Panchayat:Repo18/vol2-page1324

From Panchayatwiki

അറവുശാലകളിൽ നിന്നുള്ള മലിനീകരണം തടയുന്നതിന് സ്വീകരിക്കേണ്ട നടപടികമങ്ങൾ സംബന്ധിച്ച് സർക്കുലർ (സി.4 26575/05, പഞ്ചായത്ത് ഡയറക്ടറാഫീസ്, തിരുവനന്തപുരം, തീയതി: 22.9.05) വിഷയം: സംസ്ഥാനത്തെ അറവുശാലകളിൽ നിന്നുള്ള മലിനീകരണം തടയുന്നതിന് സ്വീക രിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ച്. സൂചന: സർക്കാരിന്റെ 3-1-04 ലെ 52280/ബി2/03/തസ്വഭവ നമ്പർ കത്ത്. അറവുശാലകളിൽ നിന്നുള്ള മാലിന്യങ്ങൾ ശരിയായ രീതിയിൽ നിർമ്മാർജ്ജനം ചെയ്യാത്തതിനാൽ അവ സംസ്ഥാനത്തുടനീളം പലവിധ പരിസ്ഥിതി പ്രശ്നങ്ങൾക്കിടയാക്കുന്നു. മൃഗങ്ങളുടെ ചോര, മുടി, ഭക്ഷ്യ യോഗ്യമല്ലാത്ത ആന്തരാവയവങ്ങൾ (കുടൽ, ഈസോഫ്ഗ്സ്, ബ്ലാഡർ, വയറ്റിൽ നിന്നുള്ള മറ്റവശി ഷ്ടങ്ങൾ) കഴുകാനുപയോഗിക്കുന്ന ജലം തുടങ്ങിയവയാണ് അറവുശാലകളിൽ നിന്നുണ്ടാകുന്ന മാലിന്യ ങ്ങൾ, അതിൽ നിന്നും ഉപയോഗ്രപദമായ വസ്തുക്കൾ വീണ്ടെടുക്കുന്നുമില്ല. മാലിന്യങ്ങളെല്ലാം തന്നെ റോഡരികത്തും, തുറസ്സായ സ്ഥലങ്ങളിലും, ഓടകളിലും, തോടുകളിലും, നദികളിലും തള്ളുന്ന പ്രവണത യാണ് കണ്ടുവരുന്നത്. ഇതുമൂലം ദുർഗന്ധം പരക്കുകയും ജലസ്രോതസുകൾ മലിനപ്പെടുകയും പക്ഷി കളും മറ്റു ജീവികളും മാലിന്യങ്ങൾ അടുത്ത പറമ്പുകളിലും, കിണറുകൾ ഉൾപ്പെടെയുള്ള ജലാശയങ്ങ ളിലും കൊണ്ടിട്ട് അവയെ മലിനപ്പെടുത്തുകയും ക്ഷമുദ്രജീവികൾ പെരുകുന്നതിനും ഇടയാകുകയും ചെയ്യുന്നു. കശാപ്പു ചെയ്യുന്ന സ്ഥലത്തെ വൃത്തിഹീനത ഇറച്ചിയെ മലിനമാക്കുന്നതിൽ വലിയ പങ്കുവഹി ക്കുകയും ചെയ്യുന്നു. മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനങ്ങളോടുകൂടിയ ആധുനിക അറവുശാല കൾ സ്ഥാപിക്കുക വഴി പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാവുന്നതാണ്. ആധുനിക അറവുശാലയിൽ ഉണ്ടായിരിക്കേണ്ട സംവിധാനങ്ങൾ താഴെ വിവരിക്കുന്നു. 1. മൃഗങ്ങളെ കശാപ്പു ചെയ്യുന്ന രീതിയെക്കുറിച്ച് താഴെ ചേർക്കുന്നു. 1-1 ലെയ്റേജ് (വിശ്രമ സ്ഥലം) മൃഗങ്ങളെ കശാപ്പിനായി കൊണ്ടുപോകുമ്പോൾ അവയുടെ ശരീരത്തിലെ അന്നജം (glycogen) കുറ യുന്നതു ഒഴിവാക്കുന്നതിനായി കശാപ്പിനു മുൻപ് ഏകദേശം 24 മണിക്കുർതൊട്ട് അവയ്ക്ക് ആവശ്യമായ വിശ്രമവും ആഹാരവും നല്കുന്നു. വെറ്റിനറി സർജൻമാർ അവയെ പരിശോധിച്ച് (ആന്റിമോർട്ടം ഹെൽത്തു ഇൻസ്പെക്ഷൻ) കശാപ്പു ചെയ്യുന്നതിന് അനുയോജ്യമല്ലാത്തവയെ വേണ്ടെന്നു വയ്ക്കുകയും ചെയ്യുന്നു. പ്രസ്തുത പരിശോധനയ്ക്കു ശേഷം കശാപ്പു ചെയ്യുന്നതിന് തൊട്ടുമുൻപുള്ള 12 മണിക്കുർ മൃഗങ്ങൾക്ക് വെള്ളം മാത്രമേ നല്കുകയുള്ളൂ. ആഹാരം കൊടുക്കുയില്ല. അവയുടെ ശരീരത്തിലുള്ള രോഗം പരത്തുന്ന അണുക്കളെ പുറത്തേക്കു കളയുന്നതിനാണ് ഇപ്രകാരം ചെയ്യുന്നത്. 1-2, കശാപ്പു ചെയ്യുന്നതും ചോര ഒഴുക്കികളയുന്നതും മൃഗത്തെ തറയിലേക്ക് തള്ളിയിട്ടശേഷം അതിന്റെ കഴുത്തിലെ രക്തവാഹിനി കുഴൽ (jugular vien) അറുക്കുകയും ചോര ഒഴുക്കികളയുകയും ചെയ്യുന്നു. 1-3 ഡ്രസിംഗ് ചെയ്യുക ഈ പ്രക്രിയയിൽ താഴെ പറയുന്ന കാര്യങ്ങൾ ഉൾപ്പെട്ടിരിക്കുന്നു. എ. പൂർണ്ണമായും രക്തം ഒഴുക്കി കളഞ്ഞതായി ഉറപ്പുവരുത്തുക. ബി. കൊമ്പ്, പുറംകാൽ തുടങ്ങിയവ മാറ്റുക. സി. തോലുരിക്കുക. 1-4, എവിസറേയ്ക്ക്ഷൻ (Evisceration) മൃഗശരീരത്തിന്റെ ഭക്ഷ്യയോഗ്യമായ വസ്തുക്കൾ വെള്ളമുപയോഗിച്ച് കഴുകുകയും പിന്നീടു വിൽക്കു കയും ചെയ്യുന്നു. ഭക്ഷ്യ യോഗ്യമല്ലാത്തവ പാഴ്ച വസ്തുവായി കളയുന്നു. ഈ സമയം കുടൽപൊട്ടി അതിൽ നിന്നുള്ള അവശിഷ്ടങ്ങളിൽ മാറസ്റ വൃത്തിഹീനമാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. 1-5 മൃഗശരീരം മുറിക്കൽ മൃഗശരീരം മുറിക്കുന്നതിന് മുമ്പായി വെള്ളമുപയോഗിച്ച് കഴുകുന്നു. ആധുനിക അറവുശാലകളിൽ മുറിച്ചതിന് ശേഷവും വെള്ളമുപയോഗിച്ച മാംസം കഴുകുന്നു. 2, അറവുശാലകളിൽ നിന്നുള്ള പാഴ്സജലം ആധുനിക അറവുശാലകളിൽ സാധാരണ അറവുശാലകളിൽ ഉപയോഗിക്കുന്നതിലും വളരെ കൂടു തൽ ജലം ശുദ്ധീകരണത്തിനും ഉപയോഗിക്കുന്നു. കശാപ്പു നടത്തുന്നതും ചോര ഒഴുക്കി കളയുകയും ചെയ്യുന്ന സ്ഥലത്തെയും കൊമ്പ്, പുറംകാലു കൾ മാറ്റുകയും തോലുരിക്കുകയും ചെയ്യുന്ന സ്ഥലത്തെയും മറ്റും തറ കഴുകാനുപയോഗിക്കുന്ന വെള്ളവും,