Panchayat:Repo18/vol2-page1352
സൂചന ; 1. 06.06.2007-ലെ ജി.ഒ (എം.എസ്) 160/2007/എൽ.എസ്.ജി.ഡി. നമ്പരായുള്ള ഉത്തരവ്. 2, 20.06.2007 -ലെ 24.136/ആർ.എ1/07/ത്.സ്വ.ഭ.വ നമ്പരായുള്ള സർക്കുലർ. സൂചന (1) ലെ സർക്കാർ ഉത്തരവോടെ കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും കെട്ടിട നിർമ്മാണ നിയമം ബാധകമാക്കിയിട്ടുണ്ട്. പഞ്ചായത്തിനുവേണ്ടി പ്രത്യേക കെട്ടിട നിർമ്മാണ നിയമം സർക്കാർ തയ്യാറാക്കി പ്രാബല്യത്തിൽ വരുത്തുന്നതുവരെ കേരള മുനിസിപ്പാലിറ്റി കെട്ടിട നിയമം ബാധക മായിരിക്കുമെന്ന് സൂചന (2)ൽ പ്രത്യേകം പ്രതിപാദിച്ചിരുന്നു. പഞ്ചായത്തുകളിൽ, കേരള മുനിസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടം ബാധകമാക്കിയിരുന്നത് പഞ്ചായത്ത് ആക്സ്ട സെക്ഷൻ 274 ന്റെ അടിസ്ഥാന ത്തിലാണ്. എന്നാൽ പഞ്ചായത്ത് സെക്രട്ടറിമാർ മുനിസിപ്പാലിറ്റി ആക്ടിന്റെ അടിസ്ഥാനത്തിൽ അനധികൃത നിർമ്മാണത്തിനെതിരെ തുടർ നടപടികൾ സ്വീകരിക്കുന്നതിനായി സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അത് നിയമവിരുദ്ധമാണ്. 06.06.2007-ന് മുൻപ് കെട്ടിട നിർമ്മാണ നിയമം ബാധകമാക്കിയ പഞ്ചായ ത്തുകളിലെ സെക്രട്ടറിമാർ പോലും മേൽപ്പറഞ്ഞ ഗൗരവമായ വീഴ്ച വരുത്തിക്കൊണ്ടാണ് അനധികൃത നിർമ്മാണത്തിനെതിരെ നടപടി സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. അനധികൃത നിർമ്മാണത്തിനെതിരെ കക്ഷികൾക്കു നൽകുന്ന പ്രൊവിഷണൽ ഓർഡർ 1994-ലെ കേരളാ മുനിസിപ്പാലിറ്റീസ് ആക്ടിലെ 406 (1) ഉം (2) ഉം വകുപ്പ പ്രകാരവും, കൺഫർമേഷൻ ഓർഡർ 1994-ലെ കേരളാ മുനിസിപ്പാലിറ്റീസ് ആക്ടിലെ 406 (3)-ാം വകുപ്പു പ്രകാരവുമാണ്, പല പഞ്ചായത്തുകളിലും സെക്രട്ടറിമാർ നൽകുന്നതെന്ന് കാണുവാൻ സാധിച്ചു. അത് നിയമാനുസൃതമല്ല. അപ്രകാരം നോട്ടീസ് നൽകിയിട്ടുള്ള പക്ഷം അത് തിരുത്തേണ്ടതും, കേരളാ പഞ്ചായത്ത് ആക്ട് സെക്ഷൻ 235 ഡബ്ല്യ പ്രകാരം, നിയമവിരുദ്ധമായി ആരംഭിച്ചതോ, നടത്തി ക്കൊണ്ടിരുന്നതോ, പൂർത്തീകരിച്ചതോ ആയ കെട്ടിടത്തിന്റെ പണി പൊളിച്ചുകളയുന്നതിനും മാറ്റം വരുത്തു ന്നതിനും നടപടി സ്വീകരിക്കേണ്ടതാണ്. (പ്രൊവിഷണൽ ഓർഡറിന്റേയും കൺഫർമേഷൻ ഓർഡ റിന്റെയും കോപ്പി അനുബന്ധമായി ഇതോടൊപ്പം ചേർക്കുന്നു). കൺഫർമേഷൻ ഓർഡർ നൽകിയ ശേഷം നടപടികൾ യാതൊന്നും സ്വീകരിക്കാതെ ധാരാളം കെട്ടിടങ്ങൾ പഞ്ചായത്തുകളിൽ ഇപ്പോൾ നിലനിൽക്കുന്നതായി കാണുന്നു. പഞ്ചായത്ത് ആക്ട് സെക്ഷൻ 235 ഡബ്യ (5) പ്രകാരം സർക്കാരിന് പ്രസ്തുത നിർമ്മാണം പൊളിച്ചു മാറ്റുന്നതിന് ഏർപ്പാട് ചെയ്യുന്നതിനുള്ള വ്യവസ്ഥയും ഇപ്പോൾ നിലവിലുണ്ട്. അതിനാൽ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുമാറ്റുന്നതിനുള്ള നടപടികൾ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ ഉടൻ തന്നെ നേരിട്ടു ചെയ്യേണ്ടതും അല്ലാത്ത പക്ഷം 3 മാസമായിട്ടും നടപടി സ്വീകരിക്കാത്ത കെട്ടിടത്തെക്കുറിച്ചുള്ള വിശദവിവരങ്ങൾ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ മുഖേന സർക്കാരിനെ അറിയിക്കേണ്ടതുമാണ്. LLLLSLLLLLLLLLLLLSLSSSLSLSSSSSSSSCCCCSSSLLSSLSSLSSSSLSCCCCSLSSSLSSSSSCSCCCSSSSLSSSSSSSSSSSSLSSLSSLSLSSLSLSSLSLSLLLSLSLSLLLSLLLLCCLCLLSLSLLLSLSഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവ് നടപടികൾ - - - - - - - - - - - - - ഗ്രാമപഞ്ചായത്ത് .-ാം വാർഡിൽ ശ്രീ./ശ്രീമതി. നടത്തുന്ന അനധികൃത നിർമ്മാണം നിറുത്തി വച്ച് പൊളിച്ച് നീക്കുന്നതിന് നിർദ്ദേശിച്ചു ഉത്തരവു പുറപ്പെടുവിയ്ക്കുന്നു. COO : (T) salo : തിയതി : പരാമർശം : 1) 2) ഉത്തരവ് - - - - - - - - - - - - - - - ഗ്രാമ പഞ്ചായത്തിലെ .-ാം വാർഡിൽ. വില്ലേജിൽ. സർവ്വേ നമ്പ്രിൽ ശ്രീ/(ശീമതി താഴെ കാണിച്ചിരിയ്ക്കുന്ന വിധത്തിലുള്ള നിർമ്മാണം കേരള പഞ്ചായത്ത് രാജ് ആക്ടിനും ബന്ധപ്പെട്ട ചട്ടങ്ങൾക്കും വിരുദ്ധമായി നടത്തുന്നതിനായി/ നടത്തിയതായി ബോദ്ധ്യപ്പെട്ടിരിയ്ക്കുന്നു. നിയമാനുസൃതമുള്ള അനുമതി വാങ്ങാതെ/അനധികൃതമായി/ അനുമതിയിൽ നിന്ന് വ്യതിചലിച്ച് നിയമം ലംഘിച്ച് നടത്തുന്ന നിർമ്മാണം ഈ ഉത്തരവു കിട്ടി ഉടനടി നിർത്തി വച്ച്, പൊളിച്ചു മാറ്റേണ്ടതാണ് എന്ന് കേരളാ പഞ്ചായത്ത് രാജ് ആക്ട് 236 W (1) വകുപ്പ അനുസരിച്ച് ഇതിനാൽ താൽക്കാലിക ഉത്തരവു പുറപ്പെടുവിയ്ക്കുന്നു. നിർമ്മാണത്തിന്റെ വിവരം : CRZ/KMBR/TP Scheme/... എന്നിവയിലെ വ്യവസ്ഥകൾ ലംഘിച്ചുകൊണ്ടുളള. Ο Ο Ορ16)(OYO) . സർവെ നമ്പരിലെ താഴെപ്പറയുന്ന ലംഘനങ്ങളുള്ള നിർമ്മാണങ്ങൾ പൊളിച്ചു മാറ്റേണ്ടതാണ്. നിർമ്മാണം ലംഘനങ്ങൾ ഈ ഉത്തരവു നടപടി അനുസരിയ്ക്കാത്ത പക്ഷം ടി ആക്ട് 236 (W) (2) (3), (4) വകുപ്പുകളിൽ വിവരിയ്ക്കുന്ന പ്രകാരം (ശീ/(ശീമതി......................... സ്വീകരിക്കുന്നതായിരിയ്ക്കുമെന്ന് ഇതിനാൽ അറിയിക്കുന്നു.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |