Panchayat:Repo18/vol2-page1198
1198 GOVERNMENT ORDERS - 2016 - 2017 OIO69-flo, Jal)07 (x) ഒരു പ്രോജക്ടിന്റെ അനുയോജ്യത സംബന്ധിച്ച തീരുമാനമെടുക്കാൻ സ്ഥലം സന്ദർശനം ആവ ശ്യമാണെങ്കിൽ അപ്രകാരം ചെയ്ത് അനുയോജ്യമായ തീരുമാനം കൈക്കൊളേളണ്ടതാണ്. (സ്ഥലപരി ശോധന നടത്താൻ വേണ്ട വാഹന സൗകര്യം പരിശോധനാ ക്യാമ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ ചെയ്യേണ്ടതാണ്). (x) പദ്ധതിയും പ്രോജക്ടുകളും സൂക്ഷ്മമായ വിലയിരുത്തൽ നടത്തി അംഗീകാര യോഗ്യമായവയ്ക്ക മാത്രം അംഗീകാരം നൽകുക. (xi) അപാകതകളുള്ള ഒരു പ്രോജക്റ്റ് അപാകതകൾ പരിഹരിച്ചു അംഗീകാര യോഗ്യമാക്കാൻ കഴി യുന്നതാണെങ്കിൽ ആ പ്രോജക്റ്റ് പരിശോധനാ വേളയിൽ തന്നെ അത് തയ്യാറാക്കിയ ഉദ്യോഗസ്ഥന് തിരി ച്ചയച്ച്, അപാകതകൾ പരിഹരിച്ച് അംഗീകാരം നൽകാൻ ശ്രമിക്കേണ്ടതാണ്. (xii) ഒരു ഉദ്യോഗസ്ഥന് അംഗീകാരം നൽകുന്നതിനായി ലഭിച്ച പ്രോജക്റ്റ് തന്റെ ചുമതലാ പരിധി യിൽ പെടാത്തതോ, അംഗീകാരം നൽകുന്നതിന് മറ്റേതെങ്കിലും ഉദ്യോഗസ്ഥരുടെയോ സ്ഥാപനങ്ങളുടെ യോ സമിതികളുടെയോ ശുപാർശ കൂടി ആവശ്യമാണെങ്കിലോ അക്കാര്യം രേഖപ്പെടുത്തി പ്രോജക്റ്റ് തിരിച്ചു നൽകേണ്ടതാണ്. (xiii) അപാകതകളുള്ളതും നിബന്ധനകൾക്കും നിർദ്ദേശങ്ങൾക്കും വിരുദ്ധമായ ഒരു പ്രോജക്റ്റ് അംഗീ കാരം നൽകാതെ നിരസിക്കുകയാണെങ്കിൽ നിരസിക്കുന്നതിനുള്ള കാരണം വ്യക്തമായി അതിൽ രേഖ പ്പെടുത്തേണ്ടതാണ്. മാർഗരേഖക്ക് വിരുദ്ധം, അപ്രായോഗികം നിയമാനുസൃതമല്ല സർക്കാർ അനുമതിക്ക് വിധേയമായി എന്നിങ്ങനെ എഴുതാൻ പാടുള്ളതല്ല. (xiv) പദ്ധതിയിലും പ്രോജക്ടുകളിലും നിലനിൽക്കുന്ന പോരായ്മകളും അപാകതകളും അതാത് ഭരണതലത്തിലുള്ള ഭരണസമിതിയുടെ ശ്രദ്ധയിൽപ്പെടുത്തുക. 14.4 രേഖകളുടെയും നടപടികമങ്ങൾ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിന്റെയും α Ιωlcεαοραυα) (i) ფჯეღიrზ റിപ്പോർട്ടുകൾ, അയൽസഭാ തീരുമാനങ്ങൾ, വാർഡ്തല കമ്മ്യൂണിറ്റി പ്ലാൻ, ഗ്രാമസഭ കളിൽ/വാർഡ് സഭകളിൽ അച്ചടിച്ച് വിതരണം ചെയ്ത നിശ്ചിത ഫോറത്തിലുള്ള കരട് പ്രോജക്റ്റ് നിർദ്ദേ ശങ്ങൾ, കരട് പദ്ധതി രേഖ, അന്തിമപദ്ധതി രേഖ തുടങ്ങിയ രേഖകളും നിർദ്ദേശിക്കപ്പെട്ട രീതിയിൽ തയ്യാ റാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കണം. കൂടാതെ വർക്കിംഗ് ഗ്രൂപ്പ് യോഗങ്ങൾ, സ്റ്റേക്സ് ഹോൾഡർ യോഗങ്ങൾ, ബാങ്കകളുമായിട്ടുള്ള ചർച്ച്, അയൽസഭാ യോഗങ്ങൾ, ഗ്രാമസഭാ/വാർഡ്സഭാ യോഗങ്ങൾ, വികസന സെമിനാർ തുടങ്ങി നടത്തേണ്ടതായ യോഗങ്ങളും ചർച്ചകളും ശരിയായി നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കണം. (i) മുകളിൽ (1)-ൽ പറഞ്ഞ കാര്യങ്ങൾ, ഗ്രാമപഞ്ചായത്തുകളുടെ സംഗതിയിൽ ബന്ധപ്പെട്ട ബ്ലോക്ക് ഡവല്പമെന്റ് ഓഫീസർമാരും (ബി.ഡി.ഒ) ബ്ലോക്ക് പഞ്ചായത്തുകളുടെ സംഗതിയിൽ അസിസ്റ്റന്റ് ഡവ ലപ്പമെന്റ് കമ്മീഷണർമാരും (എ.ഡി.സി. ജനറൽ) പരിശോധിച്ച്, പരിശോധനാ റിപ്പോർട്ടും ശുപാർശയും ജില്ലാ ആസൂത്രണ സമിതിക്ക് (ജില്ലാ പ്ലാനിംഗ് ഓഫീസിൽ) സമർപ്പിക്കണം. (iii) എ.ഡി.സി.മാരും ബി.ഡി.ഒ. മാരും സമർപ്പിക്കുന്ന മേൽപ്പറഞ്ഞ റിപ്പോർട്ടുകളും ശുപാർശകളും പരിശോധിച്ച് അത് സംബന്ധിച്ച റിപ്പോർട്ടും നഗരഭരണ സ്ഥാപനങ്ങളുടെയും ജില്ലാ പഞ്ചായത്തിന്റെയും മേൽപ്പറഞ്ഞ കാര്യങ്ങൾ പരിശോധന നടത്തി അതു സംബന്ധിച്ച റിപ്പോർട്ടും ജില്ലാ പ്ലാനിംഗ് ഓഫീസർ ജില്ലാ ആസൂത്രണ സമിതിക്ക് സമർപ്പിക്കേണ്ടതാണ്. (റിപ്പോർട്ട് ജനറേറ്റ് ചെയ്യാനും ഓൺലൈനായി അയ ക്കാനും വേണ്ട ക്രമീകരണം ഐ.കെ.എം. ചെയ്യുന്നതാണ്.) 14.5 എസ്റ്റിമേറ്റുകൾക്ക് സാങ്കേതിക അനുമതി (1) പൊതുമരാമത്ത് വകുപ്പിലെ എഞ്ചിനീയറിംഗ് ഉദ്യോഗസ്ഥരുടെ സാമ്പത്തിക അധികാരത്തിനു തുല്യമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എല്ലാ എഞ്ചിനീയറിംഗ് ഉദ്യോഗസ്ഥർക്കും (നിർവ്വഹണ ഉദ്യോഗസ്ഥനായിരിക്കണമെന്നില്ല) എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് അധികാരമുണ്ടായിരിക്കും. (2) എസ്റ്റിമേറ്റിന് സാങ്കേതിക അനുമതി നൽകുന്ന ഉദ്യോഗസ്ഥന് 1.11.2007-ലെ സ.ഉ.(എം.എസ്.) നം. 249/2007/തസ്വഭവ ഉത്തരവിൽ സാങ്കേതിക അനുമതി നൽകിയിരുന്ന സമിതികൾക്ക് (തൊട്ടടുത്ത മേലുദ്യോഗസ്ഥന്റെ) ഉണ്ടായിരുന്ന അധികാരപരിധിയിൽ വരുന്ന തുകയ്ക്കുള്ള സാങ്കേതിക അനുമതി നൽകാവുന്നതാണ്. എന്നാൽ നിർവ്വഹണ ഉദ്യോഗസ്ഥനുതന്നെ താൻ നിർവ്വഹണം നടത്തുന്ന പ്രോജ ക്റ്റിന് സാങ്കേതിക അനുമതി നൽകാവുന്നതല്ല. കാരണം നിർവ്വഹണം നടത്തി പണം ചെലവഴിക്കുന്ന യാൾ സ്വയം നൽകുന്ന അനുമതിക്ക് സാധുത ഉണ്ടായിരിക്കുന്നതല്ല. ഏതെങ്കിലും സാഹചര്യത്തിൽ നിർവ്വ ഹണ ഉദ്യോഗസ്ഥനായ എഞ്ചിനീയർ തന്നെ താൻ നിർവ്വഹണം നടത്തുന്ന പ്രോജക്റ്റിന് സാങ്കേതികാനു മതി നൽകേണ്ടതായി വന്നാൽ, അങ്ങനെ സാങ്കേതികാനുമതി നൽകപ്പെട്ട പ്രോജക്റ്റിന്റെ നിർവ്വഹണ ഉദ്യോഗസ്ഥൻ ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനത്തിന്റെ സെക്രട്ടറി ആയിരിക്കുന്നതാണ്. (3) നിർവ്വഹണ ഉദ്യോഗസ്ഥനായ എഞ്ചിനീയറുടെ തൊട്ടുമുകളിലുള്ള തലത്തിലെ എഞ്ചിനീയറായി രിക്കണം സാങ്കേതികാനുമതി നൽകേണ്ടത്. എന്നാൽ സാങ്കേതികാനുമതി നൽകുന്നതിനുള്ള സാമ്പത്തിക
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |