Panchayat:Repo18/vol2-page1349

From Panchayatwiki

സോഷ്യൽമാപ്പ തയ്യാറാക്കേണ്ടതും. തദ്ദേശഭരണ സ്ഥാപനം ചുമതലപ്പെടുത്തുന്ന ഒരു ഉപസമിതിക്കും സാക്ഷ്യപത്രം നൽകാവുന്നതും സോഷ്യൽമാപ്പ തയ്യാറാക്കാവുന്നതു ഉപസമിതിയുടെ ആ ചുമതല നിർവഹിക്കുന്നതെങ്കിൽ ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനത്തിന്റെ അധികാര പരിധിയിൽ പ്രവർത്തിക്കുന്ന പട്ടികജാതി വികസനവകുപ്പ/പട്ടികവർഗ്ഗ വികസനവകുപ്പ് ഉദ്യോഗസ്ഥൻ നിശ്ചയമായും ആ ഉപസമിതിയിലെ അംഗമായിരിക്കണം. 3. പട്ടികജാതി വിഭാഗങ്ങളുടെ അഞ്ച് വീടുകളെങ്കിലും ഉള്ള പ്രദേശത്തെ പട്ടികജാതി സങ്കേതമായി കണക്കാക്കി വീട്, ശുചിത്വ കക്കുസ്, വൈദ്യുതി, കുടിവെള്ളം മുതലായ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് സങ്കേതാടിസ്ഥാനത്തിൽ പദ്ധതി തയ്യാറാക്കാവുന്നതാണ്. എന്നാൽ ഒരു തദ്ദേശഭരണ സ്ഥാപനത്തിലെ എല്ലാ പട്ടികജാതി സങ്കേതങ്ങളുടെയും സ്ഥിതിവിവരകണക്കുകളുടെ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ പട്ടികജാതി വിഭാഗക്കാർ അധിവസിക്കുന്നതും വികസന കാര്യത്തിൽ വളരെ പിന്നോക്കം നിൽക്കുന്നതുമായ സങ്കേതങ്ങൾക്ക് മുൻഗണന നൽകുന്ന സമീപനമാണ് സ്വീകരിക്കേണ്ടത്. 4. പട്ടികവർഗ്ഗ കുടുംബങ്ങൾ അഞ്ചോ അതിൽ കൂടുതലോ ഉള്ള പ്രദേശങ്ങളെ പട്ടികവർഗ്ഗ ഊരുകളായി കണക്കാക്കാവുന്നതാണ്. ഊരുകളിൽ/ചെറുപ്രദേശങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്ന തോടൊപ്പം അവിടങ്ങളിൽ പൊതുസേവനങ്ങളുടെ വളർച്ചാകേന്ദ്രങ്ങൾ വികസിപ്പിക്കുക എന്നതായി രിക്കണം പട്ടികവർഗ്ഗ ഉപപദ്ധതിയുടെ മുഖ്യസമീപനം. പ്ലാസ്സിക് മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ - പ്ലാസ്റ്റിക് സംഭരണ ദിനം സംബന്ധിച്ച് സർക്കുലർ 6) Ο Ο (നമ്പർ: 57047/ഡിസി.1/07/തസ്വഭവ തദ്ദേശസ്വയംഭരണ(ഡിസി) വകുപ്പ്, തിരും തീയതി: 27.09.07 വിഷയം : തദ്ദേശസ്വയംഭരണ വകുപ്പ് - പ്ലാസ്റ്റിക്സ് മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ പ്ലാസ്റ്റിക്സ് സംഭരണ ദിനം - സംബന്ധിച്ച സൂചന : 24.09.07-ലെ സർക്കാർ ഉത്തരവ് (സാധാ)നം.2594/07/തസ്വഭവ. സംസ്ഥാനം അഭിമുഖീകരിക്കുന്ന ഗുരുതരമായ ഒരു പ്രശ്നമാണ് മാലിന്യ നിർമ്മാർജ്ജനം. ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിനാണ് "സർക്കാർ മാലിന്യ മുക്ത കേരളം പദ്ധതിക്ക് രൂപം നൽകിയി ട്ടുള്ളത്. കേരളത്തിലെ ഖരമാലിന്യത്തെ ഗുരുതരമാക്കുന്നത് ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക്സ് വസ്തതു ക്കളാണ്. ഇതനുസരിച്ച് 30 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക്സ് കവറുകളും ബാഗുകളും സൂക്ഷിക്കുകയോ, വിപണനം നടത്തുകയോ ചെയ്യുന്ന വ്യാപാരികളുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ സെപ്റ്റംബർ 1 മുതൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എടുത്തു വരുന്നു. പ്ലാസ്റ്റിക്സ് നിരോധനം നടപ്പിലാക്കുന്നതോടൊപ്പം മാലിന്യ നിർമ്മാർജ്ജന പ്രവർത്തനം വാർഡു തലത്തിൽ സംസ്ഥാനം ഒട്ടാകെ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 8 വരെ വിവിധ പ്രവർത്തനങ്ങൾ നടത്തുവാനും 28.09.2007ന് പ്ലാസ്റ്റിക്സ് പെറുക്കൽ ദിനം ആചരിക്കുവാനും സൂചനയിലെ സർക്കാർ ഉത്തരവു പ്രകാരം ഉത്തരവാകുകയുണ്ടായി. മേൽ സാഹചര്യത്തിൽ 28.09.07 ന് തീരുമാനിച്ച പ്ലാസ്റ്റിക്സ് സംഭരണ ദിനത്തോടനുബന്ധിച്ച് അന്നേ ദിവസം സന്നദ്ധ സംഘടനകളും വ്യക്തികളും സംഭരിക്കുന്ന പ്ലാസ്റ്റിക്സ് മാലിന്യങ്ങൾ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്വീകരിക്കേണ്ടതാണെന്ന് നിർദ്ദേശിച്ചുകൊള്ളുന്നു. കമ്പ്യൂട്ടർവൽക്കരണത്തിനാവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് സർക്കുലർ (നം. 568/ഡിപി1/2007/തസ്വഭവ തദ്ദേശ സ്വയംഭരണ (ഡിപി) വകുപ്പ്, തിരു. തീയതി : 27.01.2007) വിഷയം : തസ്വഭവ - കമ്പ്യൂട്ടർവൽക്കരണം - ജില്ലാ പഞ്ചായത്തുകളിൽ കമ്പ്യൂട്ടർവൽക്കരണ ത്തിനാവശ്യമായ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടു ത്തുന്നത് - നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു. സൂചന : 06.12.2006 ലെ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോർഡിനേഷൻ കമ്മിറ്റിയുടെ 1.14-ാം നമ്പർ തീരുമാനം ജില്ലാ പഞ്ചായത്തുകൾ കമ്പ്യൂട്ടർവൽക്കരിക്കുന്നതിനാവശ്യമായ കമ്പ്യൂട്ടറുകളും മറ്റു അനുബന്ധ ഉപകരണങ്ങളും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ചുവടെ പ്രതിപാദിക്കുന്ന നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു. കമ്പ്യൂട്ടർവൽക്കരണത്തിന് ആവശ്യമായ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും (Server, COTS software എന്നിവ ഒഴികെയുള്ളവ) ഇൻഫർമേഷൻ കേരള മിഷൻ നിശ്ചയിച്ചിട്ടുള്ള സ്റ്റാൻഡേർഡുകളും സ്പെസിഫിക്കേഷനുകളും അനുസരിച്ച ജില്ലാ പഞ്ചായത്തുകൾക്ക് നേരിട്ട് വാങ്ങാവുന്നതാണ്. Server, COTS software og)mílo SDaöanöG201403 Geog3 Øla10ö oJo633) M03ægmoOo6mö. Server, printer, modem,

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ