Panchayat:Repo18/vol2-page1120

From Panchayatwiki

1 120 GOVERNMENT ORDERS - 2015-6)Ao/ o IOeilacoglof പരിചരണ പ്രവർത്തനങ്ങൾ 2.8.8. കരാറിലേർപ്പെട്ടു കഴിഞ്ഞ ഒരു പാലിയേറ്റീവ് കെയർ നേഴ്സിന് പി.എം.സിയുടെ മെമ്പർ സെക്ര ട്ടറി അതു സംബന്ധിച്ച അറിയിപ്പ് നൽകേണ്ടതാണ്. കരാർ ഉടമ്പടിയിലെ വ്യവസ്ഥകൾക്ക് വിധേയമായി കരാർ വ്യവസ്ഥയിൽ ഏതു തീയതി മുതൽ ഏത് തീയതി വരെ പ്രവർത്തിക്കാൻ ചുമതലപ്പെടുത്തിയിരി ക്കുന്നു എന്ന അറിയിപ്പാണ് മെമ്പർ സെക്രട്ടറി നൽകേണ്ടത്. 2.8.9. കരാർ കാലാവധി അവസാനിക്കുന്ന മുറയ്ക്ക് പാലിയേറ്റീവ് കെയർ നേഴ്സസിന്റെ സേവനം അവസാനിപ്പിക്കേണ്ടതാണ്. സേവനം തൃപ്തികരമെങ്കിൽ പി.എം.സി തീരുമാനപ്രകാരം തുടരാൻ അനു വദിക്കാവുന്നതും അതുപ്രകാരം പുതിയ ഒരു വർഷ കരാർ ഉടമ്പടിയിലേർപ്പെടാവുന്നതുമാണ്. 2.8.10. എല്ലാ പ്രവൃത്തി ദിവസങ്ങളിലും പാലിയേറ്റീവ് കെയർ നഴ്സ്, മെഡിക്കൽ ഓഫീസറുടെ നിർദ്ദേശാനുസരണം രാവിലെ 9.00 മുതൽ വൈകുന്നേരം 5.00 മണിവരെ തദ്ദേശഭരണ സ്ഥാപന പരിധിയിലെ പാലിയേറ്റീവ് പരിചരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കേണ്ടതാണ്. പാലിയേറ്റീവ് കെയർ നഴ്സസിന്റെ ഹാജർ പ്രോജക്ടിന്റെ നിർവ്വഹണ ഉദ്യോഗസ്ഥനായ മെഡിക്കൽ ഓഫീസറുടെ ഓഫീസിൽ സൂക്ഷിക്കേണ്ടതാണ്. 2.8.11. മേൽപ്പറഞ്ഞ പ്രകാരം സേവനമനുഷ്ഠിക്കുന്ന നഴ്സസിന് സർക്കാർ കാലാകാലങ്ങളിൽ നിശ്ച യിക്കുന്ന നിരക്കിലുള്ള ഹോണറേറിയം പാലിയേറ്റീവ് കെയർ പ്രോജക്ടിൽ നിന്ന് നിർവ്വഹണ ഉദ്യോഗ സ്ഥൻ നേരിട്ട് നൽകേണ്ടതാണ്. പാലിയേറ്റീവ് കെയർ നേഴ്സിന് പ്രവൃത്തി ചെയ്ത ഓരോ മാസത്തേയും ഹോണറേറിയം അടുത്തമാസം 10-ാം തീയതിക്കകം നൽകേണ്ടതാണ്. വർഷത്തിൽ 12 മാസം പ്രവർത്തി ച്ചിട്ടുണ്ടെങ്കിൽ 12 മാസവും ഹോണറേറിയം നൽകേണ്ടതാണ്. ഇക്കാര്യത്തിൽ ഒരു വീഴ്ചയും ഉണ്ടാകാൻ പാടില്ല. തദ്ദേശഭരണ സ്ഥാപനത്തിന്റെ പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിക്കാ ത്തതുമൂലം പാലിയേറ്റീവ് കെയർ പ്രോജക്ടിൽ നിന്നും ഹോണറേറിയം നൽകാൻ കഴിയാതെ വന്നാൽ, അങ്ങനെയുള്ള മാസങ്ങളിൽ ഹോണറേറിയം തലക്കാലം തദ്ദേശഭരണ സ്ഥാപനത്തിന്റെ തനത് ഫണ്ടിൽ നിന്നും നൽകേണ്ടതും പിന്നീട് പദ്ധതിക്ക് അംഗീകാരം ലഭിച്ചാൽ, അങ്ങനെ നൽകിയ തുക പാലിയേറ്റീവ് കെയർ പ്രോജക്ടിൽ നിന്ന് പിൻവലിച്ച തനത് ഫണ്ടിൽ അടവാക്കേണ്ടതുമാണ്. 2.8.12. നിയോഗിക്കപ്പെട്ട നേഴ്സിന് മാസത്തിൽ ഒരു ദിവസം കാഷിൽ ലീവ് അനുവദിക്കാവുന്നതാണ്. മാസത്തിൽ ഒന്നിൽ കൂടുതൽ ലീവ് എടുത്താൽ ഹോണറേറിയം ആനുപാതികമായി കുറയ്ക്കക്കേണ്ടതാണ്. 2.8.13. കരാർ വ്യവസ്ഥയിലുള്ള പാലിയേറ്റീവ് കെയർ നേഴ്സിന്റെ സേവനം തുടർച്ചയായി ലഭിക്കാ തിരിക്കുന്ന സാഹചര്യം ഏതെങ്കിലും കാരണത്താൽ ഉണ്ടാകുകയാണെങ്കിൽ പാലിയേറ്റീവ് പ്രവർത്തന ങ്ങൾക്ക് തടസ്സം നേരിടാതിരിക്കുന്നതിനായി ദിവസവേതന അടിസ്ഥാനത്തിൽ മറ്റൊരു നേഴ്സിന്റെ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. അതുപോലെ പുതിയൊരു ഹോം്കെയർ ടീം ആരംഭിക്കുന്ന സന്ദർഭത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ നേഴ്സസിന്റെ സേവനം ഉപയോഗപ്പെടുത്തേണ്ടതായും വരും. മേൽ പ്പറഞ്ഞ രണ്ടു സാഹചര്യങ്ങളിലും ദിവസവേതന അടിസ്ഥാനത്തിൽ കമ്മ്യൂണിറ്റി നേഴ്സിനെ നിയോഗി ക്കുമ്പോൾ താഴെപറയുന്ന വ്യവസ്ഥകൾ പാലിക്കേണ്ടതാണ്. a) പി.എം.സി. തീരുമാനപ്രകാരമായിരിക്കണം നഴ്സസിനെ നിയോഗിക്കേണ്ടത്. b) നേഴ്സിനെ തിരഞ്ഞെടുക്കേണ്ട/കണ്ടെത്തേണ്ട ചുമതല പി.എം.സി.ക്കായിരിക്കുന്നതാണ്. c) തിരഞ്ഞെടുക്കുന്ന/നിയോഗിക്കുന്ന നേഴ്സിന് ഖണ്ഡിക 2.81-ൽ പറഞ്ഞ യോഗ്യത ഉണ്ടായിരി εθ6) 6ΥΥ)α. d) യോഗ്യതയുള്ള ഒന്നിലധികം പേർ അപേക്ഷകരായി ഉണ്ടെങ്കിൽ ഖണ്ഡിക 2.8.2-ലും 2.8.3-ലും പറഞ്ഞ മുൻഗണനാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കണം തിരഞ്ഞെടുപ്പ് നടത്തേണ്ടത്. e) ദിവസവേതന അടിസ്ഥാനത്തിൽ സേവനമനുഷ്ഠിക്കുന്ന, ഖണ്ഡിക 2.8.1-ൽ പറഞ്ഞ യോഗ്യത യുള്ള നേഴ്സസിന് പ്രവൃത്തിയെടുത്ത ഓരോ ദിവസത്തിനും 400 രൂപാ വീതം ദിവസവേതനം നൽകാവുന്ന താണ്. f) ദിവസവേതനം ഒരു മാസത്തിൽ 10,000 രൂപയിൽ അധികരിക്കാൻ പാടില്ല. 2.8.14. കരാർ വ്യവസ്ഥയിലോ, ദിവസ വേതനാടിസ്ഥാനത്തിലോ നിയോഗിക്കുന്നതിന് ഖണ്ഡിക 2.8.1-ൽ പറഞ്ഞ യോഗ്യതകളിലൊരു യോഗ്യതയുള്ള നേഴ്സിനെ എത്ര ശ്രമിച്ചിട്ടും ലഭിക്കുന്നില്ല എങ്കിൽ ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള ഒരു സ്ഥാപനത്തിൽ നിന്ന് BCCPAN/CCCPN കോഴ്സ് പാസ്സായ ഒരു സ്ത്രീയെ നേഴ്സ്സായി നിയോഗിക്കാവുന്നതാണ്. ഇപ്രകാരം നിയോഗിക്കപ്പെടേണ്ടത് ദിവസവതന അടിസ്ഥാനത്തിൽ മാത്രമായിരിക്കണം. ഇങ്ങനെ നിയോഗിക്കപ്പെടുന്നവർക്ക് പ്രതിദിനം 250 രൂപ വീതം ദിവസവേതനം നൽകാവുന്നതാണ്. നിശ്ചിത യോഗ്യതയുള്ള ഒരു നേഴ്സിനെ ലഭ്യമാകുന്ന അവസരത്തിൽ നിശ്ചിത യോഗ്യതയില്ലാത്ത, ഇങ്ങനെ നിയോഗിക്കപ്പെട്ട നേഴ്സിന്റെ സേവനം അ നിപ്പിക്കേണ്ടതാണ്. 2.8.15. നേഴ്സിന് സാങ്കേതിക നിർദ്ദേശങ്ങൾ നൽകേണ്ടതും പ്രവർത്തന റിപ്പോർട്ട് മാസം തോറും അവലോകനം ചെയ്യേണ്ടതും ബന്ധപ്പെട്ട ഗവൺമെന്റ് ആശുപ്രതിയിലെ മെഡിക്കൽ ഓഫീസറാണ്. 2.8.16. ഖണ്ഡിക 26.2(3)-ലെ വ്യവസ്ഥകൾ പാലിച്ചുകൊണ്ട് ഒന്നിൽ കൂടുതൽ ഹോംകെയർ യൂണി റ്റുകൾ പ്രവർത്തിക്കുന്ന നഗരഭരണ സ്ഥാപനങ്ങളിൽ ഒരു യൂണിറ്റിന് ഒന്ന് എന്ന ക്രമത്തിൽ പാലിയേറ്റീവ് കെയർ നേഴ്സ്സുമാരുടെ സേവനം ഉപയോഗിക്കാവുന്നതാണ്.


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ