Panchayat:Repo18/vol2-page1189

From Panchayatwiki

GOVERNMENT ORDERS - 2016 - 2017 (O/Oőaq-flaó, a II(3D(0)) 1189 ii) സ്റ്റാറ്റസ് റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി പൂർത്തീകരിക്കാത്ത പ്രവൃത്തികളുടെ കണക്കെ പൂർത്തീകരിക്കാൻ ബാക്കിയുള്ള പ്രവൃത്തികൾ പൂർത്തീകരിച്ചിട്ടും പുതിയ ആസ്തികൾ സൃഷ്ടിക്കേണ്ട തായ നിർബന്ധ സാഹചര്യത്തിൽ മാത്രമേ സമാനസ്വഭാവമുള്ള പുതിയ ആസ്തി നിർമ്മാണ പ്രോജക്റ്റടു കൾ ഏറ്റെടുക്കാവു. 12. പ്രത്യേക വിഭാഗങ്ങൾക്കുള്ള നിർദ്ദേശങ്ങൾ, നിബന്ധനകൾ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗക്കാർ, ദരിദ്രർ, പരമ്പരാഗത മത്സ്യതൊഴിലാളികൾ, അഗതികൾ, സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിയുള്ളവർ എന്നിവർക്കായി പ്രത്യേക പദ്ധതികൾ തയ്യാ റാക്കുന്നതിനുള്ള നിർദ്ദേശങ്ങളും നിബന്ധനകളും ചുവടെ കൊടുത്തിരിക്കുന്നു. അവ പാലിച്ചുകൊണ്ടാ യിരിക്കണം പ്രത്യേക വിഭാഗങ്ങൾക്കുള്ള പ്രോജക്ടടുകൾ തയ്യാറാക്കേണ്ടത്. 12.1 o Islde?0(Olga in Is3Dcol (SCSP) i) പട്ടികജാതി വിഭാഗക്കാരുടെ വികസനത്തിനുവേണ്ടി ഓരോ തദ്ദേശഭരണ സ്ഥാപനവും പദ്ധതിയുടെ ഭാഗമായി പട്ടികജാതി ഉപപദ്ധതി കൂടി തയ്യാറാക്കണം. അതിന്റെ വിശദാംശങ്ങൾ തയ്യാറാക്കുന്ന പദ്ധതി രേഖയിൽ ഉൾപ്പെടുത്തണം. i) പട്ടികജാതി വിഭാഗക്കാരുടെ സാമ്പത്തിക വികസനം, സാമൂഹ്യ വികസനം, പശ്ചാത്തല സൗകര്യ വികസനം എന്നീ മുന്ന വിഭാഗങ്ങളിൽ പദ്ധതി പ്രവർത്തനങ്ങൾ ഉണ്ടായിരിക്കേണ്ടതാണ്. i) ഓരോ കുടുംബകേന്ദ്രീകൃത സമീപനത്തി(Household Centered Approach) സ്നേയും സാമൂഹ്യ സാമ്പ ത്തിക വികസനത്തിനാണ് മുഖ്യ ഊന്നൽ. ആശയ മാതൃകയിൽ കുടുംബത്തെ ഒരു യൂണിറ്റായി പരി ഗണിച്ച് അവരുടെ ആവശ്യങ്ങളും തുടർന്ന് ഹാബിറ്റാറ്റ് ഒരു യൂണിറ്റായും പരിഗണിച്ച് അവയുടെ ആവശ്യ ങ്ങളും നിർണ്ണയിക്കാം. ഇതിന് സഹായകരമായ വിശദമായ സ്ഥിതിവിവരകണക്കുകൾ ലഭ്യമാണ്. iv) വ്യക്തികൾക്കും കുടുംബങ്ങൾക്കും നേരിട്ടു പ്രയോജനം ലഭിക്കുന്ന പ്രോജക്ടടുകളും പട്ടികജാതി വിഭാഗക്കാരുടെ പൊതു സൗകര്യ വികസനത്തിനായുള്ള പ്രോജക്ടുകളും തയ്യാറാക്കാവുന്നതാണ്. v) വ്യക്തികൾക്കും കുടുംബങ്ങൾക്കും നേരിട്ട് പ്രയോജനം ലഭിക്കുന്ന പ്രോജക്ടുകൾ തയ്യാറാക്കുന്ന തിനുമുമ്പ് ഓരോ ഗ്രാമപഞ്ചായത്തും നഗരഭരണ സ്ഥാപനവും മുഴുവൻ ബി.പി.എൽ കുടുംബങ്ങളേയും ഉൾപ്പെടുത്തിക്കൊണ്ട് ആശയ മാതൃകയിൽ ഒരു പരിപാടി തയ്യാറാക്കണം. ഓരോ കുടുംബത്തിലേയും ഓരോ വ്യക്തിയുടേയും ആവശ്യങ്ങൾ അതിൽ പരിഗണിക്കപ്പെടണം. ഗ്രാമപഞ്ചായത്തുകൾ ഇപ്രകാരം തയ്യാറാക്കുന്ന പരിപാടികൾ പരിഗണിച്ചു മാത്രമേ ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകൾ പട്ടികജാതി വികസന പരിപാടികൾ തയ്യാറാക്കാവൂ. vi) 2010-11-ൽ പട്ടികജാതി വിഭാഗത്തെ സംബന്ധിച്ച് നടത്തിയ സർവ്വെയുടെ അടിസ്ഥാനത്തിലായിരി ക്കണം ഗുണഭോക്ത്യ കുടുംബങ്ങളേയും ഗുണഭോക്ത്യ പ്രദേശവും അവർക്കുവേണ്ടിയുള്ള പ്രവർത്തന ങ്ങളും നിശ്ചയിക്കേണ്ടത്. vi) കുറഞ്ഞത് അഞ്ച് പട്ടികജാതി കുടുംബങ്ങളെങ്കിലും അടുത്തടുത്ത് താമസിക്കുന്ന ഒരു പ്രദേശം പട്ടികജാതി സങ്കേതമായി കണക്കാക്കി അവിടെ കുടിവെള്ളം, വൈദ്യുതി എന്നീ പൊതു സൗകര്യ ങ്ങൾക്കായി പ്രത്യേക ഘടക പദ്ധതി വിഹിതം വകയിരുത്താവുന്നതാണ്. vii) വൈദ്യുതി, കുടിവെള്ളം എന്നീ പൊതുസൗകര്യ പ്രോജക്ടുകളുടെ ആകെ ഗുണഭോക്ത്യ കുടും ബങ്ങളിൽ അമ്പത് ശതമാനത്തിലധികം പട്ടികജാതിക്കാരാണെങ്കിൽ മാത്രമേ പ്രത്യേക ഘടകപദ്ധതി വിഹിതം വകയിരുത്താവൂ. ജലസേചന പ്രോജക്ടാണെങ്കിൽ മൊത്തം ജലസേചനം നടത്തപ്പെടുന്ന കൃഷി ഭൂമിയുടെ അമ്പത് ശതമാനത്തിലധികം പട്ടികജാതി വിഭാഗക്കാരുടെതായിരിക്കണം. ഇക്കാര്യം തെളിയി ക്കുന്നതിനായി പ്രോജക്ടിന്റെ പ്രയോജനം ലഭിക്കുന്ന പ്രദേശത്തിന്റെ ഒരു സാമൂഹ്യഭൂപടം പ്രോജക്ടി നൊപ്പം തയ്യാറാക്കി വയ്ക്കക്കേണ്ടതും, ഭൂപടത്തിൽ നടത്താനുദ്ദേശിക്കുന്ന പ്രവൃത്തിയുടെ സ്ഥാനവും പ്രയോ ജനം ലഭിക്കുന്ന എല്ലാ ഗുണഭോക്ത്യ കുടുംബങ്ങളുടേയും സ്ഥാനവും (ജലസേചന പ്രോജക്ടുകളിൽ പ്രയോജനം ലഭിക്കുന്ന മൊത്തം കൃഷി സ്ഥലത്തിന്റെ സ്ഥാനം) അടയാളപ്പെടുത്തേണ്ടതും അപ്രകാരം അടയാളപ്പെടുത്തിയ സാമൂഹ്യ ഭൂപടത്തിൽ പട്ടികജാതി കുടുംബങ്ങളുടെ സ്ഥാനം (ജലസേചന പ്രോജ ക്ടുകളിൽ പട്ടികജാതി വിഭാഗക്കാരുടെ കൃഷിസ്ഥലത്തിന്റെ സ്ഥാനം) പ്രത്യേക നിറത്തിൽ കാണിച്ചിരി ക്കേണ്ടതുമാണ്. പ്രോജക്ട് നടപ്പിലാക്കിയാൽ പ്രയോജനം ലഭിക്കുന്ന ആകെ കുടുംബങ്ങളുടെ വിലാസ പട്ടികയും അതിൽ പട്ടികജാതി കുടുംബങ്ങളുടെ വിലാസ പട്ടികയും സാമൂഹ്യ ഭൂപടത്തോടൊപ്പം ചേർത്തി രിക്കേണ്ടതാണ്. ഗുണഭോക്ത്യ കുടുംബങ്ങളുടെ പട്ടികകളും സാമൂഹ്യ ഭൂപടവും ബന്ധപ്പെട്ട പ്രദേശ ത്തിന്റെ ചുമതലയുള്ള പട്ടികജാതി വികസന വകുപ്പിലെ പട്ടികജാതി വികസന ഓഫീസർ സ്ഥലപരിശോ ധന നടത്തി സാക്ഷ്യപ്പെടുത്തേണ്ടതും അതോടൊപ്പം സാമൂഹ്യഭൂപടത്തിൽ താഴെ പറയുന്ന പ്രകാരം ഒരു സർട്ടിഫിക്കറ്റ് എഴുതി മേൽപ്പറഞ്ഞ ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തേണ്ടതുമാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ