Panchayat:Repo18/vol2-page1097

From Panchayatwiki

GOVERNMENT ORDERS 1097 പഞ്ചായത്ത് വകുപ്പിൽ ടെസ്റ്റ് യോഗ്യത നേടാത്ത ക്ലാർക്കുമാർക്ക് ഒരു താൽക്കാലിക സംവിധാനമെന്ന നിലയിൽ സീനിയർ ക്ലാർക്ക് തസ്തികയിലേക്ക് താൽക്കാലിക സ്ഥാനക്കയറ്റം നൽകുന്നത് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ(ഇപി.എ) വകുപ്പ്, സഉ(സാധാ)നം. 2285/15/തസ്വഭവ, TVPM, dt. 27-07-2015) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - പഞ്ചായത്ത് വകുപ്പിൽ ടെസ്റ്റ് യോഗ്യത നേടാത്ത ക്ലാർക്കു മാർക്ക് ഒരു താൽക്കാലിക സംവിധാനമെന്ന നിലയിൽ സീനിയർ ക്ലാർക്ക് തസ്തികയിലേക്ക് താൽ ക്കാലിക സ്ഥാനക്കയറ്റം നൽകുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- 1, 9-9-1997-ലെ 19305/റൂൾസ്-1/96/ഉഭപവ നമ്പർ സർക്കുലർ, 2. സ.ഉ. (സാധാ) നം. 473/2015/തസ്വഭവ തീയതി 16-2-2015. 3. സർക്കാരിന്റെ 16-3-2015-ലെ 7290/ഇപിഎ/1/15/തസ്വഭവ നമ്പർ കത്ത്. 4. പഞ്ചായത്ത് ഡയറക്ടറുടെ 25-3-2015-ലെ ഇ 6-17360/2013 നമ്പർ കത്ത്. ഉത്തരവ് പഞ്ചായത്ത് വകുപ്പിലെ സീനിയർ ക്ലാർക്ക് തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റത്തിന് ജൂനിയർ ക്ലാർക്കു മാർ യോഗ്യത നേടുന്ന മുറയ്ക്ക് അവർക്ക് സ്ഥാനക്കയറ്റം നല്കി ജൂനിയർ ക്ലാർക്ക് സീനിയർ ക്ലാർക്ക് തസ്തികകൾ തമ്മിലുള്ള അനുപാതം പുനഃസ്ഥാപിക്കേണ്ടതാണ് എന്ന നിബന്ധനയോടെ 2015 ജൂൺ മാസം 30 വരെ വകുപ്പിലുണ്ടാകാനിടയുള്ള പ്രതീക്ഷിത ഒഴിവുകൾ കൂടി പി.എസ്സി-ക്ക് റിപ്പോർട്ട് ചെയ്യു ന്നതിലേക്കായി ഡീ-കേഡർ ചെയ്യാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ പഞ്ചായത്ത് ഡയറക്ടർക്ക് പരാ മർശം (3) പ്രകാരം നിർദ്ദേശം നൽകിയിരുന്നു. ഡീ-കേഡർ പ്രാവർത്തികമാക്കണമെങ്കിൽ പോലും സീനിയർ ക്ലാർക്ക് തസ്തികയ്ക്ക് മുകളിലുള്ള 429 ഒഴിവുകൾ നികത്തിയാലെ കഴിയൂവെന്നും ആയത് നടത്താൻ കഴിയാത്ത അവസ്ഥയാണെന്നും പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി സീനിയർ ക്ലാർക്കുമാരുടെ സമ്മതപ്രകാരമല്ലാതെയുള്ള സ്ഥലംമാറ്റം ഒഴിവാക്കാനും ക്ലാർക്ക് - സീനിയർ ക്ലാർക്ക് തസ്തികകളുടെ ചുമതലകൾ വ്യത്യാസമുള്ളതിനാൽ ഗ്രാമ പഞ്ചായത്തുകളുടെ സുഗമമായ പ്രവർത്തനത്തിന് തടസ്സം നേരിടാതിരിക്കുന്നതിനും സീനിയർ ക്ലാർക്ക് തസ്തികയിലെ ഒഴിവുകൾ ഡീകേഡർ ചെയ്ത് പി.എസ്.സി വഴിയുള്ള നിയമനം നടത്തണമെന്ന പരാ മർശം (2) പ്രകാരമുള്ള ഉത്തരവ് ഭേദഗതി ചെയ്ത് ഒരു താൽക്കാലിക സംവിധാനം എന്ന നിലയിൽ ടെസ്റ്റ് യോഗ്യത നേടാത്ത ക്ലാർക്കുമാരെ സീനിയോറിറ്റി മാത്രം അടിസ്ഥാനമാക്കി സ്ഥാനക്കയറ്റം നൽകുന്ന തിനോ അല്ലെങ്കിൽ 1-3-2015 പ്രാബല്യത്തിൽ ഉണ്ടാകുമായിരുന്നതും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തതു കഴിഞ്ഞ് 218 ഒഴിവുകളിൽ സൂപ്പർ ന്യൂമററി ആയി നിയമനം നടത്തുന്നതിനോ അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കണമെന്ന് പഞ്ചായത്ത് ഡയറക്ടർ പരാമർശം (4) പ്രകാരം സർക്കാരിനോട് അഭ്യർത്ഥിക്കുക യുണ്ടായി. സർക്കാർ മേൽവിഷയം വിശദമായി പരിശോധിച്ചു. വിവിധ വകുപ്പുകളിൽ ആശ്രിതനിയമനം ഉൾപ്പെ ടെയുള്ള വിവിധ തരത്തിലുള്ള സൂപ്പർന്യൂമററി നിയമനങ്ങൾ നിലവിലുള്ളതിനാൽ ഭാവിയിൽ ഭരണപര മായ പല ബുദ്ധിമുട്ടുകളും സൃഷ്ടിക്കുമെന്നതിനാലും ക്രമപ്പെടുത്തൽ, സീനിയോറിറ്റി ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങൾ സംബന്ധിച്ച് പലതരത്തിലുള്ള കോടതി വ്യവഹാരങ്ങൾക്ക് കാരണമാകുമെന്നതി നാലും ഈ തസ്തികയിൽ യഥാർത്ഥ ഒഴിവുവരുന്ന മുറയ്ക്കാണ് നിയമനം നൽകുന്നതെന്നതിനാലും ആശ്രിതനിയമന കാര്യം 5% ഒഴിവുവരുന്ന ഊഴമനുസരിച്ചു നികത്താൻ നിലവിൽ നിർദ്ദേശമുള്ള സാഹച ര്യത്തിലും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തതുകഴിഞ്ഞ് 218 ഒഴിവുകളിൽ സൂപ്പർ ന്യൂമററിയായി നിയമനം നടത്തണമെന്നുള്ള പഞ്ചായത്ത് ഡയറക്ടറുടെ ശുപാർശ അംഗീകരിക്കാൻ കഴിയില്ല. സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിൽ ക്ലാർക്കിന്റെയും സീനിയർ ക്ലാർക്കിന്റെയും ജോലിസ്വഭാവം വ്യത്യസ്തമാണെന്ന് പഞ്ചായത്ത് ഡയറക്ടറുടെ പരാമർശം (4) പ്രകാരമുള്ള പ്രസ്താവനയുടെ അടിസ്ഥാനത്തിലും സീനിയർ ക്ലാർക്ക് തസ്തികകൾ അടിയന്തിരമായി നികത്തേണ്ടത് പൊതുതാൽപര്യാർത്ഥം ഭരണപരമായ അത്യാ വശ്യമാണെന്ന് ബോധ്യപ്പെട്ടതിനാലും പഞ്ചായത്ത് വകുപ്പിലെ ടെസ്റ്റ് യോഗ്യത നേടാത്ത ക്ലാർക്കുമാർക്ക് ഒരു താൽക്കാലിക സംവിധാനമെന്ന നിലയിൽ താൽക്കാലിക സ്ഥാനക്കയറ്റത്തിന് നിലവിലുള്ള നിരോധ നത്തിൽ അയവ് വരുത്തിക്കൊണ്ട, കെ.എസ്ക്.എസ്.എസ്.ആർ ഭാഗം II ചട്ടം 3:1 (a) (i)-ലെ വ്യവസ്ഥകൾ കർശനമായി പാലിച്ചുകൊണ്ട സീനിയർ ക്ലാർക്ക് തസ്തികയിലേക്ക് സീനിയോറിറ്റി മാത്രം അടിസ്ഥാന മാക്കി താൽക്കാലിക സ്ഥാനക്കയറ്റം നൽകുന്നതിന് അനുമതി നൽകി - ഉത്തരവ് പുറപ്പെടുവിക്കുന്നു. ഇന്റഗ്രേറ്റഡ് റൂറൽ ടെക്സനോളജി സെന്ററിന് നിലവിലുള്ള അക്രഡിറ്റേഷൻ തുടരുന്നത് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ(ഡി.എ) വകുപ്പ്, സഉ(സാധാ)നം. 2303/15/തസ്വഭവ. TVPM, dt. 27-07-2015) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - ഇന്റഗ്രേറ്റഡ് റൂറൽ ടെക്സനോളജി സെന്ററിന് നിലവിലുള്ള അക്രഡിറ്റേഷൻ തുടരുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ