Panchayat:Repo18/vol2-page1348

From Panchayatwiki

(10) ഇടനിലക്കാരെ ഒഴിവാക്കുക. (11) കെട്ടിട നിർമ്മാണ ചട്ടങ്ങൾ, ടൗൺ പ്ലാനിംഗ് സ്കീമുകൾ, ഹെറിറ്റേജ് മേഖലയിൽ ഉൾപ്പെട്ട സ്ഥലങ്ങൾ എന്നിവയെക്കുറിച്ച് സംശയങ്ങൾ ഉള്ള പക്ഷം എല്ലാ ബുധനാഴ്ചയും രാവിലെ 10.30 മുതൽ വൈകീട്ട് 4.30 വരെ എല്ലാ ജില്ലാ ടൗൺ പ്ലാനർമാരുടെ ഓഫീസുകളിൽ പ്രവർത്തിക്കുന്ന ഹെൽപ്പ ഡെസ്കിന്റെ സേവനം പ്രയോജനപ്പെടുത്തുക. പ്രത്യേകഘടക പദ്ധതി, പട്ടികവർഗ്ഗ ഉപപദ്ധതി - വികസന പ്രോജക്ടുകൾ - സോഷ്യൽ മാപ്പും സർട്ടിഫിക്കറ്റും നൽകുന്നത് സംബന്ധിച്ച് സർക്കുലർ (തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, നമ്പർ, 69989/ഡി.എ1/2007/തസ്വഭവ തിരും തീയതി : 31.12.2007) വിഷയം : പ്രത്യേകഘടക പദ്ധതി, പട്ടികവർഗ്ഗ ഉപപദ്ധതി - എന്നീ വിഭാഗങ്ങളിലെ പശ്ചാത്തല വികസന പ്രോജക്ടടുകൾ - സോഷ്യൽ മാപ്പും സർട്ടിഫിക്കറ്റും നൽകുന്നത് സംബന്ധിച്ച്, സൂചന : 14.05.2007 ലെ ജി.ഒ (എം.എസ്) 128/2007/തസ്വഭവ നമ്പർ, സൂചനയിലെ സർക്കാർ ഉത്തരവ് പ്രകാരം പുറപ്പെടുവിച്ചിട്ടുള്ള മാർഗ്ഗരേഖയിൽ തദ്ദേശഭരണ സ്ഥാപനങ്ങൾ പ്രത്യേക രീതിശാസ്ത്രം അവലംബിച്ച് പ്രത്യേകഘടക പദ്ധതി, പട്ടികവർഗ്ഗ ഉപപദ്ധതി എന്നീ വിഭാഗങ്ങളിൽ പ്രോജക്ടടുകൾ തയ്യാറാക്കുന്നതിനുള്ള നിർദ്ദേശങ്ങൾകൂടി ഉൾപ്പെടുന്നുണ്ട്. എന്നാൽ ആ വിഭാഗങ്ങളിലെ പശ്ചാത്തലവികസന പ്രോജക്ടുകളുടെ വ്യവസ്ഥകൾ സംബന്ധിച്ച് കൂടുതൽ വിശദീകരണം നൽകണമെന്ന് പല തദ്ദേശഭരണ സ്ഥാപനങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. 2, ഗവൺമെന്റ് ഈ വിഷയം വിശദമായി പരിശോധിച്ച് പ്രത്യേക ഘടകപദ്ധതി, പട്ടികവർഗ്ഗ ഉപപദ്ധതി വിഭാഗങ്ങളിലെ പശ്ചാത്തല വികസന പ്രോജക്ടുകൾ സംബന്ധിച്ച് ചുവടെ വിവരിക്കുന്ന നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു. 1. പ്രത്യേകഘടക പദ്ധതി/പട്ടികവർഗ്ഗ ഉപപദ്ധതി പ്രോജക്ടുകൾ രണ്ട് വിഭാഗങ്ങളായി തരം തിരിക്കാവുന്നതാണ്. വ്യക്തികൾ, കുടുംബങ്ങൾ, ഗുപ്പുകൾ എന്നിവർ നേരിട്ട് ഗുണഭോക്താക്കളാകുന്ന പ്രോജക്ടടുകൾ ഒന്നാമത്തെ വിഭാഗത്തിൽ ഉൾപ്പെടുന്നതാണ്. ഓരോ കുടുംബത്തെയും അടിസ്ഥാന യൂണിറ്റായി കണക്കാക്കിയുള്ള കർമ്മ പദ്ധതികളാണ് (action plans) ഈ വിഭാഗത്തിനുവേണ്ടി തയ്യാറാ ക്കേണ്ടത്. ഈ വിഭാഗത്തിലുള്ള പ്രോജക്ടുകളുടെ എല്ലാ ഗുണഭോക്താക്കളും പട്ടികജാതി/പട്ടികവർഗ്ഗ സമുദായത്തിൽ ഉൾപ്പെടുന്നവരും പ്രത്യേകം ഒഴിവാക്കപ്പെട്ടിട്ടില്ലെങ്കിൽ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരും ആയിരിക്കണം. പശ്ചാത്തല വികസന പ്രോജക്ടടുകളാണ് രണ്ടാമത്തെ വിഭാഗത്തിൽപ്പെടുക. സങ്കേതങ്ങളെ അടിസ്ഥാനമാക്കിയുള്ള വികസനപദ്ധതികളാണ് (development.plains) ഈ വിഭാഗത്തിൽ തയ്യാറാക്കേണ്ടത്. അത്തരം പ്രോജക്ട്ടുകളുടെ ഗുണഭോക്താക്കളിൽ അൻപത് ശതമാനത്തിലധികം പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്നവരായിരിക്കണം. 2. റോഡ് നിർമ്മാണം, കുടിവെള്ള വിതരണം, നീർത്തടപരിപാലനം, ജലസേചനം, വൈദ്യുതിലെൻ ദീർഘിപ്പിക്കൽ മുതലായ പശ്ചാത്തല വികസന പ്രോജക്ടടുകൾക്ക് ചുവടെ പ്രതിപാദിക്കുന്ന പ്രകാരം സാക്ഷ്യപ്പെടുത്തൽ സർട്ടിഫിക്കറ്റും സോഷ്യൽമാപ്പും നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ് (i) സാക്ഷ്യപ്പെടുത്തൽ സർട്ടിഫിക്കറ്റ് : റോഡ് നിർമ്മാണം, കുടിവെള്ള വിതരണം, വൈദ്യുതിലെൻ ദീർഘിപ്പിക്കൽ എന്നീ പ്രോജക്ടടുകൾ മുഖേന പ്രയോജനം ലഭിക്കുന്ന ആകെ കുടുംബങ്ങളിൽ 50 ശതമാനത്തിൽ അധികം പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാരാണെന്നും പ്രോജക്ടിൽ പ്രത്യേക ഘടകപദ്ധതി/പട്ടികവർഗ്ഗ ഉപപദ്ധതി തയ്യാറാക്കുന്നതിനുള്ള മാർഗ്ഗരേഖ കൃത്യമായി പാലിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുന്ന സാക്ഷ്യപ്പെടുത്തൽ സർട്ടിഫിക്കറ്റ് ഓരോ പ്രോജക്ടിനോടൊപ്പവും ഉണ്ടായിരിക്കണം. നീർത്തടപരിപാലനം, ജലസേചനം തുടങ്ങിയ പ്രദേശങ്ങളുടെ വികസന പ്രോജക്ടുകൾക്ക് അവ മുഖേന പ്രയോജനം ലഭിക്കുന്ന കൃഷിഭൂമിയുടെ/ പ്രദേശത്തിന്റെ അൻപത് ശതമാനത്തിലധികം കൃഷിഭൂമി/പ്രദേശം പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങളുടെ അധീനതയിലുള്ളതാണ് എന്ന് വ്യക്തമാക്കുന്ന സാക്ഷ്യപത്രമാണ് օOO3·3OOGeԹ6)6ՈՅ(Ծ). (ii) സോഷ്യൽ മാപ്പ്: പ്രത്യേകഘടകപദ്ധതി/പട്ടികവർഗ്ഗ ഉപപദ്ധതി പ്രകാരമുള്ള റോഡ്, കുടിവെള്ള വിതരണം, വൈദ്യുതിലെൻ ദീർഘിപ്പിക്കൽ എന്നീ പ്രോജക്ടുകൾ മുഖേന പ്രയോജനം ലഭിക്കുന്ന എല്ലാ കുടുംബങ്ങളുടെയും വീടുകളുടെ സ്ഥാനം (location) രേഖപ്പെടുത്തുന്നതും അതിൽ പട്ടികജാതിക്കാരുടെ/ പട്ടികവർഗ്ഗക്കാരുടെ വീടുകൾ പ്രത്യേകം അടയാളപ്പെടുത്തുന്നതുമായ സോഷ്യൽ മാപ്പാണ് തയ്യാറാക്കേണ്ടത്. നീർത്തടപരിപാലനം, ജലസേചനം എന്നീ പ്രോജക്റ്റടുകളുടെ കാര്യത്തിൽ ആകെ പ്രയോജനം ലഭിക്കുന്ന കൃഷിസ്ഥലത്തിന്റെ/പ്രദേശത്തിന്റെ ആയക്കട്ട വിസ്ത്യതിയും (ayucut area) സ്ഥാനവും അതിൽ പട്ടികജാതി/പട്ടികവർഗ്ഗവിഭാഗങ്ങളുടെ കൃഷിസ്ഥലത്തിന്റെ/പ്രദേശത്തിന്റെ വിസ്ത്യതിയും സ്ഥാനവും പ്രത്യേകം അടയാളപ്പെടുത്തിയാണ് സോഷ്യൽ മാപ്പ തയ്യാറാക്കേണ്ടത്. (ii) തദ്ദേശഭരണ സ്ഥാപനത്തിലെ പട്ടികജാതി/പട്ടികവർഗ്ഗ വികസന മേഖലയുടെ ഭരണ ചുമതലയുള്ള പട്ടികജാതി വികസന ഓഫീസർ/പട്ടികവർഗ്ഗ വികസന ഓഫീസർ ആണ് സാക്ഷ്യപത്രം നൽകേണ്ടതും

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ