Panchayat:Repo18/vol2-page1099

From Panchayatwiki

GOVERNAMENT ORDERS 1099 (ero(Obla), Gamso (Physical Achievements) (myceI6) I Gamboañĝ6)o.IQo'oloâ രേഖപ്പെടുത്തുന്നത് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, സഉ(സാധാ)നം. 2440/15/തസ്വഭവ. TVPM, dt, 06-08-2015) തദ്ദേശസ്വയംഭരണ വകുപ്പ് - ഭൗതിക നേട്ടം (Physical Achievements) സുലേഖ സോഫ്റ്റ്വെയറിൽ രേഖപ്പെടുത്തണമെന്ന് നിർദ്ദേശം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- 05-8-2015-ലെ കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാനം ഇനം നം. 2. ഉത്തരവ് പരാമർശത്തിലെ കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഭൗതിക നേട്ടം (Physical Achievements) സുലേഖ സോഫ്റ്റ്വെയറിൽ രേഖ പ്പെടുത്തണമെന്ന് നിർദ്ദേശം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. സംസ്ഥാനത്തെ അംഗൻവാടി വർക്കർ/ഹെൽപ്പർമാരുടെ പ്രതിമാസ ഹോണറേറിയം വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ(ഇപി.എ) വകുപ്പ്, സ.ഉ(സാധാ)നം. 2469/15/തസ്വഭവ. TVPM, dt. 10-08-2015) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - സംസ്ഥാനത്തെ അംഗൻവാടി വർക്കർ/ഹെൽപ്പർമാരുടെ പ്രതിമാസ ഹോണറേറിയം വർദ്ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- വികേന്ദ്രീകൃത സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ 22-7-2015-ലെ 2.5-ാം നമ്പർ തീരുമാനം. ഉത്തരവ് സംസ്ഥാനത്തെ അംഗൻവാടികളിൽ ജോലിചെയ്തതുവരുന്ന വർക്കർ/ഹെൽപ്പർമാരുടെ പ്രതിമാസ ഹോണറേറിയം 100/- രൂപയിൽ നിന്ന് 1000/- രൂപയായി വർദ്ധിപ്പിച്ച് ഉത്തരവാകുന്നു. പ്രസ്തുത തുക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അവയുടെ തനത് ഫണ്ടിൽ നിന്നും വിതരണം ചെയ്യേണ്ടതാണ്. സംസ്ഥാനത്തെ സ്കൂളുകൾക്ക് ഇൻഫർമേഷൻ കേരള മിഷന്റെ സഹായ സ്കൂൾ മാനേജ്മെന്റ് സിസ്റ്റം സോഫ്റ്റ് വെയർ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതിന് അനുമതി നൽകിയതു സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ(ഐബി) വകുപ്പ്, സഉ(സാധാ)നം. 2486/15/തസ്വഭവ. TVPM, dt. 12-08-2015) സംഗ്രഹം:-തദ്ദേശസ്വയംഭരണ വകുപ്പ് - സംസ്ഥാനത്തെ സ്കൂളുകൾക്ക് ഇൻഫർമേഷൻ കേരള മിഷന്റെ സഹായ സ്കൂൾ മാനേജ്മെന്റ് സിസ്റ്റം സോഫ്റ്റ്വെയർ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- 1, ഇൻഫർമേഷൻ കേരള മിഷൻ എക്സസിക്യൂട്ടീവ് ഡയറക്ടറുടെ 29-7-2015-ലെ കത്ത് 2. സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ 29-7-2015-ലെ 3.13 നമ്പർ തീരുമാനം ഉത്തരവ് വിദ്യാർത്ഥികളുടെ പഠന നിലവാരം വിലയിരുത്തുന്നതിന് ഇൻഫർമേഷൻ കേരള മിഷൻ തയ്യാറാക്കി യിട്ടുള്ള സോഫ്റ്റ്വെയർ ആപ്ലിക്കേഷനായ സഹായ സ്കൂൾ മാനേജ്മെന്റ് സോഫ്റ്റ് വെയർ സംസ്ഥാ നത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലുള്ള സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിന്യ സിക്കുന്നതിനുള്ള അനുമതി നൽകണമെന്ന് ഇൻഫർമേഷൻ കേരള മിഷൻ എക്സസിക്യൂട്ടീവ് ഡയറക്ടർ പരാമർശം 1 പ്രകാരം ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തെ ആവശ്യമുള്ള സ്കൂളുകൾക്ക് ഇൻഫർമേഷൻ കേരള മിഷന്റെ സഹായ സ്കൂൾ മാനേജ്മെന്റ് സോഫ്റ്റ്വെയർ ഉപയോഗിക്കുന്നതിന് അനുമതി നൽകിയും മറ്റ് സ്വകാര്യ സോഫ്റ്റ്വെയറു കൾ ഉപയോഗിക്കാൻ പാടില്ലെന്ന നിർദ്ദേശം നൽകിയും സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റി പരാമർശം 2 പ്രകാരം തീരുമാനിച്ചു. ഈ സാഹചര്യത്തിൽ, സംസ്ഥാനത്തെ സ്കൂളുകളിൽ ഇൻഫർമേഷൻ കേരള മിഷന്റെ സഹായ സ്കൂൾ മാനേജ്മെന്റ് സോഫ്റ്റ്വെയർ ഉപയോഗിക്കുന്നതിന് താഴെപ്പറയുന്ന വ്യവസ്ഥകൾക്ക് വിധേയ മായി അനുമതി നൽകി ഉത്തരവാകുന്നു. 1. വിദ്യാർത്ഥികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഓരോ 250 കുട്ടികൾക്കും 1000 രൂപ വീതം വാർഷിക വിഹിതമായി ഇൻഫർമേഷൻ കേരള മിഷനിൽ അടക്കേണ്ടതാണ്. കുട്ടികളുടെ എണ്ണം തൊട്ട ടുത്ത കൂടിയ 250-ന്റെ ഗുണിതത്തോട് തുല്യമായി കണക്കാക്കേണ്ടതാണ്. 2. എസ്.എം.എസ്.-നുള്ള ചെലവ് തദ്ദേശഭരണ സ്ഥാപനം/സ്കൂൾ മാനേജ്മെന്റ് വഹിക്കേണ്ടതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ