Panchayat:Repo18/vol2-page1310

From Panchayatwiki

(6) പഞ്ചായത്ത് വകുപ്പിലെ ഭരണ ഭാഷാ മാറ്റം പുരോഗതി അവലോകനം ചെയ്യുന്നതിനായി ക്രൈത്രമാസ പ്രവർത്തന റിപ്പോർട്ട സർക്കാരിന് നല്കേണ്ടിയിരിക്കുന്നതിനാൽ അനുബന്ധമായി ചേർത്തിട്ടുള്ള പ്രഫോർമ യിൽ 2003 മെയ്ക്കുമാസം മുതലുള്ള റിപ്പോർട്ട് തയ്യാറാക്കി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാരും പഞ്ചാ യത്ത് അസിസ്റ്റന്റ് ഡയറക്ടർമാരും ഡയറക്ടറേറ്റിലെ സൂപ്രണ്ടുമാരും 20-12-2003ന് ലഭ്യമാക്കേണ്ടതും തുടർന്നുള്ള മാസങ്ങളിലേത് തൊട്ടടുത്ത മാസം അഞ്ചാം തീയതിക്ക് മുമ്പായി ലഭ്യമാക്കേണ്ടതുമാണ്. (7) വകുപ്പിന്റെ വിവിധ ആഫീസുകളിൽ/സെക്ഷനുകളിൽ നിലവിൽ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഹാജർ പുസ്തകം ഉൾപ്പെടെയുള്ള വിവിധ രജിസ്റ്ററുകൾ മലയാളത്തിൽ എഴുതുന്നതിന് ബന്ധപ്പെട്ട ആഫീ സർമാരും സെക്ഷൻ സുപണ്ടുമാരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ ഗ്രാമപഞ്ചായത്ത് ആഫീ സുകളിൽ നിന്നും പൊതുജനങ്ങൾക്ക് നല്കുന്ന നികുതി പിരിവ് രസീതുകൾ ഇംഗ്ലീഷിൽ എഴുതി വരുന്ന തായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ബന്ധപ്പെട്ട പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർ ഇക്കാര്യം ശ്രദ്ധിക്കേണ്ട താണ്. മേൽ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ കർശനമായ ശിക്ഷാ നപടികൾ സ്വീകരിക്കുന്നതാണ്. ഈ സർക്കുലർ പഞ്ചായത്ത് വകുപ്പിന്റെ കീഴിലുള്ള എല്ലാ ആഫീസുകളിലേയും/സെക്ഷനുകളി ലേയും ജീവനക്കാർക്ക് നൽകിയെന്ന് ബന്ധപ്പെട്ടവർ ഉറപ്പുവരുത്തേണ്ടതാണ്. സർക്കുലർ ലഭിച്ചു എന്നും നിർദ്ദേശാനുസരണം ബന്ധപ്പെട്ടവർക്ക് നല്കിയിട്ടുണ്ടെന്നും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാരും, പഞ്ചാ യത്ത് അസിസ്റ്റന്റ് ഡയറക്ടർമാരും ഒരാഴ്ചയ്ക്കകം രേഖാമൂലം അറിയിക്കേണ്ടതാണ്. വൈദ്യുതി കണക്ഷന് ഒ.വൈ.ഇ.സി തുക അടയ്ക്കുന്നത് സംബന്ധിച്ച് സർക്കുലർ (തസ്വഭവ തദ്ദേശ സ്വയംഭരണ (ഡിപി) വകുപ്പ്, 8042/ഡിപി1/04/തസ്വഭവ, തിരും തീയതി: 20.2.2004) വിഷയം: വികേന്ദ്രീകൃതാസൂത്രണം - കേരള വികസന പദ്ധതി - വൈദ്യുതി കണക്ഷൻ നൽകു ന്നതിനുള്ള ഒ.വൈ.ഇ.സി തുക അടക്കുന്നത് സംബന്ധിച്ച നിർദ്ദേശം പുറപ്പെടുവിക്കുന്നു. സൂചന: 4.2.04ലെ വികേന്ദ്രീകൃതാസുത്രണ സംസ്ഥാനതല കോർഡിനേഷൻ സമിതി യോഗ തീരുമാനം നമ്പർ 2,30(111) മേൽ സൂചനയിലെ തീരുമാനപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കുന്ന പ്രോജക്ടുകൾക്ക് വൈദ്യുതി കണക്ഷൻ നൽകുന്നതിന് ഒ.വൈ.ഇ.സി തുക അടയ്ക്കുന്നത് സംബന്ധിച്ച താഴെ പറയുന്ന നിർദ്ദേശം പുറപ്പെടുവിക്കുന്നു. "വ്യക്തികൾക്ക് ഗാർഹിക കണക്ഷൻ ഒഴികെ, സ്ഥാപനങ്ങൾ, ഇറിഗേഷൻ പ്രോജക്ടേകൾ, കുടിവെള്ള പ്രോജക്റ്റടുകൾ മുതലായവയ്ക്ക് വൈദ്യുതി കണക്ഷൻ നൽകുന്നതിനുള്ള ഒ.വൈ.ഇ.സി തുക പദ്ധതി വിഹിതത്തിൽ നിന്നും വഹിക്കാവുന്നതാണ്." മാംസാവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും നിക്ഷേപിക്കുന്നത് സംബന്ധിച്ച് സർക്കുലർ (തദ്ദേശ സ്വയംഭരണ (ജി) വകുപ്പ്, നം.3268/ജി3/04/തസ്വഭവ, തിരുവനന്തപുരം, 10.1.2004) വിഷയം:- തദ്ദേശ സ്വയംഭരണ വകുപ്പ്, വഴിയോരങ്ങളിലും, ഓടകളിലും തോടുകളിലും, പുഴകളിലും, മാംസാവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും നിക്ഷേപിക്കുന്നത് തടയുന്നത് സംബന്ധിച്ച്. 1. വഴിയോരങ്ങളിലും ഓടകളിലും മറ്റും മാംസാവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും രാത്രികാലങ്ങളിൽ ഉപേക്ഷിക്കപ്പെടുന്ന പ്രവർത്തനങ്ങൾ വർദ്ധിച്ചു വരുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു. ഇതു മൂലം പകർച്ച വ്യാധികളും പരിസര മലിനീകരണവും ഉണ്ടാകാനുള്ള സാദ്ധ്യത ഏറെയാണ്, അതിനാൽ, പക്ഷി-മൃഗാദി മാംസ വില്പനയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അവരുടെ വിൽപ്പനശാലകളിൽ/ഫാമുകളിൽ നിന്നും ഉത്ഭവിക്കുന്ന അവശിഷ്ടങ്ങളും മാലിന്യങ്ങളും ശേഖരിച്ച സംസ്കരെിക്കുന്നതിനുള്ള സംവിധാനം ഉണ്ടായിരിക്കണമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിഷ്ക്കർഷിക്കേണ്ടതാണ്. അപ്രകാരം സംവി ധാനമില്ലാത്തവരുടെ ലൈസൻസ് റദ്ദ് ചെയ്യുകയും അവരെ നിയമപ്രകാരമുള്ള ശിക്ഷ നടപടിയ്ക്ക് വിധേ യരാക്കേണ്ടതുമാണ്. ലൈസൻസ് സമ്പ്രദായം കർശനമാക്കുകയും വേണം. പൊതു നിരത്തുകളിലും തോടു കളിലും പുഴകളിലും മറ്റും ഇത്തരം അവശിഷ്ടങ്ങളും മാലിന്യങ്ങളും നിക്ഷേപിക്കുന്നവരെ പൊതുജനങ്ങ ളുടെ സഹകരണത്തോടെ കണ്ടുപിടിച്ച് അവർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാനും തദ്ദേശ സ്ഥാപനങ്ങൾ നടപടിയെടുക്കേണ്ടതാണ്. വേണ്ടിവന്നാൽ ഇക്കാര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പോലീസ് സഹായം തേടേണ്ടതാണ്. 2. പൊതുനിരത്തുകളിൽ ചവറും മാലിന്യങ്ങളും നിക്ഷേപിക്കുന്നവർക്കെതിരെ പഞ്ചായത്ത് രാജ് ആക്ട് 219 എസ് വകുപ്പുകൾ പ്രകാരവും മുനിസിപ്പാലിറ്റി ആക്ട് 340-ാം വകുപ്പു പ്രകാരം പ്രോസിക്യൂഷൻ നട പടികൾ സ്വീകരിക്കേണ്ടതാണ്. നഗരസഭാ പ്രദേശങ്ങളിൽ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവ രിൽ നിന്ന് മുനിസിപ്പാലിറ്റി ആക്ടിലെ 340(2) വകുപ്പു പ്രകാരം സ്പോട്ട് ഫൈൻ ഈടാക്കേണ്ടതുമാണ്.


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ