Panchayat:Repo18/vol2-page1082

From Panchayatwiki


    (c) ഓരോ പെർഫോമൻസ് ഓഡിറ്റ് യൂണിറ്റിലും നിലവിലുള്ള ടീമിനെ രണ്ടു ടീമുകളായി വിഭജിക്കേ ണ്ടതാണ്. ഇപ്രകാരം രണ്ടായി തിരിക്കുന്ന ഓരോ ടീമിനും ഓരോ ജൂനിയർ സൂപ്രണ്ടുമാർ നേതൃത്വം നൽകുകയും നിലവിലുള്ള ക്ലാർക്കുമാരെ കഴിയുന്നിടത്തോളം തുല്യമായി വിഭജിച്ച് ഓരോ ടീമിലും ഉൾപ്പെ ടുത്തുകയും വേണം. ഓരോ യൂണിറ്റിനും കീഴിലുള്ള പഞ്ചായത്തുകളെ രണ്ട് മേഖലകളായി വിഭജിച്ച ഓരോ മേഖലയിലും ഓരോ ടീമുകൾക്ക് വീതം ഓഡിറ്റ് ചുമതല നൽകേണ്ടതാണ്. പെർഫോമൻസ് ഓഡിറ്റ സൂപ്പർവൈസർ ഓരോ മാസത്തിലും ഒരു ദിവസമെങ്കിലും പ്രസ്തുത യൂണിറ്റിന് കീഴിലുള്ള എല്ലാ പഞ്ചാ യത്തുകളിലും സന്ദർശനം നടത്തേണ്ടതാണ്. സന്ദർശന ദിനങ്ങളിൽ പ്രസ്തുത പഞ്ചായത്തിൽ ഓഡിറ്റ ടീമുകൾ ഓഡിറ്റിൽ ഏർപ്പെട്ടിരിക്കുകയാണെങ്കിൽ ഓഡിറ്റ് ടീമുകൾ നൽകുന്ന എല്ലാ ഓഡിറ്റ് കറികളും, സീനിയർ സൂപ്രണ്ടിന്റെ ഒപ്പോടുകൂടെയുള്ളതായിരിക്കണം. ടീമുകളുടെ രൂപീകരണത്തിനും പഞ്ചായത്തു കളുടെ മേഖലാ വിഭജനത്തിനും ജില്ലാ പെർഫോമൻസ് ഓഡിറ്റ് ഓഫീസറുടെ അംഗീകാരം വാങ്ങിയിരി ക്കേണ്ടതാണ് .
(d) ഓരോ പെർഫോമൻസ് ഓഡിറ്റ് യൂണിറ്റിന്റെയും പ്രവർത്തനങ്ങൾക്കായി പ്രസ്തുത യൂണിറ്റിന്റെ പരിധിയിൽ വരുന്ന എല്ലാ ഗ്രാമ പഞ്ചായത്തുകളും എല്ലാ വർഷവും 10,000/- (പതിനായിരം രൂപ മാത്രം) രൂപ വീതം നീക്കിവയ്ക്കക്കേണ്ടതാണ്. പെർഫോമൻസ് ഓഡിറ്റ് സൂപ്പർവൈസർ ഇതിനായി ദേശസാത്കൃത ബാങ്കിൽ അക്കൗണ്ട് തുടങ്ങുകയും ഈ തുക സ്റ്റോർ പർച്ചേയ്തസ് മാനുവൽ നിബന്ധനകൾ അനുസരിച്ച കമ്പ്യൂട്ടർ ഫർണ്ണീച്ചർ, ഓഫീസ് സ്റ്റേഷനറി, ഇന്റർനെറ്റ് സംവിധാനം, പ്രതിമാസ നെറ്റ് ചാർജ്ജ് എന്നിവ യ്ക്കായി ചെലവ് ചെയ്യാവുന്നതാണ്. പഞ്ചായത്തുകളുടെ ജനറൽ പർപ്പസ് ഗ്രാന്റിൽ നിന്ന് ഈ തുക കണ്ടെത്തേണ്ടതും പോർഫോമൻസ് ഓഡിറ്റ് സൂപ്പർവൈസർ ഈ തുകയ്ക്കുള്ള യുട്ടിലൈസേഷൻ സർട്ടി ഫിക്കറ്റ് പഞ്ചായത്തുകൾക്ക് നൽകുകയും ചെയ്യേണ്ടതാണ്.
(e) എസ്റ്റാബ്ലിഷ്മെന്റ് ക്ലാർക്കുമാർക്കും, അക്കൗണ്ടന്റ് മാർക്കും പ്രതിവർഷ പരിശീലനം കില (KILA) യുടെ ആഭിമുഖ്യത്തിൽ നൽകുന്നതാണ്.
(f) പഞ്ചായത്തുകളിലെ പ്രതിമാസ പരിശോധനയ്ക്കായി ഒരു പ്രോഗ്രാം ഷെഡ്യൂൾ ബന്ധപ്പെട്ട പെർഫോമൻസ് ഓഡിറ്റ് സൂപ്പർവൈസർ തയ്യാറാക്കി പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർക്ക് മുൻമാസം പതിനഞ്ചാം തീയതിക്ക് മുമ്പായി സമർപ്പിക്കേണ്ടതാണ്. ജില്ലാതല ക്രോഡീകൃത ഷെഡ്യൾ മുൻമാസം ഇരുപതാം തീയതിക്ക് മുമ്പായി പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ, സ്റ്റേറ്റ് പെർഫോമൻസ് ഓഡിറ്റ ഓഫീസർക്ക് സമർപ്പിക്കേണ്ടതാണ്.
(g) പെർഫോമൻസ് ഓഡിറ്റ് യൂണിറ്റുകളിൽ കമ്പ്യൂട്ടറുകൾ സ്ഥാപിച്ച ഇന്റർനെറ്റ് സംവിധാനം ഏർപ്പെ ടുത്തുകയും റിപ്പോർട്ടുകൾ അനുബന്ധം (1)-ലെ മാതൃകയിൽ ഓൺലൈനായി സമർപ്പിക്കുകയും ചെയ്യേ ണ്ടതാണ്. ഓൺലൈൻ സംവിധാനം ഏർപ്പെടുത്തുന്നതുവരെ റിപ്പോർട്ടുകൾ മാന്വൽ ആയി സമർപ്പിക്കേണ്ട (O)O6ΥY).
(h) കൃത്യതയുള്ള ഡി.സി.ബി. സ്റ്റേറ്റമെന്റിനായി സംസ്ഥാന തലത്തിൽ ഒരു ഫോർമാറ്റ് തയ്യാറാക്കി അംഗീകാരത്തിന് സമർപ്പിക്കുന്നതിന് പഞ്ചായത്ത് ഡയറക്ടറേറ്റിലെ ഡെപ്യൂട്ടി ചീഫ് രജിസ്ട്രാറെ ചുമത ലപ്പെടുത്തുന്നു.
3. കേരള പഞ്ചായത്ത് രാജ് (പരിശോധനാ രീതിയും ആഡിറ്റ് സംവിധാനവും) ചട്ടങ്ങളിൽ ആവശ്യ മായ ഭേദഗതി പിന്നീട് പുറപ്പെടുവിക്കുന്നതാണ്. ദ്വിവർഷ പ്രോജക്ട്-തുക വകയിരുത്തുന്നതു സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, സ.ഉ.(സാധാ)നം. 1705/2015/തസ്വഭവ. TVPM, dt, 08-06-2015)
സംഗ്രഹം:- തദ്ദേശ സ്വയംഭരണ വകുപ്പ് - ദിവർഷ പ്രോജക്ട്-തുക വകയിരുത്തുന്നതു സംബ ന്ധിച്ച നിർദ്ദേശം നൽകി - ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം:- 1) സ.ഉ (സാധാ) നം. 1638/2015/തസ്വഭവ തീയതി 1-6-2015 2) 3-6-2015-ലെ സി.സി. തീരുമാനം ഇനം നം. 2.2

                                       ഉത്തരവ്

   പരാമർശ ഉത്തരവു പ്രകാരം പ്രസ്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് അവസാനിക്കുന്ന 2O7 മാർച്ചിനകം പൂർത്തിയാക്കാവുന്ന പദ്ധതികൾ മാത്രമേ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കാവു എന്ന് നിർദ്ദേശം നൽകിയിരുന്നു. പരാമർശം 2-ലെ സിസി തീരുമാന പ്രകാരം 2015-16, 2016-17 സാമ്പ ത്തിക വർഷത്തേക്ക് പദ്ധതികൾ രൂപീകരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ദിവർഷ പ്രോജക്ടടു കളുടെ 85% തുകയെങ്കിലും 2015-16 വർഷത്തിൽ വകയിരുത്തേണ്ടതാണെന്നും 15% അധികരിക്കാത്ത തുക മാത്രമേ 2016-17 വർഷത്തേക്ക് വകയിരുത്താവൂ എന്നും നിർദ്ദേശം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ