിക്കാവുന്നതാണ്. 3. സാമ്പത്തിക സഹായം 3.1 കോർപ്പറേഷൻ മുനിസിപ്പൽ തലങ്ങളിൽ നവീന അറവുശാലകൾ സ്ഥാപിക്കുന്നതിന് കേന്ദ്രസർക്കാ രിന്റെ സാമ്പത്തിക സഹായം ഉപയോഗപ്പെടുത്താനുള്ള നടപടി കൈക്കൊള്ളാവുന്നതാണ്. ഇതിനായി സ്വന്തമായോ സ്വകാര്യ-പൊതുസംരംഭ പങ്കാളിത്തത്തോടെയോ നവീന അറവുശാലകൾ ആരംഭിക്കുന്ന തിനുള്ള പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്. 3.2 പഞ്ചായത്ത് തലത്തിൽ ആധുനിക അറവുശാലകൾ നിർമ്മിക്കുന്നതിന് ധനസഹായം നൽകുന്ന തിനുള്ള നിലവിലുള്ള പദ്ധതി ഗ്രാമപഞ്ചായത്തുകളിൽ ഉപയോഗപ്പെടുത്താവുന്നതാണ്. 3.3 നിലവിലുള്ള അറവുശാലകളിൽ മലിനീകരണ നിയന്ത്രണ സംവിധാനങ്ങളായ ബയോഗ്യാസ പ്ലാന്റ്, സെപ്റ്റിക്സ് ടാങ്ക്, സോക്കിപീറ്റ് സംവിധാനമുണ്ടാക്കാൻ പദ്ധതി തയ്യാറാക്കി നൽകുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പദ്ധതിയുടെ 1/3 തുകയോ 5 ലക്ഷം രൂപയോ, ഇതിലേതാണോ കുറവ് ആ തുക സഹാ യമായി ശുചിത്വ മിഷനിൽ നിന്നും ലഭിക്കുന്നതും ഉപയോഗപ്പെടുത്താവുന്നതുമാണ്. 4. പുരോഗതി വിലയിരുത്തൽ 4.1 മുകളിൽപ്പറഞ്ഞ നടപടികൾ കൈക്കൊണ്ട് നിലവിലുള്ള അറവുശാലകളെ നവീകരിക്കുന്നതിനും നവീന അറവുശാലകൾ സ്ഥാപിക്കുന്നതിനും അടിയന്തിര നടപടികൾ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിമാർ കൈക്കൊളേളണ്ടതാണ്. ഇക്കാര്യത്തിൽ കൈക്കൊണ്ട നടപടികളുടെ റിപ്പോർട്ട ഗ്രാമപഞ്ചായത്തുകൾ ശുചിത്വ മിഷൻ അസിസ്റ്റന്റ് ഡവലപ്തമെന്റ് കമ്മീഷണർ മുഖാന്തിരവും നഗരസഭ കളും മുനിസിപ്പാലിറ്റികളും നേരിട്ടും സർക്കാരിന് നൽകേണ്ടതാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേന ലഭ്യമാക്കുന്ന വസ്തതു കൈമാറ്റം ചെയ്യുന്നത് സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (ഡി.ബി.) വകുപ്പ് നം.178573/ഡി.ബി1/08/തസ്വഭവ; തിരു. 11-6-2009). വിഷയം:- തദ്ദേശസ്വയംഭരണ വകുപ്പ - ഭവന നിർമ്മാണം - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേന ലഭ്യമാക്കുന്ന വസ്തതു കൈമാറ്റം ചെയ്യുന്നത് മാർഗ്ഗനിർദ്ദേശങ്ങൾ - സംബന്ധിച്ച സൂചന:- 1, 17/11/08-ലെ പഞ്ചായത്ത് ഡയറക്ടറുടെ ജെ6-20738/08 നമ്പർ കത്ത്. 2. 25/5/09-ലെ 2.13 നമ്പർ സി.സി. തീരുമാനം വീട് വയ്ക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ധനസഹായം വിനിയോഗിച്ച വിലയ്ക്ക് വാങ്ങിയ ഭൂമി തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അറിവോ സമ്മതമോ കൂടാതെ വിൽപ്പന നടത്തിയതായും വസ്തതു കൈമാറ്റം ചെയ്യാൻ പാടില്ല എന്ന വ്യവസ്ഥ വില്യാധാരത്തിൽ ഉൾക്കൊള്ളിച്ചിരുന്നിട്ടും കൈമാറ്റം ചെയ്യു കയുണ്ടായതായും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുകയുണ്ടായി. ഈ സാഹചര്യത്തിൽ വീട് വയ്ക്കാൻ സ്ഥലം അനുവദിക്കുന്ന സംഗതികളിൽ ചുവടെ വിവരിക്കുന്ന വ്യവസ്ഥകൾ ഏർപ്പെടുത്തുന്നു. 1. തദ്ദേശസ്വയംഭരണ സ്ഥാപനം ഭൂമി അക്വയർ ചെയ്ത് നൽകുകയോ ഭൂമി വിലയ്ക്ക് വാങ്ങി നൽകു കയോ തദ്ദേശസ്വയംഭരണ സ്ഥാപനം നൽകുന്ന ധനസഹായം വിനിയോഗിച്ച് ഗുണഭോക്താക്കൾ ഭൂമി വാങ്ങുകയോ ചെയ്യുന്ന സംഗതികളിൽ ഭൂമിയുടെ ഉടമസ്ഥത 12 വർഷത്തേയ്ക്ക് തദ്ദേശസ്വയംഭരണ സ്ഥാപ നത്തിൽ നിഷിപ്തമായിരിക്കുമെന്ന് ആധാരത്തിൽ വ്യവസ്ഥ ചെയ്യണം. ഗുണഭോക്താവിന് ആ ഭൂമിയിൽ കൈവശാവകാശം മാത്രമെ ഉണ്ടായിരിക്കുകയുള്ളൂവെന്നും 12 വർഷം കഴിയുന്ന മുറയ്ക്ക് ഉടമസ്ഥാവ കാശം ലഭിക്കുന്നതാണെന്നുകൂടി വ്യവസ്ഥ ചെയ്യണം. ഇപ്രകാരം ഭൂമി തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ സെക്രട്ടറിയുടെ പേരിൽ പണയപ്പെടുത്തുന്നതിന് (Mortgage) രജിസ്ട്രേഷൻഫീസ് ഒടുക്കേണ്ടതില്ല. 2, ആധാരം 12 വർഷത്തേയ്ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ സൂക്ഷിക്കണം.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ