Panchayat:Repo18/vol2-page1107

From Panchayatwiki

GOVERNMENT ORDERS - 2015-6)Ao/ പാലിയേറ്റീവ് o 1012 (Ø6n) (o 1O16OIO)(0633Øå 1.107 1.4 മേൽപറഞ്ഞ നിർദ്ദേശങ്ങൾ കണക്കിലെടുത്ത് സംസ്ഥാനത്തെ മിക്കവാറും തദ്ദേശഭരണ സ്ഥാപന ങ്ങൾ പാലിയേറ്റീവ് പരിചരണ പ്രോജക്ടടുകൾ പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കി വരുന്നുണ്ട്. ഇതു വരെയുള്ള പ്രവർത്തനാനുഭവങ്ങൾ വിലയിരുത്തിയതിൽ നിന്നും നിലവിലുള്ള മാർഗ്ഗരേഖയിൽ ചില കൂട്ടി ച്ചേർക്കലുകളും ഭേദഗതികളും ആവശ്യമാണെന്ന് ബോധ്യപ്പെടുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തിൽ നിലവിലുള്ള മാർഗ്ഗരേഖയിൽ ആവശ്യമായ കൂട്ടിച്ചേർക്കലുകളും ഭേദഗതികളും വരുത്തി പരിഷ്ക്കരിച്ച പുതിയ മാർഗ്ഗരേഖ പുറപ്പെടുവിക്കുന്നു. സൂചന (4), (5) എന്നിവ പ്രകാരം പുറപ്പെടുവിച്ചിട്ടുള്ള സർക്കുല റുകളും സൂചന (6) പ്രകാരം പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവും ഇതോടെ റദ്ദാക്കുന്നു. 2. ഗ്രാമപഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും മുനിസിപ്പൽ കോർപ്പ റേഷനുകളുടെയും നേതൃത്വത്തിൽ നടപ്പാക്കേണ്ട പ്രാഥമിക പാലിയേറ്റീവ് പരിചരണ സംവിധാനം (ഹോം കെയർ സംവിധാനം) സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ 2.1 പാലിയേറ്റീവ് പരിചരണവും ഹോം കെയർ സംവിധാനവും 2.1.1. സൂചന (7) പ്രകാരം പുറപ്പെടുവിച്ചിട്ടുള്ള പ്രത്തണ്ടാം പഞ്ചവത്സര പദ്ധതി മാർഗ്ഗരേഖ പ്രകാരം എല്ലാ ഗ്രാമപഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും മുനിസിപ്പൽ കോർപ്പറേഷനുകളും അനിവാര്യമായും (Mandatory) നടപ്പാക്കേണ്ട ഒരു പ്രവർത്തനമാണ് പാലിയേറ്റീവ് പരിചരണം. അതിനാൽ എല്ലാ ഗ്രാമ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും മുനിസിപ്പൽ കോർപ്പറേഷനുകളും അതിനുവേണ്ടിയുള്ള ഒരു വാർഷിക പ്രോജക്ട് നിർബന്ധമായും അതാതു വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തേണ്ടതാണ്. 2.1.1.1. ഗ്രാമപഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും മുനിസിപ്പൽ കോർപ്പറേഷനുകളു ടെയും ആഭിമുഖ്യത്തിൽ നടപ്പാക്കേണ്ട ഹോം കെയർ പരിചരണ സംവിധാനത്തിന്റെ വിശദാംശങ്ങൾ ചുവടെ 2.2.1 മുതൽ 2.10.10 വരെയുള്ള ഖണ്ഡികകളിൽ നൽകിയിരിക്കുന്നു. 2.2 മുന്നൊരുക്ക പ്രവർത്തനങ്ങൾ 2.2.1. ദീർഘകാല രോഗങ്ങളാലും മാറാരോഗങ്ങളാലും ദൈനംദിന കാര്യങ്ങൾക്ക് പരസഹായം ആവ ശ്യമായി വരുന്ന നിലയിൽ വീടുകളിൽ ദുരിതമനുഭവിക്കുന്ന ഖണ്ഡിക 1.1-ൽ പറഞ്ഞിട്ടുള്ള വിഭാഗങ്ങ ളിൽപ്പെട്ടവർക്ക് പരിചരണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹോംകൈയർ സംവിധാനം നടപ്പാ ക്കേണ്ടത്. മെച്ചപ്പെട്ട പരിചരണം എന്നാൽ ആവശ്യമായ മരുന്ന, ഉപകരണങ്ങൾ, നഴ്സസിംഗ് പരിചരണം എന്നിവ ലഭ്യമാക്കുക എന്നു മാത്രമല്ല അർത്ഥമാക്കേണ്ടത്. ഇവ ലഭ്യമാക്കുന്നതോടൊപ്പം അവർക്ക് സാന്ത്വന പരിചരണം കൂടി നൽകി അവരെ മാനസികമായി ശക്തിപ്പെടുത്തുക എന്നുകൂടി അർത്ഥമാക്കേണ്ടതാണ്. 2.2.2 മേൽ സൂചിപ്പിച്ച രീതിയിലുള്ള പ്രയാസങ്ങൾ അനുഭവിക്കുന്നവരുടെ പ്രശ്നങ്ങൾ കണ്ടെത്തി അവർക്ക് ആവശ്യമായ പരിചരണ പ്രവർത്തനങ്ങൾ ഫലപ്രദമായി നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ ആസൂ ത്രണം ചെയ്യുന്നതിനായി താഴെപറയുന്നവരുടെ ഒരു യോഗം ഓരോ സാമ്പത്തികവർഷവും ആരംഭിക്കുന്ന തിന് മുമ്പായി ഗ്രാമപഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും മുനിസിപ്പൽ കോർപ്പറേഷനുകളും വിളിച്ചു ചേർക്കേണ്ടതാണ്. 1) തദ്ദേശഭരണ സ്ഥാപനത്തിന്റെ നിയന്ത്രണത്തിലുള്ള അലോപ്പതി, ആയുർവ്വേദ, ഹോമിയോപ്പതി ആരോഗ്യസ്ഥാപനങ്ങളിലെ ഡോക്ടർമാർ, പാരമെഡിക്കൽ ജീവനക്കാർ, ആരോഗ്യ വകുപ്പിലെ ഫീൽഡ് ജീവനക്കാർ, ആശാവർക്കർമാർ, 2) മറ്റൊരു തദ്ദേശഭരണ സ്ഥാപനത്തിന്റെ നിയന്ത്രണത്തിലുള്ളതാണെങ്കിലും ഒരു ഗ്രാമപഞ്ചായത്തി ന്റെയോ നഗരസഭയുടേയോ ഭൂപരിധിയിൽ പ്രവർത്തിക്കുന്ന സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ (ഉദാ. സി.എച്ച്.സി) ഡോക്ടർമാർ, പാരമെഡിക്കൽ ജീവനക്കാർ, ഫീൽഡ് ജീവനക്കാർ 3) ആരോഗ്യരംഗത്തും സാന്ത്വന പരിചരണ രംഗത്തും പ്രവർത്തിച്ചു വരുന്നതും പ്രതിഫലേച്ഛ കൂടാതെ സന്നദ്ധാടിസ്ഥാനത്തിൽ തദ്ദേശഭരണ സ്ഥാപനത്തിന്റെ പാലിയേറ്റീവ് പരിചരണ പ്രവർത്തനങ്ങ ളിൽ സഹകരിച്ചു പ്രവർത്തിക്കാൻ സന്നദ്ധതയുള്ളതുമായ സംഘടനകളുടെ പ്രതിനിധികൾ. 4) ആരോഗ്യരംഗത്തും പാലിയേറ്റീവ് പരിചരണ രംഗത്തും പ്രവർത്തിക്കുന്നവരും പ്രവർത്തിക്കാൻ താല്പ ര്യമുള്ളവരും, എന്നാൽ തദ്ദേശഭരണ സ്ഥാപനത്തിന്റെ പാലിയേറ്റീവ് പരിചരണ പ്രവർത്തനങ്ങളിൽ പ്രതി ഫലേച്ഛ കൂടാതെ സന്നദ്ധാടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ സന്നദ്ധതയുള്ളവരുമായ വ്യക്തികൾ. 5) കുടുംബശ്രീ സി.ഡി.എസ് ഭാരവാഹികൾ, തദ്ദേശഭരണ സ്ഥാപന പരിധിയിലെ സ്കൂളുകളിൽ രൂപീകരിക്കപ്പെട്ടിട്ടുള്ള സ്റ്റുഡൻസ് പോലീസ് കാഡറ്റ്, നാഷണൽ സർവ്വീസ് സ്കീം, എൻ.സി.സി യൂണി റ്റുകളുടെ ചുമതലയുള്ള അദ്ധ്യാപകർ, റെഡ്ക്രോസ് ഭാരവാഹികൾ 2.2.3 മേൽപറഞ്ഞ യോഗത്തിൽ വച്ച്, തദ്ദേശഭരണ സ്ഥാപനത്തിന്റെ ആഭിമുഖ്യത്തിൽ അടുത്ത ഒരു വർഷത്തേക്ക് ഹോംകൈയർ സംവിധാനം നടപ്പാക്കുവാൻ വേണ്ട ഒരു ഹോംകെയർ ടീമിനെ തിരഞ്ഞെടുക്കേ ണ്ടതാണ്. താഴെ പറയുന്നവരെയാണ് ഹോംകെയർ ടീമിൽ ഉൾപ്പെടുത്തേണ്ടത്. 1) ആരോഗ്യസ്ഥാപനങ്ങളിലെ ഡോക്ടർമാർ, നഴ്സസുമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ 2) ആശാവർക്കർമാർ

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ