Panchayat:Repo18/vol2-page1085

From Panchayatwiki

GOVERNAMENT ORDERS 1085 കേരളോത്സവം 2015 - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് തുക ചെലവഴിക്കുന്നതിനുള്ള അനുമതി സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (എഫ്.എം) വകുപ്പ്, സ.ഉ.(സാധാ)നം. 1907/2015/തസ്വഭവ, TVPM, dt.24-06-2015) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - കേരളോത്സവം 2015 - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് തുക ചെലവഴിക്കുന്നതിനുള്ള അനുമതി - ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- 1) 10-7-2014-ലെ സ.ഉ (സാധാ) നം. 1771/2014/തസ്വഭവ നമ്പർ ഉത്തരവ് 2) കേരള സ്റ്റേറ്റ് യൂത്ത് വെൽഫെയർ ബോർഡ് മെമ്പർ സെക്രട്ടറിയുടെ 28-5-2015-ലെ പി1-2014/14/വൈ.ഡബ്ല്യ.ബി നമ്പർ കത്ത്. ഉത്തരവ് കേരള സംസ്ഥാനത്തെ യുവജനങ്ങളുടെ കലാകായിക-സാഹിത്യ കാർഷികശേഷികൾ പരിപോഷിപ്പിക്കു ന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് നടത്തുന്ന പദ്ധതിയായ കേരളോത്സവം 2015-ന്റെ സംഘാടനത്തിനായി പരാമർശം (1)-ൽ നൽകിയ അനുമതി പോലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഫണ്ട് വിനിയോഗിക്കാൻ അനുവാദം നൽകണ മെന്ന് പരാമർശം (2) പ്രകാരം അഭ്യർത്ഥിച്ചിരിക്കുന്നു. 2. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു 2015 -ലെ കേരളോത്സവത്തിന്റെ സംഘാടനത്തി നായി ചുവടെ കൊടുത്തിരിക്കുന്ന പ്രകാരം പരമാവധി തുക പ്ലാൻ ഫണ്ടിൽ നിന്നോ തനത് ഫണ്ടിൽ നിന്നോ വിനിയോഗിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് യഥേഷ്ടാനുമതി നൽകി ഉത്തരവാകുന്നു. ഗ്രാമപഞ്ചായത്ത് 50,000/- രൂപ ബ്ലോക്ക് പഞ്ചായത്ത് - 1 ലക്ഷം രൂപ മുനിസിപ്പാലിറ്റി - 1 ലക്ഷം രൂപ കോർപ്പറേഷൻ - 1,20,000/- രൂപ ജില്ലാ പഞ്ചായത്ത് - 2 ലക്ഷം രൂപ 3. ഇങ്ങനെ ധനവിനിയോഗം നടത്തുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ധനവിനിയോഗം സംബ ന്ധിച്ച മറ്റെല്ലാ നിബന്ധനകളും കർശനമായി പാലിച്ചിരിക്കേണ്ടതും 31-3-2016 വരെ 2015 കേരളോത്സവം ഇനത്തിലുണ്ടാകുന്ന വരവ് ചെലവ് കണക്കുകളുടെ കൗൺസിൽ/കമ്മിറ്റി അംഗീകരിച്ച പ്രസ്താവനകളും ധനവിനിയോഗ സാക്ഷ്യപത്രവും 2016 ഏപ്രിൽ 15-നകം കേരള സംസ്ഥാന യുവജന ക്ഷേമബോർഡിന് നൽകേണ്ടതുമാണ്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം - ഓരോ ഗ്രാമപഞ്ചായത്തിലും വേതനം, സാധനഘടകങ്ങൾ 60:40 എന്ന അനുപാതത്തിൽ നിൽക്കത്തക്ക രീതിയിൽ സാധനഘടകം ആവശ്യമുള്ള മറ്റു പ്രവർത്തികളുടെ കുടെ പരമാവധി റോഡുപണികളും ഏറ്റെടുക്കുവാൻ തിതല പഞ്ചായത്തുകൾക്കു പ്രത്യേകം അനുവാദം നൽകുന്നത് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ഡി.ഡി) വകുപ്പ്, സ.ഉ.(കൈ)നം. 202/2015/തസ്വഭവ. TVPM, dt. 24-06-2015) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം - ഓരോ ഗ്രാമപഞ്ചായത്തിലും വേതനം, സാധനഘടകങ്ങൾ 60:40 എന്ന അനുപാതത്തിൽ നിൽക്കത്തക്ക രീതിയിൽ സാധനഘടകം ആവശ്യമുള്ള മറ്റു പ്രവർത്തികളുടെ കൂടെ പരമാവധി റോഡുപണികളും ഏറ്റെ ടുക്കുവാൻ ത്രിതല പഞ്ചായത്തുകൾക്കു പ്രത്യേകം അനുവാദം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതി മിഷൻ ഡയറക്ടറുടെ 29-1-2015 തീയതിയിലെ 4714/ഇ.ജി.എസ്.എ/14/ആർ.ഇ.ജി.എസ് നമ്പർ കത്ത്. ഉത്തരവ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ് നിയമത്തിന്റെ പുതുക്കിയ ഷെഡ്യൂൾ 1 ഖണ്ഡിക 4(1) പ്രകാരം, ഒറ്റപ്പെട്ട് കിടക്കുന്ന ഗ്രാമങ്ങളെയും നിർദ്ദിഷ്ട ഗ്രാമീണ ഉൽപാദന കേന്ദ്രങ്ങളെയും നില വിലുള്ള റോഡ് ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിനുള്ള എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാൻ പറ്റുന്ന ഗ്രാമീണ റോഡുകളുടെ നിർമ്മാണവും, ഓടകൾ, കലുങ്കുകൾ എന്നിവ ഉൾപ്പെടെയുള്ള ഗ്രാമ ത്തിലെ ഈടുറ്റ ഉൾറോഡുകളുടെയും വീഥികളുടെയും നിർമ്മാണവും തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റെ ടുക്കാൻ കഴിയുന്ന അംഗീകൃത പ്രവർത്തിയിനമായി ഉൾപ്പെടുത്തിയിട്ടുണ്ട്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ