Panchayat:Repo18/vol2-page1069

From Panchayatwiki

റേഷനുമായി കരാറിൽ ഏർപ്പെട്ടതിന് ശേഷം മുൻകൂറായി നൽകുന്നതിന് പരാമർശം അഞ്ചിലെയും ആറി ലെയും ഉത്തരവുകളുടെയും ബന്ധപ്പെട്ട മറ്റ് ധനവിനിയോഗ ചട്ടങ്ങളിലെയും വ്യവസ്ഥകൾ പാലിക്കണ മെന്ന വ്യവസ്ഥയോട് കൂടി അനുവാദം നൽകിയും ഉത്തരവാകുന്നു. പഞ്ചായത്ത് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ അച്ചടി ജോലികൾ ടെണ്ടർ/ക്വട്ടേഷൻ ഇല്ലാതെ കുസിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഗ്രാമലക്ഷ്മി മുദ്രാലയങ്ങളിൽ നടത്തുന്നതിനുള്ള അനുമതി സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ഐ.ബി.) വകുപ്പ്, സഉ(സാധാ)നം. 965/2015/തസ്വഭവ. TVPM, dt. 28-03-2015) സംഗ്രഹം:- തദ്ദേശ സ്വയംഭരണ വകുപ്പ് - പഞ്ചായത്ത് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപന ങ്ങളിലെ അച്ചടി ജോലികൾ ടെണ്ടർ/കട്ടേഷൻ ഇല്ലാതെ ക്രൂസിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഗ്രാമലക്ഷ്മി മുദ്രാലയങ്ങളിൽ നടത്തുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- ക്രൂസ് ചെയർമാന്റെ 16-9-2014-ലെ എ/452/2014 നമ്പർ കത്ത് ഉത്തരവ് പഞ്ചായത്ത് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ അച്ചടി ജോലികൾ ടെണ്ടർ/കട്ടേ ഷൻ ഇല്ലാതെ ക്രൂസിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഗ്രാമലക്ഷ്മി മുദ്രാലയങ്ങളിൽ നടത്തുന്നതിന് അനു മതി നൽകണമെന്ന് കൂസ് ചെയർമാൻ പരാമർശ കത്തു പ്രകാരം അഭ്യർത്ഥിച്ചിരുന്നു. സർക്കാർ ഈ വിഷയം പരിശോധിച്ചു. പഞ്ചായത്ത് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങ ളിലെ അച്ചടിജോലികൾ ടെണ്ടർ/കട്ടേഷൻ നടപടികൾ ഇല്ലാതെ ക്രൂസിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഗ്രാമലക്ഷ്മി മുദ്രാലയങ്ങളിൽ നടത്തുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു. നിര മാർക്കറ്റിംഗ് സംരംഭങ്ങൾക്ക് പിന്തുണ - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകുന്നതു സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, സ.ഉ.(ആർ.ടി)നം. 966/2015/തസ്വഭവ. TVPM, dt. 28-03-2015) സംഗ്രഹം:- തദ്ദേശ സ്വയംഭരണ വകുപ്പ് - നീര് മാർക്കറ്റിംഗ് സംരംഭങ്ങൾക്ക് പിന്തുണ - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- 1. നാളികേര വികസന ബോർഡ് ചെയർമാന്റെ 17-1-2015-ലെ D.O. No. 1345/14/ TIMOC (moo. da,COMOờố 2, 25-3-2015-ലെ കോ-ഓർഡിനേഷൻ സമിതി തീരുമാനം ഇനം നം. 3.25 ഉത്തരവ് പരാമർശം 2-ലെ കോ-ഓർഡിനേഷൻ സമിതി തീരുമാന പ്രകാരം നാളികേര വികസന ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻസ് നിർമ്മിക്കുന്ന നീര പാനീയവുമായി ബന്ധപ്പെട്ട മാർക്കറ്റിംഗ് സംരംഭങ്ങൾക്ക് ആവശ്യമായ പിന്തുണ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. സംസ്ഥാനത്തെ കോർപ്പറേഷൻ/നഗരസഭകളിൽ സേവനമനുഷ്ഠിക്കുന്ന പാലിയേറ്റീവ് കെയർ നഴ്സസുമാർക്ക് ഉത്സവബത്ത നൽകുന്നത് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ഇ.യു.) വകുപ്പ്, സ.ഉ (സാധാ)നം. 1030/2015/തസ്വഭവ. TVPM, dt, 31-03-2015) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - നഗരകാര്യം - ജീവനക്കാര്യം - സംസ്ഥാനത്തെ കോർപ്പറേ ഷൻ/നഗരസഭകളിൽ സേവനമനുഷ്ഠിക്കുന്ന പാലിയേറ്റീവ് കെയർ നഴ്സസുമാർക്ക് ഉത്സവബത്ത് നൽകുന്ന തിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- 24-2-2015 തീയതിയിൽ ശ്രീ.ജെ. ജസ്റ്റസ് സമർപ്പിച്ച നിവേദനം. ഉത്തരവ് സംസ്ഥാനത്തെ കോർപ്പറേഷൻ/നഗരസഭകളുടെ കീഴിൽ സേവനമനുഷ്ഠിക്കുന്ന പാലിയേറ്റീവ് കെയർ നഴ്സസുമാർക്ക് അതാത് നഗരസഭകളുടെ തനത് ഫണ്ടിൽ നിന്നും ചെലവ് വഹിച്ച് 900/(തൊള്ളായിരം രൂപ മാത്രം) രൂപാ നിരക്കിൽ ഉത്സവബത്ത നൽകുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.