Panchayat:Repo18/vol2-page1362

From Panchayatwiki

പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്നത് - സർക്കുലർ (തദ്ദേശസ്വയംഭരണ (ഡി.സി) വകുപ്പ് , നമ്പർ 23803/ഡിസി 2/08/തസ്വഭവ. തിരും തീയതി 5-04-2008). വിഷയം:- പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്നത് - സംബന്ധിച്ച പൊതുജനങ്ങൾ സാധാരണയായി ഉപയോഗിക്കുന്ന ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ഷോപ്പിംഗ് കോംപ്ല ക്സുകൾ, ഫ്യവൽസ്ലേഷനുകൾ, ബസ്ക് സ്റ്റാന്റുകൾ, മാർക്കറ്റുകൾ എന്നിവയിൽ പലതിലും പ്രാഥമിക ആവശ്യങ്ങൾ നിർവ്വഹിക്കുന്നതിന് ഇപ്പോൾ നിലവിലുള്ള സൗകര്യങ്ങൾ അപര്യാപ്തമാണെന്ന് സർക്കാ രിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പൊതുജനങ്ങൾക്കായി നീക്കിവച്ചിരിക്കുന്ന ടോയ്ത്ലറ്റുകളും ബാത്തറൂമുകളും ഇപ്പോൾ പല വ്യക്തികളും കൈയ്യടക്കി സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്നു. പൊതു ടോയ്ക്ക്ലറ്റു കളും ബാത്തറൂമുകളും എല്ലാ ദിവസങ്ങളിലും വൃത്തിയാക്കുന്നതിന് നടപടി സ്വീകരിക്കുന്നില്ല എന്നത് കൂടാതെ വെള്ളവും, വെളിച്ചവും പല സ്ഥലങ്ങളിലും ലഭിക്കുന്നില്ല. കൂടാതെ ബാത്തറൂമിന്റെയും, ടോയ്ക്കല്ല റ്റിന്റെയും കതകുകൾ പലതും ജീർണ്ണിച്ചതും, ഇളകിയതും, പലതിനും പുട്ടുകൾപോലും ഇല്ലാത്തതു മാണ്. ചുരുക്കത്തിൽ പൊതുജനങ്ങൾ പ്രാഥമിക ആവശ്യങ്ങൾ നിർവ്വഹിക്കുന്നതിന് ധാരാളം പ്രയാസ ങ്ങൾ നേരിടുന്നു. ഈ കാര്യത്തിൽ പൊതുജനങ്ങൾ നേരിടുന്ന വിഷമതകൾ പരിഹരിക്കുന്നതിന് താഴെ പറയുന്ന നിർദ്ദേശങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിർബന്ധമായും പാലിച്ചിരിക്കേണ്ടതുമാണ്. 1. നിലവിലുള്ള കെട്ടിടങ്ങളിൽ കെട്ടിട നിർമ്മാണ ചട്ടപ്രകാരം ആവശ്യമായ ടോയ്ക്കലറ്റ് ബാത്തറൂം, യൂറിനൽ സംവിധാനം എന്നിവ നൽകിയിട്ടുണ്ടോ എന്ന തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി ഉറപ്പു വരുത്തേണ്ടതും, അല്ലാത്തപക്ഷം അവ 3 മാസത്തിനകം നിർമ്മിച്ച് നൽകേണ്ടതിന് നോട്ടീസ് നൽകേണ്ട തുമാണ്. 2, ബിൽഡിംഗ് പെർമിറ്റ് വാങ്ങിയശേഷം ആവശ്യത്തിനായി കാണിച്ചിരിക്കുന്ന സ്ഥലം നിർമ്മിക്കാ തെയോ, നിർമ്മിച്ചശേഷം പൊതുജനങ്ങൾക്കു നൽകാതെ സ്വകാര്യമായി ഉപയോഗിക്കുകയോ, ഉപയോഗം മാറ്റുകയോ ചെയ്തിട്ടുള്ള പക്ഷം കെട്ടിടം അനധികൃതമായി കണക്കാക്കി അവയ്ക്കെതിരെ നടപടി സ്വീക രിക്കേണ്ടതുമാണ്. 3. നിലവിലുള്ള ഹോട്ടലുകൾ, റസ്റ്റോറന്റുകൾ ഷോപ്പിംഗ് കോംപ്ലക്സ്സുകൾ, ഫ്യൂവൽ സ്റ്റേഷനുകൾ, ബസ് സ്റ്റാന്റുകൾ, മാർക്കറ്റുകൾ ഉൾപ്പെടെ പൊതുജനങ്ങൾ ഉപയോഗിക്കുന്ന സ്ഥലങ്ങളിൽ നിലവിലുള്ള സൗകര്യങ്ങൾ സെക്രട്ടറി പരിശോധിക്കേണ്ടതും സൗകര്യങ്ങൾ കുറവുള്ള പക്ഷവും വൃത്തിയായി സൂക്ഷി ക്കാത്തപക്ഷം അവ ക്രമീകരിച്ച് വൃത്തിയായി സൂക്ഷിക്കുന്നതിന് കേരള മുനിസിപ്പാലിറ്റി ആക്ട് സെക്ഷൻ 324 പ്രകാരം നടപടി സ്വീകരിക്കേണ്ടതുമാണ്. 4. വെള്ളം, വെളിച്ചം, ബാത്തറൂമിലേയ്ക്കുള്ള ആവശ്യസാധനങ്ങൾ (ബക്കറ്റ്, മഗ്ല) എന്നിവ എല്ലാ ബാത്തറൂമിലും ഉണ്ട് എന്ന് ഉറപ്പുവരുത്തുന്നതിന് സെക്രട്ടറി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ പരിശോ ധന നടത്തി സെക്രട്ടറിക്ക് റിപ്പോർട്ട് നൽകേണ്ടതും അതിന്മേൽ സെക്രട്ടറി നടപടി സ്വീകരിക്കേണ്ടതു (ΣηO6ΥY). 5. ബാത്തറുമിന്റെ കതകുകകൾ ഇല്ലാതിരിക്കുക, പൂട്ടുകൾ സ്ഥാപിക്കാതിരിക്കുക, വെള്ളം, വെളിച്ചം എന്നിവ നൽകാതിരിക്കുക, വൃത്തിയായി സൂക്ഷിക്കാതിരിക്കുക മുതലായവ ചെയ്യുന്ന കെട്ടിടങ്ങളുടെ ലൈസൻസുകൾ റദ്ദാക്കുകയും, പിഴ ചുമത്തുകയും ചെയ്യുന്നതാണെന്ന് ബന്ധപ്പെട്ടവരെ അറിയിക്കേ ണ്ടതും അതിൻപ്രകാരം തുടർനടപടി സ്വീകരിക്കേണ്ടതുമാണ്. മുനിസിപ്പാലിറ്റി ആക്ട് സെക്ഷൻ 325 പ്രകാരം സ്വകാര്യത ഉറപ്പുവരുത്തേണ്ടതുമാണ്. 6. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം മൂത്രപ്പുരകൾ ഉണ്ട് എന്ന് മുനിസിപ്പാലിറ്റി ആക്ട് സെക്ഷൻ 324 പ്രകാരവും സെക്രട്ടറി ഉറപ്പുവരുത്തേണ്ടതാണ്. 7, ടോയ്ക്ക്ലറ്റ്, ബാത്തറും എന്നിവയുടെ സ്ഥാനം കാണിച്ചുകൊണ്ടുള്ള പ്രത്യേകം ബോർഡ് സ്ഥാപി ച്ചിരിക്കേണ്ടതാണ്. 8. പൊതുജനങ്ങൾ കാണേണ്ട സ്ഥലത്തു തന്നെ അവയുടെ ലൊക്കേഷൻ കാണിച്ചുകൊണ്ടുള്ള കൈചൂണ്ടി സ്ഥാപിച്ചിരിക്കേണ്ടതാണ്. 9. ഏതെങ്കിലും സ്ഥാപനങ്ങളിൽ പൊതുജനങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ നിലവിൽ ഇല്ലാത്ത പക്ഷം അവ ക്രമീകരിച്ചു നൽകുന്നതിന് സെക്ഷൻ 322 പ്രകാരം വേണ്ട നടപടി സെക്രട്ടറി സ്വീകരിക്കേ ണ്ടതാണ്. 10. പൊതുസ്ഥലത്ത് മലമൂത്രവിസർജ്ജനം നടത്തുന്നതിനെതിരെ ബോധവൽക്കരണം കൊണ്ടുവരു ന്നതിനുള്ള നടപടി സെക്രട്ടറി സ്വീകരിക്കേണ്ടതും, പൊതുസ്ഥലത്തോ, പൊതുവഴിയിലോ വിസർജ്ജനം ചെയ്തതു ശല്യമുണ്ടാക്കുന്നവർക്കെതിരെ, സെക്ഷൻ 341 പ്രകാരം നടപടി സ്വീകരിക്കുകയും ചെയ്യേണ്ട ᏣᎣO6rro.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ