Panchayat:Repo18/vol2-page1234

From Panchayatwiki

2) ദാരിദ്ര്യനിർമ്മാർജ്ജന ഉപപദ്ധതി സംബന്ധിച്ച് അയൽക്കുട്ടങ്ങളുടെ നിർദ്ദേശങ്ങൾ-സൂക്ഷമ പദ്ധതിയുടെ രൂപത്തിൽ 3) ഏരിയ ഡെവലപ്മെന്റ് സൊസൈറ്റി തലത്തിൽ പദ്ധതി സംയോജനം അയൽക്കൂട്ടതലത്തിൽ രൂപം കൊള്ളുന്ന പദ്ധതി നിർദ്ദേശങ്ങൾ ഏരിയാ ഡെവലപ്തമെന്റ് സൊസൈ റ്റിയുടെ പൊതുയോഗത്തിൽവച്ച് സംയോജിപ്പിക്കേണ്ടതാണ്. ഇപ്രകാരം സംയോജിപ്പിക്കുമ്പോൾ വാർഡിലെ ദാരിദ്ര്യവുമായി ബന്ധപ്പെട്ട പൊതുവായ പ്രശ്നങ്ങൾ പരിഗണിക്കേണ്ടതും അവ സംബന്ധിച്ച നിർദ്ദേശ ങ്ങൾ കൂടി ഉൾപ്പെടുത്തേണ്ടതുമാണ്. 4) കമ്മ്യൂണിറ്റി ഡെവലപ്തമെന്റ് സൊസൈറ്റി തലത്തിൽ പദ്ധതി സംയോജനം ഏരിയാ ഡെവലപ്തമെന്റ് സൊസൈറ്റികൾ തയ്യാറാക്കുന്ന പദ്ധതി നിർദ്ദേശങ്ങൾ കമ്മ്യൂണിറ്റി ഡെവ ലപ്തമെന്റ് സൊസൈറ്റിയുടെ പൊതുയോഗത്തിൽ അവതരിപ്പിച്ച സംയോജിപ്പിക്കേണ്ടതാണ്. ഇപ്രകാരം സംയോജിപ്പിക്കുമ്പോൾ തദ്ദേശഭരണ പ്രദേശത്തിലെ ദാരിദ്ര്യവുമായി ബന്ധപ്പെട്ട പൊതുപ്രശ്നങ്ങൾ വില യിരുത്തുകയും അവയ്ക്കുള്ള പരിഹാരനിർദ്ദേശങ്ങൾ ഉൾപ്പെടുത്തുകയും വേണം. 5. ഘട്ടം 4 : വർക്കിംഗ് ഗുപ്പ് തലത്തിൽ പദ്ധതി ക്രോഡീകരണം കമ്മ്യൂണിറ്റി ഡെവലപ്തമെന്റ് സൊസൈറ്റികൾ തയ്യാറാക്കുന്ന പദ്ധതി അപ്രഗ്രഥനം ചെയ്തതും പാവ പ്പെട്ടവരുടെ ആവശ്യകത ഘട്ടം 2-ൽ തയ്യാറാക്കുന്ന റിപ്പോർട്ടുമായി ഒത്തുനോക്കിയും ആവശ്യമെങ്കിൽ വർക്കിംഗ് ഗ്രൂപ്പിന് പദ്ധതിയിൽ ഭേദഗതി വരുത്താവുന്നതുമാണ്. ഇപ്രകാരം തയ്യാറാക്കുന്ന കരട് പദ്ധതി യായിരിക്കണം സമന്വയ ശില്പശാലയിൽ അവതരിപ്പിക്കേണ്ടത്. 6. oeso 5: monomico) coleía ucrooel (Convergence Workshop) തദ്ദേശ ഭരണ സ്ഥാപനങ്ങൾ ദാരിദ്ര്യനിർമ്മാർജ്ജന ഉപപദ്ധതി നിർദ്ദേശങ്ങൾക്ക് അന്തിമരൂപം നൽകുന്നതിനുമുമ്പ് ഓരോ തദ്ദേശഭരണ സ്ഥാപനതലത്തിലും ഒരു സമന്വയ ശില്പശാല നടത്തേണ്ടതാണ്. ഈ ശില്പശാലയിൽ ദാരിദ്ര്യലഘുകരണ വർക്കിംഗ് ഗ്രൂപ്പിലെ അംഗങ്ങൾ, മറ്റ് എല്ലാ വർക്കിംഗ് ഗ്രൂപ്പുക ളുടെയും ചെയർപേഴ്സസൺമാർ, വൈസ് ചെയർപേഴ്സൺമാർ, കൺവീനർമാർ, കമ്മ്യൂണിറ്റി ഡെവലപ്തമെന്റ് സൊസൈറ്റി ജനറൽ ബോഡി അംഗങ്ങൾ എന്നിവരെ പങ്കെടുപ്പിക്കേണ്ടതാണ്. ദാരിദ്ര്യലഘുകരണത്തിന് വേണ്ടി വിവിധ പദ്ധതികൾ സംയോജിപ്പിക്കുന്നതിനും വിവിധ മേഖലകളിലെ വിഹിതം ദാരിദ്ര്യ ലഘുകര ണത്തിന് പ്രയോജനപ്പെടുമെന്ന് ഉറപ്പുവരുത്തുന്നതിനും ഈ ശില്പശാലയിലൂടെ കഴിയണം. 7. ഘട്ടം 6 : ദാരിദ്ര്യനിർമ്മാർജ്ജന ഉപപദ്ധതിയുടെ കരട് തയ്യാറാക്കൽ 7.1 ഗ്രാമപഞ്ചായത്തിലെ/മുനിസിപ്പാലിറ്റിയിലെ/കോർപ്പറേഷനിലെ വർക്കിംഗ് ഗ്രൂപ്പ അംഗങ്ങൾ, കമ്മ്യൂ ണിറ്റി ഡെവലപ്തമെന്റ് സൊസൈറ്റിയുടെ ജനറൽ ബോഡിയിലെ അംഗങ്ങൾ എന്നിവരുടെ സംയുക്ത യോഗത്തിലാണ് ദാരിദ്ര്യനിർമ്മാർജ്ജന ഉപപദ്ധതി തയ്യാറാക്കേണ്ടത്. ഇപ്രകാരം തയ്യാറാക്കുന്ന കരട് ദാരി ദ്യനിർമ്മാർജ്ജന ഉപപദ്ധതിയിൽ ചുവടെ കൊടുത്തിരിക്കുന്ന അദ്ധ്യായങ്ങൾ ഉണ്ടാകണം.:- 1) തദ്ദേശഭരണ പ്രദേശത്തിലെ ദാരിദ്ര്യത്തിന്റെ അവസ്ഥാ വിശകലനം 2) കഴിഞ്ഞ പത്ത് വർഷത്തെ അനുഭവങ്ങളുടെ സംക്ഷിപ്ത വിവരണം 3) ദാരിദ്ര്യവുമായി ബന്ധപ്പെട്ട വസ്തുതകളും പ്രശ്നങ്ങളും 4) ദാരിദ്ര്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നിർദ്ദേശങ്ങളും അവയുടെ മുൻ ഗണനയും 5) നിർദ്ദേശിക്കുന്ന പ്രോജക്റ്റടുകളും വിഹിതവും 6) ആകെ ചെലവും വിവിധ സ്രോതസ്സുകളിൽ നിന്നുള്ള വകയിരുത്തലും 7) നിർവ്വഹണ രീതി 8) മോണിറ്ററിംഗ് സംവിധാനം 7.2 ബ്ലോക്ക് പഞ്ചായത്തുകളിലെ വർക്കിംഗ് ഗ്രൂപ്പുകൾ കരടു പദ്ധതി തയ്യാറാക്കുന്നതിനു മുമ്പ് ഗ്രാമപഞ്ചായത്തുകൾ ഘട്ടം-4-ൽ തയ്യാറാക്കുന്ന കരട് പദ്ധതികൾ ശേഖരിക്കുകയും ബ്ലോക്ക് പഞ്ചായ ത്തിന്റെ പരിധിയിലുള്ള കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി പ്രസിഡന്റുമാരുമായി കൂടിയാലോചന നടത്തുകയും വേണം. ഇതിനായി ബ്ലോക്ക് പഞ്ചായത്തുകൾ അവയുടെ പരിധിയിലുള്ള സി.ഡി.എസു കളുടെ ഗവേണിംഗ് ബോഡികളുടെ ഒരു യോഗം വിളിച്ചുചേർക്കേണ്ടതാണ്. 7.3 ഗ്രാമപഞ്ചായത്തുകൾ കണ്ടെത്തിയിട്ടുള്ളതും തദ്ദേശീയമായി ഏറ്റെടുക്കുവാൻ കഴിയാത്ത തുമായ പരിപാടികൾക്ക് മുൻഗണന നല്കുന്നതിന് ബ്ലോക്ക് പഞ്ചായത്തുകൾ പ്രത്യേക ശ്രദ്ധ നൽകണം. ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകൾ തയ്യാറാക്കുന്ന ആശയ-അഗതി പുനരധിവാസ പദ്ധതിക്ക് എങ്ങനെ പരമാവധി വിഹിതം നൽകി സഹായിക്കാൻ കഴിയുമെന്ന കാര്യം ബ്ലോക്ക് പഞ്ചായത്തുകൾ പരി ഗണിക്കണം. 7.4 ജില്ലാ പഞ്ചായത്തുകളിലെ വർക്കിംഗ് ഗ്രൂപ്പ്, ജില്ലകളിലെ എല്ലാ കമ്മ്യൂണിറ്റി ഡെവലപ്തമെന്റ് സൊസൈറ്റി പ്രസിഡന്റുമാരേയും പങ്കെടുപ്പിച്ചുകൊണ്ട് ഒരു ഏകദിന ശില്പശാല നടത്തേണ്ടതാണ്.