Panchayat:Repo18/vol2-page1259

From Panchayatwiki

4.6 ഖാദി സഹകരണ സംഘങ്ങൾ 1. ഖാദി ഗ്രാമവ്യവസായ കമ്മീഷനും ഖാദി ഗ്രാമവ്യവസായ ബോർഡും പരിരക്ഷിക്കുന്ന സഹകരണ സംഘങ്ങൾക്ക് മാത്രം (അവ കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ തുടർച്ചയായി പ്രവർത്തിക്കുന്നവയാണെങ്കിൽ), ധനസഹായം ലഭിക്കുന്ന തിന് അർഹതയുണ്ടായിരിക്കും. ഖാദി മേഖലയിൽ പ്രവർത്തിക്കുന്ന ചാരിറ്റബിൾ സംഘങ്ങൾക്ക് അവയുടെ ഖാദി പ്രവർത്തനങ്ങൾക്ക് മാത്രം ധനസഹായം നൽകാവുന്നതാണ്. അത്തരം ചാരിറ്റബിൾ സംഘങ്ങൾക്ക് ഖാദി സർട്ടിഫി ക്കേഷൻ ഉണ്ടായിരിക്കും. 2, ഫണ്ട് ശരിയായ രീതിയിൽ വിനിയോഗിക്കുന്ന സംഘമാണ് 'ഖാദി ഗ്രാമവ്യവസായ കമ്മീഷന്റെ/ഖാദി (O)OO) വ്യവസായ ബോർഡിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തി നൽകിയ സർട്ടിഫിക്കറ്റ സംഘത്തിന് ഉണ്ടായിരി ക്കണം. കുടുംബങ്ങൾ നിയന്ത്രിക്കുന്ന സംഘങ്ങൾക്ക് ധനസഹായം ലഭിക്കുന്നതിന് അർഹത ഉണ്ടായിരിക്കുന്നതല്ല. 3. ചുവടെ കൊടുത്തിരിക്കുന്ന പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകാവുന്നതാണ്. നിലവിലുള്ള യൂണിറ്റുകളുടെ വിപുലീകരണം തൊഴിൽ സാദ്ധ്യത വർദ്ധിപ്പിക്കുന്ന പുതിയ യൂണിറ്റുകൾ വർക്ക്ഷെഡുകൾ, സ്ത്രീകൾക്കായുള്ള ടോയ്ക്ക് ലറ്റുകൾ, വിപണന കേന്ദ്രങ്ങൾ എന്നിങ്ങനെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് യന്ത്രസാമഗ്രികളുടെ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിന് 4. സബ്സിഡി തുക പ്രോജക്ട് ചെലവിന്റെ മൂന്നിലൊരു ഭാഗത്തിൽ അധികമാകാൻ പാടില്ല. എന്നാൽ വർക്ക് ഷെഡുകൾ വിപണന കേന്ദ്രങ്ങൾ എന്നിവ തദ്ദേശ ഭരണ സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിർമ്മിക്കുക യാണെങ്കിൽ 100% സബ്സിഡിയാകാം. പരമാവധി തുക 10 ലക്ഷമായിരിക്കണം. 4.7 പട്ടികജാതി/പട്ടികവർഗ്ഗ സഹകരണ സംഘങ്ങൾ കഴിഞ്ഞ മൂന്ന് വർഷമായി പ്രവർത്തിക്കുന്നതും ഓഹരി മൂലധനത്തിന്റെ 50 ശതമാനത്തിൽ കൂടുതൽ നഷ്ടം ഇല്ലാത്ത തുമായ സംഘങ്ങൾക്ക് ധനസഹായത്തിനുള്ള അർഹത ഉണ്ടായിരിക്കും. തൊഴിൽ നൽകുന്നതിനുള്ള പ്രോജക്റ്റടുകൾക്ക് മൂലധന ചെലവിന്റെ 50 ശതമാനം എന്ന പരിധിക്ക് വിധേയമായി, ധനസഹായം നൽകാവുന്നതാണ്. മാനേജീരിയൽ സബ്സിഡി നൽകാൻ പാടുള്ളതല്ല. 4.8. കർഷക സഹകരണ സംഘങ്ങൾ കർഷകർ മാത്രം അംഗങ്ങളായിട്ടുള്ളതും അംഗങ്ങളിൽ 90 ശതമാനമെങ്കിലും ചെറുകിട/നാമമാത്രം കർഷകരായിട്ടു ള്ളതും കഴിഞ്ഞ അഞ്ച് വർഷമായി പ്രവർത്തിക്കുന്നതും നഷ്ടത്തിൽ അല്ലാത്തതുമായ സംഘങ്ങൾക്ക് മാത്രമേ ധനസഹായം ലഭിക്കുന്നതിന് അർഹത ഉണ്ടായിരിക്കുകയുള്ളൂ. സംഭരണശാല നിർമ്മിക്കുന്നതിനോ മൂല്യവർദ്ധനവിന് ആവശ്യമായ യന്ത്ര ങ്ങൾ വാങ്ങുന്നതിനോ കെട്ടിടം നിർമ്മിക്കുന്നതിനോ ധനസഹായം നൽകാവുന്നതാണ്. സഹായത്തിന്റെ തോത് പരമാവധി 5 ലക്ഷം എന്ന പരിധിക്ക് വിധേയമായി 33 '/, ശതമാനമായിരിക്കും. എന്നാൽ തദ്ദേശഭരണ സ്ഥാപനത്തിന്റെ ഉടമസ്ഥതയി ലുള്ള സ്ഥലത്താണ് കെട്ടിടങ്ങൾ നിർമ്മിക്കുന്നതെങ്കിൽ 100% ധനസഹായം നൽകാവുന്നതാണ്. 4.9. സഹകരണ സംഘങ്ങൾ - പൊതുവായവ ചുവടെ വിവരിക്കുന്ന ആവശ്യങ്ങൾക്കും സഹകരണ സംഘങ്ങൾക്ക് ധനസഹായം നൽകാവുന്നതാണ്. 1. കൊപ്ര, കുരുമുളക്സ് മുതലായവ ഉണക്കുന്നതിനുള്ള യന്ത്രത്തിന്റെ വിലയുടെ 25 ശതമാനം-പരമാവധി 75000 രൂപ 2. സഹകരണ സംഘങ്ങൾ നടത്തുന്ന ഗോഡൗണുകളുടെയും ആധുനിക സംഭരണ ശാലകളുടെയും നിർമ്മാണം എന്നാൽ സഹകരണ സംഘങ്ങൾ ആസ്തിയുടെ ഉടമസ്ഥത തദ്ദേശഭരണ സ്ഥാപനത്തിന് അനുവദിച്ചുനൽകണം. 4.10 പൂർണ്ണമായോ ഭാഗികമായോ തദ്ദേശഭരണ സ്ഥാപനം നൽകുന്ന ഫണ്ട് വിനിയോഗിച്ച സൃഷ്ടിക്കുന്ന ആസ്തി കൾ യാതൊരു കാരണവശാലും അന്യാധീനപ്പെടുത്തുന്നതല്ലെന്നും, ഏതെങ്കിലും കാരണത്താൽ സംഘം ലിക്വിഡേറ്റ് ചെയ്യു കയോ പ്രവർത്തനരഹിതമാകുകയോ ആണെങ്കിൽ ആസ്തികൾ തദ്ദേശഭരണ സ്ഥാപനത്തിന്റേതായി തീരുന്നതാണെന്നും രേഖാമൂലം ഒരു കരാറിൽ ഏർപ്പെട്ട ശേഷമേ ധനസഹായം നൽകാവു. 4.11. മുകളിൽ 9 വിഭാഗങ്ങളിലായി പറഞ്ഞ സഹകരണ സംഘങ്ങളിൽ ഏതെങ്കിലും വിഭാഗത്തിൽപ്പെട്ട സഹകരണ സംഘത്തിന്/സംഘങ്ങൾക്ക് ധനസഹായം നൽകാൻ ഒരു തദ്ദേശഭരണ സ്ഥാപനം തീരുമാനിക്കുകയാണെങ്കിൽ ആ തദ്ദേശ (8(06ΥΥ) സ്ഥാപനത്തിന്റെ അധികാരാതിർത്തിയിൽ പ്രവർത്തിക്കുന്ന ആ വിഭാഗത്തിലെ എല്ലാ സഹകരണ സംഘങ്ങളിൽ നിന്നും ഇതിനായി അപേക്ഷ ക്ഷണിക്കണം. അപേക്ഷകർക്കുള്ള അർഹതാ മാനദണ്ഡങ്ങളും മുൻഗണനാ മാനദണ്ഡ ങ്ങളും അപേക്ഷാഫോറത്തിൽ വ്യക്തമായി സൂചിപ്പിച്ചിരിക്കണം. വ്യക്തിഗത ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത് പോലെ മുൻഗണന മാനദണ്ഡങ്ങൾ പ്രകാരം മാർക്കുകൾ നിശ്ചയിച്ച ഏറ്റവും അർഹമായ സഹകരണ സംഘത്തെ/സംഘങ്ങളെ മാത്രമേ തിരഞ്ഞെടുക്കാവു. അപേക്ഷ ക്ഷണിക്കാതെയും അർഹതാ മുൻഗണനാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില ല്ലാതെയും ഏതെങ്കിലും സഹകരണ സംഘത്തെ ഏകപക്ഷീയമായി തിരഞ്ഞെടുത്ത് ധനസഹായം നൽകാൻ പാടില്ല. ഇക്കാര്യം തുക നൽകുന്നതിന് മുമ്പ് നിർവ്വഹണ ഉദ്യോഗസ്ഥൻ ഉറപ്പ് വരുത്തിയിരിക്കണം. 5. ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് സഹായം 5.1 ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക്, അവർ എ.പി.എൽ/ബി.പി.എൽ ഗ്രൂപ്പുകൾ എന്ന വേർതിരി വില്ലാതെ തന്നെ 100% സഹായം നൽകാവുന്നതാണ്. 5.2 ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്നവരെ സഹായിക്കുന്നതിന് ചുവടെ വിവരിക്കുന്ന ഇനങ്ങൾ സൗജ ന്യമായി വിതരണം ചെയ്യാവുന്നതാണ്. 53, ശാരീരികവെല്ലുവിളികൾ നേരിടുന്നവർക്ക് ഏറ്റവും കുറഞ്ഞത് 40% എങ്കിലും വൈകല്യം ഉണ്ടായിരിക്കേണ്ടതാണ്. (a) ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക്. 1) സർജിക്കൽ ഷുസ്ത/അംഗിൾബട്ട/മോൾഡഡ് ഷുസ്/ഉയരവും അളവും അനുസരിച്ച പ്രത്യേകം തയ്യാറാക്കിയ തുകൽ ചെരുപ്പ്/ഫൈക്രോ സെല്ലുലാർ റബ്ബർ സോളുള്ള ചെരുപ്പ്/ അക്കോമഡേറ്റീവ് പാദരക്ഷകൾ 2) ഓർത്തോപെഡിക്ക് ഉപകരണങ്ങൾ/വിവിധതരം കറക്ടീവ് ഷുസുകൾ 3) വിവിധതരം കൃത്രിമ അവയവങ്ങൾ/കാൽ, കൈ എന്നിവ