Panchayat:Repo18/vol2-page1162

From Panchayatwiki

1162 GOVERNMENT ORDERS - 2016 - 2017 വാർഷിക പദ്ധതി | ix) ഹാജർ രജിസ്റ്റർ, ഗ്രൂപ്പ് ചർച്ചകളുടെ നിർദ്ദേശങ്ങൾ, ലഭിച്ച ചോദ്യങ്ങൾ, ഫോട്ടോഗ്രാഫ് എന്നി വയും മിനിട്സും തീരുമാനങ്ങളും ശേഖരിച്ച് തൊട്ടടുത്ത ദിവസം ഗ്രാമവാർഡ്സഭാ കോ-ഓർഡിനേറ്റർ സെക്രട്ടറിയെ ഏല്പിക്കേണ്ടതാണ്. അവയുടെ പകർപ്പ് വാർഡ് കേന്ദ്രത്തിൽ സൂക്ഷിക്കേണ്ടതുമാണ്. ഗ്രാമ സഭകൾ/വാർഡ്സഭകൾ, വികസന സെമിനാർ തുടങ്ങിയവയുടെ ഫോട്ടോഗ്രാഫുകൾ അതത് മിനിട്സ് ബുക്കുകളിൽ ഒട്ടിച്ചുവയ്ക്കേണ്ടതാണ്. x) ഓരോ ഗ്രാമസഭയും ഓരോ വിഷയമേഖലാ ഗ്രൂപ്പിൽ നിന്നും ഒന്നുവീതം പ്രതിനിധികളെ പഞ്ചാ യത്ത് തല വികസന സെമിനാറിൽ പങ്കെടുക്കുന്നതിനായി തിരഞ്ഞെടുക്കേണ്ടതാണ്. നഗരസഭകളിൽ ഒരു വാർഡിൽ നിന്ന് 2 മുതൽ 5 വരെ പ്രതിനിധികളെ വികസന സെമിനാറിലേക്ക് തിരഞ്ഞെടുക്കേണ്ടതാണ്. 6.10.1. ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിൽ ഗ്രാമസഭയ്ക്ക് സമാനമായി ജനപ്രതിനിധികളുടെ യോഗങ്ങൾ i) പദ്ധതി ആസൂത്രണവുമായി ബന്ധപ്പെട്ട് ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകൾ ഗ്രാമസഭയ്ക്ക് സമാന മായ യോഗങ്ങൾ സംഘടിപ്പിക്കേണ്ടതാണ്. - - i) ബ്ലോക്ക് പഞ്ചായത്തിന്റെ സംഗതിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തെ മുഴുവൻ ജില്ലാബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങളാണ് ഈ യോഗത്തിൽ പങ്കെടുക്കേണ്ടത്. , iii) ജില്ലാ പഞ്ചായത്തിന്റെ കാര്യത്തിൽ, മുഴുവൻ ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ, ഗ്രാമപഞ്ചായത്ത് പ്രസി ഡന്റുമാർ എന്നിവരാണ് ഈ യോഗത്തിൽ പങ്കെടുക്കേണ്ടത്. - iv) ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകൾ പദ്ധതിയിൽ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്ന പ്രോജക്ട് നിർദ്ദേശ ങ്ങൾ, ഗ്രാമപഞ്ചായത്തുകൾ ഗ്രാമസഭയിൽ കരട് പ്രാജക്ടുകൾ സമർപ്പിക്കുന്ന അനുബന്ധം 3(5)-ൽ കൊടുത്ത അതേ ഫോർമാറ്റിൽ ഈ യോഗത്തിൽ ചർച്ചക്കായി നൽകേണ്ടതാണ്. കൂടാതെ വെബ്സൈ റ്റിൽ പ്രസിദ്ധീകരിക്കേണ്ടതുമാണ്. ചർച്ചക്കായി ലഭിച്ച പ്രോജക്ട് നിർദ്ദേശങ്ങൾ ബ്ലോക്ക് പഞ്ചായത്തു കളിൽ ഗ്രാമപഞ്ചായത്ത് അടിസ്ഥാനത്തിലും ജില്ലാ പഞ്ചായത്തുകളിൽ ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാന ത്തിലും ചർച്ച ചെയ്യുകയും തീരുമാനങ്ങൾ അനുബന്ധം 5-ൽ കൊടുത്ത ഫോർമാറ്റിൽ (പട്ടികകളിലെ തലക്കെട്ടുകളിൽ ആവശ്യമായ ഭേദഗതികൾ വരുത്തിക്കൊണ്ട്) ബ്ലോക്ക് പഞ്ചായത്തിന് ജില്ലാ പഞ്ചായ ത്തിന് നൽകുകയും ചെയ്യേണ്ടതാണ്. , v) ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ നിന്നുള്ള നിർദ്ദേശങ്ങൾ ഈ യോഗങ്ങളിൽ ചർച്ച ചെയ്ത് തീരുമാനങ്ങൾ കൈക്കൊള്ളണ്ടതാണ്. സംയുക്തമായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പ്രോജക്ടുകൾ സംബന്ധിച്ച ചർച്ചയും ഏകദേശ ധാരണയും ഈ യോഗത്തിൽ ഉണ്ടാകേണ്ടതാണ്. (സംയുക്ത പ്രോജ ക്ലകൾ സംബന്ധിച്ച വിശദാംശങ്ങൾ ഖണ്ഡിക 6.15 (vii)-ൽ പ്രതിപാദിച്ചിട്ടുണ്ട്) 6.10.2 സേവാഗ്രാം ഗ്രാമകേന്ദ്രം/വാർഡ് കേന്ദ്രം, വാർഡ് വികസനസമിതി, അയൽസഭ സേവാഗ്രാം ഗ്രാമകേന്ദ്രം/വാർഡ് കേന്ദ്രം, വാർഡ് വികസന സമിതി, അയൽസഭ എന്നിവ സംബ ന്ധിച്ച് താഴെപ്പറയുന്ന ഉത്തരവുകളും സർക്കുലറുകളും പുറപ്പെടുവിച്ചിട്ടുണ്ട്. 1. സ.ഉ. (എം.എസ്) നമ്പർ 362/2013 തസ്വഭവ, തിയ്യതി: 16-11-2013 2. സ.ഉ. (എം.എസ്) നമ്പർ 112/2014 തസ്വഭവ, തിയ്യതി: 25-6-2014 3. സർക്കുലർ നമ്പർ 55247 ഐ.എ1/2014/തസ്വഭവ, തിയ്യതി: 6-2-2015 4. സ.ഉ. (എം.എസ്) നമ്പർ 218/2015 തസ്വഭവ, തിയ്യതി: 3-7-2015 5. സ.ഉ. (എം.എസ്) നമ്പർ 2550/2015 തസ്വഭവ, തിയ്യതി: 19-8-2015 കൂടാതെ അയൽസഭകൾ, വാർഡ് വികസന സമിതികൾ എന്നിവ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച അധിക നിർദ്ദേശങ്ങൾ 7-8-2015-ലെ ജെ 3-24644/13 സർക്കുലർ പ്രകാരം പഞ്ചായത്ത് ഡയറക്ടറും നൽകി യിട്ടുണ്ട്. ് മേൽപ്പറഞ്ഞ ഉത്തരവുകളുടെയും സർക്കുലറുകളുടെയും കൂടി അടിസ്ഥാനത്തിൽ തദ്ദേശഭരണ സ്ഥാപ നങ്ങൾ ചെയ്യേണ്ടതായ കാര്യങ്ങളും അയൽസഭ, വാർഡ് വികസന സമിതി എന്നിവയുടെ അവകാശ ങ്ങളും ചുവടെ പ്രതിപാദിക്കുന്നു. i) എല്ലാ ഗ്രാമപഞ്ചായത്തുകളും നഗരഭരണ സ്ഥാപനങ്ങളും ഓരോ വാർഡിലും സേവാഗ്രാം ഗ്രാമ കേന്ദ്രം/വാർഡ് കേന്ദ്രം സ്ഥാപിച്ച് പ്രവർത്തനം ആരംഭിക്കണം. തദ്ദേശഭരണ സ്ഥാപനത്തിന്റെ വാർഡില ഭരണ വികസന-സേവന കേന്ദ്രമായും ഗ്രാമസഭാ/വാർഡ് സഭാ ഓഫീസ് ആയും അത് പ്രവർത്തിക്കണം. ii) ഗ്രാമപഞ്ചായത്തുകളിലും, മുനിസിപ്പാലിറ്റി നിയമത്തിലെ 42-ാം വകുപ്പ് പ്രകാരം വാർഡ് കമ്മിറ്റി രൂപീകരിച്ചിട്ടില്ലാത്ത നഗരസഭകളിലും എല്ലാ വാർഡുകളിലും നിർദ്ദേശിക്കപ്പെട്ട രീതിയിൽ വാർഡ് വിക സന സമിതികൾ രൂപീകരിക്കണം. | iii) മുഴുവൻ വീടുകളും ഉൾപ്പെടുംവിധം നിർദ്ദേശിക്കപ്പെട്ട രീതിയിൽ ഓരോ വാർഡിലും അയൽസഭ കൾ രൂപീകരിക്കണം,