Panchayat:Repo18/vol2-page1200

From Panchayatwiki

1200 GOVERNMENT ORDERS - 2016 - 2077 (2 JO6ớagflaó, a s(3)(ODÓ) 14.6 പ്രോജക്റ്റ്കളുടെ അനുമതി നിരീക്ഷണവും, മോണിറ്ററിംഗും അനുമതികൾ നൽകുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിനായി ഗ്രാമ-ബ്ലോക്ക്-പഞ്ചായത്തു കൾക്കും മുനിസിപ്പാലിറ്റികൾക്കും വേണ്ടി ജില്ലാ ആസൂത്രണസമിതി ചെയർപേഴ്സസൺ അദ്ധ്യക്ഷനായും ജില്ലാ കളക്ടർ കൺവീനറായും ജില്ലാ പ്ലാനിംഗ് ഓഫീസർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, ഗ്രാമവിക സന വകുപ്പിലെ അസിസ്റ്റന്റ് ഡവലപ്പമെന്റ് കമ്മീഷണർ എന്നിവർ അംഗങ്ങളായുള്ള കമ്മിറ്റി ഓരോ ജില്ല യിലും രൂപീകരിക്കേണ്ടതാണ്. ഈ കമ്മിറ്റി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകിയ അനുമതികൾ പരിശോധിക്കുന്നതിനും മോണിറ്റർ ചെയ്യുന്നതിനുമായി ആവശ്യാനുസരണം യോഗം ചേരേണ്ടതാണ്. മുനി സിപ്പൽ കോർപ്പറേഷനുകളുടെയും ജില്ലാ പഞ്ചായത്തുകളുടെയും അനുമതിയുമായി ബന്ധപ്പെട്ട മേൽപ്പ റഞ്ഞ കൃത്യം വികേന്ദ്രീകൃതാസൂത്രണത്തിനായുള്ള സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റി നിർവ്വ ഹിക്കേണ്ടതാണ്. ജില്ലാതല കമ്മിറ്റിയുടെ യോഗ മിനിറ്റസ് ജില്ലാ ആസൂത്രണ സമിതിക്ക് സമർപ്പിക്കേണ്ട (Ο)06ΥY). 15. ജില്ലാ ആസൂത്രണ സമിതി 15.1, വാർഷിക പദ്ധതി അംഗീകാരം 15.1.1. സംസ്ഥാന സർക്കാരും ആസൂത്രണ ബോർഡും കാലാകാലങ്ങളിൽ നൽകുന്ന നിർദ്ദേശ ങ്ങൾക്ക് അനുസൃതമായും പദ്ധതി ആസൂത്രണ മാർഗനിർദ്ദേശങ്ങൾ പാലിച്ചും ജില്ലയിലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ തയ്യാറാക്കി സമർപ്പിക്കുന്ന വാർഷിക പദ്ധതിക്കും പ്രോജക്റ്റ്കൾക്കും ജില്ലാ ആസൂ ത്രണ സമിതി അത് ലഭിച്ചു കഴിഞ്ഞാൽ 15 ദിവസത്തിനകം അംഗീകാരം നൽകേണ്ടതാണ്. മാറ്റം ആവശ്യ മാണെങ്കിൽ, ജില്ലാ ആസൂത്രണ സമിതി നിർദ്ദേശിച്ച രീതിയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മാറ്റം വരുത്തി വീണ്ടും സമർപ്പിച്ചാൽ അംഗീകാരം നൽകാവുന്നതാണ്. 15.1.2. താഴെ പറയുന്ന സാഹചര്യങ്ങളിൽ പദ്ധതിക്ക് അംഗീകാരം നൽകാൻ പാടുള്ളതല്ല. (i) പദ്ധതി ആസൂത്രണ മാർഗ്ഗ നിർദ്ദേശ പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കാതെ പദ്ധതി തയ്യാറാ ക്കുക. (ii) ഗ്രാമപഞ്ചായത്തുകളും നഗരഭരണ സ്ഥാപനങ്ങളും അവയുടെ പ്രോജക്റ്റ് നിർദ്ദേശങ്ങൾ അയൽ സഭകളിൽ ചർച്ച ചെയ്യാതെ പദ്ധതിക്ക് രൂപം നൽകുക. (iii) മുഴുവൻ വാർഡുകളിലും പദ്ധതി ആസൂത്രണ ഗ്രാമസഭകൾ/വാർഡ് സഭകൾ ചേരാതിരിക്കുക/ ചേർന്നെങ്കിലും ക്വാറം തികയാത്തതായിരിക്കുക. (iv) പ്രഖ്യാപിത മത്സ്യഗ്രാമങ്ങൾ ഉള്ള ഗ്രാമപഞ്ചായത്തുകൾ/നഗരഭരണ സ്ഥാപനങ്ങൾ മത്സ്യസഭാ യോഗം ചേരാതെ പദ്ധതി തയ്യാറാക്കുക. (v) ഊരുകുട്ടയോഗങ്ങളും തദ്ദേശഭരണസ്ഥാപനതല പട്ടികവർഗ്ഗ ഉപപദ്ധതി രൂപീകരണസമിതി യോഗവും ചേർന്ന് പട്ടികവർഗ്ഗ ഉപപദ്ധതി തയ്യാറാക്കേണ്ട ഗ്രാമപഞ്ചായത്തുകളും നഗരഭരണ സ്ഥാപന ങ്ങളും അപ്രകാരമുള്ള യോഗങ്ങൾ ചേരാതെ പദ്ധതി തയ്യാറാക്കുക. (vi) നിശ്ചിത ഘടനയിലും നിർദ്ദേശിച്ച ഉള്ളടക്കത്തോടെയും പദ്ധതിരേഖ തയ്യാറാക്കാതിരിക്കുക. (vii) സർക്കാർ നിർദ്ദേശിച്ച തീയതിക്കുശേഷം പദ്ധതി അംഗീകാരത്തിനായി സമർപ്പിക്കുക. 15.1.3. താഴെ പറയുന്ന സാഹചര്യങ്ങളിൽ പ്രോജക്റ്റ്കൾക്ക് അംഗീകാരം നൽകാൻ പാടില്ല. (i) മേലുദ്യോഗസ്ഥനോ/അപ്പലേറ്റ് കമ്മിറ്റിയോ അംഗീകരിക്കാത്ത പ്രോജക്റ്റകൾ. (ii) അധികാരപ്പെട്ട/ചുമതലപ്പെട്ട/ക്ഷമതയുള്ള ഉദ്യോഗസ്ഥൻ അല്ലാതെ മറ്റൊരു ഉദ്യോഗസ്ഥൻ പരി ശോധിച്ച് അംഗീകരിച്ച പ്രോജക്റ്റ് (ഉദാ: മത്സ്യമേഖലാ പ്രോജക്റ്റ് കൃഷി ഉദ്യോഗസ്ഥൻ അംഗീകരിക്കുക, കമ്പ്യൂട്ടർവൽക്കരണ പ്രോജക്റ്റ് പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ അംഗീകരിക്കുക. മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള പ്രോജക്റ്റ് ബി.ഡി.ഒ. അംഗീകരിക്കുക. വിദ്യാഭ്യാസ പ്രോജക്റ്റ് പട്ടികജാതി വിക സന വകുപ്പ് ഉദ്യോഗസ്ഥൻ അംഗീകരിക്കുക മുതലായവ). (iii) പ്രത്യേക വിഭാഗങ്ങൾക്കും വേണ്ടിയുള്ള പ്രോജക്റ്റകൾ (ഉദാ: പട്ടികജാതി വിഭാഗക്കാർക്കും, പട്ടികവർഗ്ഗ വിഭാഗക്കാർക്കും, സ്ത്രീകൾക്കും, കുട്ടികൾക്കും, ഭിന്നശേഷിയുള്ളവർക്കും, വയോജനങ്ങൾക്കും) ആ വിഭാഗത്തിന് വേണ്ടിയുള്ള പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാതെ തയ്യാറാക്കിയിട്ടുള്ള പ്രോജ ക്സ്റ്റൂകൾ, (iv) മാർഗ്ഗരേഖയിൽ പ്രത്യേകം അനുവദിച്ചിട്ടില്ലാത്ത സംഗതിയിൽ ഒരു തദ്ദേശഭരണ സ്ഥാപനത്തിന്റെ ചുമതലയിൽ ഉൾപ്പെടാത്ത കാര്യങ്ങൾക്കുള്ള പ്രോജക്റ്റകൾ. (V) അപൂർണ്ണമായി തയ്യാറാക്കിയിട്ടുള്ളതും മരാമത്ത് പ്രവൃത്തി പ്രോജക്റ്റ്കളുടെ സംഗതിയിൽ വിശദ മായ എസ്റ്റിമേറ്റ് ഇല്ലാത്തതുമായ പ്രോജക്റ്റകൾ. (v) മാർഗ്ഗനിർദ്ദേശപ്രകാരം അനുവദനീയമല്ലാത്ത പ്രോജക്റ്ററുകൾ, മാർഗ്ഗരേഖയ്ക്ക് അനുസൃതമല്ലാത്ത പ്രോജക്റ്റികൾ, സബ്സിഡി മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്ത പ്രോജക്റ്റകൾ.

Template:CREATE