Panchayat:Repo18/vol2-page1191

From Panchayatwiki

GOVERNWMENT ORDERS - 2016 - 2017 (OJO(áqíleo, o, 163UGO)7 1.191 ക്ഷണിക്കേണ്ടതാണ്. ഊരുകുട്ടയോഗത്തിൽ വച്ച് നടപ്പാക്കേണ്ട പ്രോജക്ടടുകളുടെ മുൻഗണന നിശ്ചയി ക്കേണ്ടതും രേഖപ്പെടുത്തേണ്ടതുമാണ്. ഊരുകുട്ടയോഗത്തിൽ നിന്ന് ഒരു സ്ത്രീയെയും ഒരു പുരുഷനെയും തദ്ദേശഭരണ സ്ഥാപനതല പട്ടികവർഗ്ഗ ഉപപദ്ധതി രൂപീകരണ സമിതിയിലേക്ക് തിരഞ്ഞെടുക്കേണ്ടതാണ്. കൂടാതെ ഊരുമുപ്പനേയും ഈ സമിതിയിലേക്ക് ക്ഷണിക്കേണ്ടതാണ്. പട്ടികവർഗ്ഗ ഉപപദ്ധതി രൂപീകരണ സമിതിയുടെ അദ്ധ്യക്ഷൻ തദ്ദേശഭരണ സ്ഥാപന അദ്ധ്യക്ഷനും കൺവീനർ ട്രൈബൽ എക്സ്സ്റ്റൻഷൻ ഓഫീസറും ആയിരിക്കും. ക്രൈടബൽ എക്സ്സ്റ്റൻഷൻ ഓഫീസർ ഇല്ലാത്തിടത്ത് കൺവീനർ സെക്രട്ടറി തന്നെയായിരിക്കും. iii. ഊരുകൂട്ടത്തിലും ഗ്രാമസഭയിലും/വാർഡ് സഭയിലും ഗ്രാമപഞ്ചായത്ത് തല്/നഗരസഭാതല വിക സന സെമിനാറിലും പട്ടികവർഗ്ഗ ഉപപദ്ധതി സംബന്ധിച്ച ചർച്ചകൾക്ക് ശേഷം തദ്ദേശഭരണ സ്ഥാപനതല പട്ടികവർഗ്ഗ ഉപപദ്ധതി രൂപീകരണസമിതിയുടെ യോഗം പ്രത്യേകമായി വിളിച്ചു ചേർക്കേണ്ടതാണ്. ഈ യോഗത്തിൽ ഊരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർക്കും ഊരുമുപ്പന്മാർക്കും പുറമെ മുഴുവൻ പട്ടിക വർഗ്ഗ പ്രൊമോട്ടർമാരെയും പട്ടികവർഗ്ഗ വികസന വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങളെയും തദ്ദേശഭരണ സ്ഥാപന ത്തിലെ മുഴുവൻ ജനപ്രതിനിധികളേയും ക്ഷണിക്കേണ്ടതാണ്. കൂടാതെ ഗ്രാമപഞ്ചായത്ത് വാർഡുകളെ പ്രതിനിധാനം ചെയ്യുന്ന ബ്ലോക്ക്-ജില്ലാ പഞ്ചായത്ത് മെമ്പർമാരെയും ക്ഷണിക്കേണ്ടതാണ്. ഈ യോഗ ത്തിൽ വെച്ച് പഞ്ചായത്തുകളുടെ സംഗതിയിൽ, പട്ടികവർഗ്ഗ വികസനത്തിനായി ഗ്രാമപഞ്ചായത്തും ബ്ലോക്ക് -ജില്ലാ പഞ്ചായത്തുകളും സംസ്ഥാന സർക്കാരും ചെയ്യേണ്ടതായ പരിപാടികളുടെ ഓരോ മുൻഗണനാ പട്ടിക തയ്യാറാക്കി അംഗീകരിക്കേണ്ടതാണ്. ഇപ്രകാരം അംഗീകരിച്ച മുൻഗണനാ പട്ടിക പാലിച്ചുകൊണ്ടു മാത്രമേ ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകൾ പട്ടികവർഗ്ഗ ഉപപദ്ധതിക്ക് രൂപം നൽകാവു. നഗരസഭ കളുടെ സംഗതിയിൽ നഗരസഭയും സംസ്ഥാന സർക്കാരും ചെയ്യേണ്ടതായ പ്രവർത്തനങ്ങളുടെ മുൻ ഗണനാ പട്ടികയാണ് തയ്യാറാക്കേണ്ടത്. ഭേദഗതി ആവശ്യമെന്ന് ഏതെങ്കിലും തദ്ദേശഭരണ സ്ഥാപനം കരുതുന്നുവെങ്കിൽ ആയതിന് മേൽപറഞ്ഞ യോഗത്തിന്റെ അംഗീകാരം വീണ്ടും വാങ്ങിക്കേണ്ടതാണ്. iv. അനുബന്ധം 12-ൽ കൊടുത്തിട്ടുള്ള പട്ടികവർഗ്ഗ ഉപപദ്ധതിയിലെ പരിചരണ സേവന പാക്കേജ കൂടി പരിഗണിച്ചുകൊണ്ടായിരിക്കണം പട്ടികവർഗ്ഗ ഉപപദ്ധതി തയ്യാറാക്കേണ്ടത്. v. പട്ടികവർഗ്ഗ ഉപപദ്ധതി വിഹിതം റോഡ് നിർമ്മാണത്തിന് വകയിരുത്താൻ പാടില്ല. എന്നാൽ പട്ടിക വർഗ്ഗ സങ്കേതങ്ങൾക്കകത്തുള്ള 3 മീറ്റർ വീതിയിൽ അധികരിക്കാത്ത നടപ്പാതകളും പട്ടികവർഗ്ഗ സങ്കേത ങ്ങളിലേക്ക് മാത്രമുള്ള 3 മീറ്റർ വീതിയിൽ അധികരിക്കാത്ത (foot-steps) നടപ്പാലങ്ങളും (foot-bridges) നിർമ്മി ക്കാവുന്നതാണ്. vi്. പട്ടികവർഗ്ഗ കുടുംബങ്ങൾ ഇല്ലാത്തതോ, സെൻസസ് പ്രകാരമുള്ള എണ്ണത്തേക്കാൾ കുറവ് പട്ടിക വർഗ്ഗ കുടുംബങ്ങൾ ഉള്ളതോ എസ്.സി/എസ്.ടി കുടുംബങ്ങൾക്ക് എല്ലാവിധ ആനുകൂല്യങ്ങളും നൽകി കഴിഞ്ഞതിനാൽ ഫണ്ട് വിനിയോഗിക്കാൻ കഴിയാത്തതോ ആയ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് അനു വദിച്ച എസ്.സി.പി/ടി.എസ്.പി ഫണ്ട് 3604 ഹെഡ്ഡിലേക്ക് തിരിച്ചടക്കാവുന്നതാണ്. എന്നാൽ ഇങ്ങനെ തിരിച്ചടക്കുന്നതിന് മുമ്പ് അതിന് നിദാനമായ കാരണങ്ങൾ രേഖപ്പെടുത്തി ബന്ധപ്പെട്ട പട്ടികജാതി വിക സന ഓഫീസർ/പട്ടികവർഗ എക്സ്സ്റ്റൻഷൻ ഓഫീസർ സർട്ടിഫൈ ചെയ്തിരിക്കണം. ഈ സർട്ടിഫിക്ക റ്റോടെയായിരിക്കണം തുക തിരിച്ചടയ്ക്കക്കേണ്ടത്. 12.3 ദാരിദ്ര്യ നിർമ്മാർജ്ജന ഉപപദ്ധതി ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ ഇല്ലായ്മകൾ സ്ഥിതിവിവരകണക്കുകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കി, ഒരു നിശ്ചിത കാലയളവിനുള്ളിൽ ഇല്ലായ്മകൾ പൂർണ്ണമായി പരിഹരിക്കുന്നതിനുള്ള ഒരു പദ്ധതിക്ക് ഓരോ തദ്ദേശഭരണ സ്ഥാപനവും രൂപം നൽകണം. ദാരിദ്ര്യനിർമ്മാർജ്ജന ഉപപദ്ധതി തയ്യാറാ ക്കുന്നതിന്റെ മുന്നോടിയായി കുടുംബശ്രീ സംഘടനാ സംവിധാനത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട് അയൽക്കൂട്ടത്തിലും വാർഡ്തലത്തിലും ഗ്രാമപഞ്ചായത്ത്/നഗരസഭാ തലത്തിലും പദ്ധതി തയ്യാറാക്കണം. ഇങ്ങനെ തയ്യാറാക്കപ്പെടുന്ന പദ്ധതി കൂടി പരിഗണിച്ചുകൊണ്ടായിരിക്കണം ദാരിദ്ര്യ നിർമ്മാർജ്ജന ഉപപ ദ്ധതിക്ക് രൂപം നൽകേണ്ടത്. ഇപ്രകാരം ഗ്രാമപഞ്ചായത്തുകൾ തയ്യാറാക്കുന്ന ദാരിദ്ര്യനിർമ്മാർജ്ജന ഉപപ ദ്ധതിയിൽ മുകൾതട്ടിലേക്ക് നിർദ്ദേശിച്ചിട്ടുള്ള ഘടകങ്ങൾ ഉൾക്കൊള്ളുന്നതായിരിക്കണം. ദാരിദ്ര്യ നിർമ്മാർജ്ജന ഉപപദ്ധതിയുടെ ഒരു ഘടകമെന്ന നിലയിൽ ഓരോ ഗ്രാമപഞ്ചായത്തും/നഗരഭരണ സ്ഥാപ നവും അഗതികൾക്കുവേണ്ടി അനുബന്ധം 13-ൽ നൽകിയിട്ടുള്ള പരിചരണ സേവന പാക്കേജ് പരിഗ ണിച്ച് ഒരു ആശയ പദ്ധതി തയ്യാറാക്കേണ്ടതാണ്. മത്സ്യഗ്രാമങ്ങൾ ഉൾക്കൊള്ളുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പരമ്പരാഗത മത്സ്യതൊഴിലാളികൾക്കായി ഇപ്രകാരം പ്രത്യേക പദ്ധതി തയ്യാറാക്കണം. സർക്കാർ കാലാകാലങ്ങളിൽ നൽകുന്ന പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടായിരിക്കണം. ആശയ പദ്ധതി തയ്യാറാക്കേണ്ടത്. തയ്യാറാക്കുന്ന ദാരിദ്ര്യനിർമ്മാർജ്ജന ഉപപദ്ധതി പദ്ധതിരേഖയുടെ അദ്ധ്യായ ത്തിൽ ഉൾപ്പെടുത്തേണ്ടതാണ്. 12.4. olomóloOoo mpaISa aso(Oốl i. സ്ത്രീകളുടെ സാമൂഹ്യ-സാമ്പത്തിക പദവി ഉയർത്തുന്നതിനായി ഖണ്ഡിക 8 (ii)-ൽ പറഞ്ഞ പ്രകാരം ഫണ്ട് വകയിരുത്തി ഒരു വനിതാഘടകപദ്ധതി എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും തയ്യാറാക്കേ

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ