Panchayat:Repo18/vol2-page1066

From Panchayatwiki

മെന്നും പരിഭാഷപ്പെടുത്തിയ ഫാറങ്ങൾ, കോഡുകൾ, മാനുവലുകൾ, ചട്ടങ്ങൾ എന്നിവ സൂക്ഷ്മ പരി ശോധനയ്ക്കായി ഔദ്യോഗിക ഭാഷാ വകുപ്പിൽ ലഭ്യമാക്കണമെന്നും പരാമർശം 2-ലെ സർക്കുലർ പ്രകാരം ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. ചുവടെ ചേർത്തിരിക്കുന്ന അംഗങ്ങളെ ഉൾപ്പെടുത്തി തദ്ദേശസ്വയംഭരണവകുപ്പിന്റെ പരിഭാഷാ സെൽ രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. ഡെപ്യൂട്ടി സെക്രട്ടറി, തദ്ദേശസ്വയംഭരണ (ആർ.സി/ആർ.ഡി) വകുപ്പ്-കൺവീനർ അണ്ടർ സെക്രട്ടറി, തദ്ദേശസ്വയംഭരണ (ഇ.എം.എഫ്.എം) വകുപ്പ്-അംഗം സെക്ഷൻ ഓഫീസർ, തദ്ദേശസ്വയംഭരണ (ആർ.ഡി) വകുപ്പ്-അംഗം സെക്ഷൻ ഓഫീസർ, തദ്ദേശസ്വയംഭരണ (ഇ.എം.) വകുപ്പ്-അംഗം പരിഭാഷാ സെൽ പരിഭാഷപ്പെടുത്തുന്ന ഫാറങ്ങൾ, കോഡുകൾ, മാനുവലുകൾ, ചട്ടങ്ങൾ എന്നിവ സൂക്ഷ്മ പരിശോധനയ്ക്കായി ഔദ്യോഗിക ഭാഷാ വകുപ്പിൽ ലഭ്യമാക്കേണ്ടതാണ്. കൂടാതെ പരിഭാഷ സംബന്ധിച്ച ക്രൈത്രമാസ റിപ്പോർട്ട് തൊട്ടടുത്ത മാസം 10-ാം തീയതിക്ക് മുൻപായി ഔദ്യോഗിക ഭാഷാ വകുപ്പിൽ ലഭ്യമാക്കേണ്ടതാണ് എന്നും ഉത്തരവ് പുറപ്പെടുവിക്കുന്നു. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ/ലാപ്ടോപ്പ വാങ്ങി നൽകുന്നതിന് ഗ്രാമപഞ്ചായത്തുകളെയും മുനിസിപ്പാലിറ്റികളെയും അനുവദിക്കുന്നതു സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, സ.ഉ.(സാധാ)നം. 787/2015/തസ്വഭവ. TVPM, dt. 18-03-2015) സംഗ്രഹം:- തദ്ദേശ സ്വയംഭരണ വകുപ്പ് - പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥി കൾക്ക് കമ്പ്യൂട്ടർ/ലാപ്സ്ടോപ്പ വാങ്ങി നൽകുന്നതിന് ഗ്രാമപഞ്ചായത്തുകളെയും മുനിസിപ്പാലിറ്റികളെയും അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- 12-3-2015-ന് ചേർന്ന സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ 2.6 നമ്പർ തീരുമാനം. ഉത്തരവ പരാമർശ കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പ്രൊഫഷണൽ, പോസ്റ്റ ഗ്രാജുവേറ്റ്, കമ്പ്യൂട്ടർ അധിഷ്ഠിത കോഴ്സ്സുകളിലും പോളിടെക്സനിക്കുകളിലും പഠിക്കുന്ന പട്ടികജാതിപട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ/ലാപ്പടോപ്പ വാങ്ങി നൽകുന്നതിന് ഗ്രാമപഞ്ചാ യത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കും അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളുടെ വിവാഹ ധനസഹായത്തിനായുള്ള അപേക്ഷ സമർപ്പിക്കുന്നതിനായുള്ള കാലാവധി ദീർഘിപ്പിച്ചത് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, സ.ഉ (സാധാ)നം. 789/2015/തസ്വഭവ. TVPM, dt. 18-03-2015) സംഗ്രഹം:- തദ്ദേശ സ്വയംഭരണ വകുപ്പ് - പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളുടെ വിവാഹ ധനസഹായത്തിനായുള്ള അപേക്ഷ സമർപ്പിക്കുന്നതിനായുള്ള കാലാവധി ദീർഘിപ്പിച്ച ഉത്തരവ് പുറപ്പെ sofla62m). പരാമർശം:- 1, 16-11-2013-ലെ സ.ഉ.(എം.എസ്)നം. 362/13/തസ്വഭവ. 2, 12-3-2015-ന് ചേർന്ന സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ 25 നമ്പർ തീരുമാനം. ഉത്തരവ പരാമർശ (1) ഉത്തരവ് പ്രകാരം പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളുടെ വിവാഹ ധന സഹായം ലഭിക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള കാലാവധി വിവാഹം കഴിഞ്ഞ് മൂന്ന് മാസ ത്തിനകമെന്ന് നിഷ്ക്കർഷിച്ചിരുന്നു. പരാമർശ (2)-ലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ അപേക്ഷ സമർപ്പിക്കുന്നതിനുള്ള കാലാവധി വിവാഹം കഴിഞ്ഞ് ആറ് മാസത്തിനകമായി ചുവടെ ചേർത്തിട്ടുള്ള നിബന്ധനകൾക്ക് വിധേയമായി ദീർഘിപ്പിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നു. പട്ടികജാതി വികസന വകുപ്പിൽ നിന്നോ തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിന്നോ ഏതെങ്കിലും ഒരു സ്ഥലത്ത് നിന്നു മാത്രമേ ആനുകൂല്യം കൈപ്പറ്റാൻ പാടുള്ളൂ. കൗൺസിൽ തീരുമാനം അനുസരിച്ചായിരി ക്കണം ആനുകൂല്യം നൽകേണ്ടത്. ഇപ്രകാരം പരാമർശ ഉത്തരവ് പരിഷ്ക്കരിച്ച് നിലനിർത്തുന്നു.