Panchayat:Repo18/vol2-page1123

From Panchayatwiki

GOVERNMENTORDERS - 2015-6)ay o Ioangapgloi o lol, loam (o lolaoopap53303 1123 അവതരിപ്പിക്കേണ്ടതാണ്. ഒ.പി, ഹോം കെയർ, അവയിൽ കണ്ട രോഗികൾ, രോഗികളിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടവർ, വാളണ്ടിയർമാരുടെയും തദ്ദേശഭരണസ്ഥാപനത്തിന്റെയും ആശുപ്രതിയുടെയും പങ്കാളി ത്തം, മറ്റ് പ്രധാന പ്രവർത്തനങ്ങൾ, ക്ലാസ്സുകൾ, പരിശീലനങ്ങൾ മുതലായ എല്ലാ കാര്യങ്ങളും പ്രവർത്തന റിപ്പോർട്ടിൽ ഉൾപ്പെട്ടിരിക്കണം. അടുത്തമാസത്തേക്കുള്ള പ്രവർത്തന രൂപരേഖയും എഴുതി തയ്യാറാക്കിയി രിക്കണം. റിപ്പോർട്ടും കണക്കും ചർച്ച ചെയ്ത്, പോരായ്മകൾ പരിഹരിച്ച്, ഭാവി പ്രവർത്തനങ്ങൾ മെച്ച പ്പെടുത്താൻ വേണ്ട തീരുമാനങ്ങൾ ഉണ്ടാകണം. യോഗത്തിന്റെ അജണ്ട, ഹാജർ, മിനിട്സ് എന്നിവ രേഖ പ്പെടുത്തി സൂക്ഷിക്കേണ്ടതാണ്. പാലിയേറ്റീവ് കെയർ ചുമതലയുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനാണ് മിനിടസ് എഴുതേണ്ടത്. 2.11.2. പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ചേരുന്ന പ്രതിമാസ അവലോകന യോഗത്തിൽ വച്ച് അടുത്ത ഒരു മാസത്തേക്കുള്ള ഹോം കെയറിൽ പങ്കെടുക്കേണ്ട സന്നദ്ധ പ്രവർത്തകരെയും, ജന പ്രതിനിധികളെയും ആരോഗ്യ ഫീൽഡ് ഉദ്യോഗസ്ഥരെയും ആശാവർക്കർമാരേയും തീരുമാനിക്കണം. അതു പ്രകാരം അടുത്ത 4 ആഴ്ചയിലേക്കുള്ള ഗൃഹസന്ദർശന ഷെഡ്യൂൾ (ഹോം കെയർ തീയതികൾ, ഓരോ തീയതിയിലും സന്ദർശനം നടത്താനുദ്ദേശിക്കുന്ന സ്ഥലങ്ങൾ/വാർഡുകൾ, ഓരോ തീയതിയിലും സന്ദർശി ക്കപ്പെടേണ്ട രോഗികൾ, ഓരോ ദിവസ സന്ദർശനത്തിലും പങ്കെടുക്കാനുദ്ദേശിക്കുന്ന ടീം അംഗങ്ങൾ മുത ലായ വിവരങ്ങൾ) തയ്യാറാക്കുകയും, ബന്ധപ്പെട്ട എല്ലാവർക്കും നൽകുകയും വേണം. തയ്യാറാക്കിയ ഗൃഹ സന്ദർശന ഷെഡ്യൾ തദ്ദേശഭരണസ്ഥാപനത്തിന്റേയും ആരോഗ്യസ്ഥാപനങ്ങളുടേയും ഗ്രാമ/വാർഡ് കേന്ദ്ര ങ്ങളുടേയും നോട്ടീസ് ബോർഡുകളിൽ പ്രസിദ്ധീകരിക്കുകയും വേണം. 2.11.3. ആരോഗ്യവുമായി ബന്ധപ്പെട്ട പ്രോജക്ടടുകൾ മോണിറ്റർ നടത്തുന്ന വർക്കിംഗ് ഗ്രൂപ്പ് പാലി യേറ്റീവ് കെയർ പ്രോജക്ടടുകളും മോണിറ്റർ നടത്തണം. 2.11.4. ഗ്രാമപഞ്ചായത്തുകളിൽ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റിയും നഗരഭരണ സ്ഥാപന ങ്ങളിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റിയും കൂടാതെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയും അവയുടെ യോഗ അജണ്ടകളിൽ പാലിയേറ്റീവ് കെയർ ഒരു ഇനമായി ഉൾപ്പെ ടുത്തി ചർച്ച ചെയ്യേണ്ടതാണ്. 2.11.5. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വർഷത്തിലൊരിക്കൽ പ്രത്യേക അജണ്ടയായി പാലിയേ റ്റീവ് കെയർ പ്രവർത്തനം വിലയിരുത്തുകയും അതനുസരിച്ച പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യേ 6ΥΥs(O)O6ΥY). 2.11.6. പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളുടെ ജില്ലാതല മോണിറ്ററിംഗും അവലോകനവും ഡെപ്യൂട്ടി ഡി.എം.ഒ. നടത്തേണ്ടതാണ്. അതിനായി താഴെപറയുന്ന നടപടികൾ ഡി.എം.ഒ. എൻ.എച്ച്.എം, ജില്ലാ പ്രോഗ്രാം മാനേജർ എന്നിവർ ചേർന്ന് ചെയ്യേണ്ടതാണ്. i. അനുബന്ധം 10-ലും അനുബന്ധം 12-ലും പറഞ്ഞ ഫോറങ്ങളിൽ ജില്ലാ മെഡിക്കൽ ഓഫീ സർക്ക് ലഭിക്കുന്ന റിപ്പോർട്ടുകൾ യഥാസമയം ക്രോഡീകരിച്ച ക്രോഡീകൃത റിപ്പോർട്ട് തയ്യാറാക്കി ആ റിപ്പോർട്ട് മെഡിക്കൽ ഓഫീസർമാരുടെ പ്രതിമാസയോഗത്തിൽ ഒരു അജണ്ടയായി ഉൾപ്പെടുത്തി ചർച്ചയ്ക്ക വിധേയമാക്കുക. i. ലഭിക്കുന്ന റിപ്പോർട്ടുകളുടെ ക്രോഡീകരണം, വിലയിരുത്തൽ എന്നിവ നടത്തുന്നതിനുള്ള ചുമ തല ഡെപ്യൂട്ടി ഡി.എം.ഒ. വിനെ ഡി.എം.ഒ. ഏൽപ്പിക്കേണ്ടതാണ്. അതുപ്രകാരം ജില്ലയിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ വിലയിരുത്തൽ ഡെപ്യൂട്ടി ഡി.എം.ഒ. നടത്തേണ്ടതാണ്. iii. ജില്ലയിലെ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും വിപുലപ്പെടുത്തുന്ന തിനുമായി NHM-ന്റെ ഭാഗമായി ആരോഗ്യവകുപ്പ് ഓരോ ജില്ലയിലും നിയോഗിച്ചിട്ടുള്ള പാലീയേറ്റീവ് കെയർ ജില്ലാ ഫീൽഡ്-കോ-ഓർഡിനേറ്റർ ജില്ലയിൽ നടക്കുന്ന പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ ചിട്ടയായി മോണിറ്റർ ചെയ്യേണ്ടതും റിപ്പോർട്ടുകൾ ക്രോഡീകരിച്ച വിലയിരുത്തൽ നടത്തേണ്ടതും ഇവ യുടെ അടിസ്ഥാനത്തിലുള്ള മോണിറ്ററിംഗ് റിപ്പോർട്ട് എല്ലാ മാസവും ഡെപ്യൂട്ടി ഡി.എം.ഒ.-ക്കും ഡി.എം. ഒ.ക്കും സമർപ്പിക്കേണ്ടതുമാണ്. 3. വിദഗ്ദദ്ധ പാലിയേറ്റീവ് പരിചരണ പ്രവർത്തനങ്ങൾ i. ഖണ്ഡിക 2-ൽ സൂചിപ്പിച്ച പ്രകാരമുള്ള പ്രാഥമിക പരിചരണ സംവിധാനം വഴി പാലിയേറ്റീവ് കെയർ നേഴ്സിന്റെ നേതൃത്വത്തിൽ പ്രധാനമായും നേഴ്സിംഗ് പരിചരണവും സാമൂഹിക പിന്തുണയും സാന്ത്വനവുമാണ് രോഗികൾക്ക് വീടുകളിൽ ലഭ്യമാക്കുന്നത്. ഇതിനപ്പുറമുള്ള വിദഗ്ദദ്ധ പാലിയേറ്റീവ് പരി ചരണം കുറച്ച് രോഗികൾക്ക് ആവശ്യമായി വന്നേക്കാം. പാലിയേറ്റീവ് കെയർ ഡോക്ടർമാരുടെ കൺസൽട്ടേ ഷൻ, മോർഫിൻ അടക്കമുള്ള പാലിയേറ്റീവ് മരുന്നുകൾ, വിദഗ്ദദ്ധ നേഴ്സിംഗ് പരിചരണം, ബുദ്ധിമുട്ട കൂടിയ രോഗികൾക്കുള്ള കിടത്തി ചികിത്സ മുതലായവയാണ് ഇവ. ഇവയൊന്നും പ്രാഥമിക പരിചരണ യൂണിറ്റുകൾക്ക് ചെയ്യാൻ കഴിയുന്നതല്ല.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ