Panchayat:Repo18/vol2-page1201

From Panchayatwiki

15.1.4. മേൽപ്പറഞ്ഞ പ്രകാരമുള്ള പ്രോജക്റ്റ്കൾക്ക് അംഗീകാരം നൽകാതെ അംഗീകാര യോഗ്യ മായ പ്രോജക്റ്റ്കൾ അംഗീകരിച്ചുകൊണ്ട് പദ്ധതികൾക്ക് അംഗീകാരം നൽകാവുന്നതാണ്. എന്നാൽ അംഗീകാരം നൽകാൻ കഴിയാത്ത പ്രോജക്റ്റ്കളുടെ അടങ്കൽതുക മൊത്തം അടങ്കൽ തുകയുടെ 25 ശതമാനത്തിൽ കൂടുതലാണെങ്കിൽ പദ്ധതിക്ക് അംഗീകാരം നൽകാൻ പാടില്ല. (25 ശതമാനം അടങ്കൽ തുക വരുന്ന പ്രോജക്റ്റ്കൾ അപൂർണ്ണമായി തയ്യാറാക്കിയവയാണെങ്കിലും പദ്ധതിക്ക് അംഗീകാരം ലഭി ക്കുന്നതാണ്) 15.1.5. അംഗീകാരം ലഭിക്കാത്ത പ്രോജക്റ്റികൾ, പദ്ധതി അംഗീകാരത്തിന് ശേഷം 30 ദിവസത്തി നുള്ളിൽ കുറവുകൾ പരിഹരിച്ച് വീണ്ടും സമർപ്പിച്ചാൽ അംഗീകാരം നൽകാവുന്നതാണ്. 15.1.6. അംഗീകാരത്തിനായി ഒരു തദ്ദേശഭരണ സ്ഥാപനത്തിന്റെ പദ്ധതി ജില്ലാ ആസൂത്രണ സമിതി യ്ക്ക് മുമ്പാകെ സമർപ്പിക്കുന്നതോടൊപ്പം മേൽപ്പറഞ്ഞ കാര്യങ്ങൾ സംബന്ധിച്ച റിപ്പോർട്ട് ജില്ലാ പ്ലാനിംഗ് ഓഫീസർ തയ്യാറാക്കി സമർപ്പിക്കേണ്ടതാണ്. 15.2. ജില്ലാ ആസൂത്രണ സമിതിയുടെ ചുമതലകൾ () ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതി ആസൂത്രണ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുക, മേൽനോട്ടവും നിരീക്ഷണവും നടത്തുക, തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് വേണ്ട സഹായ ങ്ങൾ നൽകുക. തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതികളും പ്രോജക്റ്റികളും മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമാണ്. (i) പഞ്ചവത്സര/വാർഷിക പദ്ധതികൾ തയ്യാറാക്കുന്നതിന് മുമ്പായി ജില്ലയുടെ ഒരു വികസന കാഴ്ച ാട് രൂപരേഖ തയ്യാറാക്കുക. അതുപ്രകാരമുള്ള നിർദ്ദേശങ്ങൾ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് നൽകുക. ഖണ്ഡിക 18(1)-ൽ പറഞ്ഞിരിക്കുന്ന ജില്ലാ ആസൂത്രണ സമിതിയുടെ ചുമതലയുടെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷന്മാർ സെക്രട്ടറിമാർ ജില്ലാ/ബ്ലോക്ക് തല ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം വിളിച്ചുചേർത്ത് ജില്ലയിലെ വികസന പ്രശ്നങ്ങൾ, സാധ്യതകൾ, പരിഹാരമാർഗ്ഗങ്ങൾ എന്നിവ യെക്കുറിച്ച ചർച്ച ചെയ്യണം. വിവിധ പദ്ധതികൾ പ്രകാരവും അല്ലാതെയും സമാഹരിക്കാവുന്ന വിഭവ ങ്ങൾ പരമാവധി ഉപയോഗപ്പെടുത്തി ഓരോ തദ്ദേശ സ്ഥാപനവും അനുവർത്തിക്കേണ്ട വികസന കാഴ്ച പ്പാടും നയസമീപനവും രൂപപ്പെടുത്തി, അതുപ്രകാരം അനുവർത്തിക്കേണ്ട മുൻഗണനകൾ തിട്ടപ്പെടുത്തേ ണ്ടതാണ്. ഇതനുസരിച്ച് ഏതു വികസന മേഖലയ്ക്കാണ്/ഉപവികസന മേഖലയ്ക്കാണ് ഊന്നൽ നൽ കേണ്ടതെന്ന് മുൻഗണനാക്രമം നിശ്ചയിച്ച് തദ്ദേശ സ്ഥാപനങ്ങൾക്ക് താഴെ പറയുന്ന പ്രൊഫോമയിൽ നൽകേണ്ടതാണ്. ഖണ്ഡിക 6.13 (vii)-ൽ പ്രതിപാദിക്കുന്ന സംയുക്ത പ്രോജക്ട് രൂപീകരണത്തെ ക്കുറിച്ചും ജില്ലാതലത്തിൽ ചർച്ച ചെയ്തതു തീരുമാനിക്കേണ്ടതാണ്. തദ്ദേശസ്ഥാപനതല വികസന/ഉപവികസന മേഖലയുടെ മുൻഗണനാ പട്ടിക ᏓᏯb0) ബ്ലോക്ക് വികസന മേഖല വികസന (COOO) വികസന വികസന (II)O. പഞ്ചായത്ത് ഉപ മേഖല പഞ്ചായത്ത് (30ηβ) ΟΙ 9о J GO6) JOJ ഓരോ വർഷവും പദ്ധതി നിർവ്വഹണം പൂർത്തിയാകുന്നതോടെ ജില്ലാ ആസൂത്രണ സമിതി മേൽ വിവരിച്ച പ്രകാരം മുൻഗണനാ നിർദ്ദേശം എത്രകണ്ടു പാലിക്കപ്പെട്ടുവെന്നു വിലയിരുത്തേണ്ടതും, അതിന്റെ അടിസ്ഥാനത്തിൽ അടുത്ത വർഷത്തേക്കുള്ള മുൻഗണനാ നിശ്ചയിക്കേണ്ടതുമാണ്. (iii) ജില്ലാ വികസന കാഴ്ചപ്പാട് രേഖ മറ്റ് തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി പങ്കുവയ്ക്കുന്നതിന് പദ്ധതി ആസൂത്രണത്തിന് മുന്നോടിയായി ബ്ലോക്കതല യോഗങ്ങൾ സംഘടിപ്പിക്കുക. ബ്ലോക്കിലെ ഗ്രാമ -ബ്ലോക്ക് പഞ്ചായത്തുകളിലേയും സമീപ നഗര ഭരണ സ്ഥാപനങ്ങളിലേയും അദ്ധ്യക്ഷന്മാരേയും സെക്ര ട്ടറിമാരേയും പങ്കെടുപ്പിച്ചുകൊണ്ടായിരിക്കണം പ്രസ്തുത യോഗം നടത്തേണ്ടത്. ഡി.പി.സി. മെമ്പർ മാരുടെ നേതൃത്വത്തിലായിരിക്കണം ഇത്തരം യോഗങ്ങൾ നടക്കേണ്ടത്. (iv) ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതികൾ അംഗീകരിച്ചു കഴിഞ്ഞാൽ ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതി സംബന്ധിച്ച ഒരു ക്രോഡീകൃത റിപ്പോർട്ട് സംസ്ഥാന ആസൂത്രണ ബോർഡിന് സമർപ്പിച്ച് ചർച്ച നടത്തുക. അതോടൊപ്പം സംസ്ഥാന സർക്കാറിന്റെ വിവിധ വകുപ്പുകൾ ജില്ലയിൽ നടത്തേണ്ട പ്രവർത്തനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ നൽകുക. (v) ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പദ്ധതിയുമായി ബന്ധപ്പെട്ട പ്രോജക്ടടുകളുടെ അംഗീ കാരം, മരാമത്ത് പണികളുടെ എസ്റ്റിമേറ്റിനുള്ള സാങ്കേതിക അനുമതി, നിർവ്വഹണം എന്നിവയുടെ അവ ലോകനവും മോണിറ്ററിംഗും ജില്ലാ ആസൂത്രണ സമിതി കാര്യക്ഷമമായി നടത്തേണ്ടതാണ്. ആയതിനായി അവർക്ക് ഡി.പി.സി. സബ് ഗ്രൂപ്പുകളേയോ വ്യക്തികളെയോ ചുമതലപ്പെടുത്താവുന്നതാണ്. (v) തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് പദ്ധതി ആസൂത്രണവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ആവശ്യ മെങ്കിൽ എഞ്ചിനീയറിംഗ് കോളേജുകൾ, സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് (CESS), സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് (CDS), സെന്റർ ഫോർ വാട്ടർ റിസോഴ്സ് ഡെവലപ്മെന്റ് ആന്റ് Template:CREATE