Panchayat:Repo18/vol2-page1267

From Panchayatwiki

ക്കാവൂ. ദീർഘകാല പരിശീനവും നിലവിൽ ചെയ്യുന്ന തൊഴിലിൽ വൈദഗ്ദദ്ധ്യം മെച്ചപ്പെടുത്തുന്നതിനുവേണ്ടി യുള്ള ഉയർന്ന പരിശീലനവും ആഗ്രഹിക്കുന്നവർക്ക്, സ്വയം തൊഴിൽസംരംഭകത്വ മിഷൻ, സ്കിൽ ഡവലപ്മെന്റ് മിഷൻ, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക സഹായത്തോടെ ഇത്തരം പരിശീലനങ്ങൾ നൽകുന്ന മറ്റ് സ്ഥാപനങ്ങൾ എന്നിവയിലൂടെ ലഭ്യമാക്കാൻ കഴിയുന്ന വിവിധ പരിശീലനങ്ങളെ സംബന്ധിച്ച വിശദാംശങ്ങ ളും മാർഗ്ഗ നിർദ്ദേശങ്ങളും തദ്ദേശഭരണ സ്ഥാപനങ്ങൾ നൽകേണ്ടതാണ്. പരിശീലനാർത്ഥികളെ ഗ്രാമസഭ/വാർഡ് സഭ മുഖേന തെരഞ്ഞെടുക്കണം. 7.11. പൊതുമരാമത്തു പ്രവൃത്തികൾ i) ചുവടെ പ്രതിപാദിക്കുന്നവ ഒഴികെയുള്ള എല്ലാ പ്രവൃത്തികളും ടെണ്ടർ ചെയ്യണം 1. സർക്കാർ ഉത്തരവ് പ്രകാരം അക്രഡിറ്റഡ് ഏജൻസികൾ മുഖേന ചെയ്യുവാൻ അനുവദനീയമായിട്ടുള്ള 5 ലക്ഷത്തിൽ അധികരിക്കാത്ത പ്രവൃത്തികൾ 2. സർക്കാർ ഉത്തരവ് പ്രകാരം ഡെപ്പോസിറ്റ് വർക്ക് ആയി ചെയ്യാവുന്ന പ്രവൃത്തികൾ 3. അയൽസഭാ നിർവ്വാഹക സമിതികളൊ അയൽസഭകളുടെ സംയുക്ത സമിതികളോ ഏറ്റെടുക്കാൻ തയ്യാറാകുന്ന 5ലക്ഷത്തിൽ അധികരിക്കാത്ത അടങ്കൽ തുകക്കുള്ള പ്രവൃത്തികൾ (ഇത്തരം സമിതികൾ ഏറ്റെടു ക്കുന്ന പ്രവൃത്തികൾ യാതൊരു കാരണവശാലും ബിനാമി ഏർപ്പാടായി ചെയ്യാൻ പാടില്ല. പ്രവൃത്തി ചെയ്യാനുള്ള സാമ്പത്തിക ശേഷിയും സാങ്കേതിക-സംഘാടന പരിചയവും ഉണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം മാത്രമേ ഇത്തരം സമിതികളെ പ്രവൃത്തികൾ ഏല്പിക്കാവു. 4. ബിനാമി ഇടപാടില്ലാതെ, സ്വന്തം നിലയ്ക്ക് പ്രവൃത്തി ഏറ്റെടുത്തു നടത്താൻ വേണ്ട സാമ്പത്തിക-സാ ങ്കേതിക-സംഘാടനാശേഷിയും സന്നദ്ധതയുമുള്ള അദ്ധ്യാപക-രക്ഷാകർതൃ സമിതികൾ, അംഗൻവാടി വെൽഫെ യർ കമ്മിറ്റികൾ എന്നിവയെ അംഗീകൃത ഏജൻസികളായി കണക്കാക്കി, അതാതു സ്ഥാപനവുമായി ബന്ധപ്പെട്ട 5 ലക്ഷത്തിൽഅധികരിക്കാത്ത പ്രവൃത്തികൾ. 5. നേരിട്ട് നിർവ്വഹണം നടത്താൻ അനുവദനീയമായ തുക പരിധിയിലുള്ള പ്രവൃത്തികൾ ii) അയൽ സഭാ ഗുണഭോക്ത്യ സമിതികളേയോ അംഗീകൃത ഏജൻസികളെയോ ഏല്പിക്കുന്നതിനുവേണ്ടിയോ മറ്റേതെങ്കിലും ഉദ്ദേശ്യത്താലോ പ്രവൃത്തികൾ വിഭജിക്കുന്നത് അനുവദനീയമല്ല. i) ടെണ്ടർ ചെയ്യുന്നതിനുള്ള വർദ്ധിച്ച പരസ്യ ചെലവ ഒഴിവാക്കുന്നതിന് ഒരു പരസ്യത്തിലൂടെ എല്ലാ പ്രവൃത്തികളും ഒരുമിച്ച് ടെണ്ടർ ചെയ്യാവുന്നതാണ്. ടെണ്ടർ നോട്ടീസ് പൊതുജനങ്ങളുടെ അറിവിലേക്ക് ഔദ്യോ ഗിക വെബ്സൈറ്റിലും ലഭ്യമാക്കണം. ടെണ്ടർ ചെയ്യുന്ന പ്രവൃത്തികളുടെ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പുവരുത്തുന്നതിന് ഓരോ പ്രവൃത്തിക്കുവേണ്ടിയും ഗുണഭോക്താക്കൾക്ക് പങ്കാളിത്തമുള്ള മോണിറ്ററിംഗ് സമിതികൾ രൂപീകരിക്കണം. ഈ സമിതികൾ ഗുണഭോക്ത്യ സമിതികളുടെ എക്സസിക്യൂട്ടീവ് കമ്മിറ്റിയുടെ മാതൃ കയിലായിരിക്കണം. iv) രണ്ട് വർഷത്തിലധികം സമയമെടുത്ത് പൂർത്തിയാക്കാനുദ്ദേശിക്കുന്ന നിർമ്മാണ പ്രവൃത്തികൾ ഇട യ്ക്കുവച്ച് നിർത്തിവയ്ക്കാതെ പൂർത്തിയാക്കാവുന്ന രീതിയിൽ ആദ്യവർഷം തന്നെ ടെണ്ടർ ചെയ്യാവുന്നതാണ്. V) പ്രോജക്ടുകൾ തയ്യാറാക്കുമ്പോൾ തന്നെ വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി പ്രോജക്ടിനോടൊപ്പം സമർപ്പിക്കേണ്ടതാണ്. വിശദമായ എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തിലായിരിക്കണം പ്രോജക്ട് തയ്യാറാക്കേണ്ടത്. vi) പ്രവൃത്തിയുടെ നടത്തിപ്പ് രീതി (ടെണ്ടർ/ഗുണഭോക്ത്യസമിതി / നേരിട്ട്/ഡെപ്പോസിറ്റ്) പ്രോജക്ട് തയ്യാറാക്കുമ്പോൾ തന്നെ തീരുമാനിക്കേണ്ടതാണ്. 7.12. കുടിവെള്ള പ്രോജക്ടുകൾ 1. കുടിവെള്ള പ്രോജക്ടുകൾ മുഖേന പ്രയോജനം ലഭിക്കുന്ന എല്ലാ കുടുംബങ്ങളേയും ഉൾപ്പെടുത്തിയുള്ള ഗുണഭോക്ത്യ ഗ്രൂപ്പ് രൂപീകരിക്കേണ്ടതാണ്. നിർമ്മാണം പൂർത്തിയാക്കിയശേഷം പ്രോജക്ടിന്റെ തുടർനടത്തിപ്പും അറ്റകുറ്റപ്പണിയുടെ ചുമതലയും (operation and maintenance) ഗുണഭോക്ത്യ ഗ്രൂപ്പ് തന്നെ ഏറ്റെടുക്കേണ്ടതാണ്. അങ്ങനെ ഏറ്റെടുക്കാമെന്ന കരാറിൽ ഏർപ്പെട്ടശേഷമേ പ്രവൃത്തിയുടെ നിർവ്വഹണം ആരംഭിക്കാവൂ. എന്നാൽ 50000 രൂപയിൽ അധികരിച്ചുവരുന്ന അറ്റകുറ്റുപ്പണികൾ തദ്ദേശ സ്ഥാപനങ്ങൾ ഏറ്റെടുക്കാവുന്നതാണ്. 2. ഇടുക്കി, വയനാട് ജില്ലകളിൽ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റ് ഭൂമിയിൽ കുടിവെള്ള ആവശ്യത്തിന് കിണർ കുഴിക്കുന്ന പ്രോജക്ടടുകൾ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ഏറ്റെടുക്കാവുന്നതാണ്. എന്നാൽ, കിണർ പൊതുവായി ഉപയോഗിക്കുന്നതിൽ എതിർപ്പ് ഇല്ലെന്നും പൊതു ഉപയോഗത്തിനുള്ള സൗകര്യങ്ങൾ നൽകുന്നതാണെന്നുമുള്ള ഒരു കരാറിൽ ഭൂവുടമയുമായി ഏർപ്പെടണം. സ്ഥലവും വഴിയും തദ്ദേശഭരണ സ്ഥാപ നത്തിലേക്ക് സ്റണ്ടർ ചെയ്തതു വാങ്ങുകയും വേണം. ഇങ്ങനെ നിർമ്മിക്കുന്ന കിണറുകളുടെ പരിസരത്ത് പൊതു കിണർ എന്ന ബോർഡ് സ്ഥാപിക്കേണ്ടതാണ്. 3. പൊതു ടാപ്പുകൾ നൽകാൻ പാടില്ലാത്തതാണ്. പകരം ഹൗസ് കണക്ഷൻ പ്രോത്സാഹിപ്പിക്കേണ്ടതാണ്. ഹൗസ് കണക്ഷൻ നൽകുമ്പോൾ ഒരു പ്രദേശത്തെ മുഴുവൻ വീടുകൾക്കും നൽകുന്ന രീതിയിൽ പ്രോജക്ട് തയ്യാറാക്കണം. വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ്ലൈനിൽ നിന്നായിരിക്കണം ഹൗസ് കണക്ഷൻ നൽകേണ്ടത്. ഹൗസ് കണക്ഷൻ എടുക്കുന്നതിനുള്ള പ്രവൃത്തികൾ ഗുണഭോക്താക്കൾ തന്നെ ചെയ്യണം. പ്രവൃത്തി ചെയ്തിട്ടുണ്ടെന്നുള്ള സർട്ടിഫിക്കറ്റും ഹൗസ് കണക്ഷനുവേണ്ടി വാട്ടർ അതോറിറ്റിയിൽ സമർപ്പിച്ച അപേക്ഷ യുടെ പകർപ്പും ഹാജരാക്കുന്നമുറയ്ക്ക് സബ്സിഡിക്ക് അർഹതയുള്ളവർക്ക് അനുവദനീയമായ സബ്സിഡി ഗുണഭോക്താക്കൾക്ക് നൽകാവുന്നതാണ്. 4. ജലനിധി പദ്ധതി, സമാനമായ മറ്റ് കുടിവെള്ള പദ്ധതികൾ എന്നിവ നടപ്പാക്കുന്ന തദ്ദേശഭരണ സ്ഥാപന ങ്ങൾ വീണ്ടും കുടിവെള്ളവിതരണ പ്രോജക്ട്ടുകൾ ഏറ്റെടുക്കേണ്ടതില്ല.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ