Panchayat:Repo18/vol2-page1218

From Panchayatwiki

ഫോറം 8.1.4 : പ്രതീക്ഷിക്കുന്ന വിഭവ സ്രോതസ്സുകൾ" വിഷയമേഖല/ വകയിരുത്തുന്ന തുക (രൂപ) വിഭാഗത്തിന്റെ പേര് 2016-17 2017-18 2O18-19 2019-20 2020-21 ആകെ ഫോറം 8.1.5: പ്രോജക്ടുകളുടെ സംഗ്രഹം മേഖല/വിഭാഗം* പ്രോജക്ടിന്റെ പേര് മതിപ്പ് ചെലവ് (രൂപ) അനുബന്ധം 8(2) വാർഷിക പദ്ധതിരേഖയുടെ ഘടനയും അദ്ധ്യായങ്ങളും (ഖണ്ഡിക 5(2), 6.12.3 കാണുക) (മാതൃക) 1) തദ്ദേശഭരണ സ്ഥാപനത്തിന്റെ വികസന സ്ഥിതിവിശേഷം പൊതുവിവരങ്ങൾ, പൊതുസാമൂഹ്യ-സാമ്പത്തിക അവസ്ഥ, ഭൂമിശാസ്ത്രപരവും പാരിസ്ഥിതികവുമായ സവിശേഷത കൾ, മനുഷ്യ-പ്രകൃതി വിഭവങ്ങൾ, ഓരോ മേഖലയുടേയും പ്രത്യേക വിഭാഗങ്ങളുടേയും അവസ്ഥയും നിലനിൽക്കുന്ന വികസന പ്രശ്നങ്ങളും വെല്ലുവിളികളും എന്നിവ പ്രത്യേക ഭാഗങ്ങളായി ഉൾപ്പെടുത്തണം. (ഓരോ മേഖലയുടെയും പ്രത്യേക വിഭാഗങ്ങളുടേയും അവസ്ഥയും നിലനിൽക്കുന്ന പ്രശ്നങ്ങളും വെല്ലുവിളികളും, ബന്ധപ്പെട്ട വർക്കിംഗ് ഗ്രൂപ്പുകൾ എഴുതി തയ്യാറാക്കി കണക്കുകളും രേഖകളും തയ്യാറാക്കുന്നതിനുള്ള വർക്കിംഗ് ഗ്രൂപ്പിന് നൽകേണ്ടതാണ്.) പരമാവധി അഞ്ച് പേജിൽ കവിയാത്ത വിധം വിവരണങ്ങൾ കുറച്ചും സ്ഥിതിവിവര കണക്കുകളുടെ അടിസ്ഥാനത്തിലുമായിരിക്കണം ഈ അദ്ധ്യായം തയ്യാറാക്കേണ്ടത്. 2) മുൻ വാർഷിക പദ്ധതി/പഞ്ചവത്സര പദ്ധതി വിലയിരുത്തൽ ن :" വർക്കിംഗ് ഗ്രൂപ്പുകൾ ത ാറാക്കിയതും അനുബന്ധം 5(2)-ൽ പറഞ്ഞ പ്രകാരം ക്രോഡീകരിച്ചതുമായ രേഖ അതേപടി ഈ അദ്ധ്യായത്തിൽ ചേർക്കേണ്ടതാണ്. 3) നടപ്പ വാർഷിക പദ്ധതി വിശകലനം ഒരു സാമ്പത്തിക വർഷം അവസാനിച്ച ശേഷമാണ് പദ്ധതി തയ്യാറാക്കുന്നതെങ്കിൽ ഈ അദ്ധ്യായം ആവശ്യമില്ല. അല്ലാത്തപക്ഷം അനുബന്ധം 6(8)-ൽ തയ്യാറാക്കിയവ ക്രോഡീകരിച്ച അതേപടി ഈ അദ്ധ്യായത്തിൽ ചേർക്കേണ്ടതാണ്. 4) ജയ-പരാജയ കാരണങ്ങൾ പ്രതീക്ഷിച്ച യഥാർത്ഥ പ്രയോജനത്തിന്റെ അടിസ്ഥാനത്തിൽ ഓരോ മേഖലയിലും വിജയിച്ച പരിപാടികളും അവ യ്ക്കുള്ള കാരണങ്ങളും പരാജയപ്പെട്ട പരിപാടികളും അവയ്ക്കുള്ള കാരണങ്ങളും വെവ്വേറെ പട്ടികകളാക്കി തയ്യാറാക്കേ ണ്ടതാണ്. (വർക്കിംഗ് ഗ്രൂപ്പുകൾ തയ്യാറാക്കിയ സ്റ്റാറ്റസ് റിപ്പോർട്ടിനെ അടിസ്ഥാനമാക്കി തയ്യാറാക്കേണ്ടതാണ്.) 5) വകുപ്പുകൾ/ഏജൻസികൾ നടപ്പിലാക്കിയ പരിപാടികൾ വർക്കിംഗ് ഗ്രൂപ്പുകൾ തയ്യാറാക്കിയ സ്റ്റാറ്റസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകൾ/ഏജൻസികൾ നടപ്പിലാക്കിയ പരിപാടികൾ പട്ടികയായി തയ്യാറാക്കേണ്ടതാണ്. ഇതു സംബന്ധിച്ച ഒരു വിലയിരുത്തൽ റിപ്പോർട്ടും ഉണ്ടാ യിരിക്കേണ്ടതാണ്. 。エー


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ