Panchayat:Repo18/vol2-page1100

From Panchayatwiki

1100 GOVERNAMENT ORDERS 3. വിദ്യാർത്ഥികളുടെ ബയോ ഡാറ്റ കമ്പ്യട്ടറിൽ രേഖപ്പെടുത്തുന്നതിനുള്ള ചെലവ് തദ്ദേശ ഭരണസ്ഥാപനം/സ്കൂൾ മാനേജ്മെന്റ് വഹിക്കേണ്ടതാണ്. 4. തിരിച്ചറിയൽ കാർഡ് ഈ സോഫ്റ്റ്വെയറിൽ നിന്നും ആവശ്യമുള്ളവർക്ക് കാർഡ് ഒന്നിന് 50 രൂപ നിരക്കിൽ തദ്ദേശഭരണ സ്ഥാപനം/സ്കൂൾ മാനേജ്മെന്റ് ഇൻഫർമേഷൻ കേരള മിഷനിൽ അടയ്ക്കക്കേ 6Ոe(6)Օ6Ո). മത്സരാധിഷ്ഠിത ദുർഘാസിലുടെ 'നഗരജ്യോതി പദ്ധതി' നടപ്പിലാക്കുന്നതിനുള്ള ഏജൻസിയെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് കെ.എസ്.യു.ഡി.പി.യെ ചുമതലപ്പെടുത്തിയത് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ഡി.സി.) വകുപ്പ്, സഉ(സാധാ)നം. 2495/15/തസ്വഭവ. TVPM, dt. 12-08-2015) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - 'നഗരജ്യോതി പദ്ധതി' - മത്സരാധിഷ്ഠിത ദർഘാസിലൂടെ നഗരജ്യോതി പദ്ധതി നടപ്പിലാക്കുന്നതിനുള്ള ഏജൻസിയെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ സ്വീക രിക്കുന്നതിന് കെ.എസ്.യു.ഡി.പി.യെ ചുമതലപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- പ്രോജക്ട് ഡയറക്ടർ, കെ.എസ്.യു.ഡി.പി, സമർപ്പിച്ച് 27-7-2015-ലെ എ1-115/2014 കെ.എസ്.യു.ഡി.പി നമ്പർ കത്ത് ഉത്തരവ് 'നഗരജ്യോതി പദ്ധതി' നടപ്പിലാക്കുന്നതിനുള്ള ഏജൻസിയെ RFP-യുടെ അടിസ്ഥാനത്തിൽ, മത്സരാധിഷ്ഠിത ദർഘാസിലൂടെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട്, കെ.എസ്.യു.ഡി.പി, പ്രോജക്ട് ഡയറക്ടർ, പരാമർശത്തിലെ കത്ത് സർക്കാരിന് സമർപ്പിക്കുക യുണ്ടായി. സർക്കാർ ഈ വിഷയം വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ മത്സരാധിഷ്ഠിത ദർഘാ സിലൂടെ 'നഗരജ്യോതി പദ്ധതി' നടപ്പിലാക്കുന്നതിനുള്ള ഏജൻസിയെ തെരഞ്ഞെടുക്കുന്നതിനുള്ള നടപ ടികൾ സ്വീകരിക്കുന്നതിന് കെ.എസ്.യു.ഡി.പി.യെ ചുമതലപ്പെടുത്തിക്കൊണ്ട് സർക്കാർ ഉത്തരവ് പുറ പ്പെടുവിക്കുന്നു. അയൽസഭകളെയും വാർഡ് വികസന സമിതികളെയും ശക്തിപ്പെടുത്തുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ ഭേദഗതി അംഗീകരിച്ചത് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ഡി.എ.) വകുപ്പ്, സ.ഉ (എം.എസ്)നം. 2550/15/തസ്വഭവ, TVPM, dt. 19-08-2015) സംഗ്രഹം:-തദ്ദേശസ്വയംഭരണ വകുപ്പ - അയൽസഭകളെയും വാർഡ് വികസന സമിതികളെയും ശക്തിപ്പെടുത്തുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ - ഭേദഗതി അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- 1) ജി.ഒ. (എം.എസ്) നം. 218/2015/തസ്വഭവ തീയതി: 3-7-2015. 2) 5-8-2015-ന് ചേർന്ന സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതിയുടെ 24 നമ്പർ തീരുമാനം. 2(OYO)(οΩI അയൽസഭകളെയും വാർഡ് വികസന സമിതികളെയും ശക്തിപ്പെടുത്തുന്നതിനായി പരാമർശം (1)-ലെ ഉത്തരവു പ്രകാരം മാർഗ്ഗരേഖ പുറപ്പെടുവിച്ചിരുന്നു. അയൽസഭയെ നിർവ്വാഹക സമിതിയായി നിശ്ചയിച്ചു കൊണ്ടുള്ള പ്രസ്തുത ഉത്തരവ് നടപ്പുവർഷം അയൽസഭ രൂപീകരിച്ച പഞ്ചായത്തുകൾക്ക് മാത്രമേ ബാധ കമാകുന്നുള്ളൂ എന്നും മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മുൻപ്റ്റ് നിലവിലുണ്ടായിരുന്ന രീതിയിൽ ഗുണഭോക്ത്യ സമിതികൾക്ക് പ്രവർത്തിക്കാമെന്നും അടുത്ത സാമ്പത്തിക വർഷം തുടങ്ങുന്നതിനു മുമ്പായി എല്ലാ വാർഡുകളിലും അയൽസഭ രൂപീകരിക്കേണ്ടതാണെന്നും പരാമർശം (2) പ്രകാരം തീരുമാനിച്ചതി ന്റെയടിസ്ഥാനത്തിൽ അടുത്ത സാമ്പത്തിക വർഷം തുടങ്ങുന്നതിനു മുമ്പായി എല്ലാ വാർഡുകളിലും അയൽസഭ രൂപീകരിക്കേണ്ടതാണെന്ന് നിർദ്ദേശം നൽകി ഉത്തരവാകുന്നു. പരാമർശം (1) ഉത്തരവ് മേൽപ്രകാരം ഭേദഗതി ചെയ്ത് നിലനിർത്തുന്നു. അവിവാഹിതകളായ സ്ത്രതീകളുടെ മക്കൾക്ക് വിവാഹധനസഹായം നൽകുന്നത് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, സ.ഉ(സാധാ)നം. 2592/15/തസ്വഭവ. TVPM, dt. 22-08-2015) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ - അവിവാഹിതകളായ സ്ത്രീകളുടെ മക്കൾക്ക് വിവാഹധന സഹായം നൽകുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.


Template:CREATE