Panchayat:Repo18/vol2-page1364

From Panchayatwiki

തദ്ദേശഭരണസ്ഥാപനങ്ങളുടെ അധീനതയിലുള്ള ആസ്തികളുടെ സംരക്ഷണം - നിർദ്ദേശങ്ങൾ സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (എഫ്. എം)വകുപ്പ് നമ്പർ 55178/എഫ്. എം 3/08/തസ്വഭവ. തിരു. 24-08-2008). വിഷയം:- തദ്ദേശഭരണസ്ഥാപനങ്ങളുടെ അധീനതയിലുള്ള ആസ്തികളുടെ സംരക്ഷണം - നിർദ്ദേശങ്ങൾ സംബന്ധിച്ച സംസ്ഥാന സർക്കാരിൽ നിന്ന് കൈമാറ്റം ചെയ്ത് കിട്ടിയവ ഉൾപ്പെടെ തദ്ദേശഭരണ സ്ഥാപനങ്ങ ളുടെ അധീനതയിലുള്ള ആസ്തികൾ സംരക്ഷിക്കുന്നതിൽ ഗുരുതരമായ വീഴ്ച സംഭവിക്കുന്നതായി സർക്കാ രിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകളുടെയും നഗരസഭകളുടെയും അധീനതയിലുള്ള പുറ മ്പോക്ക് ഭൂമി, തോട, കുളം എന്നിവ കൈയ്യേറുന്നതായും പരാതികൾ ലഭിച്ചിട്ടുണ്ട്. ആസ്തി സംബന്ധ മായ വിവരങ്ങൾ കൃത്യമായി ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തുന്നതിലും കാലാകാലങ്ങളിൽ രജിസ്റ്റർ പുതുക്കി സൂക്ഷിക്കുന്നതിലും പല തദ്ദേശഭരണ സ്ഥാപനങ്ങളും വേണ്ടത്ര ശുഷ്ക്കാന്തി കാണിക്കുന്നില്ല എന്ന കാര്യവും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആയതിനാൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെ കൈമാ റിക്കിട്ടിയവ ഉൾപ്പെടെയുള്ള ആസ്തികൾ സംരക്ഷിക്കുന്നതിനും ഭൂമി കൈയ്യേറ്റം തടയുന്നതിനും സർക്കാർ ചുവടെ വിവരിക്കുന്ന നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു. (1) എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും കൈമാറിക്കിട്ടിയവ ഉൾപ്പെടെ തങ്ങളുടെ അധീനതയി ലുള്ള ആസ്തികൾ അടിയന്തിരമായി തിട്ടപ്പെടുത്തണം. ഭൂമി, കുളങ്ങൾ എന്നിവയെ സംബന്ധിച്ചിടത്തോളം സ്ഥാനവും വിസ്തീർണ്ണവും കൃത്യമായി നിർണ്ണയിക്കുന്നതിന് വില്ലേജ് ഓഫീസറുടെ സഹായം തേടാവു ന്നതാണ്. അവ സർവെച്ച ചെയ്ത് അതിർത്തികൾ വേർതിരിക്കേണ്ടതും സംരക്ഷണ വേലി കെട്ടി ഉടമസ്ഥാ വകാശം കാണിക്കുന്ന പരസ്യ ബോർഡ് പ്രദർശിപ്പിക്കേണ്ടതുമാണ്. (2) കൈമാറിക്കിട്ടിയ സ്ഥാപനങ്ങളും ആസ്തികളും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം തദ്ദേശഭരണ സ്ഥാപനങ്ങളുടേതാണ്. കൈമാറിക്കിട്ടിയവ ഉൾപ്പെടെ തങ്ങളുടെ നിയന്ത്രണത്തിലുള്ള ആസ്തികളുടെ വിവരങ്ങൾ ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. (3) ചില തദ്ദേശഭരണ സ്ഥാപനങ്ങളുടെ ആസ്തി രജിസ്റ്ററിൽ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളതിൽ ന്യൂനതകൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. പ്രധാന ന്യൂനതകൾ ചുവടെ വിവരിക്കുന്നവയാണ്. () തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത സ്ഥാപനങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. (i) കെട്ടിടങ്ങളുടെ വിസ്തീർണ്ണം ചതുരശ്ര അടിയിലാണോ ചതുരശ്ര മീറ്ററിലാണോ എന്ന് വ്യക്തമാ ക്കിയിട്ടില്ല. (iii) കെട്ടിങ്ങളുടെ എണ്ണവും പേരും നൽകിയിട്ടുണ്ട്. എന്നാൽ വിസ്തീർണ്ണം രേഖപ്പെടുത്തിയിട്ടില്ല. (iv) കെട്ടിടങ്ങളുടെ നിർമ്മാണ വർഷം രേഖപ്പെടുത്തിയിട്ടില്ല. (v) റോഡുകളുടെ നീളം മീറ്ററിലാണോ കിലോ മീറ്ററിലാണോ എന്ന് വ്യക്തമാക്കിയിട്ടില്ല. (v) ഗ്രാവൽ, കോൺക്രീറ്റ്, മെറ്റൽ, ടാർ ചെയ്തത് എന്നിങ്ങനെ റോഡുകൾ ഏത് വിഭാഗത്തിൽപ്പെ ടുന്നു എന്ന രേഖപ്പെടുത്തിയിട്ടില്ല. അല്ലെങ്കിൽ ഒന്നിലേറെ വിഭാഗങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. അതു പോലെ റോഡ് ഒറ്റവരിപ്പാതയാണോ, ഇരട്ടവരിപ്പാതയാണോ എന്ന് വ്യക്തമാക്കിയിട്ടില്ല. (vii) ചില ബ്ലോക്ക്/ജില്ലാ പഞ്ചായത്തുകൾ തങ്ങൾ ഏറ്റെടുത്ത റോഡ് പ്രവൃത്തികളുടെ വിവരങ്ങൾ കൂടി രേഖപ്പെടുത്തിയിട്ടുണ്ട്. (ബ്ലോക്ക് പഞ്ചായത്തുകൾക്ക് റോഡുകളുടെ സംരക്ഷണ ചുമതലയില്ല. വില്ലേജ് റോഡുകൾ, മറ്റ് ജില്ലാ റോഡുകൾ, പി.എം.ജി.എസ്.വൈ റോഡുകൾ എന്നിവ മാത്രമാണ് ജില്ലാ പഞ്ചായ ത്തുകളുടെ നിയന്ത്രണ ചുമതലയിലുള്ളത്) പ്രധാനപ്പെട്ട ചില ന്യൂനതകൾ മാത്രമാണ് മുകളിൽ നൽകിയിട്ടുള്ളത്. എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങ ളുടെ ആസ്തി രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള വിവരങ്ങൾ കൃത്യവും പൂർണ്ണവും ആണോയെന്ന് പരി ശോധിച്ച് ന്യൂനതകൾ ഉണ്ടെങ്കിൽ തിരുത്തൽ വരുത്തുന്നതിന് നടപടി സ്വീകരിക്കേണ്ടതാണ്. (4) ആസ്തികൾ തിട്ടപ്പെടുത്തി ന്യൂനതകളില്ലാതെ രജിസ്റ്റർ തയ്യാറാക്കുന്നതിന് തദ്ദേശഭരണ സ്ഥാപ നങ്ങളിലെ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ സേവനം ഉപയോഗിക്കേണ്ടതാണ്. (5) ആസ്തികൾ തിട്ടപ്പെടുത്തി രജിസ്റ്റർ പൂർണ്ണമാക്കുന്ന പ്രകിയ 2008 ഒക്ടോബർ 31-നകം പൂർത്തി QO),0d06)6) O. (6) കാലാകാലങ്ങളിൽ സ്ഥല പരിശോധന നടത്തി ആസ്തികൾ നഷ്ടപ്പെടുന്നില്ല എന്ന് ഉറപ്പാക്കുന്ന തിന് തദ്ദേശഭരണ സ്ഥാപനങ്ങളിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തണം. സ്ഥല പരിശോധന നടത്തു ന്നതിന് തദ്ദേശഭരണ സ്ഥാപനത്തിന്റെ അദ്ധ്യക്ഷൻ/സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അദ്ധ്യക്ഷനായി ജന പ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിക്കാവുന്നതാണ്. (7) തദ്ദേശഭരണ സ്ഥാപനത്തിന്റെ അധീനതയിലുള്ള സ്ഥാപനങ്ങൾക്കും കൈമാറിക്കിട്ടിയ സ്ഥാപന ങ്ങൾക്കും ചുറ്റുമതിൽ ഉണ്ടെന്ന് ഉറപ്പാക്കണം. ചുറ്റുമതിൽ നിർമ്മിക്കുന്നതിന് വികസന ഫണ്ട് / മെയിന്റെ നൻസ് ഫണ്ട് / തനത് ഫണ്ട് വിനിയോഗിക്കാവുന്നതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ