Panchayat:Repo18/vol2-page1155

From Panchayatwiki

- 6) ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകൾ ഏറ്റെടുക്കുന്ന റോഡുകളുടെ മൺപണി കഴിവതും തൊഴിലുറപ്പ് പദ്ധതി (MGNREGS, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി) ചെയ്യേണ്ടതാണ്. 7) അന്യസംസ്ഥാന തൊഴിലാളികളുടെ ശുചിത്വം, ആരോഗ്യം, താമസം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഗ്രാമപഞ്ചായത്തുകളും നഗരഭരണ സ്ഥാപനങ്ങളും ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ അവരുടെ കുട്ടികളുടെ വിദ്യാഭ്യാസ കാര്യവും ശ്രദ്ധിക്കേണ്ടതാണ്. - 8) പഞ്ചായത്ത് രാജ് മുനിസിപ്പാലിറ്റി നിയമപ്രകാരം ഒരു തദ്ദേശഭരണ സ്ഥാപനത്തിന്റെ ചുമതലയിൽ നിക്ഷിപ്തമല്ലാത്തതും, തദ്ദേശഭരണ സ്ഥാപനത്തെ സർക്കാർ ഏല്പിച്ചിട്ടില്ലാത്തതും, ഏതെങ്കിലും വകുപ്പു കളുടെ ചുമതലയിലുള്ളതും ആയ പ്രവർത്തനങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്താവുന്നതല്ല. എന്നാൽ ഈ മാർഗ്ഗരേഖ പ്രകാരം പ്രത്യേകം അനുവദിക്കപ്പെട്ടിട്ടുള്ളവ ചെയ്യാവുന്നതാണ്. 9) വിഭവങ്ങൾ ഉപയോഗിക്കുന്നതിൽ മിതവ്യയവും കാര്യശേഷിയും പാലിക്കണം. 5. പഞ്ചവത്സര പദ്ധതിയും വാർഷിക പദ്ധതികളും - ഓരോ തദ്ദേശഭരണ സ്ഥാപനവും തയ്യാറാക്കുന്ന വികസനരേഖയെ അടിസ്ഥാനമാക്കി പഞ്ചവത്സര പദ്ധതി തയ്യാറാക്കണം (ഖണ്ഡിക 6.12.2 കാണുക) പ്രസ്തുത പഞ്ചവത്സര പദ്ധതിയുടെ അടിസ്ഥാന ത്തിൽ വാർഷിക പദ്ധതികളും തയ്യാറാക്കണം. 1) പഞ്ചവത്സര പദ്ധതിരേഖ പഞ്ചവത്സര പദ്ധതിരേഖയ്ക്ക് താഴെപ്പറയുന്ന മൂന്ന് ഭാഗങ്ങൾ ഉണ്ടായിരിക്കണം. (i) ദീർഘവികസന കാഴ്ചപ്പാടും മുൻഗണനകളും: ഓരോ വിഷയമേഖല സംബന്ധിച്ചും ദീർഘവീക്ഷണ കാഴ്ചപ്പാട്, മുൻഗണനകൾ എന്നിവ ഈ ഭാഗത്ത് പ്രതിപാദിക്കണം. (i) വിഭവസ്രോതസ്സുകളും വകയിരുത്തലുകളും: ഓരോ വർഷവും പ്രതീക്ഷിക്കുന്ന എല്ലാ വിഭവസോതസ്സുകളും അവയുടെ വകയിരുത്തലുകളും ആണ് ഈ ഭാഗത്ത്. ആയതിലേക്ക് ആദ്യവർഷത്തെ ഫണ്ടിന്റെ 15 ശതമാനം വീതം ഓരോ വർഷവും അധികം ലഭിക്കുമെന്ന് കണക്കാക്കി പഞ്ചവത്സര പദ്ധതി അടങ്കൽ തുക നിശ്ചയിക്കാവുന്നതാണ്. (ii) പ്രോജക്ട്ടുകളുടെ സംഗ്രഹം അഞ്ച് വർഷത്തേക്കുള്ള പദ്ധതിയ്ക്കായി ഏറ്റെടുക്കാവുന്ന പ്രോജക്ടകളുടെ സംഗ്രഹം (Shelf of Projects), വർഷം തിരിച്ചും മുൻഗണന അനുസരിച്ചും മേഖല തിരിച്ചും, തയ്യാറാക്കണം. 2) വാർഷിക പദ്ധതിരേഖ (2016-17): പഞ്ചവത്സരപദ്ധതി രേഖയുടെ അടിസ്ഥാനത്തിൽ വാർഷിക പദ്ധതിയും പ്രോജക്ടകളും ഭാഗം 2-ൽ പറഞ്ഞ പ്രകാരമുള്ള പദ്ധതി രൂപീകരണ നടപടിക്രമങ്ങൾ പാലിച്ച് തയ്യാറാക്കണം. (ഖണ്ഡിക 6.12.3 കാണുക) - ഭാഗം 2 : പദ്ധതി ആസൂത്രണ നടപടികൾ 6. പദ്ധതി ആസൂത്രണ നടപടികളും പ്രക്രിയയും നിയതവും നീതിപൂർവ്വവും ആയ ആസൂത്രണം ഉറപ്പുവരുത്തുന്നതിന് ജനപങ്കാളിത്തവും സുതാര്യവും കാര്യക്ഷമവും ആയ നടപടികൾ അനുവർത്തിക്കണം. (പദ്ധതി ആസൂത്രണ പ്രവർത്തന കലണ്ടർ ബോക്സ് 1-ൽ കൊടുത്തിരിക്കുന്നു.) 6.1 പ്ലാൻ കോ-ഓർഡിനേറ്ററെ നിശ്ചയിക്കൽ ആസുത്രണ പ്രവർത്തനങ്ങളുടെ ഓഫീസ് ചുമതലയ്ക്കായി തദ്ദേശഭരണ സ്ഥാപനത്തിലേയോ സ്ഥാപനങ്ങളിലേയോ യു.ഡി. സ്റ്റാറ്റസിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥനെ/യെ പ്ലാൻ കോ-ഓർഡിനേറ്റ റായി ഭരണ സമിതി നിശ്ചയിക്കേണ്ടതാണ്. (ഗ്രാമപഞ്ചായത്തുകളിൽ അസിസ്റ്റന്റ് സെക്രട്ടറി/ഹെഡ്ക്ലാർക്ക് അഭികാമ്യം. മറ്റ് തദ്ദേശഭരണ സ്ഥാപനങ്ങളിൽ സമാന റാങ്കിലുള്ളവരെ പരിഗണിക്കാം.) 6.2 വർക്കിംഗ് ഗ്രൂപ്പുകൾ 6.2.1 രൂപീകരണം പദ്ധതി ആസൂത്രണത്തിനായി വിവിധ വിഷയ മേഖലകൾക്ക് അനുബന്ധം 1(1)-ൽ 1(2)-ൽ പറഞ്ഞ പ്രകാരം വർക്കിംഗ് ഗ്രൂപ്പുകൾ എല്ലാ തദ്ദേശഭരണ സ്ഥാപനവും ഓരോ വർഷവും രൂപീകരിക്കേണ്ടതാണ്. കൺവീനർമാരാക്കാവുന്ന ഉദ്യോഗസ്ഥരുടെ ലഭ്യതയും പ്രാദേശികാവശ്യങ്ങളും കണക്കിലെടുത്ത് ആവ ശ്യമെങ്കിൽ വിഷയങ്ങൾ വിഭജിച്ച് വർക്കിംഗ് ഗ്രൂപ്പുകളുടെ എണ്ണം വർദ്ധിപ്പിക്കാവുന്നതാണ്. (കൂടാതെ ആവശ്യമെങ്കിൽ ഒരേ വിഷയം സംബന്ധിച്ച വിഷയ ഗ്രൂപ്പുകൾ വിഭജിച്ച് ഓരോ കൺവീനർമാരുടെ നേതൃ ത്വത്തിൽ സബ്ഗ്രൂപ്പുകൾ രൂപീകരിക്കാവുന്നതാണ്. ഉദാ: ആരോഗ്യമേഖലയിൽ അലോപ്പതി, ആയുർ വേദം, ഹോമിയോപ്പതി മുതലായ ശാഖകൾ നിലവിലുണ്ട്. ആയതുമായി ബന്ധപ്പെട്ട മെഡിക്കൽ ഓഫീ

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ