Panchayat:Repo18/vol2-page1358

From Panchayatwiki

(1) സ്ഥലംമാറ്റ അപേക്ഷ നൽകാൻ ആഗ്രഹിക്കുന്ന ജീവനക്കാർ നിശ്ചിത പ്രൊഫോർമയിൽ (പ്രൊഫോർമ ഇതോടൊപ്പം ഉൾക്കൊള്ളിച്ചിട്ടുണ്ട്) അപേക്ഷകൾ ആഫീസ് മേലധികാരികൾ മുഖേന അതാത് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർക്ക് സമർപ്പിക്കേണ്ടതാണ്. (2) പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർ സ്ഥലംമാറ്റ് അപേക്ഷ നൽകുന്നതിനുള്ള പ്രൊഫോർമ ജില്ലയിൽ ജോലി നോക്കുന്ന എല്ലാ ജീവനക്കാരുടേയും ശ്രദ്ധയിൽപ്പെടുത്തേണ്ടതാണ്. (3) അപേക്ഷകർ സ്ഥലംമാറ്റ അപേക്ഷകൾ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർ മുഖേന മാത്രം സമർപ്പിക്കേണ്ടതാണ്. അപേക്ഷയുടെ മുൻകൂർ പകർപ്പ് ഒരു കാരണവശാലും പഞ്ചായത്ത് ഡയറക്ടർക്ക് നേരിട്ട് സമർപ്പിക്കുവാൻ പാടുള്ളതല്ല. ഇതിനു വിരുദ്ധമായി ലഭിക്കുന്ന അപേക്ഷകൾ നിരസിക്കുന്നതാണ്. (4) പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർ തങ്ങളുടെ ആഫീസിൽ ലഭിക്കുന്ന അപേക്ഷകൾ തസ്തിക തിരിച്ച സൂക്ഷമ പരിശോധന നടത്തി ആവശ്യമായ ശുപാർശ സഹിതം ഈ ആഫീസിൽ നൽകേണ്ടതാണ്. (5) അപേക്ഷകർ തങ്ങൾക്ക് സ്ഥലമാറ്റം ലഭിക്കുന്നതിന് മാനദണ്ഡങ്ങളിൽ നിശ്ചയിച്ചിട്ടുള്ള പ്രത്യേക പരിഗണന ആവശ്യപ്പെടുകയാണെങ്കിൽ ആയത് സാധൂകരിക്കുന്നതിനുള്ള ആവശ്യമായ രേഖകളുടെ ആഫീസ് മേലധികാരി സാക്ഷ്യപ്പെടുത്തിയിട്ടുള്ള പകർപ്പുകൾ അപേക്ഷയോടൊപ്പം വയ്ക്കക്കേണ്ടതാണ്. (6) സ്ഥലമാറ്റ് അപേക്ഷകൾ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർക്ക് നൽകേണ്ട അവസാന തീയതി 23.02.2008 ആണ്. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർ അപേക്ഷകൾ (യു.ഡി.ക്ലാർക്ക് തസ്തിക മുതൽ സീനിയർ സുപ്രണ്ട് തസ്തികവരെയുള്ള ഉദ്യോഗസ്ഥരുടെ) ക്രോഡീകരിച്ച ആവശ്യമായ ശുപാർശ സഹിതം പഞ്ചായത്ത് ഡയറക്ടർക്ക് 03.03.2008-നു മുൻപായി നൽകേണ്ടതാണ്. (7) സ്ഥലംമാറ്റത്തിനു നൽകുന്ന അപേക്ഷകൾ നിശ്ചിത പ്രൊഫോർമയിൽ തന്നെ നൽകേണ്ടതാണ്. 2007-ലെ പൊതു സ്ഥലംമാറ്റത്തിന് അപേക്ഷകൾ സ്വീകരിച്ച അവസാന തീയതിയ്ക്കു ശേഷം സ്ഥലംമാറ്റ അപേക്ഷകൾ നൽകിയിട്ടുള്ള ജീവനക്കാർ പുതുതായി അപേക്ഷ നൽകിയാൽ മാത്രമേ അവരുടെ അപേക്ഷകൾ 2008-ലെ പൊതു സ്ഥലംമാറ്റത്തിന് പരിഗണിക്കുകയുള്ളൂ. (8) 2007-ലെ പൊതു സ്ഥലംമാറ്റത്തിന് അപേക്ഷ നൽകുകയും ഒഴിവുകളുടെ അഭാവത്തിൽ സ്ഥലംമാറ്റം ലഭിക്കാതെ ക്യൂലിസ്റ്റിൽ ഉൾപ്പെടുകയും എന്നാൽ ഇനിയും സ്ഥലംമാറ്റം ലഭിക്കാത്ത ജീവനക്കാർ പുതിയതായി അപേക്ഷകൾ നൽകേണ്ടതില്ല. മേൽപ്പറഞ്ഞ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കുവാൻ പഞ്ചായത്ത് വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരോടും അഭ്യർത്ഥിക്കുന്നു. (9) പഞ്ചായത്ത് ജീവനക്കാരുടെ പൊതു സ്ഥലംമാറ്റത്തിനുള്ള അപേക്ഷയും, സർക്കുലറും www.lsg.kerala.gov.in എന്ന വെബ്സൈറ്റിൽ സൗജന്യമായി ലഭ്യമാകുന്നതാണ്. (63) പഞ്ചായത്ത് ഡയറക്ടർ പഞ്ചായത്ത് വകുപ്പ പൊതു സ്ഥലംമാറ്റത്തിനുള്ള Ꮆ8fᎧᏩ6Ᏹ lᏯᏏᏕᎨ4 (ജി.ഒ.(പി) നമ്പർ.105/2007/്തസ്വഭവ. തീയതി:04.04.2007) 1. അപേക്ഷകന്റെ പേര് ഉദ്യോഗപ്പേര് ഓഫീസ് മേൽവിലാസം ജനന തീയതി ഇപ്പോഴത്തെ ഓഫീസിൽജോലിയിൽ പ്രവേശിച്ച തീയതി (ഉദ്യോഗക്കയറ്റം/ നിയമന ഉത്തരവ് നമ്പർ തീയതി) 6. ഇപ്പോഴത്തെ ഓഫീസിൽ ജോലിയിൽ പ്രവേശിക്കുന്നതിനുതൊട്ടു മുമ്പ് സ്വന്തം ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്ത കാലയളവും, തസ്തികയും, സ്റ്റേഷനും. 7. സ്ഥലംമാറ്റം-പ്രത്യേക പരിഗണനയു വികലാംഗർ/മിശ്രവിവാഹിതർ/മിലിട്ടറി ണ്ടെങ്കിൽ (ഉണ്ടെങ്കിൽ രേഖ ഹാജരാക്കണം) ആശ്രിത്രൻ/എസ്.സി. എസ്.റ്റി/വിദൂര സ്ഥല സേവനം/വിരമിക്കാൻ 2 വർഷം/ സഹതാപാർഹമായ കാരണം/മറ്റുള്ളവ ബാധകമല്ല. 8. സ്ഥിര താമസ വിലാസം

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ