Panchayat:Repo18/vol2-page1269

From Panchayatwiki

2. ഗുണഭോക്ത്യ ലിസ്റ്റ് എ) പദ്ധതിയുടെ ഭാഗമായി വ്യക്തികൾക്കോ (ഗ്രൂപ്പ സംരംഭങ്ങളിലെ വ്യക്തികൾ ഉൾപ്പെടെ) കുടുംബ ങ്ങൾക്കോ ആനു കൂല്യം നൽകുന്നതിനു വേണ്ടിയുള്ള പ്രോജക്ടടുകളുടെ ഗുണഭോക്താക്കളെ (ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകൾ നടപ്പിലാക്കുന്ന ഇത്തരം പ്രോജക്ടുകളുടെ ഗുണഭോക്താക്കൾ ഉൾപ്പെടെ). തെരഞ്ഞെടുക്കുന്ന തിന് താഴെ പറയുന്ന നടപടി ക്രമം പാലിക്കേണ്ടതാണ്. i) വ്യാപകമായ പ്രചാരണം നൽകി ആവശ്യമുള്ള മുഴുവൻ പേർക്കും അപേക്ഷ നൽകാൻ അവ സരം നൽകുക. (അയൽസഭകൾ, ഗ്രാമകേന്ദ്രം എന്നിവയിലൂടെ പ്രചരണം നൽകുകയും അപേക്ഷാ ഫോറങ്ങൾ അവയിലൂടെഅടക്കം വിതരണം ചെയ്യുകയും വേണം) ii) അപേക്ഷ സ്വീകരിച്ച ശേഷം അർഹതാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ അനർഹരെ ഒഴി വാക്കി അർഹരായവരുടെ കരട് ലിസ്റ്റ് അതാത് വർക്കിംഗ് ഗ്രൂപ്പ് തയ്യാറാക്കുക iii) അർഹരായവരിൽ നിന്ന് മുൻഗണനാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ മാർക്ക് നൽകി അർഹ രായ മുഴുവൻ പേരേയും ഉൾപ്പെടുത്തി കരട് മുൻഗണനാ ലിസ്റ്റ് അതാത് വർക്കിംഗ് ഗ്രൂപ്പ് തയ്യാറാക്കുക. iv) മുൻഗണനാ ലിസ്റ്റ് പ്രകാരമുള്ള അപേക്ഷകരുടെ അർഹതയും മുൻഗണനയും ഫീൽഡ് ലവൽ പരിശോധന നടത്തി രണ്ട് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുക v) പരിശോധനയുടേയും സാക്ഷ്യപ്പെടുത്തലിന്റേയും അടിസ്ഥാനത്തിൽ കരട് മുൻഗണനാ ലിസ്റ്റ് പുതുക്കി തയ്യാറാക്കുക. vi) തയ്യാറാക്കിയ കരട് മുൻഗണനാ ലിസ്റ്റ് വാർഡ് വികസന സമിതി മുഖേന അയൽസഭകൾക്ക് നൽകി അയൽസഭകളുടെ ശുപാർശകൾ എഴുതി വാങ്ങുക (അർഹതയും മുൻഗണനയും എഴുതണം) vii) അയൽസഭകളുടെ ശുപാർശ സഹിതമുള്ള കരട് മുൻഗണനാ ലിസ്റ്റ് അപേക്ഷകൾ സഹിതം ഗ്രാമ സഭ/വാർഡ് സഭയിൽ അവതരിപ്പിച്ച ചർച്ച ചെയ്യുക vi)ഗ്രാമസഭ/വാർഡ് സഭ ചർച്ചകളുടെ അടിസ്ഥാനത്തിൽ അന്തിമ മുൻഗണനാ ലിസ്റ്റ് ഗ്രാമസഭ/ വാർഡ്സഭ അംഗീകരിക്കുക. ഗ്രാമസഭ/വാർഡ്സഭ മിനിട്സിൽ തീരുമാനം രേഖപ്പെടുത്തുക ix) ഗ്രാമസഭ/വാർഡ്സഭ അംഗീകരിച്ച മുൻഗണനാ ലിസ്റ്റിന്റെ മുൻഗണനാ ക്രമം മാറ്റാതെ ഭരണസ മിതി അംഗീകാരം നൽകുക. x) അംഗീകരിച്ച മുൻഗണനാ ലിസ്റ്റ് തദ്ദേശഭരണ സ്ഥാപനത്തിന്റെ നോട്ടീസ് ബോർഡിലും വെബ്സൈ റ്റിലും പ്രസിദ്ധീകരിക്കുക. (വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാത്ത ഗുണഭോക്ത്യലിസ്റ്റിന് സാധുത ഉണ്ടായിരിക്കു ന്നതല്ല)അങ്ങനെ ചെയ്യാത്ത പക്ഷം ഗുണഭോക്താക്കൾക്ക് ആനുകൂല്യം നൽകാൻ പാടില്ല. അങ്ങനെ ചെയ്താൽ അതിന്റെ ബാധ്യത തുക നൽകിയ ഉദ്യോഗസ്ഥനായിരിക്കും. x) ഭരണസമിതി അംഗീകരിച്ച മുൻഗണനാ ലിസ്റ്റ് നിർവ്വഹണ ഉദ്യോഗസ്ഥന് കൈമാറുക. ഗ്രാമകേ ന്ദ്രങ്ങളിൽ/വാർഡ്.കേന്ദ്രങ്ങളിൽ അവ പരിശോധനക്കായി ലഭ്യമാക്കുക ബി) അംഗീകരിച്ച മുൻഗണനാ ലിസ്റ്റിലെ മുഴുവൻ ഗുണഭോക്താക്കൾക്കും ആനുകൂല്യം നൽകിയ ശേഷം മാത്രമേ വീണ്ടും പുതിയ ഗുണഭോക്ത്യലിസ്റ്റ് തയ്യാറാക്കാവൂ. സമാനസ്വഭാവമുള്ള പ്രോജക്ട് തുടർവർഷങ്ങളിൽ പദ്ധതിയിൽ ഉൾപ്പെടുത്തുന്നുണ്ടെങ്കിൽ പ്രസ്തുത പ്രോജക്ടിനുവേണ്ട ഗുണഭോക്താക്കളേയും ആദ്യം അംഗീക രിച്ച ഗുണഭോക്ത്യലിസ്റ്റിൽ നിന്നു മുൻഗണനാക്രമത്തിൽ എടുക്കേണ്ടതാണ്. സി) തയ്യാറാക്കിയ മുൻഗണനാ ലിസ്റ്റിൽ ഏതെങ്കിലും സാഹചര്യത്തിൽ മാറ്റം ആവശ്യമാണെന്ന് നിർവ്വ ഹണ ഉദ്യോഗസ്ഥനോ ഭരണസമിതിയോ കരുതുന്നുവെങ്കിൽ അക്കാര്യം വസ്തുക്കളുടെ അടിസ്ഥാനത്തിൽ ആവ ശ്യമായ പരിശോധന നടത്തിയശേഷം മുൻഗണനാ ക്രമത്തിൽ മാറ്റം വരുത്തുകയോ അനർഹരെ ഒഴിവാക്കു കയോ ചെയ്യാവുന്നതാണ്. എന്നാൽ ഇപ്രകാരം എന്തു മാറ്റം വരുത്തുന്നതും ഗ്രാമസഭയുടെ/വാർഡ്സഭയുടെ അംഗീകാരത്തോടെയായിരിക്കണം. 7.19. മറ്റിനങ്ങൾ 1. പട്ടികജാതി പട്ടികവർഗ്ഗ വകുപ്പുകളിൽ നിന്നും കൈമാറിയിട്ടുള്ള ബാലവാടി കം ഫീഡിംഗ് സെന്റർ സീസൺ ഡെ കെയർ സെന്റർ, നഴ്സസറി സ്കൂളുകൾ മുതലായവയിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ, ഭക്ഷ ണം, യൂണിഫോം എന്നിവ പട്ടികജാതി/പട്ടികവർഗ്ഗ വകുപ്പിലെ നിബന്ധനകൾക്ക് വിധേയമായി ഗ്രാമപഞ്ചായ ത്തുകൾക്കും നഗര ഭരണ സ്ഥാപനങ്ങൾക്കും ഏറ്റെടുക്കാവുന്നതാണ്. 2. വെറ്റിനറി പോളിക്ലിനിക്കുകൾ ബ്ലോക്ക് പഞ്ചായത്തുകൾക്ക് കൈമാറിയിട്ടുള്ളതിനാൽ വെറ്റിനറി പോളി ക്ലിനിക്കുകളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ പ്രോജക്ട്ടുകൾ ബ്ലോക്ക് പഞ്ചായത്തുകൾക്ക് ഏറ്റെടുക്കാവുന്നതാണ്. 3. ജില്ലാ പഞ്ചായത്തുകൾ കൈമാറിയിട്ടുള്ള ഹൈസ്കൂളുകളുടെ/ഹയർ സെക്കന്ററി സ്കൂളുകളുടെ ഭാഗമാ യിട്ടുള്ള ലോവർ പ്രൈമറി സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം/ഫർണീച്ചർ വാങ്ങി നൽകൽ മുതലായവയ്ക്ക്ഗ്രാമ പഞ്ചായത്തുകളുടെ വികസന ഫണ്ട് വിനിയോഗിക്കാവുന്നതാണ്. 4. എല്ലാ ഗവൺമെന്റ് സ്കൂളുകളിലും യൂറിനലുകളും ടോയ്ക്ക്ലറ്റും (നിശ്ചിത സ്റ്റാൻഡേർഡിലും ആൺകുട്ടി കൾക്കും പെൺകുട്ടികൾക്കും വെവ്വേറെയും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അവരുടെ എണ്ണത്തിനനു സ്യതമായും - 40 പെൺകുട്ടികൾക്ക് 1 യൂറിനൽ, 80 ആൺകുട്ടികൾക്ക് ഒരു യൂറിനൽ) കുടിവെള്ള സൗകര്യ ങ്ങളും നടപ്പാക്കിയതിനുശേഷം എയ്തഡഡ് പ്രൈമറി സ്കൂളുകളിലും ഇത്തരം സൗകര്യങ്ങൾ ലഭ്യമാക്കാവുന്ന രാബ

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ