Panchayat:Repo18/vol2-page1360

From Panchayatwiki

പൊതുമരാമത്തു പ്രവൃത്തികളുടെ ചുമതല സെക്രട്ടറിക്ക് നൽകുന്നത് സംബന്ധിച്ച് സർക്കുലർ (തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, നമ്പർ.799/ഡി.എ1/2008/തസ്വഭവ തിരു.) 03-01-2008) വിഷയം : തദ്ദേശസ്വയംഭരണ വകുപ്പ് - ഗ്രാമപഞ്ചായത്തുകളുടെ പൊതുമരാമത്തു പ്രവൃത്തികളുടെ നിർവഹണം - സെക്രട്ടറിക്ക് ചുമതല നൽകി നിർദ്ദേശം പുറപ്പെടുവിക്കുന്നു. സൂചന ; 1, 15.11.2003-ലെ 52894/ഡി.പി.1/2003/തസ്വഭവ നമ്പർ സർക്കുലർ 2, 01.11.2007-ലെ ജി.ഒ.(എം.എസ്) 249/07/തസ്വഭവ നമ്പർ സർക്കാർ ഉത്തരവ്. ഗ്രാമപഞ്ചായത്തുതലത്തിൽ നിയമിച്ചിട്ടുള്ള ഒരു അസിസ്റ്റന്റ് എഞ്ചിനീയർക്ക് രണ്ടിലധികം ഗ്രാമപഞ്ചായത്തുകളുടെ ചുമതല നൽകാൻ പാടില്ലായെന്ന് സൂചന ഒന്നിലെ സർക്കുലർ മുഖേന നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ചില അസിസ്റ്റന്റ് എഞ്ചിനീയർമാർക്ക് രണ്ടിലധികം ഗ്രാമപഞ്ചായത്തുകളുടെ ചുമതല നൽകിയിട്ടുള്ളതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതിനാൽ ഈ വിഷയം സംബന്ധിച്ച ചുവടെയുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു:- (i) ഗവൺമെന്റ് നിർദ്ദേശങ്ങൾക്ക് വിപരീതമായി, യാതൊരു കാരണവശാലും ഒരു അസിസ്റ്റന്റ് എഞ്ചിനീയർമാർക്ക് രണ്ടിലധികം ഗ്രാമപഞ്ചായത്തുകളുടെ ചുമതല നൽകാൻ പാടില്ലാത്തതാണ്. ആ രീതിയിൽ നൽകിയിട്ടുള്ള അധിക ചുമതലയിൽ നിന്ന് എഞ്ചിനീയർമാരെ ഉടൻ പ്രാബല്യത്തിൽ വരത്തക്കവിധം വിടുതൽ ചെയ്യേണ്ടതാണ്. (ii) ഒരു ഗ്രാമപഞ്ചായത്തിന് സ്വന്തമായി അസിസ്റ്റന്റ് എഞ്ചിനീയർ ഇല്ലെങ്കിൽ/അസിസ്റ്റന്റ് എഞ്ചിനീ യറുടെ തസ്തിക ഒരു മാസത്തിലധികകാലമായി ഒഴിഞ്ഞു കിടക്കുകയാണെങ്കിൽ ആ ഗ്രാമപഞ്ചായത്തിന്റെ നിർമ്മാണ പ്രവർത്തികളുടെ പ്ലാൻ, ഡിസൈൻ, എസ്റ്റിമേറ്റ് മുതലായവ തയ്യാറാക്കുക, സൂപ്പർവിഷൻ നടത്തി അളവുകൾ രേഖപ്പെടുത്തുക, ബില്ലുകൾ തയ്യാറാക്കുക എന്നീ ചുമതലകൾ നിറവേറ്റുവാൻ സൂചന രണ്ടിലെ സർക്കാർ ഉത്തരവിൽ നിർദ്ദേശിച്ചിട്ടുള്ളതുപ്രകാരം ആ ഗ്രാമപഞ്ചായത്തിന്റെ നിർമ്മാണപ്രവൃത്തികൾക്ക് സാങ്കേതികാനുമതി നൽകാൻ ചുമതലപ്പെട്ടിട്ടുള്ള ടെക്സനിക്കൽ അഡ്മറൈസറി ഗ്രൂപ്പ സബ്ദഗുപ്പിലെ അംഗങ്ങളുടെ സേവനം വിനിയോഗിക്കേണ്ടതും അനുവദനീയമായ നിരക്കിൽ പ്രതിഫലം നൽകാവു ന്നതുമാണ്. (iii) മുഴുവൻ സമയ (full-time) ചുമതലയുള്ള അസിസ്റ്റന്റ് എഞ്ചിനീയറെ നിയമിക്കുന്നതുവരെ, അത്തരം ഗ്രാമപഞ്ചായത്തുകളുടെ നിർമ്മാണ പ്രവൃത്തികളുടെ നിർവഹണ ഉദ്യോഗസ്ഥനായി അതത് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നു.

  • SPECIFICATIONS ON THE MANUFACTURING AND RECYCLING OF PLASTIC CARRY BAGS AND CONTAINERS INCLUDING PLASTIC CUPS, BOTTLES AND PACKAGING MATERIALS KERALA STATE POLLUTION CONTROL BOARD

PLAMOODU, PATTOM P.O, THIRUVANANTHAPU RAM - 695OO4 Notification Published in K.G.Ex. No. 1999 dt. 19-12-2006) No. PCB/L/3120/2005 16th December 2006 The Government of India have enacted the Environment (Protection) Act, 1986 and Under that the Environment (Protection) Rules, 1986 and the Recycled Plastics Manufacture and the Usage Rules, 1999 Which was renamed as the Plastics Manufacture, Sale and Usage Rules, vide the amendment of 2003. Rule 8 of the later Rules specifies a minimum thickness of 20 micron for plastic carry bags. Rules 4 of the said Rules prohibits usage of carry bags made Out of recycled plastics for storing, carrying, dispensing or packaging of foodstuffs, All manufactures of plastics carry bags in the state are required to obtain registration from the state Pollution Control Board under Rule 10. The Government of Kerala have vide Circular No. 14495/G3/02/ LSGD dated 07-10-2003 assigned the District Collector, Secretaries of Local Self Government Bodies, Station House Officers and any Dy. S.Ps. of Police Department and Officers of the Sales Tax Department besides Officers of the state Pollution Control Board responsibilities of the Prescribed Authority Under Rule 3 of the Plastic Manufacture, Sale and Usage Rules, 1999 on manufacture, transportation Stocking, sale and use of plastics Carry bags and Containers. It has come to the notice of the Kerala State Pollution Control Board (hereinafter referred to as the State Board) that indiscriminate and prolific usage and wanton discard of Plastic carrybags is creating environmental

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ