Panchayat:Repo18/vol2-page1117

From Panchayatwiki

GOVERNMENT ORDERS - 2015-6a o Joeilacoglof പരിചരണ പ്രവർത്തനങ്ങൾ 1117 2.6.14 തുടർപരിശീലനം ഹോംകൈയർ സംവിധാനം നടപ്പാക്കുന്നതിനായി തെരഞ്ഞെടുക്കപ്പെടുകയും പ്രവർത്തിച്ചുവരുകയും ചെയ്യുന്ന സന്നദ്ധപ്രവർത്തകർ ഉൾപ്പെടെയുള്ള ടീമംഗങ്ങൾക്കും കാലാകാലങ്ങളിൽ പുതുതായി ടീമിൽ ഉൾപ്പെടുത്തുന്നവർക്കും വർഷത്തിൽ ഒരു തവണ ഏകദിന തുടർപരിശീലനം തദ്ദേശഭരണ സ്ഥാപനതല ത്തിൽ നൽകേണ്ടതാണ്. പരിശീലനത്തിൽ പങ്കെടുക്കുന്ന ഒരാൾക്ക് പരമാവധി 60 രൂപ ഭക്ഷണചെലവു കൾക്കായി വിനിയോഗിക്കാവുന്നതാണ്. കൂടാതെ പരിശീലനത്തിന്റെ മറ്റ് ചെലവുകൾക്കായി പരമാവധി 2000 രൂപയും ചെലവഴിക്കാവുന്നതാണ്. 2.6.15. പാലിയേറ്റീവ് കെയർ പരിചരണ യൂണിറ്റിന്റെ/ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനത്തിന്റെ നേതൃ ത്വത്തിൽ ഈ രംഗത്ത് നടക്കുന്ന പ്രധാന പ്രവർത്തനങ്ങൾ ഹോംകൈയർ, ഒ.പി ക്ലാസ്സുകൾ, പരിശീലന ങ്ങൾ, ദിനാചരണങ്ങൾ, വാർഷികം മുതലായവ) രേഖപ്പെടുത്തി വയ്ക്കുന്നതിന് ഒരു Events Diary എഴുതി സൂക്ഷിക്കേണ്ടതാണ്. 2.7 വിഭവ സമാഹരണം 2.7.1. പാലിയേറ്റീവ് പരിചരണ പ്രോജക്ടിന്റെ നടത്തിപ്പിനായി ഈ മാർഗ്ഗരേഖയിലെ വ്യവസ്ഥകൾക്ക് വിധേയമായി തനത് ഫണ്ട്/വികസനഫണ്ട് വിനിയോഗിക്കാവുന്നതാണ്. വളരെ അത്യാവശ്യ കാര്യങ്ങൾക്ക് മിതവ്യയം പാലിച്ച ഫണ്ട് വിനിയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 2.7.2. ഹോംകൈയർ സംവിധാനവും അനുബന്ധപ്രവർത്തനങ്ങളും കൂടുതൽ ഫലപ്രദമായി നടപ്പാ ക്കുവാൻ പ്രാദേശിക വിഹിതം സമാഹരിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഊർജ്ജിത്രശമം നടത്തേണ്ടതാണ്. മനുഷ്യസ്നേഹികൾ, സംഘടനകൾ, സ്ഥാപനങ്ങൾ, വിദേശ മലയാളികൾ മുതലായവ രിൽ നിന്നും ഇപ്രകാരം സംഭാവനയിനത്തിൽ സമാഹരിക്കുന്ന ഫണ്ടിന്റെ കൃത്യമായ കണക്ക് സൂക്ഷിക്കു ന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനും വേണ്ടി തദ്ദേശഭരണ സ്ഥാപനപരിധിയിൽ പ്രവർത്തിക്കുന്ന സർക്കാർ ആശുപ്രതിയിലെ എച്ച്.എം.സി.ക്ക് പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്കായി പ്രത്യേക ബാങ്ക് അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. സംഭാവന നൽകുന്നവർക്ക് 'പാലിയേറ്റീവ് പരിചരണ പദ്ധതി-സംഭാവന’ എന്ന് രേഖപ്പെടുത്തിയ പ്രത്യേക കൈപ്പറ്റ് രസീത് (കാർബൺ പേപ്പർ വച്ച ഡ്യൂപ്ലിക്കേറ്റ് പകർപ്പ് സഹിതമുള്ളത്) നൽകുകയും ലഭിക്കുന്ന ഫണ്ടിന്റെയും വിനിയോഗത്തിന്റെയും കണക്കുകൾ പ്രത്യേക രജിസ്റ്ററിൽ തയ്യാ റാക്കി സൂക്ഷിക്കുകയും അവ ഓഡിറ്റിന് ഹാജരാക്കുകയും വേണം. രശീതി പുസ്തകങ്ങളുടെ സ്റ്റോക്ക് രജിസ്റ്റർ ഉണ്ടായിരിക്കുകയും വേണം. 2.7.3. പണമായോ സാധനസാമഗ്രികളായോ ലഭിക്കുന്ന വിഭവ സമാഹരണ വിവരങ്ങൾ രേഖ പ്പെടുത്തി സൂക്ഷിക്കുന്നതിനായി നിർദ്ദേശിക്കപ്പെട്ട രീതിയിലുള്ള ഒരു Cash & Assets Donation Register ഉണ്ടായിരിക്കേണ്ടതാണ്. 2.7.4. എച്ച്.എം.സി.യിൽ നിന്ന് പണം പിൻവലിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകൾ പാലിയേ റ്റീവ് പരിചരണ പ്രോജക്ടിന് വേണ്ടി തദ്ദേശഭരണ സ്ഥാപനങ്ങൾ പ്രാദേശികമായി സമാഹരിക്കുന്ന ഫണ്ടിന് ബാധകമായിരിക്കുകയില്ല. ബന്ധപ്പെട്ട പാലിയേറ്റീവ് കെയർ മാനേജ്മെന്റ് കമ്മിറ്റിയുടെ തീരുമാനപ്രകാരം വിവിധ ആവശ്യങ്ങൾക്ക് എച്ച്.എം.സിയുടെ കൺവീനർ പണം വിനിയോഗിക്കുകയും തുടർന്ന് എച്ച്.എം.സി യോഗത്തിൽ അവതരിപ്പിച്ച് സാധൂകരണം വാങ്ങുകയും ചെയ്യുക എന്ന രീതി അവലംബിക്കേണ്ടതാണ്. 2.7.5. പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളുടെ ഇനം തിരിച്ചുള്ള വരവുകളും ചെലവുകളും പ്രത്യേക വരവ്-ചെലവ് കണക്കു പുസ്തകത്തിൽ പാലിയേറ്റീവ് കെയർ പ്രോജക്ടിന്റെ നിർവ്വഹണ ഉദ്യോഗസ്ഥ നായ മെഡിക്കൽ ഓഫീസർ എഴുതി സൂക്ഷിക്കേണ്ടതാണ്. 2.8. പാലിയേറ്റീവ് കെയർ പരിശീലനം ലഭിച്ച നഴ്സസിന്റെ സേവനം ലഭ്യമാക്കൽ 2.8.1. പാലിയേറ്റീവ് പരിചരണത്തിന്റെ വിജയകരമായ നടത്തിപ്പിന് നഴ്സസിംഗ് യോഗ്യതയും പാലിയേ റ്റീവ് കെയറിൽ വിദഗ്ദ്ധ പരിശീലനവും ലഭിച്ച നഴ്സസിന്റെ സേവനം ഹോം കെയർ, സ്പെഷ്യൽ ഒ.പി. അടക്കമുള്ള പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് ആവശ്യമാണ്. നഴ്സസിംഗ് യോഗ്യതയും പാലിയേറ്റീവ് കെയർ മേഖലയിൽ വൈദഗ്ദദ്ധ്യവും ഉള്ളവരെയായിരിക്കണം പാലിയേറ്റീവ് കെയർ നഴ്സസുമാരായി നിയോഗിക്കേ ണ്ടതെന്ന് പരാമർശം (8)-ഉം പരാമർശം (9)-ഉം പ്രകാരം സർക്കാർ ഉത്തരവായിട്ടുള്ളതാണ്. അതു കൊണ്ടുതന്നെ ഗ്രാമപഞ്ചായത്തുകളുടെ/നഗരഭരണ സ്ഥാപനങ്ങളുടെ പാലിയേറ്റീവ് കെയർ പ്രോജക്ടിന്റെ നടത്തിപ്പിനു വേണ്ടി പാലിയേറ്റീവ് കെയർ നഴ്സസുമാരായി പ്രവർത്തിക്കുന്നതിന് താഴെ പറയുന്ന മൂന്ന് യോഗ്യതകളിൽ ഏതെങ്കിലും ഒന്ന് നിർബന്ധമായും ഉണ്ടായിരിക്കണം. യോഗ്യത 1: ആരോഗ്യ വകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്ന് ഒന്നര വർഷത്തെ ഓക്സസി ലറി നഴ്സസിംഗ് ആന്റ് മിഡ്റൈഫറി (ANM) കോഴ്സ് പാസായിരിക്കണം, കൂടാതെ ആരോഗ്യ വകുപ്പിന്റെ (Groocola.002233 (monoo Jodorolo3 oilom5 pompoon)6Oro BCCPAN (Basic Certificate Course in Palliative and Auxiliary Nursing) കോഴ്സ് അല്ലെങ്കിൽ ആരോഗ്യ വകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്ന് oyamí poon)6(OIO) CCCPN(Certificate Course in Community Palliative Nursing) coogonSo Ioqoololaeosmo.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ