Panchayat:Repo18/vol2-page1196

From Panchayatwiki

1196 GOVERNMENTORDERS - 2016 - 2017 o Odagila, o iguo) വിഭാഗത്തിൽപ്പെട്ട പ്രോജക്റ്റ്കൾക്കും ആവശ്യമായ വിദഗ്ദദ്ധരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള സമിതി ജില്ലാ ആസൂത്രണ സമിതിയോ സർക്കാരോ രൂപീകരിക്കുന്നതാണ്.) അംഗീകരിക്കാമെന്നുള്ള ശുപാർശയുടെ അടിസ്ഥാനത്തിൽ മാത്രം അംഗീകാരം നൽകുക. സാങ്കേതിക-പ്രായോഗിക ക്ഷമത സാക്ഷ്യപ്പെടുത്താൻ അധികാരമില്ലാത്ത ഒരു ഉദ്യോഗസ്ഥൻ അങ്ങനെയുള്ള ഒരു പ്രോജക്റ്റ് അംഗീകരിക്കാൻ പാടില്ല. അങ്ങനെ അംഗീകരിച്ചാൽ അതിന് സാധുത ഉണ്ടായിരിക്കുന്നതല്ല. (x) ഒരു പ്രോജക്റ്റിന്റെ സാങ്കേതിക-പ്രായോഗിക ക്ഷമത സാക്ഷ്യപ്പെടുത്താൻ അധികാരപ്പെട്ട ഉദ്യോ ഗസ്ഥൻ ബ്ലോക്ക് തലത്തിൽ ഇല്ല എങ്കിൽ അത്തരം പ്രോജക്റ്റ്കൾ പരിശോധിച്ച് അംഗീകാരം നൽകാൻ ആവശ്യമായ സംവിധാനം ജില്ലാതലത്തിൽ ഉണ്ടാക്കുന്നതാണ്. അതുപോലെ ജില്ലാതലത്തിൽ ഒരു ഉദ്യോ ഗസ്ഥൻ മാത്രം പരിശോധിച്ച് അംഗീകാരം നൽകാൻ കഴിയാത്ത പ്രോജക്റ്റ്കൾക്ക് വേണ്ടി ജില്ലയിലെ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നുമുള്ള വിദഗ്ദദ്ധരെ ഉൾപ്പെടുത്തി ക്ഷമതയുള്ള കമ്മിറ്റികൾ രൂപീകരിക്കുന്നതാണ്. ഇപ്രകാരമുള്ള സംവിധാനങ്ങൾ ബന്ധപ്പെട്ട ജില്ലാ കള ക്ടർമാർ ഒരുക്കുന്നതാണ്. (x) ജില്ലാതലത്തിൽ പരിശോധിച്ച് അംഗീകാരം നൽകാൻ കഴിയാത്തതോ/മുകൾതല അംഗീകാരം ആവശ്യമായതോ ആയ പ്രോജക്റ്ററുകൾ ബന്ധപ്പെട്ട സംസ്ഥാനതല സ്ഥാപനങ്ങളിലേക്ക് (ഉദാ: ശുചിത്വ മിഷൻ, അനർട്ട്, CWRDM, IKM തുടങ്ങിയവ) അംഗീകാരത്തിനായോ ശുപാർശക്ക് വേണ്ടിയോ അയച്ച അംഗീകാരം/ശുപാർശ ലഭിച്ച ശേഷം മാത്രം പ്രോജക്റ്റ് അംഗീകാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ നൽകേ 6Ո8(0)06Ո). കുറിപ്പ് മുകളിൽ vi് മുതൽ X വരെയുള്ള ഖണ്ഡികകളിൽ പറഞ്ഞ വ്യവസ്ഥകൾ പാലിക്കുന്നതി നായി മുകൾതലത്തിലേക്ക് അംഗീകാരത്തിനായി/ശുപാർശക്കായി അയച്ചതുമൂലം അങ്ങനെയുള്ള ഒരു പ്രോജക്റ്റ് അംഗീകരിച്ചു കിട്ടിയിട്ടില്ല എന്നതുകൊണ്ട് ഡി.പി.സി. പദ്ധതി അംഗീകാരം നിഷേധിക്കാൻ പാടില്ല. പ്രസ്തുത പ്രോജക്റ്റിന് പിന്നീട് അനുമതി നൽകിയാൽ മതി. (x) ഒരു പ്രോജക്റ്റ് യാതൊരു കാരണവശാലും ആ പ്രോജക്റ്റ് നിർവ്വഹണം നടത്താൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ അംഗീകാരം നൽകാൻ പാടില്ല. അതായത് പ്രോജക്റ്റ് അംഗീകരിക്കുന്ന ഉദ്യോഗസ്ഥരും ആ പ്രോജക്റ്റിന്റെ നിർവ്വഹണ ഉദ്യോഗസ്ഥനും ഒരാളാകാൻ പാടില്ല. (xii) നിർമ്മാണ പ്രവൃത്തികളുടെ എസ്റ്റിമേറ്റിന് ഖണ്ഡിക 14.5 പ്രകാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ പക്കൽ നിന്നും സാങ്കേതിക അനുമതി കൂടി വാങ്ങിയിരിക്കേണ്ടതാണ്. (xiii) ഒരിക്കൽ അംഗീകരിച്ച പ്രോജക്ടടുകളിൽ അനിവാര്യമായ സാഹചര്യങ്ങളിൽ മാത്രമേ മാറ്റം വരുത്താൻ പാടുള്ള. (വിശദാംശങ്ങൾ ഖണ്ഡിക 6.15 (xiii)-ൽ പ്രതിപാദിച്ചിട്ടുണ്ട്.) (xiv) ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിന്ന് അംഗീകാരം ലഭിച്ച പ്രോജക്ടടുകളും അവയുടെ അനുമതി പ്രതവും നടപടി ക്രമങ്ങൾ പാലിച്ചതുമായി ബന്ധപ്പെട്ട രേഖകളും സുലേഖ സോഫ്റ്റ്വെയർ വഴി ജില്ലാ ആസൂത്രണ സമിതിക്ക് നൽകേണ്ടതാണ്. കൂടാതെ അച്ചടിച്ച പദ്ധതിരേഖയും ജില്ലാ ആസൂത്രണ സമി തിക്ക് സമർപ്പിക്കേണ്ടതാണ്. ജില്ലാ ആസൂത്രണ സമിതി പദ്ധതി അംഗീകരിക്കുന്നതോടെ പ്രോജക്ട് നിർവ്വ ഹണം തുടങ്ങാവുന്നതാണ്. (ഖണ്ഡിക 21 കാണുക) പ്രോജക്ട് മുഴുവൻ രൂപത്തിൽ, വിശദമായ എസ്റ്റി മേറ്റും ഉദ്യോഗസ്ഥൻ അംഗീകരിച്ച സാക്ഷ്യപത്രവും സഹിതം തദ്ദേശഭരണസ്ഥാപനത്തിന്റെ വെബ്സൈ റ്റിൽ പ്രസിദ്ധീകരിക്കേണ്ടതാണ്. കൂടാതെ ഐ.കെ.എം. വെബ്സൈറ്റിലും ലഭ്യമാക്കുന്നതാണ്. 14.2 പ്രോജക്റ്റ് പരിശോധനക്ക് വേണ്ടിയുള്ള സംവിധാനം ഓരോ തദ്ദേശഭരണ സ്ഥാപനവും തയ്യാറാക്കിയിട്ടുള്ള വാർഷിക പദ്ധതിയിലുൾപ്പെട്ട പ്രോജക്റ്റ്കൾ പരിശോധിച്ച് അംഗീകാരം നൽകുന്നതിന് ചുമതലപ്പെട്ടവർ ആരെല്ലാമെന്ന് മുൻ ഖണ്ഡികകളിൽ വ്യക്ത മാക്കിയതാണ്. പ്രോജക്റ്റ്കൾ പരിശോധിച്ച അംഗീകാരം നൽകുന്നതിനുള്ള രീതിയും സംവിധാനങ്ങളും ചുവടെ പറയും പ്രകാരമായിരിക്കുന്നതാണ്. എ) പ്രോജക്റ്ററുകൾ പരിശോധിച്ച് അംഗീകാരം നൽകാൻ ചുമതലപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും ഒരു കേന്ദ്രത്തിൽ വന്ന് ഒരുമിച്ചിരുന്ന (ക്യാമ്പ് രീതിയിൽ) പ്രോജക്റ്ററുകൾ പരിശോധിച്ച് അംഗീകാരം നട ത്തുക എന്ന രീതിയാണ് അവലംബിക്കേണ്ടത്. ബി) ഗ്രാമപഞ്ചായത്തുകളുടെ പ്രോജക്റ്റ്കൾ പരിശോധിക്കുന്നതിനായി അതാത് ബ്ലോക്കുകളിലും ബ്ലോക്ക് പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും പ്രോജക്റ്റ്കൾ പരിശോധിക്കുന്നതിനായി ജില്ലാതലത്തിലും ജില്ലാപഞ്ചായത്തുകളുടെയും മുനിസിപ്പൽ കോർപ്പറേഷനുകളുടെയും പ്രോജക്റ്റ്കൾ പരിശോധിക്കുന്നതിനായി സംസ്ഥാന തലത്തിലും ക്യാമ്പുകൾ സംഘടിപ്പിക്കുന്നതാണ്. സി) ഓരോ വിഭാഗം തദ്ദേശഭരണ സ്ഥാപനത്തിന്റെയും പ്രോജക്റ്റ്കൾ പരിശോധനക്കായി സമർപ്പി ക്കേണ്ട അവസാന ദിവസം ഏതെന്ന് സർക്കാർ പ്രഖ്യാപിക്കും അങ്ങനെ പ്രഖ്യാപിക്കപ്പെട്ട ദിവസത്തിന് രണ്ട് ദിവസങ്ങൾക്ക് ശേഷമുള്ള ആദ്യ പ്രവൃത്തി ദിവസം പ്രസ്തുത വിഭാഗം തദ്ദേശസ്വയംഭരണ സ്ഥാപ നങ്ങളുടെ പ്രോജക്റ്ററുകൾ പരിശോധിക്കുന്നതിന് വേണ്ടിയുള്ള ക്യാമ്പ് അതാത് തലത്തിൽ നടത്തുന്ന താണ്. ഉദാ: ഗ്രാമപഞ്ചായത്തുകളുടെ പ്രോജക്റ്റ്കൾ പരിശോധനക്കായി സമർപ്പിക്കാനുള്ള ദിവസം ഫെബ്രു വരി 15 ആണെങ്കിൽ ഫെബ്രുവരി 18-ന് ബ്ലോക്കതല ക്യാമ്പ് നടത്തുന്നതാണ്. 18-ാം തീയതി അവധി

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ