Panchayat:Repo18/vol2-page1190

From Panchayatwiki

11.90 GOVERNMENT ORDERS - 2016 - 2017 (OlO(ĉioqíle63, on Iguy(O)7 . തദ്ദേശഭരണ സ്ഥാപനത്തിന്റെ . വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയി s}g@ . പ്രോജക്ട് ഞാൻ പരിശോധിക്കുകയും പ്രോജക്ടിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രവൃ ത്തികളും പ്രവർത്തനങ്ങളും ഞാൻ മനസ്സിലാക്കുകയും ചെയ്തിരിക്കുന്നു. പ്രോജക്ട് മുഖേന പ്രയോ ജനം ലഭിക്കുന്ന ആകെ ഗുണഭോക്ത്യ കുടുംബങ്ങളിൽ/ജലസേചനം നടത്തുന്ന കൃഷി സ്ഥലത്തിന്റെ ഉട മസ്ഥരിൽ അമ്പത് ശതമാനത്തിലധികം പട്ടികജാതിക്കാരാണെന്ന് ഞാൻ നേരിട്ട സ്ഥലപരിശോധന നട ത്തിയതിൽ നിന്ന് എനിക്ക് ബോധ്യപ്പെട്ടിട്ടുള്ളതാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. ഈ പ്രോജക്ടിനുവേണ്ടി തയ്യാറാക്കിയ സാമൂഹ്യ ഭൂപടവും പ്രയോജനം ലഭിക്കുന്ന ആകെ കുടുംബങ്ങളുടെ വിലാസപ്പട്ടികയും പ്രയോജനം ലഭിക്കുന്ന പട്ടികജാതി വിഭാഗ കുടംബങ്ങളുടെ വിലാസപ്പട്ടികയും ഞാൻ സാക്ഷ്യപ്പെടുത്തി ഇതോടൊപ്പം സമർപ്പിക്കുന്നു." ix) പട്ടികജാതി കോളനികൾക്കകത്തുള്ള റോഡ് നിർമ്മാണ പ്രവൃത്തികൾക്ക് മാത്രമേ പ്രത്യേക ഘടക പദ്ധതി വിഹിതം വകയിരുത്താവു. x) കൃഷിഭൂമിയില്ലാത്ത പട്ടികജാതി കുടുംബങ്ങൾക്ക് പാട്ടകൃഷി ചെയ്യുന്നതിന് ധനസഹായം അനു വദനീയമാണ്. xi) എസ്.സി.പി ഫണ്ടിൽ നിന്നും കുറഞ്ഞത് 10% തുക യുവജന വികസന പരിപാടികൾക്കായി (വിദ്യാഭ്യാസ സഹായം, വിദേശത്ത് തൊഴിൽ നേടൽ, സ്വയം തൊഴിൽ പരിപാടികൾ, തൊഴിൽപരിശീല നം, കായിക വികസനം, തൊഴിൽ വരുമാന വർദ്ധനവിനുള്ള പ്രവർത്തനങ്ങൾ മുതലായവക്കായി) വകയി രുത്തേണ്ടതാണ്. xii) പട്ടികജാതി വിഭാഗത്തിൽപ്പെട്ട മെറിറ്റോറിയസ് ആയ വിദ്യാർത്ഥികൾക്ക് ദേശീയ അന്തർദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനം നടത്തുന്നതിനുള്ള സ്കോളർഷിപ്പ് ലഭിച്ചുകഴിഞ്ഞാൽ അഡ്മിഷൻ ഉൾപ്പെടെയുള്ള ചെലവുകൾക്കായി ധനസഹായം നൽകാവുന്നതാണ്. xiii) പട്ടികജാതി മെറിറ്റോറിയസ് വിദ്യാർത്ഥികൾക്ക് പ്രൊഫഷണൽ കോളേജുകളിൽ പഠിക്കുന്നതിനും പ്രൊഫഷണൽ കോഴ്സസുകളിലേക്കുള്ള എൻട്രൻസ് കോച്ചിംഗിനും ധനസഹായം നൽകാവുന്നതാണ്. xiv) പട്ടികജാതി യുവജനങ്ങൾക്ക് വിദേശത്ത് ജോലി ലഭ്യമാക്കുന്നതിന് ധനസഹായം നൽകാവുന്ന താണ്. Xv) പട്ടികജാതി കോളനികളിൽ തൃപ്തികരമായ രീതിയിൽ കുടിവെള്ള സൗകര്യവും അവരുടെ വീടു കളിൽ കക്കുസ് സൗകര്യവും ലഭ്യമാക്കുന്നതിനുള്ള പ്രോജക്ടടുകൾക്ക് മുൻഗണന നൽകണം. അവ ഏറ്റെ ടുത്തശേഷം മാത്രമേ എസ്.സി.പി ഫണ്ടുകൾ വകയിരുത്തിക്കൊണ്ടുള്ള മറ്റ് പ്രോജക്ടടുകൾ (അനിവാര്യ പ്രോജക്ടടുകൾ ഒഴികെ) ഏറ്റെടുക്കാവു. Xvi) എസ്.സി.പി പ്രോജക്ടുകളുടെ നിർവ്വഹണവും ഫണ്ട് വിനിയോഗവും കാര്യക്ഷമമാക്കുന്നതിന് തദ്ദേശഭരണ സ്ഥാപനതലങ്ങളിൽ നിരീക്ഷണ കമ്മിറ്റികൾ രൂപീകരിക്കേണ്ടതാണ്. അതാത് തദ്ദേശഭരണ സ്ഥാപനത്തിലെ എസ്.സി വിഭാഗക്കാരായ ജനപ്രതിനിധികൾ മാത്രമായിരിക്കും നിരീക്ഷണ കമ്മിറ്റിയിലെ അംഗങ്ങൾ പദ്ധതി നിർവ്വഹണ പുരോഗതിയും ഫണ്ടിന്റെ വിനിയോഗവും ഈ കമ്മിറ്റി മാസം തോറും യോഗം ചേർന്ന് വിലയിരുത്തണം. ഈ കമ്മിറ്റിയുടെ പ്രവർത്തനത്തിന് വേണ്ട ഓഫീസ് സഹായം ലഭ്യ മാക്കുന്നതിനായി ഗ്രാമപഞ്ചായത്തുകളിൽ അസിസ്റ്റന്റ് സെക്രട്ടറിയേയും മറ്റിടങ്ങളിൽ സെക്രട്ടറിക്ക് തൊട്ടു താഴെയുള്ള ഒരു ഉദ്യോഗസ്ഥനേയും സെക്രട്ടറി ഓഫീസ് ഓർഡർ വഴി ചുമതലപ്പെടുത്തേണ്ടതാണ്. (മൂന്നിൽ കുറവ് എസ്.സി/എസ്.ടി വിഭാഗം ജനപ്രതിനിധികൾ മാത്രമുള്ള തദ്ദേശസ്വയംഭരണ സ്ഥാപന ത്തിൽ നിരീക്ഷണം കമ്മിറ്റിയുടെ ചുമതല പട്ടികജാതി വികസന വർക്കിംഗ് ഗ്രൂപ്പ് നിർവ്വഹിക്കേണ്ടതാണ്.) Xvii) നിരീക്ഷണ കമ്മിറ്റികൾ നടത്തുന്ന നിർവ്വഹണ പുരോഗതി യോഗത്തിന്റെ മിനിടസ് തദ്ദേശ സ്ഥാപനത്തിന്റെ യോഗത്തിൽ അജണ്ടയായി വച്ച് ചർച്ച ചെയ്തതു നടപടി ആവശ്യമെങ്കിൽ സ്വീകരിക്കേ 6SOO6). 12.2 പട്ടികവർഗ്ഗ ഉപപദ്ധതി (TSP) i. പ്രത്യേക ഘടക പദ്ധതിക്ക് നിശ്ചയിച്ചിട്ടുള്ള 12,1 () മുതൽ 12,1 (Xvii) വരെയുള്ള ഖണ്ഡികകളിൽ പറഞ്ഞ എല്ലാ നിബന്ധനകളും നിർദ്ദേശങ്ങളും ഖണ്ഡിക 12.1(x)-ൽ പറഞ്ഞ നിബന്ധന ഒഴികെ) പട്ടിക വർഗ ഉപപദ്ധതിക്കും ബാധകമായിരിക്കുന്നതാണ്. അവയും ചുവടെ പറയുന്ന അധിക നിബന്ധനകളും പാലിച്ചുകൊണ്ട് പട്ടികവർഗ്ഗ ഉപപദ്ധതി തയ്യാറാക്കി പദ്ധതിരേഖയിൽ ഉൾപ്പെടുത്തണം. ii. പട്ടികവർഗ്ഗ ഉപപദ്ധതി വിഹിതം ലഭിക്കുന്ന ഗ്രാമപഞ്ചായത്തുകളും നഗരഭരണ സ്ഥാപനങ്ങളും പദ്ധതിരൂപീകരണ ഗ്രാമസഭകൾ/വാർഡ്സഭകൾ ചേരുന്നതിനുമുമ്പായി പട്ടികവർഗ്ഗ ഊരുകളിൽ അനു ബന്ധം 6-ൽ നൽകിയിട്ടുള്ള കാര്യപരിപാടിക്ക് സമാനമായ രീതിയിൽ ഊരുമൂപ്പന്റെ അദ്ധ്യക്ഷതയിൽ ഊരുകുട്ടയോഗങ്ങൾ സംഘടിപ്പിക്കേണ്ടതാണ്. ഊരിലെ ആകെ വോട്ടർമാരിൽ അമ്പതുശതമാനത്തില ധികം പേർ ഊരുകുട്ടയോഗത്തിൽ നിർബന്ധമായും പങ്കെടുത്തിരിക്കണം. വാർഡ് മെമ്പർ, തദ്ദേശസ്വയം ഭരണ അദ്ധ്യക്ഷൻ എന്നിവർ കഴിയുന്നത്ര എണ്ണം ഊരു കുട്ടയോഗങ്ങളിൽ പങ്കെടുക്കേണ്ടതാണ്. എസ്.ടി പ്രൊമോട്ടർ നിർബന്ധമായും ഊരുകൂട്ട യോഗത്തിൽ പങ്കെടുക്കണം. ഊരുകൾക്ക് സമീപം അങ്ങിങ്ങായി ചിതറിക്കിടക്കുന്ന പട്ടികവർഗ്ഗ കുടുംബങ്ങളിലെ പ്രായപൂർത്തിയായവരെയും ഊരുകൂട്ട യോഗത്തിലേക്ക്


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ