Panchayat:Repo18/vol2-page1113

From Panchayatwiki

GOVERNMENT ORDERS - 2015-6a o Joeslacogloi வணிவளை7) (வவன்0ை)3ை06 1113 (1) തദ്ദേശഭരണസ്ഥാപനത്തിന്റേയോ ആരോഗ്യ സ്ഥാപനത്തിന്റേയോ പാലിയേറ്റീവ് കെയറിനു വേണ്ടി യല്ലാത്ത വാഹനങ്ങളിൽ, ലഭ്യമാക്കാൻ കഴിയുന്നവ സൗകര്യപ്പെടുന്ന ദിവസങ്ങളിൽ ഹോംകെയർ ടീമിന് അനുവദിച്ചു നൽകേണ്ടതാണ്. ഇങ്ങനെ അനുവദിക്കുന്ന വാഹനങ്ങളുടെ ഇന്ധനച്ചെലവിനോ ക്രൈഡവ റുടെ ചെലവിനോ വേണ്ടി പാലിയേറ്റീവ് കെയർ പ്രോജക്ടിൽ നിന്ന് തുക ചെലവഴിക്കാൻ പാടില്ല. (2) പാലിയേറ്റീവ് കെയറിനുവേണ്ടിയോ ആംബുലൻസ് സർവ്വീസിന് വേണ്ടിയോ തദ്ദേശഭരണസ്ഥാപനം ഇതിനകം വാങ്ങിയിട്ടുള്ളതോ, ഈ ആവശ്യങ്ങൾക്കായി സൗജന്യമായി ലഭിച്ചിട്ടുള്ളതോ ആയ വാഹനം ഉണ്ടെങ്കിൽ അത് പാലിയേറ്റീവ് കെയറിന്റെ ഭാഗമായിട്ടുള്ള ഗൃഹസന്ദർശനത്തിന് ഉപയോഗിക്കേണ്ടതാണ്. ഇപ്രകാരമുള്ള വാഹനം ഉപയോഗിക്കുമ്പോൾ പാലിക്കേണ്ടതായ വ്യവസ്ഥകൾ ചുവടെ കൊടുക്കുന്നു. i. OIOooMOIO}l903 4 OIOOOOo Palliative Care Cum Ambulance Service og)mö og)PO) (a 136osålgslo66mo. കൂടാതെ മുൻവശം ഒഴികെ മറ്റ് മൂന്ന് വശങ്ങളിൽ തദ്ദേശസ്ഥാപനത്തിന്റെ പേരും എഴുതിയിരിക്കണം. ii. ഇപ്രകാരമുള്ള വാഹനം സംബന്ധിച്ച വിവരങ്ങൾ തദ്ദേശസ്ഥാപനത്തിന്റെ സ്റ്റോക്ക് രജിസ്റ്ററിലും ആസ്തി രജിസ്റ്ററിലും രേഖപ്പെടുത്തിയ ശേഷം, പ്രസ്തുത വാഹനം, പാലിയേറ്റീവ് കെയർ ആവശ്യത്തി നും, അതിന് മുടക്കം വരാത്ത രീതിയിൽ, ആവശ്യമെങ്കിൽ ആംബുലൻസ് സർവ്വീസിനും ഉപയോഗിക്കു ന്നതിനായി, തദ്ദേശസ്ഥാപനത്തിന്റെ പാലിയേറ്റീവ് കെയർ പ്രോജക്ടിന്റെ നിർവ്വഹണ ഉദ്യോഗസ്ഥനായ മെഡിക്കൽ ഓഫീസർ കൺവീനറായിട്ടുള്ള ഹോസ്പിറ്റൽ മാനേജിംഗ് കമ്മിറ്റിക്ക് (എച്ച്.എം.സി) രേഖാ മൂലം കൈമാറേണ്ടതാണ്. തുടർന്ന് പ്രസ്തുത വാഹനത്തിന്റെ കസ്റ്റോഡിയൻ എച്ച്.എം.സി യുടെ കൺ വീനറായിട്ടുള്ള മെഡിക്കൽ ഓഫീസർ ആയിരിക്കുന്നതാണ്. ഇപ്രകാരം ലഭിച്ച വാഹനം ആരോഗ്യസ്ഥാപ നത്തിന്റെ സ്റ്റോക്ക് രജിസ്റ്ററിൽ ചേർക്കേണ്ടതാണ്. iii. മുകളിൽ പറഞ്ഞ പ്രകാരം എച്ച്.എം.സിക്ക് ലഭിച്ച വാഹനം താഴെ പറയുന്ന ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവു. a) പാലിയേറ്റീവ് കെയർ ഗൃഹസന്ദർശനത്തിന് b) ഈ ഉത്തരവിൽ പറഞ്ഞിട്ടുള്ള പ്രകാരം ഹോം കെയർ ലിസ്റ്റിൽ ഉൾപ്പെട്ട നിർദ്ധന രോഗികളെ അടിയന്തിര ഘട്ടങ്ങളിൽ റഫറൽ ആശുപ്രതികളിൽ സൗജന്യമായി എത്തിക്കുന്നതിന് c) ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി നിശ്ചയിക്കുന്ന വാടക നിരക്ക് ഈടാക്കിക്കൊണ്ട് ആംബു ലൻസ് സർവ്വീസ് ആയി ഉപയോഗിക്കുന്നതിന്, (പാലിയേറ്റീവ് കെയറിന് വേണ്ടി ഉപയോഗിക്കേണ്ട ദിവസ ങ്ങളിലും സമയങ്ങളിലും ഈ വാഹനം ആംബുലൻസ് സർവ്വീസിന് ഉപയോഗിക്കാൻ പാടില്ല) iv. വാഹനം എച്ച്.എം.സിയുടെ പൂർണ്ണ ചുമതലയിലും ഉത്തരവാദിത്വത്തിലുമാണ് ഉപയോഗിക്കേണ്ടത്. എച്ച്.എം.സി-യുടെ കൺവീനറായ മെഡിക്കൽ ഓഫീസർക്ക് ഇക്കാര്യത്തിൽ വ്യക്തിപരമായ ഉത്തരവാ ദിത്തം ഉണ്ടായിരിക്കുന്നതാണ്. v. തദ്ദേശഭരണ സ്ഥാപനത്തിന്റെ ഒരു വാഹനം ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട വ്യവസ്ഥകളും നിബന്ധനകളും തദ്ദേശസ്വയംഭരണ വകുപ്പിന്റെ 30.6.2007-ലെ സ.ഉ(എം.എസ്) നം. 170/7/തസ്വഭവ ഉത്ത രവിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രസ്തുത ഉത്തരവിലെ എല്ലാ വ്യവസ്ഥകളും നിബന്ധനകളും ഈ വാഹനം ഉപയോഗിക്കുമ്പോൾ പാലിക്കേണ്ടതാണ്. ചില ഉദാഹരണങ്ങൾ ചുവടെ കൊടുക്കുന്നു. a) ഓരോ തവണ ഇന്ധനം നിറക്കുമ്പോഴും ഫൾടാങ്ക് ഇന്ധനം നിറയ്ക്കണം. b) നിശ്ചിത സമയങ്ങളിൽ ഫ്യൂവൽ എഫിഷ്യൻസി ടെസ്റ്റ് നടത്തണം. c) വാഹനം ഓടുന്ന സമയത്തെല്ലാം അതിൽ ലോഗ് ബുക്ക് ഉണ്ടായിരിക്കേണ്ടതും വാഹന ഓട്ടം സംബന്ധിച്ച വിവരങ്ങൾ അതിൽ അതാത് സമയത്ത് രേഖപ്പെടുത്തേണ്ടതുമാണ്. vi്. വാഹന ഉപയോഗവുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും എച്ച്.എം.സി ഫണ്ടിൽ നിന്നും വഹി ക്കേണ്ടതും അങ്ങനെയുള്ള ചെലവ് എച്ച്.എം.സി. അംഗീകരിക്കേണ്ടതുമാണ്. എന്നാൽ താഴെ പറയും പ്രകാരമുള്ള ചെലവ് തുകകൾ പാലിയേറ്റീവ് കെയർ പ്രോജക്റ്റിൽ നിന്ന് എച്ച്.എം.സിയുടെ അക്കൗണ്ടി ലേക്ക് നൽകാവുന്നതാണ്. a) പാലിയേറ്റീവ് കെയർ ഗൃഹസന്ദർശനത്തിനായി വാഹനം ഓടിയ ദിവസങ്ങളിൽ, സർക്കാർ നിശ്ച യിച്ച നിരക്കിൽ ക്രൈഡവർക്ക് നൽകി ദിവസവേതന തുക (പ്രതിമാസവേതനമോ, ശമ്പളമോ അനുവദനീയ മല്ല) b) പാലിയേറ്റീവ് കെയർ ഗൃഹസന്ദർശനത്തിനായി വാഹനം ഓടിയതിന്റെ ഇന്ധനച്ചെലവ് തുക (ഓരോ മാസവും ആകെ ഓടിയ കിലോമീറ്റർ നോക്കി, അതിൽ പാലിയേറ്റീവ് കെയർ ആവശ്യത്തിന് വേണ്ടി ഓടിയ കിലോമീറ്റർ എത്രയെന്ന് കണക്കാക്കി, ആനുപാതികമായ തുകയാണ് പാലിയേറ്റീവ് കെയർ പ്രോജക്റ്റ്കളിൽ നിന്ന് എച്ച്.എം.സിയുടെ അക്കൗണ്ടിലേക്ക് നൽകേണ്ടതാണ്) c) പാലിയേറ്റീവ് കെയർ ആവശ്യത്തിന് വേണ്ടി ഓടിയ കിലോമീറ്റർ ദൂരത്തിന്റെ ആനുപാതത്തിൽ മെയിന്റനൻസ് ചെലവുകളുടേയും റിപ്പയർ ചെലവുകളുടേയും തുക. (പാലിയേറ്റീവ് കെയർ ആവശ്യ ത്തിനും വാടക ഈടാക്കി പാലിയേറ്റീവ് കെയർ ഇതര ആവശ്യത്തിനും ഓടിയ കിലോമീറ്റർ കണക്കാക്കി, പാലിയേറ്റീവ് കെയർ ആവശ്യത്തിനു വേണ്ടി ഓടിയതിന്റെ ആനുപാതികമായ തുക മാത്രമേ എച്ച്.എം.സി യുടെ അക്കൗണ്ടിലേക്ക് നൽകാവു)


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ