Panchayat:Repo18/vol2-page1184

From Panchayatwiki

1184 GOVERNMENT ORDERS - 2016 - 2017 OIOdog-floo, o I(3UOl ix) ജലനിധി പദ്ധതി നടപ്പിലാക്കുന്ന ഗ്രാമപഞ്ചായത്തുകളിൽ വേറെ കുടിവെള്ള വിതരണ പരിപാടി കൾ ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകൾ ഏറ്റെടുക്കാവുന്നതല്ല. x) തദ്ദേശഭരണ സ്ഥാപനത്തിന്റെ ചുമതലയിലുള്ള അങ്കണവാടികൾ, ആരോഗ്യ-മൃഗസംരക്ഷണ കേന്ദ്ര ങ്ങൾ, ആരോഗ്യ-മൃഗസംരക്ഷണ ഉപകേന്ദ്രങ്ങൾ, സ്കൂളുകൾ പട്ടികജാതി, പട്ടികവർഗ ഹോസ്റ്റലുകൾ, ഫിഷറീസ് ഹോസ്റ്റലുകൾ മുതലായ സ്ഥാപനങ്ങളിൽ കുടിവെള്ളം ലഭ്യമാക്കുന്നതിന് മുൻഗണന നൽകേ 6ՈՔՕ)O6Ո). 11.9. അങ്കണവാടികളും പോഷകാഹാര വിതരണവും i) അങ്കണവാടികൾക്ക് സ്ഥലം, കെട്ടിടം, ചുറ്റുമതിൽ, കുടിവെള്ളം, ഫർണീച്ചർ മറ്റ് ഭൗതിക സൗകര്യ ങ്ങൾ എന്നിവ ലഭ്യമാക്കുന്നതിന് പ്രാധാന്യം നൽകണം. ii) സാമൂഹ്യനീതി വകുപ്പിന്റെ മാനദണ്ഡങ്ങൾക്ക് വിധേയമായി താഴെ പറയുന്ന വിഭാഗങ്ങൾക്ക് അങ്കണവാടികളിലുടെ പോഷകാഹാരം നൽകണം. എ) 0-3 വയസ്സുവരെ പ്രായമുള്ള കുട്ടികൾ 6ms) 6 വയസ്സുവരെ പ്രായമുള്ള അംഗണവാടികളിൽ ഹാജരാകുന്ന കുട്ടികൾ സി) കൗമാരപ്രായക്കാരായ പെൺകുട്ടികൾ ഡി) ഗർഭിണികളായ സ്ത്രതീകൾ ഇ) മുലയൂട്ടുന്ന അമ്മമാർ എഫ്) ഭക്ഷണം പാകം ചെയ്യാൻ ശേഷിയുള്ള ആരും വീട്ടിലില്ലാത്ത ആശയ പദ്ധതിയിൽ ഉൾപ്പെട്ട അഗതി കുടുംബങ്ങളിലെ അംഗങ്ങൾ അങ്കണവാടി പരിധിയിലെ മേൽപ്പറഞ്ഞ മുഴുവൻ വിഭാഗങ്ങൾക്കും ഭക്ഷണം നൽകുക എന്നല്ല ഉദ്ദേശിക്കുന്നത്. അങ്കണവാടിയിൽ സ്ഥിരമായി വരുന്ന കുട്ടികൾ, സ്ഥിരമായി പോഷകാഹാരം സ്വീകരി ക്കാൻ അർഹതയുള്ളവരും തയ്യാറുള്ളവരുമായ മറ്റ് വിഭാഗങ്ങളിൽപ്പെട്ടവർ എന്നിവർക്ക് മാത്രമേ ഭക്ഷണം നൽകേണ്ടതുള്ളൂ. iii) അങ്കണവാടികളിൽ നിന്ന് യഥാർത്ഥത്തിൽ പോഷകാഹാരം/ഭക്ഷണം സ്വീകരിക്കുന്നവരുടെ എണ്ണവും നൽകുന്നവയുടെ ഗുണനിലവാരവും കൂടെ കൂടെ പരിശോധനക്ക് വിധേയമാക്കണം. ഇതിനായി അങ്കണവാടി വെൽഫെയർ കമ്മിറ്റികൾക്കു പുറമെ ഗ്രാമസഭാ/വാർഡ്സഭാ അംഗങ്ങളിൽ നിന്ന് പൊതു സമ്മതരായ 5 പേരടങ്ങുന്ന ഒരു അങ്കണവാടി നിരീക്ഷണ കമ്മിറ്റി രൂപീകരിക്കണം. ഈ കമ്മിറ്റി മാസ ത്തിൽ കുറഞ്ഞത് ഒരു തവണയെങ്കിലും വാർഡിലുള്ള അങ്കണവാടികൾ സന്ദർശിക്കേണ്ടതും പോഷ കാഹാരം/ഭക്ഷണം സ്വീകരിക്കുന്നവരുടെ യഥാർത്ഥ കണക്കും ഗുണനിലവാരവും സംബന്ധിച്ച റിപ്പോർട്ട് ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകൾക്ക്/നഗരസഭക്ക് സമർപ്പിക്കേണ്ടതുമാണ്. iv) അങ്കണവാടി സ്ഥിതി ചെയ്യുന്ന പ്രദേശമുൾപ്പെടുന്ന അയൽസഭയുടെ നിർവ്വാഹക സമിതി അങ്കണ വാടിയിലെ പോഷകാഹാര വിതരണം കൂടെക്കുടെയുള്ള പരിശോധനയ്ക്ക് വിധേയമാക്കണം. v) അങ്കണവാടി പോഷകാഹാര വിതരണം കുറ്റമറ്റതാക്കാൻ വാർഡ് ജനപ്രതിനിധികൾ അങ്കണവാടി കളിൽ കൂടെ കുടെ സന്ദർശനം നടത്തണം. vi) അംഗൻവാടി കുട്ടികളുടെ (ബയോ മെട്രിക്സ് ഐഡന്റിഫിക്കേഷൻ/നേരിട്ട് എണ്ണം തിട്ടപ്പെടുത്തി) കണക്കെടുത്ത് അതിൻ പ്രകാരം മാത്രം തുക വകയിരുത്തണം. പോഷക പ്രാധാന്യമുള്ള ഭക്ഷണം പ്രദാനം ചെയ്യണം. vii) വകയിരുത്തേണ്ട ഐ.എ.വൈ. വിഹിതം വകയിരുത്തിയ ശേഷം അങ്കണവാടികൾക്ക് സ്ഥലം വാങ്ങുന്നതിന് വേണ്ടി ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകൾക്ക് സംയുക്തമായി തുക വകയിരുത്താ വുന്നതാണ്. എന്നാൽ പ്രോജക്ട് നിർവ്വഹണം നടത്തേണ്ടത് ഗ്രാമപഞ്ചായത്തായിരിക്കണം. Viii) ഗ്രാമപഞ്ചായത്തിന്റെ രേഖാമൂലമുള്ള സമ്മതത്തോടെ (വകയിരുത്തേണ്ട ഐ.എ.വൈ. വിഹിതം വകയിരുത്തിയ ശേഷം) പുതിയ (അങ്കണവാടി കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനുള്ള പ്രോജക്റ്റകൾ ബ്ലോക്ക് -ജില്ലാ പഞ്ചായത്തുകൾക്ക് നേരിട്ട ഏറ്റെടുക്കാവുന്നതാണ്. 11.10. ഭക്ഷണ വിതരണ പരിപാടികൾ i) ജില്ലാ പഞ്ചായത്തുകൾക്കും നഗരഭരണ സ്ഥാപനങ്ങൾക്കും എയ്തഡ്സ് കൺട്രോൾ സൊസൈറ്റി മുഖേന എച്ച്.ഐ.വി. അണുബാധിതർക്ക് പോഷകാഹാരം നൽകാവുന്നതാണ്. i) 10 ശതമാനമെങ്കിലും പട്ടികവർഗ്ഗക്കാരായ വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളുകളിൽ പട്ടിക വർഗ്ഗക്കാരായ വിദ്യാർത്ഥികൾക്ക് പാകം ചെയ്ത് പ്രഭാത ഭക്ഷണം കുടുംബശ്രീ മുഖേന നൽകാവു ബ iii) പട്ടികവർഗ്ഗ പരിചരണ സേവന പാക്കേജ് പ്രകാരം അർഹതയുള്ള പട്ടികവർഗ്ഗക്കാർക്കുവേണ്ടി അങ്കണവാടി മുഖേന പാകം ചെയ്ത ഭക്ഷണം വിതരണം നടത്താവുന്നതാണ്. Template:Crteate