Panchayat:Repo18/vol2-page1326

From Panchayatwiki

ശുദ്ധീകരിച്ച പാഴ്സജലം നിർമ്മാർജ്ജനം ചെയ്യുന്നതിന് ജല നിയമപ്രകാരമുള്ള അനുമതി പ്രതം കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നും അറവുശാല ഉടമസ്ഥർ/കശാപ്പുശാലകളുടെ നടത്തിപ്പിനുള്ള അവകാശം ലേലത്തിൽ പിടിക്കാൻ ഹാജരാക്കുന്നവർ വാങ്ങി ഹാജരാക്കുന്നുവെന്ന് എല്ലാ ഗ്രാമ പഞ്ചായത്ത് അധികൃതരും ഉറപ്പുവരുത്തേണ്ടതാണ്. 3, അറവുശാലകളിൽ നിന്നുള്ള മൃഗാവശിഷ്ടങ്ങൾ മൃഗാവശിഷ്ടങ്ങളുടെ അളവ് ഏതാണ്ട് 27.5% ആയിട്ടാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. അറവുശാല കളിൽ നിന്നുള്ള മൃഗാവശിഷ്ടങ്ങൾ പരമാവധി പുനരുപയോഗിക്കേണ്ടതാണ്. പാഴ്ച വസ്തുക്കളിൽ നിന്നും ചോര, ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കൾ, വയറ്റിൽ നിന്നുള്ള അവശിഷ്ടങ്ങൾ എന്നിവ കാര്യക്ഷമമായി വേർതിരിച്ച് മരുന്ന്/കെമിക്കലുകൾ/കാലിത്തീറ്റ, വളം തുടങ്ങിയവയായി ഉപയോഗിക്കാവുന്നതാണ്. ഇപ്രകാരം വെള്ളമുപയോഗിക്കാതെ പാഴ്ച വസ്തുക്കൾ വേർതിരിക്കുക വഴി വെള്ളത്തിന്റെ ഉപയോഗം മലിനീകരണത്തിന്റെ തോതും ഗണ്യമായി കുറയ്ക്കാൻ സാധിക്കും. 4, മൃഗങ്ങളുടെ എല്ല, തോല അറവുശാലകളിൽ മൃഗങ്ങളുടെ എല്ല, തോല എന്നിവ വേർതിരിക്കുകയും എല്ല ബോൺമിൽ ഫാക്ട റികൾക്കോ ഒസീൻ നിർമ്മാണ ഫാക്ടറികൾക്കോ നൽകുകയും തോൽ തുകൽ സംസ്കരണ/സംഭരണ കേന്ദ്രങ്ങൾക്ക് നല്കുകയും ചെയ്യേണ്ടതാണ്. ശാസ്ത്രീയമായ രീതിയിൽ ആധുനിക അറവുശാലകൾ സ്ഥാപിച്ചുകൊണ്ട് ഇന്നു നിലവിലുള്ള അന ധികൃത കശാപ്പുശാലകൾ മുഴുവൻ നിർത്തലാക്കാൻ എല്ലാ തദ്ദേശസ്വയംഭരണ ഗവൺമെന്റുകളും നടപടി എടുക്കേണ്ടതാണ്. ആധുനിക അറവുശാലകൾ സ്ഥാപിക്കുന്നതിനും ഭാഗികമായ കേന്ദ്ര സഹായം ലഭി ക്കുന്നതിനും മൃഗസംരക്ഷണ വകുപ്പ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവിടങ്ങളിൽ നിന്നും സാങ്കേതിക സഹായങ്ങൾ ലഭിക്കുന്നതുമാണ്. എല്ലാ ഗ്രാമപഞ്ചായത്ത് അധികാരികളും, ആധു നിക രീതിയിലുള്ള അറിവുശാലകൾ തങ്ങളുടെ പഞ്ചായത്തു പ്രദേശത്തു സ്ഥാപിക്കുന്നതിനുള്ള സത്വര നടപടി സ്വീകരിക്കേണ്ടതാണ്. മാലിന്യ നിർമാർജ്ജനം - തോടുകളുടേയും പുഴകളുടേയും സംരക്ഷണം സംബന്ധിച്ച് സർക്കുലർ (തദ്ദേശ സ്വയംഭരണ (സി.) വകുപ്പ്, നം. 41088/സി2/2004/തസ്വഭവ, തീയതി 26-10-2005 വിഷയം:- മാലിന്യ നിർമാർജ്ജനം - തോടുകളുടേയും പുഴകളുടേയും കനാലുകളുടേയും സംര ക്ഷണം-നടപടിക്രമങ്ങൾ പാലിക്കുന്നതു സംബന്ധിച്ച്. മാലിന്യ നിർമാർജ്ജനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാന ചുമതലകളിൽ നിക്ഷി പ്തമായിട്ടുള്ള വിഷയമാണ്. ഖരമാലിന്യങ്ങളിൽ ഭൂരിഭാഗവും ജൈവജീർണനം നടക്കാത്ത പ്ലാസ്റ്റിക ഉല്പ ന്നങ്ങളാണ്. വേണ്ടവിധം മാലിന്യനിർമാർജ്ജനം നടത്താത്തത് ഗുരുതരമായ ആരോഗ്യ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമായി തീർന്നിട്ടുണ്ട്. മാലിന്യ നിർമാർജ്ജനം സംബന്ധിച്ച് താഴെ പറയുന്ന നടപടി കൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അടിയന്തിരമായി നടപ്പിലാക്കേണ്ടതാണ്. 1. പുഴയുടെയും തോടുകളുടെയും കനാലുകളുടെയും സംരക്ഷണം കേരള പഞ്ചായത്തു രാജ് നിയമ പ്രകാരം ഗ്രാമ പഞ്ചായത്തുകളിൽ നിക്ഷിപ്തമാണ്. ആകയാൽ പുഴകളിലും തോടുകളിലും കനാലു കളിലും മാലിന്യക്കുമ്പാരം ഉണ്ടാക്കുന്ന നടപടികൾ ഇല്ലാതാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അടിയന്തിര നടപടികൾ സ്വീകരിക്കേണ്ടതാണ്. 2. പുഴയുടേയും തോടുകളുടേയും കനാലുകളുടേയും തീരത്തു താമസിക്കുന്ന ദാരിദ്ര്യ രേഖക്കു താഴെയുള്ള കുടുംബങ്ങൾക്ക് സംപൂർണ്ണ ശുചിത്വ പരിപാടി അനുസരിച്ച കക്കൂസ് നിർമ്മിക്കാൻ മുൻഗ ണന നിർബന്ധമായും നൽകേണ്ടതാണ്. ഇതര കുടുംബങ്ങൾ പഞ്ചായത്ത്/മുനിസിപ്പൽ നിയമങ്ങളും ചട്ട ങ്ങളും അനുസരിച്ചു നിർബന്ധമായും മലമൂത്ര വിസർജനത്തിനുള്ള സൗകര്യങ്ങൾ സ്വന്തമായി ഏർപ്പെ ടുത്തേണ്ടതുമാണ്. കൂടാതെ പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനുള്ള നടപടികൾ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ സ്വീകരിക്കേണ്ടതാണ്. 3. പ്ലാസ്റ്റിക്സ് ഉൽപന്നങ്ങൾ ആണ് ഖരമാലിന്യങ്ങളിൽ പ്രധാനം. ആകയാൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനാൽ പ്ലാസ്റ്റിക്സ് കൊണ്ടുള്ള സാധനങ്ങളുടെ ഉപയോഗം കുറയ്ക്കു ന്നതു സംബന്ധിച്ച് ബോധവൽക്കരണവും പരിസ്ഥിതി പ്രശ്നം ഉണ്ടാക്കാത്ത ബദൽ സാധനങ്ങൾ കൊണ്ടുള്ള ഉപയോഗത്തെക്കുറിച്ച് ദൃശ്യ-ശവ്യ മാധ്യമങ്ങളിലൂടെയും മറ്റു വിധത്തിലും ബോധവൽക്ക രണം സംഘടിപ്പിക്കുന്നതിനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കേണ്ടതാണ്. 4. പ്ലാസ്റ്റിക്സ് സാധനങ്ങൾ പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കുന്നതു കർശനമായി നിരോധിച്ചു കൊണ്ടുള്ള അറിയിപ്പു ബോർഡുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗ ങ്ങളിലായി അടിയന്തിരമായി സ്ഥാപിക്കേണ്ടതാണ്.